പാരസെറ്റമോളിനെ ചൊല്ലി പലതരത്തിലുള്ള വാദങ്ങളും നിലിനിൽക്കുന്നുണ്ട്. ഈ വേദന സംഹാരിക്കെതിരെ നിരവധിപേർ നേരത്തേയും രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല പല സ്ഥലങ്ങളിലുെ പാരസെറ്റമോൾ എന്ന പേരിൽ അറിയപ്പെടുന്ന ടൈലനോൾ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഈ വേദനസംഹാരിക്കെതിരെ അമേരിക്കൻ പ്രസിഡൻ്റെ തന്നെ രംഗത്ത് വന്നതോടെ വിഷയം രാഷ്ട്രീയമായി മാറുകയായിരുന്നു. ഇന്ന് അമേരിക്കൻ രാഷ്ട്രീയത്തിൽ പാരസെറ്റമോളിന് വലിയ സ്ഥാനാമണുള്ളത്. വേദനസംഹാരിയായ ടൈലനോളിനെ ശിശുക്കളിലെ ഓട്ടിസവുമായി ബന്ധിപ്പിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ മുൻപ്രസിഡന്റ് ബരാക്ക് ഒബാമ ലണ്ടനിൽ നടന്ന പരിപാടിയിൽ,ട്രംപിന്റെ ആരോപണത്തെ “സത്യത്തിനെതിരായ അക്രമം എന്നാണ് വിശേഷിപ്പിച്ചത്.
“ചില മരുന്നുകളെയും ഓട്ടിസത്തെയും കുറിച്ച് തുടർച്ചയായി നിരാകരിക്കപ്പെട്ടിട്ടുള്ള വിശാലമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഓവൽ ഓഫീസിലെ എന്റെ പിൻഗാമിയുടെ കാഴ്ച നമുക്കുണ്ട്. ആ അഭിപ്രായങ്ങൾ പൊതുജനാരോഗ്യത്തെ എത്രത്തോളം ദുർബലപ്പെടുത്തും, ഗർഭിണികളായ സ്ത്രീകൾക്ക് ദോഷം ചെയ്യും, ഓട്ടിസം ബാധിച്ച കുട്ടികളുള്ള മാതാപിതാക്കൾക്ക് ഉത്കണ്ഠ സൃഷ്ടിക്കും എന്നത് സത്യത്തിനെതിരായ അക്രമമാണ്,” ഇതാണ് ഒബാമയുടെ വാക്കുകൾ.
തിങ്കളാഴ്ച, ടൈലനോൾ കഴിക്കുന്നത് നല്ലതല്ലെന്ന് ട്രംപ് അവകാശപ്പെടുകയും ഗർഭിണികളായ സ്ത്രീകൾ മരുന്നുകളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് ഡോക്ടർമാരുമായി സംസാരിക്കാൻ ഉപദേശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കി, യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ട്രംപ് പറഞ്ഞത് അവഗണിക്കാൻ സ്ത്രീകളോട് ആവശ്യപ്പെട്ടു.
അതേസമയം അമേരിക്കയുടെ ഭാവിയെയും മാനവികതയെയും കുറിച്ചുള്ള രണ്ട് ദർശനങ്ങൾക്കിടയിൽ ഒരു “വലിവ് യുദ്ധം” ഉണ്ടെന്ന് ഒബാമ ഊന്നിപ്പറഞ്ഞു. പുരോഗമനപരമായ വീക്ഷണങ്ങളുള്ളവർ ജനാധിപത്യത്തിലൂടെ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിലും, ട്രംപ് ഉൾപ്പെടെയുള്ള പോപ്പുലിസ്റ്റുകളാൽ നയിക്കപ്പെടുന്ന മറ്റുള്ളവർ പഴയതും കൂടുതൽ യാഥാസ്ഥിതികവുമായ ഒരു ലോകവീക്ഷണത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി, ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
“എന്റെ പിൻഗാമിക്ക് അതിൽ പ്രത്യേകിച്ച് ലജ്ജ തോന്നിയിട്ടില്ല. അമേരിക്കയെക്കുറിച്ചുള്ള വളരെ പ്രത്യേകമായ ഒരു ചിന്താഗതിയിലേക്ക് മടങ്ങുക എന്നതാണ് ആ ആഗ്രഹം, അവിടെ ‘നമ്മൾ, ജനങ്ങൾ’ എന്നത് എല്ലാ ആളുകളുമല്ല, ചില ആളുകളാണ്. പദവിയുടെയും റാങ്കിംഗിന്റെയും കാര്യത്തിൽ വ്യക്തമായ ചില ശ്രേണികൾ ഉള്ളിടത്ത്,” അദ്ദേഹം പറഞ്ഞു.
അതേസമയം, 1990 കളിലും 2000 കളിലും “അസംതൃപ്തരും” “ആത്മവിശ്വാസികളും” ആയി മാറിയ പുരോഗമനവാദികളെ ഒബാമ രൂക്ഷമായി വിമർശിച്ചു. “ഒരിക്കലും പരീക്ഷിക്കപ്പെടാത്തതിനാലാണ് ഈ മൂല്യങ്ങളെല്ലാം ഞങ്ങൾ വിശ്വസിക്കുന്നതെന്ന് അവർ നടിക്കുന്നു. ഇപ്പോൾ അവർ പരീക്ഷിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യം അത്ര നല്ലതല്ല.. ച്രംപും ഒബാമയും ഇതിനുമുമ്പും വാദപ്രതിവാദങ്ങൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ട്രംപിന്റെ പാരസെറ്റമോൾ ഓട്ടിസം ബന്ധത്തെകുറിച്ചുള്ള പരാമർശം ചർച്ചയാകുന്നത്.
















