എന്തൊക്കെ ഉണ്ടെങ്കിലും എത്രയൊക്കെ കിട്ടിയാലും മതിവരാത്ത ഒരു വസ്തുവായി മാറിയിരിക്കുകയാണ് മഞ്ഞലോഹമായ സ്വര്‍ണ്ണം. തിളങ്ങുന്തോറും ആവശ്യമേറുന്ന ലോഹം. ആഭരണങ്ങളുടെ പറുദീസകള്‍ തീര്‍ക്കുന്നവര്‍ അതിനെ ഒന്നുകൂടെ മോഹിപ്പിക്കുന്നതാക്കുന്നു. സ്വര്‍ണ്ണത്തിനു പിന്നാലെ പരക്കം പായുന്ന മനുഷ്യരില്‍ സാധാരണക്കാരില്ല എന്നത് സത്യമാണ്. കാരണം, അവരുടെ വരുമാനവും, സമ്പത്തും സ്വര്‍ണ്ണം വാങ്ങാന്‍ പോന്ന മൂല്യമുള്ളതല്ല എന്നതു കൊണ്ടു തന്നെ. അതായത്, സാധാരണക്കാരന്റെ ലോഹമല്ല സ്വര്‍ണ്ണം എന്ന് സാരം. എങ്കിലും ഒരുതരി പൊന്നെങ്കിലും വേണമല്ലോ എന്നതു കൊണ്ടും, അതൊരു ആഡംബരമല്ലാത്തു കൊണ്ടും സാധാരണക്കാരും മോഹിക്കുന്നുണ്ട്. ഇപ്പോള്‍ സ്വര്‍ണ്ണ വില പവന് 80,000 കടന്നിരിക്കുകയാണ്. കൈയ്യെത്തി പിടിക്കാന്‍ പോലും കഴിയാത്ത അത്ര ഉയരത്തിലേക്ക് അതിന്റെ വില കയറിക്കഴിഞ്ഞു.
ഈ ഘട്ടത്തില്‍ ചില കാര്യങ്ങള്‍ സ്വര്‍ണ്ണത്തിനെ കുറിച്ച് അറിയാനുണ്ട്. ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഇടയില്‍ സ്വര്‍ണം എന്ന മഞ്ഞ ലോഹത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇത് വെറുമൊരു ആഭരണ വസ്തു എന്നതിനപ്പുറം ഇന്ത്യയിലെ എല്ലാ ആഘോഷങ്ങളിലും സ്വര്‍ണം ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും വിവാഹം, കുഞ്ഞിന്റെ നൂലുകെട്ട്, സാസ്‌കാരിക ആഘോഷങ്ങള്‍ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെ സ്ത്രീകളും പുരുഷന്‍മാരും സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നു. പാരമ്പര്യമായി സ്വര്‍ണം ലഭിച്ചവരും ഉണ്ടായിരിക്കും, അതായത് വര്‍ഷങ്ങള്‍ പഴക്കമുള്ള ആഭരണങ്ങള്‍ ചില തറവാടുകളില്‍ പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാറുണ്ട്. ഇതിനും പ്രത്യേക മൂല്യമുണ്ട്.
കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം സ്വന്തമാക്കുന്നത്. സ്വര്‍ണം സൂക്ഷിക്കുന്നതു പോലെ സാമ്പത്തിക ആവശ്യങ്ങള്‍ വരുമ്പോള്‍ ആളുകള്‍ അത് പണയം വെക്കാറുമുണ്ട്. സത്യത്തില്‍ ഇങ്ങനെ സ്വര്‍ണം കൈവശം വെക്കുന്നത് നിയമപരമായി തെറ്റാണോ? ഇന്ത്യന്‍ നികുതി നിയമങ്ങള്‍ പ്രകാരം, പാരമ്പര്യമായി ലഭിച്ച സ്വര്‍ണം മൂലധന ആസ്തിയായി കണക്കാക്കുന്നു. ഈ സ്വര്‍ണം നിങ്ങള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭം മൂലധന നേട്ട നികുതിക്ക് വിധേയമാണ് എന്നര്‍ത്ഥം.
