നാടു മുഴുവന്‍ ആള്‍ ദൈവങ്ങളും കപട ഗുരുക്കന്‍മാരും ആത്മീയ വിശ്വാസികളെയും കൊണ്ടു നിറഞ്ഞിരിക്കുകയാണ്. കപട വിശ്വാസത്തിന് ഹിന്ദുവെന്നോ, ഇസ്ലാമെന്നോ ക്രിസ്ത്യാനി എന്നോ വേര്‍തിരിവില്ല. എല്ലാ വിഭാഗത്തിലുമുണ്ട് ആള്‍ ദൈവങ്ങളും ആത്മീയ കച്ചവടക്കാരും. എന്നിട്ടും, കപടതയും കച്ചവടവുമായി ഇപ്പോഴും(ഈ നൂറ്റാണ്ടിലും) തുടരാന്‍ കഴിയുന്നതാണ് കൗതുകം. അതും ദൈവ വിശ്വാസികള്‍ അല്ലാത്ത കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തും. ഒന്നിനും ഒരു തടസ്സവും പാടില്ല എന്ന നിലപാടിലാണ് ഇപ്പോള്‍ ഇഠതു രാഷ്ട്രീയത്തിന്റെയും നീക്കുപോക്കുകള്‍. ആചാരങ്ങള്‍ക്കും അനുഷ്യഠാനങ്ങള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കും ഇടതു കൂട്ട് അരക്കിട്ടുറപ്പിക്കുകയാണ്. അതുകൊണ്ട് ആത്മീയ തട്ടിപ്പുകള്‍ക്ക് കേരളത്തില്‍ ഇനിയും സാധ്യതയുണ്ടെന്ന് തട്ടിപ്പു സംഘങ്ങള്‍ക്കറിയാം.
കോഴിക്കോട് നിന്നും വരുന്ന വാര്‍ത്തകളും വെളിപ്പെടുത്തലുകളും ഇത്തരമൊരു ആത്മീയ തട്ടിപ്പിന്റേതാണ്. കൊടുവള്ളി പുത്തന്‍വീട് നഖ്ഷബന്ദിയ ത്വരീഖത്തില്‍ നടക്കുന്നത് വിചിത്രമായ കാര്യങ്ങളെന്ന് മുന്‍ അംഗങ്ങള്‍ലുടെ വെളിപ്പെടുത്തലാണ് വലിയ ആത്മീയ തട്ടിപ്പ് പുറത്തു കൊണ്ടു വന്നിരിക്കുന്നത്. ഈ സംഘടനയില്‍ അംഗമാകുന്നവര്‍ക്ക് കടുത്ത നിബന്ധനകള്‍ പാലിക്കേണ്ടി വരും. ഈ സംഘടനയുടെ ഇപ്പോഴത്തെ ആത്മീയ നേതാവ് ഷാഹുല്‍ ഹമീദാണ്. വിശ്വാസികളെല്ലാം ഇയാളെ വിളിക്കുന്നത് ഇക്കാക്ക എന്നാണ്. ഇക്കാക്കയുടെത് അവസാന വാക്കാണ്. ഇത് ധിക്കരിക്കാന്‍ പാടില്ല. കുട്ടികളുടെ പഠനം, വ്യാപാരം, വിവാഹം, ഭൂമി വില്‍പ്പന, ഭവന നിര്‍മ്മാണം, വിദേശ യാത്ര, ജോലിക്കു പോകല്‍ തുടങ്ങിയ എല്ലാ കാര്യത്തിനും ഷാഹുല്‍ ഹമീദ് എന്ന ആത്മീയ ഗുരുവിന്റെ അനുമതി വേണം.
ഗുരുവിന്റെ വാക്കു ധിക്കരിച്ച് എന്തെങ്കിലും ചെയ്താല്‍ നഖ്ഷബന്ദിയ ത്വരീഖത്തില്‍ നിന്നും കാരണം കാണിക്കാതെ പുറത്താക്കും. സസ്‌പെന്റു ചെയ്താല്‍ പിന്നെ തിരികെ കയറ്റാനും ഇക്കാക്ക തന്നെ വിചാരിക്കണം. നിലവില്‍ 12 പേരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ചിലര്‍ നഖ്ഷബന്ദിയ ത്വരീഖത്തിന്റെ ആസ്ഥാന മന്ദിരത്തിനു മുമ്പില്‍(ഷാഹുല്‍ ഹമീദിന്റെ വീട്ടില്‍) പോയി രാവും പകലും കാത്തു കിടക്കണം. ഇക്കാക്കയ്ക്കു മനസ്സലിവു തോന്നിയാല്‍ തിരികെ വിളിച്ച് അംഗത്വം നല്‍കും. അപ്പോഴും കടുത്ത നിബന്ധനകള്‍ക്കു വിധേയമായേ അംഗത്വം നല്‍കൂ. നഖ്ഷബന്ദിയ ത്വരീഖത്തില്‍ നിരവധി അംഗങ്ങള്‍ ഉണ്ട്. ഇവരെല്ലാം ഷാഹുല്‍ ഹമീദിന്റെ വാക്കുകള്‍ക്ക് മറുത്ത് മറ്റൊന്നും ചെയ്യില്ല.
