പരിഷ്‌ക്കാരങ്ങളും പദ്ധതികളും പരിപാടികളുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ആകെപ്പാടെ കിളിപോയ അവസ്ഥയില്‍ ആയിട്ടുണ്ട്. KSRTCയിലെ ഏറ്റവും വലിയ പ്രശ്‌നമായ ശമ്പള പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞതോടെ മന്ത്രി ഗണേഷ്‌കുമാര്‍ ‘ഹീറോയാടാ ഹീറോ’ എന്ന ഒരു ഗെറ്റപ്പിലായിട്ടുണ്ട്. എന്നാല്‍, അതു കഴിഞ്ഞുള്ള കാര്യങ്ങളില്‍ ഗണേഷ്‌കുമാറിന്റെ സ്വാര്‍ത്ഥതയും മാടമ്പിത്തരങ്ങളും പതിയെ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ശമ്പളം കിട്ടാതെ വരുമോയെന്ന ഭയവും, ഗഡുക്കളായി ശമ്പളം കിട്ടിയിരുന്ന ഭൂതകാലവും പേറുന്ന KSRTC ജീവനക്കാര്‍ മന്ത്രിയുടെ ഇപ്പോഴത്തെ മാടമ്പിത്തരങ്ങളെല്ലാം തലകുനിച്ച് കേള്‍ക്കേണ്ട ഗതികേടില്‍ ആയിരിക്കുകയാണ്. കാരണം, ശമ്പളം ഒന്നാം തീയതി തന്നെ കിട്ടണമല്ലോ. മന്ത്രിയുമായി ഇടഞ്ഞാല്‍ ശമ്പളം വൈകുമെന്നുറപ്പാണ്.
അതുകൊണ്ട് ജീവനക്കാരുടെ പ്രശ്‌നങ്ങളുടെയെല്ലാം പരിഹാരം കാണുന്ന യൂണിയന്‍കാരും മിണ്ടാട്ടം മുട്ടി ഇരിപ്പാണ്. എന്‌ചെങ്കിലും ആയിക്കൊണ്ടു പോട്ടെ, ശമ്പളം കൃത്യമായി കിട്ടുന്നുണ്ടല്ലോ എന്നതാണ് ജീവനക്കാരുടെ ആശ്വാസം. എന്നാല്‍, അതിന്റെ പേരില്‍ ഗണേശ്കുമാറിന്റെ മാടമ്പിത്തരം ഇപ്പോള്‍ നടു റോഡില്‍ വെച്ചുവരെ ആയിട്ടുണ്ട്. നിസ്സാര കാര്യങ്ങള്‍ക്കും ഒരിക്കല്‍ പറഞ്ഞു മനസ്സിലാക്കിച്ചാല്‍ തീരാവുന്ന കാര്യങ്ങള്‍ക്കുമാണ് മന്ത്രിയുടെ വാഹന ചേസിംഗും പിടിച്ചു നിര്‍ത്തലും, സ്‌പോട്ടില്‍വെച്ച് നടപടിയും ഉണ്ടാകുന്നത്. ഇത് KSRTCയെ നന്നാക്കാനോ അതോ നശിപ്പിക്കാനാണോ എന്ന സംശത്തിലാണ് ജീവനക്കാര്‍. കൊല്ലം ആയൂരില്‍ വെച്ച് കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്കു വന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് തടഞ്ഞിട്ടാണ് മന്ത്രിയ.ുടെ ഫാഷന്‍ ഷോ നടന്നത്.
മന്ത്രിയും പരിവാരങ്ങളും തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്കു പോവുകയായിരുന്നു. ബസിന്റെ മുന്‍ഭാഗത്ത് ഡ്രൈവര്‍ സീറ്റിന്റെ അടുത്തായി കുടിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി ഇട്ടിരുന്നതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. കുടിച്ചു കഴിഞ്ഞാല്‍ കുപ്പി എവിടെയെങ്കിലും ഉഫേക്ഷിക്കാന്‍ പാടില്ലായിരുന്നോ എന്നും, വണ്ടിക്കുള്ളില്‍ പ്ലാസ്റ്റ്ക് കുപ്പി ഇട്ടതിന് ഡ്രൈവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും ഗണേഷ്‌കുമാര്‍ നടുറോഡില്‍ വെച്ചു തന്നെ അനൗണ്‍സും ചെയ്തു. ഒരു പ്ലാസ്റ്റ്ക് കാലി കുപ്പിയുടെ പേരില്‍ നാണവും മാനവും പോയ ഡ്രൈവര്‍ മന്ത്രിയെ നോക്കി നിസ്സഹായനായി നില്‍ക്കുന്നത് കാണാമായിരുന്നു. എന്നാല്‍, മന്ത്രിക്ക് അരിശം തീരാതെ അവിടെ ഉണ്ടായിരുന്ന മീഡിയ വണ്‍ ചാനലിന്റെ ക്യാമറയില്‍ നോക്കി ആക്രോശിക്കുകയായിരുന്നു.
