പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടെ വിദ്യാഭ്യാസ നിലവാരം ചർച്ചചെയ്യാൻ വഴിവെയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. ബിഹാറിലെ ഒരു സ്കൂൾ അധ്യാപിക അടിസ്ഥാന ഗണിതംപോലും ചെയ്തുതീര്‍ക്കാൻ പാടുപെടുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. പ്രതിമാസം 70,000 മുതല്‍ 80,000 രൂപവരെ ശമ്പളം വാങ്ങുന്ന അധ്യാപികരുടെ മോശം നിലവാരത്തെ കുറിച്ച് വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.
പുരുഷനായ ഒരാള്‍ അധ്യാപികയോട് സംസാരിച്ച് തുടങ്ങുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. താന്‍ ഒരു ശിക്ഷണ്‍ സേവകാണെന്നും അധ്യാപികയായി നിശ്ചിത കാലത്തേക്ക് കരാര്‍ നിയമനമാണെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് അധ്യാപികയുടെ മുന്നിലേക്ക് ലളിതമായ ഒരു ഗണിതപ്രശ്‌നം അദ്ദേഹം വെയ്ക്കുന്നു. ഏന്നാൽ കണക്ക് ചെയ്തു തീർക്കാൻ പാടുപെടുന്ന അധ്യാപികയെ ആണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വീഡിയോ റെക്കോഡ് ചെയ്യുന്നയാള്‍ തിരുത്തിക്കൊടുത്തിട്ടും അധ്യാപിക അതെ തെറ്റ് ആവര്‍ത്തിക്കുന്നു.
View this post on Instagram
പ്രതിമാസം 70,000-80,000 രൂപ ശമ്പളം വാങ്ങിയിട്ടും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് അടിസ്ഥാന ഗണിതശാസ്ത്രം പോലും പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും ഇത് പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലെ ആശങ്കാജനകമായ വിടവുകള്‍ തുറന്നുകാട്ടുന്നതാണെന്നും പോസ്റ്റില്‍ പറയുന്നു. അർഹരായ പല ഉദ്യോഗാർത്ഥികളും തഴയപ്പെടുമ്പോളും ഇവരെപ്പോലെ അടിസ്ഥാന വിവരംപോലുമില്ലാത്തവര്‍ വലിയ ശമ്പളം വാങ്ങുന്നു എന്നാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങൾ.
STORY HIGHLIGHT: bihar teacher don’t even know basic maths
