സസ്‌പെന്റ് ചെയ്തതില്‍ 4 പേരെ ഇങ്ങനെ എടുത്തിട്ടുണ്ട്. ബാക്കി എട്ടുപേര്‍ ഇപ്പോഴും വെളിയില്‍ നില്‍പ്പുണ്ട്. ഒന്നര വര്‍ഷത്തിനു മുകളില്‍ സസ്‌പെന്റ് ചെയ്തവര്‍ വരെയുണ്ട്. നഖ്ഷബന്ദിയ ത്വരീഖത്തില്‍ പാലിക്കേണ്ട നിബന്ധനകളില്‍ ചിലത് ഇങ്ങനെയാണ്. സോഷ്യല്‍ മീഡിയയില്‍ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ പാടില്ല. വിവാഹം കഴിക്കാത്തവര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. വിദേശ പഠനത്തിനോ, വീട്ടില്‍ നിന്നും ദൂരെ സ്ഥലത്തോ പഠിക്കാനോ ജോലിക്കോ പോകാന്‍ പാടില്ല. അങ്ങനെയുള്ള ആഗ്രഹങ്ങള്‍ വീട്ടില്‍ പറഞ്ഞാല്‍ വീട്ടുകാര്‍ പറയുന്നത്, ഇക്കാക്കയ്ക്ക് ഇഷ്ടമല്ല, അതുകൊണ്ട് പോകേണ്ടതില്ല എന്നാണ്. വെളിയില്‍ പോയി ജോലി ചെയ്യാന്‍ ആഗ്രഹമുള്ള ചെറുപ്പക്കാര്‍ പോലും ഷാഹുല്‍ ഹമീദെന്ന ആത്മീയ നേതാവിന്റെ വാക്കുകള്‍ക്ക് അപ്പുറം പോകാനാകാതെ കുടുങ്ങി കിടക്കുകയാണ്.
ഈ പ്രസ്ഥാനത്തില്‍ അംഗമായിക്കഴിഞ്ഞാല്‍ മാനസികമായി സംഘര്‍ഷം അനുഭവപ്പെടുമെന്നാണ് സസ്‌പെന്‍ഷന്‍ കിട്ടിയ ഒരു അനുയായി പറയുന്നത്. ഇയാള്‍ വഴിയാണ് നഖ്ഷബന്ദിയ ത്വരീഖത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ പുറത്തെത്തിയതും. സംഘടനയിലെ നിയമങ്ങളും നടപടികളും പലര്‍ക്കും മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ടെന്നു പറഞ്ഞതിനാണ് മലപ്പുറം സ്വദേശിയും സംഘടനയിലെ അഗവുമായിരുന്ന സിറാജുദ്ദീന്‍ പറയുന്നു. 1921 ലാണ് നഖ്ഷബന്ദിയ ത്വരീഖത്തില്‍ തുടങ്ങിയത്. ഈ കാലയളവു മുതല്‍ ഇതുവരെ സംഘടനയിലുണ്ടായിരുന്നവര്‍ വാര്‍ദ്ധക്യ സഹജമായി മരിച്ചവരില്‍ ആയിരം പേര്‍ പോലുമുണ്ടാകില്ല. എന്നാല്‍ 12 പേര്‍ മാനസിക സംഘര്‍ഷങ്ങള്‍ കാരണം ആത്മഹത്യ ചെയ്തിട്ടുണ്ട്.
അതേസമയം, ഇതെല്ലാം പ്രസ്ഥാനത്തിന്റെ നിബന്ധനകളാണെന്നും ഇതിനോട് യോജിപ്പിക്കാല്ലതവര്‍ക്ക് പ്രസ്ഥാനം വിട്ടു പോകാമെന്നുമാണ് നഖ്ഷബന്ദിയ ത്വരീഖത്ത് ഭാരവാഗികളുടെ വിശദീകരണം. എന്നാല്‍, ഇങ്ങനെ വിട്ടു പോകുന്നവരെ കുടുംബവുമായുള്ള ബന്ധം വിഛ്‌ഛേദിച്ച് ഭ്രഷ്ട് കല്‍പ്പിക്കുകയാണ്. ഇതാണ് പലരേയും നഖ്ഷബന്ദിയ ത്വരീഖത്തില്‍ തുടരാന്‍ നിര്‍ബന്ധിതരാക്കുന്നതെന്നാണ് പറയുന്നത്.
CONTENT HIGH LIGHTS;’Ikkaka’ version of spirituality?: What is happening in the Koduvally Naqshbandiya Tariqa?; Is there a monthly persecution in the organization?
