പക്ഷെ, മന്ത്രിയുടെ ചേയ്‌സിംഗും ആക്രോശവും, നടപടിയുടെ ആനൗണ്‍സ്‌മെന്റുമെല്ലാം സെറ്റിട്ട് നടത്തിയ പോലെ തോന്നിയാല്‍ തെറ്റുപറയാനൊക്കില്ല. മകാരണം, മന്ത്രി തന്നെ സെറ്റിട്ടാല്‍ ആര്‍ക്കും സംശമുണ്ടാകില്ലല്ലോ. മന്ത്രിക്കെതിരേ സെറ്റിട്ടാലല്ലേ പ്രശ്‌നമുള്ളൂ (മംഗളം ചാനല്‍ ഒരു മന്ത്രിക്കെതിരേ സെറ്റിട്ടതു പോലെ). ഇവിടെ ഗണേഷ്‌കുമാര്‍ നേരത്തെ തന്നെ തന്റെ വീരകൃത്യം ഷൂട്ടു ചെയ്യണമെന്നും അതെല്ലാ ചാനലുകള്‍ക്കും നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നടന്നൊരു കരുതിക്കൂട്ടിയുള്ള മാനംകെടുത്തലാണ് ഉണ്ടായതെന്ന് മനസ്സിലാകും. ഇല്ലെങ്കില്‍ അപ്രതീക്ഷിതമായി ആയൂര്‍ റൂട്ടില്‍ നടന്ന ഈ നടപടി നാടകം ഒരു ചാനലിനു മാത്രം കിട്ടിയതിന്റെ സാമാന്യയുക്തി എത്ര ആലോചിച്ചാലും മനസ്സിലാകില്ല. ഒരു കാര്യം ഉറപ്പാണ്. മന്ത്രിക്ക് ജീവനക്കാരുടെ മേല്‍ ആധിപത്യം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.
ആരെ, എന്തു ചെയ്താലും ആരും ചോദിക്കാന്‍ വരില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചിട്ടുണ്ട്. മര്യാദയ്ക്കല്ലെങ്കില്‍ ശമ്പളവുമില്ല, നടപടികള്‍ മാത്രമായി ചുരുങ്ങുമെന്നും മന്ത്രി പറയാതെ പറയുന്നുണ്ട്. ഇത് ഓരോ ദിവസവും മന്ത്രിയുടെ വായില്‍ നിന്നു തന്നെ കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരു കാര്യം ഉറപ്പായി. ജീവനക്കാരുടെ മാനവും അഭിമാനബോധവും പണയം വെച്ചിട്ടേ മന്ത്രിയുമായി സഹകരിക്കാവൂ. അടിമയും ഉടമയും എന്നോ, മാടമ്പിയും പണിക്കാരനും എന്നോ, ജന്‍മിയും കുടിയാനും എന്നോ ഒക്കെ വേണമെങ്കില്‍ KSRTC ഭരണത്തെയും ജീവനക്കാരെയും വിളിക്കാമെന്നു തോന്നുന്നുണ്ട്. എന്തായാലും മന്ത്രിയുടെ ഫാഷന്‍ ഷോ അതിരു കടന്നതു തന്നെയണ്. ഇതിനേക്കാള്‍ എത്രയോ മോശമായിട്ടാണ് KSRTC വാഹനങ്ങള്‍ ഓടുന്നതെന്ന് തെളിവുകള്‍ നിരത്തി പറയാനാകും.
മാത്രമല്ല, മന്ത്രി പിടിച്ചത് അത്യാധുനിക വണ്ടിയൊന്നുമല്ല. KSRTCയുടെ പഴയ മോഡല്‍ വണ്ടിയാണ്. അതില്‍ എ.സി ഇല്ല, എ#്ചിന്റെ ചൂട് അടിച്ച് ദീര്‍ഘ ദൂരം വളയം പിടിക്കുന്ന ഡ്രൈവര്‍ക്ക് എത്ര വെള്ളം കുടിച്ചാലും മതിയാകില്ല. മാത്രവുമല്ല, ആ വെള്ളക്കുപ്പി വെയ്ക്കാന്‍ ഡ്രൈവര്‍ സീറ്റിനടുത്ത് ഒരു സ്ഥലമില്ല എന്നതാണ് എടുത്തു പറയേണ്ടത്. എഞ്ചിന്റെ ചൂടും വെയിലും പൊടിയും അടിച്ച് രോഗിയായി മാറുന്ന ഡ്രൈവര്‍മാരെ മാനസികമായി പീഡിപ്പിക്കുന്ന നടപടിയാണ് മന്ത്രി കാട്ടിയത്. ഇതുകൊണ്ട് മന്ത്രിക്ക ഗുണമല്ല ദോഷം മാത്രമേ സംഭവിക്കൂ. KSRTC ഡ്രൈവര്‍ ഒരു മനുഷ്യനാണ്. വ്യക്തിത്വമുള്ള ഒരാള്‍ അയാള്‍ക്കെതിരേ നടപടി എടുക്കണമെങ്കില്‍ മന്ത്രിക്ക് എം.ഡിയെ വിളിച്ചു പറഞ്ഞാല്‍ കഴിയുന്ന കാര്യം മാത്രമാണ്. ഇങ്ങനെ നടുറോഡില്‍ വെച്ച് ഒരു ഫാഷന്‍ ഷോ നടത്തേണ്ട കാര്യമില്ല.
എന്നാല്‍, മന്ത്രിക്ക് എന്തെങ്കിലും ചെയ്തിട്ടുണ്ടെന്നും, ചെയ്യുകയാണെന്നും, ചിലതൊക്കെ ചെയ്തത് വലിയ കാര്യമാണെന്നുമൊക്കെ തെളിയിക്കാന്‍ ഇത്തരം ഫാഷന്‍ ഷോ നടത്തേണ്ടതായുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും KSRTCയെ സ്വര്‍ഗ സമാനമാക്കിയത് താനാണെന്ന് വാദിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമല്ലോ. അതാണ് ഇപ്പോള്‍ നടക്കുന്ന ഫാഷന്‍ ഷോ കൊണ്ട് ഉദ്ദേശിക്കുന്നത്.
CONTENT HIGH LIGHTS; Madambi or Minister?: KSRTC bus stopped in the middle of the road and Minister’s fashion show?; Action against the driver if a foot fetish is found in the bus?; Minister’s bird is gone! Are the employees slaves?; Watch the video
