സ്വര്‍ണം പാരമ്പര്യമായി ലഭിച്ചാലും അതിന്റെ യഥാര്‍ത്ഥ വാങ്ങല്‍ വിലയും, വാങ്ങിയ തിയ്യതിയുമാണ് ഈ ഘട്ടത്തില്‍ പരി?ഗണിക്കുന്നത്. ഉദാഹരണത്തിന് 1981 ല്‍ വാങ്ങിയ സ്വര്‍ണമാണ് നിങ്ങള്‍ക്ക് ലഭിച്ചതെങ്കില്‍, 1981 ലെ വാങ്ങല്‍ വിലയും തീയതിയും ഉപയോഗിച്ചാണ് നികുതി കണക്കാക്കുന്നത്. എത്ര കാലം വരെ സ്വര്‍ണം സൂക്ഷിക്കാം പണ്ട് 36 മാസം സ്വര്‍ണം കൈവശം വെക്കുകയാണെങ്കില്‍ അത് ദീര്‍ഘകാല നിക്ഷേപമായി കണക്കാക്കാമായിരുന്നു. എന്നാല്‍ 2024 ലെ ധനകാര്യ നിയമം അനുസരിച്ച് 24 മാസം മതി. 24 മാസത്തില്‍ കൂടുതല്‍ കൈവശം വെച്ചാല്‍ 12.5 ശതമാനം നികുതി ചുമത്തുന്നു.
പക്ഷേ 24 മാസത്തിനുള്ളില്‍ വില്‍ക്കുന്ന സ്വര്‍ണത്തിന് ആദായനികുതി സ്ലാബുകള്‍ അനുസരിച്ച് നികുതി ചുമത്തുന്നു. പാരമ്പര്യ സ്വര്‍ണത്തിന് ബില്ല് ഉണ്ടാവില്ല വര്‍ഷങ്ങള്‍ക്കു മുന്നേ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയതിന്റെ രസീത് ഇപ്പോള്‍ ഉണ്ടായിരിക്കില്ല. പക്ഷേ നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ജ്വല്ലറിയില്‍ നിന്ന് ഒരു മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട് കരസ്ഥമാക്കാം. പ്രാദേശിക ജ്വല്ലറി അസോസിയേഷനില്‍ നിന്നും പഴയ സ്വര്‍ണ വിലകള്‍ ഉപയോ?ഗിക്കുക. ഈ രണ്ട് രേഖകളും ഉപയോഗിച്ച് നികുതി കണക്കാക്കാന്‍ സാധിക്കും.
പാരമ്പര്യമായി ലഭിച്ച സ്വര്‍ണം വില്‍ക്കുമ്പോള്‍ നികുതി ബാധകമാകും. പക്ഷേ ദീര്‍ഘകാല ഹോള്‍ഡിംഗുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ നികുതി ചുമത്തും. മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ടുകള്‍, FMV രേഖകള്‍ അല്ലെങ്കില്‍ രസീതുകള്‍ ഉണ്ടെങ്കില്‍ നികുതി പ്രക്രിയ കൂടുതല്‍ ലളിതമാകും. സ്വര്‍ണ നിക്ഷേപങ്ങള്‍ സ്വര്‍ണ നിക്ഷേപങ്ങള്‍ പലപ്പോഴും സ്ഥി നിക്ഷേപങ്ങളേക്കാള്‍ മികച്ച നേട്ടം നല്‍കിയിട്ടുണ്ട്. മറുവശത്ത്, ഓഹരി വിപണിയിലൂടെ ഇതിലും ഉയര്‍ന്ന നേട്ടം കിട്ടാന്‍ സാധ്യതയുണ്ട്. പക്ഷേ ഓഹരികള്‍ക്ക് അപകട സാധ്യത കൂടുതലുള്ളതിനാല്‍ സ്ഥിരതയുള്ള നേട്ടം സംഭവിക്കില്ല. മാത്രമല്ല സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരുമ്പോഴേക്കും ഓഹരി വിപണി ദുര്‍ബലമാവുന്നു. ഇതെല്ലാം സ്വര്‍ണ നിക്ഷേപങ്ങളുടെ ശക്തിയെ കാണിക്കുന്നു. സ്വര്‍ണ വില ഓരോ ദിവസവും കുതിച്ചുയരുന്നു.
ഇത് സാധാരണക്കാരെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. പലരും ഭാവി പ്രതീക്ഷകള്‍ക്കായി സ്വര്‍ണ നിക്ഷേപങ്ങള്‍ പരിഗണിക്കുന്നുണ്ടെങ്കില്‍ സ്വര്‍ണത്തിന്റെ വിപണി വില ആശ്വാസകരമല്ല.
CONTENT HIGH LIGHTS;The yellow metal’s undetected trend?: Is there a tax on gold?; These are the rules you should know when selling traditional gold?
















