ജോലി എല്ലാവരുടെയും സ്വപ്നമാണ്. പ്രത്യേകിച്ച് സ്ഥിര വരുമാനം നൽകുന്നത്. അത്തരകാർക്ക് അവസരങ്ങളുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്.
കോസ്റ്റ് ഗാർഡിൽ വിവിധ തസ്തികയിലേക്കായി ആകെ 13 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. മുംബൈ കോസ്റ്റ് ഗാർഡ് റീജിയണിന് കീഴിലുള്ള വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് നിയമനം ലഭിക്കുക.
സ്റ്റോർ കീപ്പർ, എഞ്ചിൻ ഡ്രൈവർ, ഡ്രാഫ്റ്റ്സ്മാൻ, ലാസ്കർ, ഫയർമാൻ, എംടിഎസ് (ഡാഫ്റ്ററി, പ്യൂൺ, ചൗക്കിദാർ), അൺസ്കിൽഡ് ലേബർ എന്നി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ജോലിയിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 18,000 മുതൽ 81,100 വരെ (ശമ്പള ലെവൽ 1 മുതൽ 4 വരെ) ലഭിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 11നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
വിഭാഗങ്ങൾ തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത
- സ്റ്റോർ കീപ്പർ-II: അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ 12-ാം ക്ലാസ് പാസായിരിക്കണം.
- എൻജിൻ ഡ്രൈവർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) കൂടാതെ എഞ്ചിൻ ഡ്രൈവർ എന്ന നിലയിലുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
- ഡ്രാഫ്റ്റ്സ്മാൻ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) കൂടാതെ സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/മറൈൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ നേവൽ ആർക്കിടെക്ചറിൽ ഡിപ്ലോമ, അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.
- ലാസ്കർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) അല്ലെങ്കിൽ തത്തുല്യം പാസാകണം.
- ഫയർമാൻ: അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം).
- എംടിഎസ് (ഡാഫ്റ്ററി, പ്യൂൺ, ചൗക്കിദാർ): മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) അല്ലെങ്കിൽ തത്തുല്യം പാസാകണം.
- അൺസ്കിൽഡ് ലേബർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐടിഐ.
- പ്രായപരിധി
എഞ്ചിൻ ഡ്രൈവർ & ലാസ്കർ: 18 മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. - ഫയർമാൻ, എംടിഎസ് (ഡാഫ്റ്ററി, പ്യൂൺ, ചൗക്കിദാർ), അൺസ്കിൽഡ് ലേബർ: 18 മുതൽ 27 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
- സ്റ്റോർ കീപ്പർ-II & ഡ്രാഫ്റ്റ്സ്മാൻ: 18 മുതൽ 25 വയസ്സ് വരെ വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
content highlight: Indian Coast Guard
















