ഒരു സാരി ഉടുത്താല്‍ എന്താകുഴപ്പം എന്നു ചോദിക്കുന്നവരുണ്ട്. എന്നാല്‍, അങ്ങനെ സാരിയുടുത്താല്‍ ആരെങ്കിലും രാഷ്ട്രീയക്കാരി ആകുമോ എന്ന ചോദ്യം ചിലപ്പോഴൊക്കെ സത്യമാകും. അതിന് കാരണമുണ്ട്. വ്‌സ്ത്ര മേഖലയിലെ ട്രെന്റ് സെറ്ററുകള്‍ മാറിക്കൊണ്ടിക്കുകയാണ്. ദിനംപ്രതി മാറുന്ന ട്രെന്റ് സെറ്ററുകളില്‍ ഇപ്പോള്‍ കണ്ടുവരുന്ന ട്രെന്റാണ് ദൈവങ്ങളെയും അവരുടെ പേരുകളും ആലേഖനം ചെയ്തിട്ടുള്ള വസ്ത്രങ്ങള്‍. അതായത്, വസ്ത്ര മേഖളയിലും മതത്തിന്റെ പ്രധാന്യവും കച്ചവട സാധ്യതകളും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് അര്‍ത്ഥം. മാത്രമല്ല, ആരാണ് ഹിന്ദു എന്നും, ആരാണ് ക്രിസ്ത്യന്‍ എന്നും, ആരാണ് ഇസ്ലാമെന്നും മനസ്സിലാക്കാനും വസ്ത്രവും വസ്ത്ര ധാരണവും നോക്കിയാല്‍ മതി.
ചരിത്രാതീത കാലംമുതല്‍ക്കേ ഒരു മതത്തിനും, ആചാരങ്ങള്‍ക്കും വസ്ത്ര ധാരണം ഒരു ചിഹ്നമായി മാറിയ രാജ്യമാണ് ഇന്ത്യ. അത് നവോത്ഥാന കാലത്തിനു ശേഷം കുറേയൊക്കെ മാറിയെങ്കിലും രൂപമാറ്റവും പരിണാമവും സംഭവിച്ച് വീണ്ടും പതുയി രീതിയില്‍ വന്നിരിക്കുന്നുവെന്നു വേണം കാണാന്‍. ഇന്ന് ഹിന്ദു ദൈവങ്ങളെ ആലേഖനം ചെയ്തിട്ടുള്ള നിരവധി സാരികള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍, കാവി നിറത്തിലുള്ള ബോര്‍ഡറോ, അതുമായി ബന്ധപ്പെട്ട ചിത്രങ്ങളില്‍ പൊതിഞ്ഞ സാരികളോ ഉടുത്തുകൊണ്ട് പൊതു മധ്യത്തില്‍ വന്നാല്‍ സ്വാഭാവികമായും ആ വസ്ത്രം ഉടുത്തിരിക്കുന്നവര്‍ തീവ്ര ഹിന്ദുത്വ വാദികള്‍ ആയിരിക്കുമെന്നാണ് പൊതുധാരണ കാരണം, നോര്‍ത്തിന്ത്യയിലെല്ലാം ജയ് ശ്രീറാം എന്നും ഹിന്ദു ദൈവങ്ങളുടെ പേരും പടവും വെച്ച് പ്രിന്റുചെയ്ത നിരവധി വസ്ത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.
ഇത് ധരിക്കുന്നത് ഹിന്ദുക്കള്‍ മാത്രമാണെന്നതും വസ്തുതയാണ്. ഒരു വസ്ത്രമല്ലേ, പടങ്ങളും പേരുകളും അതിലെ കൊത്തുപണികളല്ലേ എന്നു കരുതി മറ്റൊരു മതക്കാരും ഇത്തരം വസ്ത്രങ്ങള്‍ വാങ്ങാറില്ല. ഇടാറുമില്ല എന്നിരിക്കെ, ഇത്തരം വസ്ത്രങ്ങള്‍ ഹിന്ദുക്കളെ ഉദ്ദേശിച്ചു തന്നെയാണ് വിപണിയില്‍ എത്തിക്കുന്നതെന്ന് വിശ്വസിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ മലയാളത്തിലെ പ്രമുഖ നടിയായിരുന്ന അംബികയുടെ സാരിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകളാണ് സജീവമായിരിക്കുന്നത്. ഏതുസാരി എങ്ങനെ ഉടുക്കണണെന്നൊക്കെ ധരിക്കുന്ന ആളുടെ ഇഷ്ടമാണ്. എന്നാല്‍, അത് ഒരു സിനിമാ നടിയോ നടനോ ആയാല്‍,
അതും പൊതു വേദിയിലോ, പൊതു ഇടത്തിലോ ധരിച്ചാല്‍ അതിനെ വിമര്‍ശിക്കാനും, അനുകൂലിക്കാനും നിരവധി പേരുണ്ടാകും. അങ്ങനെ എത്തുന്നവരില്‍ പ്രധാനികളായിരിക്കും മതങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവര്‍. ഒരു തമിഴ് യൂ ട്യൂബ് ചാനലായ ഇന്ത്യാ മീഡിയ ഹൗസിന് നല്‍കിയ അഭിമുഖത്തിനെത്തിയ നടി അംബിക ധരിച്ചിരുന്ന സാരിയില്‍ ജയ് ശ്രീറാം എന്ന് ഹിന്ദിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. സാരിയുടെ നിറം കാവിയും വെള്ളയും കലര്‍ന്നതാണ്. ബ്ലൗസും കാവി നിറത്തിലുള്ളത്. അംബികയുടെ നെറ്റിയില്‍ ചുവന്ന ഗോപി കുറിയുമുണ്ട്. സാരിക്കും ചേര്‍ന്ന ബ്ലൗസും അതിനു യോജിക്കുന്ന കുറിയുമൊക്കെ ഇട്ട് വന്ന
അംബികയോട് അവതാരകന്‍ ചോദിക്കുന്ന ആദ്യ ചോദ്യം തന്നെ ഈ സാരിയിലെ എഴുത്തും, ചിത്രങ്ങളും എന്തിനെ ഉദ്ദേശിക്കുന്നതാണെന്നാണ്. പക്ഷെ, അംബിക അത് വേറൊന്നുമല്ല, ഫാഷനാണെന്ന1ക്കെ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അത് ഒരു മതത്തിന്റെ ചിഹ്നമാണെന്നും ആ മതത്തിന്റെ തീവ്ര വിശ്വാസിയാണെന്നും അതചിലൂടെ ഒരു ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവാണോ എന്നു ചോദിക്കുന്നുണ്ട്. അപ്പോഴാണ് അംബികയ്ക്ക് സാരിയിലെ മതവും, രാഷ്ട്രീയവും മനസ്സിലാകുന്നത്.
