കരൂരിലെ കൂട്ടക്കുരിക്കു കാരണം തേടി പരസ്പരം പഴി ചാരുമ്പോള്‍ തമിഴകത്തെ വിഷത്തില്‍ സിനിമാ നടീനടന്‍മാര്‍ തങ്ങളുടെ അഭിപ്രായം പറയാന്‍ തുടങ്ങിക്കഴിഞ്ഞു. വിജയ്ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നവരും വിജയുടെ നടപടികളില്‍ എതിര്‍പ്പ് പറയുന്നവരും ഇതിലുണ്ട്. വിജയ്ക്ക് ഓവര്‍ കോണ്‍ഫിഡന്റ് ഉണ്ടെന്നത് മനസ്സിലാക്കിയെന്ന് നടി അംബികയുടെ അഭിപ്രായമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. അംബിക ഇന്ത്യാ മീഡിയ ഹൗസ് എന്ന തമിഴ് യൂ ട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അഭിപ്രായം പറഞ്ഞത്.
അംബികയുടെ വാക്കുകള്‍ ഇങ്ങനെ
- വിജയുടെ സ്വഭാവത്തില്‍ ഒരു ഓവര്‍ കോണ്‍ഫിഡന്‍സ് ഫീല്‍ ചെയ്തു. എനിക്കു ചെയ്യാനാകും എന്നത് കോണ്‍ഫിഡന്‍സ്. എന്നാല്‍, എനിക്കേ കഴിയൂ എന്നത് ഓവര്‍ കോണ്‍ഫിഡന്‍സ് ആണ്. അത് ഫീല്‍ ചെയ്തു. രാഷ്ട്രീയക്കാരില്‍ എതിരായി വരുന്നവര്‍ അങ്ങനെ ചെയ്യുന്നു ഇങ്ങനെ ചെയ്യുന്നു എന്നു പറയുന്നു. അതിനെല്ലാം ബദലായി ഞാന്‍തന്നെ വരികയാണ്. എനിക്കു മാത്രം തന്നെ വിജയിച്ച് ജനങ്ങളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയാകണം. അതൊന്നും രാഷ്ട്രീയത്തില്‍ പറ്റില്ല. എന്തായിരുന്നാലും, ഇപ്പോള്‍ അണ്ണാഗുരൈയെ നോക്കിയാലും, കലൈഞ്ജറെ നോക്കിയാലും ജയലളിതയെ നോക്കിയാലും ഒരു രാഷ്ട്രീയത്തില്‍ വരുമ്പോള്‍ ഒരു സംയുക്തമായ നിലപാട് ഉണ്ടാകണം. അതായത്, എല്ലാത്തിന്റെയും ഒരു സപ്പോര്‍ട്ട്, ഹെല്‍പ്പ് ആവശ്യമുണ്ട്. പുതിയൊരു പാര്‍ട്ടിയാണ് കടന്നു വരുന്നത്. അതുകൊണ്ട് അനുഭവ പാരമ്പര്യവും, പ്രവൃത്തി പരിചയവും ഉള്ള പാര്‍ട്ടികളുടെ പിന്തുണ അത്യാവശ്യമാണ്. അതിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നത്.
- ഒന്നാം ക്ലാസ് പഠിച്ചു കഴിഞ്ഞ ഉടന്‍ IAS ഓഫീസറായി കസേരയില്‍ ഇരിക്കാമെന്നു വിചാരിച്ചാല്‍ നടക്കില്ല. അവിടെ എത്താന്‍ എത്ര ക്ലാസ്സുകള്‍ പഠിക്കണം. ഒന്നാംക്ലാസ് പഠിക്കണം പ്ലസ് ടു പഠിക്കണം, ഡിഗ്രി എടുക്കണം സ്‌പെഷ്യലായി പഠിക്കണം സ്‌പെഷ്യല്‍ എക്‌സാം വിജയിക്കണം. ഇതെല്ലാം കടന്നാലേ അവിടെ ഇരിക്കാനാവൂ. വന്ന ഉടനേ എന്റെ കൂടെ ഇത്രയും ആള്‍ക്കാരുണ്ട്, അടുത്ത ഇലക്ഷന് ഞാന്‍ തന്നെ മുഖ്യമന്ത്രി എന്നു പറയുന്നത് നടക്കില്ല. വിജയുടെ സ്റ്റേജ് കെട്ടാന്‍ പോയിരുന്ന രണ്ടുപേര്‍ മരണമടഞ്ഞിരുന്നു. പരിപാടിക്ക് ആ സ്റ്റേജിലിരിക്കുമ്പോള്‍, വനിജയ്ക്കു പകരം ഞാനായിരുന്നെങ്കില്‍, രണ്ടു മരണം നടന്നിരിക്കുന്നു. അവര്‍ എനിക്കു വേണ്ടിയാണ് മരിച്ചത്. എന്റെ ഹൃദയത്തില്‍ നിന്നും പറയുന്നു എന്നോട് ക്ഷമിക്കണം. ആ പിള്ളാരുടെ അച്ഛനും അമ്മയും ഇത് കേള്‍ക്കണം. അമ്മാ അച്ഛാ എനിക്കു വേണ്ടി ജോലി ചെയ്യാന്‍ പോയപ്പോഴാണ് ആ കുട്ടികള്‍ മരിച്ചത്. ദയവു ചെയ.്ത് എന്നോട് ക്ഷമിക്കണം. എന്നെക്കൊണ്ട് നിങ്ങള്‍ക്ക് ഒരു വിഷമം ഉണ്ടായി എന്ന് പറയും. ഇത് വിജയ് പറയേണ്ടതായിരുന്നു.
- എന്നാല്‍, അതു പറഞ്ഞില്ല. നീ തലയില്‍ കെട്ടും കെട്ടി, സിനിമാ സ്റ്റൈലില്‍ വന്നിറങ്ങി പ്രസംഗിച്ച് കൈയ്യടി നേടിയല്ലോ. അത് കേള്‍ക്കാന്‍ പോലും എന്റെ മക്കളില്ലല്ലോ എന്നാ ആ അച്ഛനും അമ്മയും ചിന്തിക്കില്ലേ. അത് കേട്ടാല്‍ വിഷമം വരുമോ ഇല്ലയോ. അതേക്കുറിച്ച് ഒരു വാക്കപോലും വിജയ് പറഞ്ഞില്ല. എന്താണ് സംഭവിക്കാന്‍ പോകുന്നത്, എന്റെ മക്കളെക്കുറിച്ച് ഓര്‍ക്കാത്ത നേതാവിനെ കുറിച്ച് മുടിഞ്ഞു പോകാനേ ആ അച്ഛനും അമ്മയും മനസ്സില്‍ പറയൂ. അത് നടക്കുകയും ചെയ്യും. അതാണ് നടന്നത്.
അംബികയുടെ വാക്കുകള്‍ വളറെയേറെ ആള്‍ക്കാര്‍ കേള്‍ക്കുന്നുണ്ട്. വിജയ് പറഞ്ഞതും പ്രവര്‍ത്തിച്ചതും ശരിയോ തെറ്റോ എന്ന് ചിന്തിക്കുകയാണ് ജനം. തമിഴ് ജനതയുടെ മുമ്പിലേക്ക് അംബികയുടെ വാക്കുകയും എത്തിയിരിക്കുന്നു. ശരിയോതെന്ന് ചിന്തിച്ചെടുക്കാന്‍.
CONTENT HIGH LIGHTS; Is Vijay overconfident? Actress Ambika criticizes?; Is that the wrong way?; If you pass the first class, you cannot become an IAS immediately?; You have to climb up the ladder; Watch the video
















