പെരുവഴിയില്‍ ഉടുമുണ്ടുരിഞ്ഞെടുത്ത പോലെ നാണം കെടുത്തിയും നടപടി എടുത്തും കാലിക്കുപ്പിയും പാട്ടയും പെറുക്കുന്ന ഗതാഗതമന്ത്രി ഗണേശ്കുമാറിനെ വെല്ലുവിളിക്കുകയാണ്. ജീവനക്കാരന്റെ ഭാഗത്തുണ്ടാകുന്ന തെറ്റുകളെല്ലാം നുള്ളിപ്പറക്കി എടുത്ത് ക്ലീന്‍ ചെയ്യുമ്പോള്‍ ജീവനക്കാരെ പെരുവഴിയില്‍ മന്ത്രിതടഞ്ഞിടുന്നതിലും മാസ്സായി സ്വകാര്യ ബസുകാര്‍ തടഞ്ഞ് വധ ഭീഷണി മുഴക്കുന്നത് കേട്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ കേട്ടോളൂ. അതും മന്ത്രിയുടെ കൊട്ടാരക്കര-ഓയൂര്‍ റൂട്ടിലാണ് സംഭവം. ആദ്യം നിങ്ങള്‍ ഈ വീഡിയോ കണ്ട് ആസ്വദിച്ചിട്ട് ബാക്കി പറയാം.
ഇതാണ് ആ വീഡിയോ ?
കണ്ടല്ലോ, വീഡിയോ. ചാത്തന്നൂര്‍ ഡിപ്പോയിലെ RMP 103 ബസിലെ ഡ്രൈവറെയാണ് വധ ഭീഷണി മുഴക്കുന്നത്. കൊട്ടാരക്കരയിലുള്ള നല്ലവരായ നാട്ടുകാരെ വരെ പഴി പറയിക്കുന്ന രീതിയില്‍ പുളിച്ചതെറിയും പറഞ്ഞ് വരുന്ന സ്വകാര്യ ബസ് ഡ്രൈവര്‍, ശരിക്കും ഡ്രൈവറോ അതോ ഗുണ്ടയോ ? എന്ന് സംശയിച്ചാല്‍ തെറ്റു പറയാനൊക്കില്ല. കാരണം, വന്നപാടെ KSRTC ജീവനക്കാരനെ ഭീഷണിപ്പെടുത്തിക്കൊണ്ട് തെറിയും വിളിച്ച് വെട്ടുമെന്നാണ് പറയുന്നത്. വെട്ടുമെന്നു പറഞ്ഞാല്‍ വെട്ടിയിരിക്കും. ഇതാണ് ഡയലോഗ്. മാസ് ഡയലോഗും കഴിഞ്ഞ് അയാള്‍ സ്വകാര്യ ബസിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് പോകുന്നുണ്ട്. ഈ വീഡിയോയും ഓഡിയോയും ഇന്നലെ വൈകിട്ടാണ് കിട്ടുന്നത്. പക്ഷെ, ഇപ്പോഴത്തെ ആശങ്ക, ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ മാത്രമായിരിക്കും പൊതുജനവും മന്ത്രിയും മറ്റുള്ള KSRTC ജീവനക്കാരും ഇതറിയുന്നത്.
അതിനു മുമ്പ് അറിയേണ്ട ഒരു കാര്യം, ആ KSRTC ഡ്രൈവറെ സ്വകാര്യ ബസ് പണിക്കാരന്‍ വെട്ടിയോ എന്നാണ്. അതറിയാന്‍ മന്ത്രിതന്നെ വിളിച്ചു ചോദിക്കണം. വധ ഭീഷണിയാണ് നടത്തിയിരിക്കുന്നത്. അതും പൊതു നിരത്തില്‍ വെച്ച്. ഈ സംഭവം കണ്ടപ്പോള്‍ കഴിഞ്ഞ ദിവസം മന്ത്രിയ.ുടെ നടുറോഡ് സര്‍ക്കസ്സാണ് ഓര്‍മ്മ വന്നത്. സ്വകാര്യ ബസുകാരന്‍ വെട്ടിക്കൊല്ലുമെന്നു പറഞ്ഞെങ്കില്‍ മന്ത്രി പറഞ്ഞത് നടപടി എടുക്കുമെന്നാണ്. രണ്ടായാലും KSRTCക്ക് ക്ഷീണം തന്നെയാണ്. കുപ്പിയും കടലാസും കന്നാസുമൊക്കെ പറക്കി കളയാതിരുന്നതിന് പൊതു വഴിയില്‍ വണ്ടി തടഞ്ഞിട്ട് മന്ത്രിതന്നെ ഭീഷണി മുഴക്കുന്നതു കൊണുമ്പോള്‍ മറ്റു ഗുണ്ടകള്‍ എന്തായിരിക്കും ചെയ്യുകയെന്ന് ഈ വീഡിയോ പറഞ്ഞു തരുന്നുണ്ട്.