അംബിക പറയുന്നത് ഇങ്ങനെ
‘ഒന്നുമില്ല, ഇത് ഒരു ദൈവം. അതില്‍ ക്ഷേത്രത്തിന്റെ ചിത്രം. ഹിന്ദി, തമിഴ്, മലയാളം എന്നൊന്നും നോക്കിയിട്ടില്ല. കണ്ടപ്പോള്‍ നല്ലതായി തോന്നി. ദൈവീകമായി തോന്നി. ഇഷ്ടപ്പെട്ടു. ഉപയോഗിക്കുന്നു. സാരിയില്‍ ഹിന്ദി എഴുതിയിരുന്നാല്‍ എന്താണ് കുഴപ്പം. ഇതില്‍ തമിഴ് എഴുതിയിരുന്നാല്‍ എന്താണ് കുഴപ്പം. മലയളത്തില്‍ എഴുതിയാല്‍ എന്താണ് കുഴപ്പം. അതെന്റെ മാതൃഭാഷയാണെന്ന് പറയുമോ. എനിക്ക് ഹിന്ദി അറിയാം, ഇംഗ്ലീഷ് അറിയാം, കന്നഡ പറയും. തമിഴ് പറയും. മലയാളം പറയും. തെലുങ്ക് പറയും. ഹിന്ദി എഴുതും വായിക്കും. തെലുങ്കും കന്നഡയും ഒഴിച്ച് ബാക്കി ഭാഷകളെല്ലാം എഴുതും പറയും. എനിക്ക് ഭാഷകള്‍ ഇഷ്ടമാണ്. നിങ്ങള്‍ പറയുന്നതു പോലെ ജനങ്ങള്‍ ചിന്തിക്കില്ല. സ്ത്രീകള്‍ ചിന്തിക്കുന്ന, ഈ സാരി എവിടുന്നു വാങ്ങിയതാണ് നല്ല സാരി എന്നേ ചിന്തിക്കൂ. ഇനി അഥവാ മറ്റു രീതിയില്‍ രാഷ്ട്രീയമോ മതമോ ചിന്തിച്ചാല്‍ എനിക്കൊരു പ്രശ്‌നവുമില്ല’
എന്തൊക്കെ പറഞ്ഞാലും ഒരു ഫാഷനപ്പുറം നടി അംബിക ഒരു ഹിന്ദുത്വ വാദിയാണെന്ന് വ്യക്തമാക്കുന്നതിനു വേണ്ടിയാണ് ഈ സാരി ഉടുത്തതെന്ന് ജനങ്ങള്‍ ചിന്തിച്ചാല്‍ തെറ്റു പറയാന്‍ കഴിയില്ല. ഇന്ത്യ എന്ന രാജ്യത്ത് രാഷ്ട്രീയമായും സാസ്‌ക്കാരികമായും സാമൂഹികമായും ഉണ്ടാകുന്ന മാറ്റങ്ങള്‍, ധാരണകള്‍, ചിന്തകള്‍ എല്ലാം അംബികയുടെ സാരിയിലും അടങ്ങിയിട്ടുണ്ട്. ജയ് ശ്രീറാം വിളികള്‍ അംബികതയുടെ സാരിയില്‍ മാത്രമല്ല, എഴുതിയിട്ടുള്ളത്. അത് ശ്രീരാമന്റെ ക്ഷേത്ര നടയിലും, കര്‍സേവകരുടെ മുദ്രാവാക്യവും, ആര്‍.എസ്.എസ്സിന്റെ ആപ്ത വാക്യങ്ങളിലും ഉള്ളതാണ്. ഒരു മതം വര്‍ഗീയ വാദത്തിന്റെ ഭാഗമാവുകയോ, രാഷ്ട്രീയക്കാരുടെ ചട്ടുകമാവുകയോ ചെയ്യുമ്പോള്‍, ഓര്‍ക്കുക നമ്മള്‍ അറിയാതെയെങ്കിലും അതിന്റെ പിടിയിലാകരുതെന്ന്.
CONTENT HIGH LIGHTS;Is the saree also a religious symbol or political?: Ambika wearing a saree with “Jai Shri Ram” written on it?; Is the actress a Hindutva supporter?
















