പതിനെട്ടാം പടി, ഹൃദയം, വർഷങ്ങൾക്ക് ശേഷം … തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അശ്വത് ലാല്‍. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെയെല്ലാം അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെയാണ് അശ്വത് അവതരിപ്പിക്കുന്നത്. അങ്ങനെയാണ് മലയാളികളുടെ ഹൃദയത്തിൽ തരാം കയറി പറ്റിയതും. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം അദ്ദേഹം തന്റെ സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ വീനിത് ശ്രീനിവാസനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
നൂറുശതമാനം കോണ്‍ഫിഡന്‍സോടുകൂടി സിനിമ ചെയ്യുന്ന ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് വിനീത് ശ്രീനിവാസ ൻ എന്ന് പറയുകയാണ് നടൻ അശ്വത് ലാല്‍. എന്താണ് ഷൂട്ട് ചെയ്യുന്നതെന്നും അത് എങ്ങനെയാണ് തീയേറ്ററില്‍ സ്വീകരിക്കപ്പെടുന്നതെന്നും കൃത്യമായി അറിയാവുന്ന സംവിധായകനാണ് വിനീത് എന്നും നടന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
‘100% കോൺഫിഡൻസോടു കൂടി സിനിമ ചെയ്യുന്ന ചുരുക്കം ചില സംവിധായകരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അതിൽ ഒരാളാണ് വിനീതേട്ടൻ . വിനീത് ശ്രീനിവാസൻ എന്താണ് ഷൂട്ട് ചെയ്യുന്നത് എന്നും അത് എങ്ങനെയാണ് തീയറ്ററിൽ ഇമ്പാക്ട് ഉണ്ടാക്കുന്നത് എന്നും കൃത്യമായി അറിയാവുന്നൊരാൾ . അത് ഒരിക്കൽ കൂടി യാഥാർത്യമാക്കുവാണ് ‘കരം’ എന്ന ചിത്രത്തിലൂടെ അദ്ദേഹം. ഗംഭീര വിജയം നേടിയ ‘ഹൃദയം’, ‘വർഷങ്ങൾക്കുശേഷം’ എന്നീ ഞങ്ങളുടെ ചിത്രങ്ങൾക്ക് ശേഷം വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ‘കരം’ വിനീതേട്ടൻ മുൻപ് എന്നോട് പറഞ്ഞിട്ടുണ്ട് കുറച്ച് കാലഘട്ടം കഴിഞ്ഞ് നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ പേരിൽ വ്യത്യസ്തമായ കൊറേ സിനിമകൾ ഉണ്ടാകണമെടാ. ആവ്യത്യസ്തത ജനങ്ങൾ അംഗീകരിക്കുമ്പോഴാണ് യഥാർത്ഥ വിജയം സംഭവിക്കുന്നത്. ‘ കരം’ ഒരു യഥാർത്ഥ വിജയമാണ്. തീയറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും ഉള്ളിൽ തട്ടി അത് പറയുന്നു . വിനീതേട്ടൻ്റെയും വിശാഖേട്ടൻ്റെയും അടുത്തൊരു ഹിറ്റ്. നോബിളിന്റെ തിരക്കഥയ്ക്കും ഷാന്‍ റഹ്‌മാന്റെ സംഗീതത്തിനും രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിനും ജോമോന്‍ ടി. ജോണിന്റെ ക്യാമറയ്ക്കും പ്രത്യേക അഭിനന്ദനങ്ങള്‍. ഒപ്പം ‘ആശാന്‍’ ഇവാന്‍ വുകോമനോവിച്ചിനും.’ അശ്വത് ലാല്‍ കുറിച്ചു.
വിനീത് ശ്രീനിവാസന്‍ തന്റെ സ്ഥിരം ശൈലിവിട്ട് സംവിധാനംചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കരം’. വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ നോബിള്‍ ബാബു തോമസാണ് നായകാൻ.
STORY HIGHLIGHT: aswath lal about karam movie
