കുപ്പിയും കടലാസും വണ്ടിയില്‍ നിന്നും പറക്കി കളയാതിരുന്നത് വലിയ തെറ്റാണെന്ന് മന്ത്രിക്കു തോന്നിയിട്ടുണ്ടെങ്കില്‍, അതിന് നടപടി എടുത്തിട്ടുണ്ടെങ്കില്‍, കൊട്ടാരക്കര-ഓയൂര്‍ റോഡില്‍ വധ ഭീണിക്കു വിധേയനായ KSRTC ഡ്രൈവറെയും മന്ത്രി തെറ്റുകാരനായി കാണുമോ. അതോ വധി ഭീഷണി മുഴക്കിയവനെ വിളിച്ച് അഭിനന്ദിക്കുമോ. സ്വകാര്യ ബസ് മുതലാളിയും തൊഴിലാളികളുമുള്ള കുടുംബത്തിലെ അംഗം കൂടിയായ മന്ത്രിക്ക്, അധികാരം വിട്ടുപോയാല്‍ പിന്നെ കൂടെയുണ്ടാകുന്നത് സ്വകാര്യ ബസുകാരും കിങ്കരന്‍മാരുമാണല്ലോ. അതുകൊണ്ട് അവര്‍ക്ക് ദോഷം ചെയ്യുന്നതൊന്നും മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് ഉറപ്പാണ്. ഇനി KSRTC ജീവനക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്നവര്‍ക്ക് പ്രത്യേക അവാര്‍ഡ് ഏര്‍പ്പെടുത്തുമോ എന്നാണ് ജീവനക്കാരുടെ ആശങ്ക.
ഈ വീഡിയോ കണ്ടിട്ടെങ്കിലും മന്ത്രിക്കു മനസ്സ് KSRTCക്കാരുടെ കഷ്ടപ്പാടുകളിലേക്ക് തിരിയുന്നുണ്ടെങ്കില്‍, വെല്ലു വിളിക്കുകയാണ് ആ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരേ വധഭീഷണി മുഴക്കിയതിന് ജാമ്യമില്ലാ കേസെടുക്കാന്‍ ഇടപെടണം. നിരത്തില്‍ മത്സര ഓട്ടം നടത്തുന്ന ഇത്തരക്കാരുടെ ലൈസന്‍സ് കട്ട് ചെയ്യണം. പുളിച്ചതെറി വിളിച്ചതിന് തിരിച്ചു വിളിക്കാന്‍ സംസ്‌ക്കാരം അനുവദിക്കാത്തതു കൊണ്ട് മറുപടി നടപടികളിലൂടെ നല്‍കണം. KSRTCയുടെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുക്കണം. വാഹനത്തിനെതിരേയം നടപടി എടുക്കണം. പറ്റുമോ മന്ത്രി ഗണേഷ് കുമാറേ. ഇത് വെല്ലു വിളിയാണ്. മന്ത്രിയും വകുപ്പും സര്‍ക്കാരും സംരക്ഷിക്കില്ലെന്നുറപ്പുള്ള ജീവനക്കാരുടെ വെല്ലുവിളി.
CONTENT HIGH LIGHTS;Death threat to KSRTC employee?: Sushakantikar challenges the minister? What can be done?; Video (Exclusive)
















