സ്ത്രീ പീഠനകേസു മുതല്‍, രാഷ്ട്രീയ കുഭകോണം വരെ നടത്തിയിട്ടുള്ള വമ്പന്‍മാര്‍ അറസ്റ്റു ഭയന്ന് ശാരീരിക അസ്വാസ്ഥ്യങ്ങളും കേട്ടിട്ടില്ലാ രോഗങ്ങള്‍ പറഞ്ഞും ആശുപത്രിയിലേക്ക് മാറ്റപ്പെടുന്നത് കണ്ടിട്ടുണ്ട്. KSRTC മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ അച്ഛന്‍ ബാലകൃഷ്ണ പിള്ളയും ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോകുന്നതിനു മുമ്പ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടെന്നും രോഗങ്ങളുണ്ടെന്നും പറഞ്ഞിരുന്നത് ഈ ഘട്ടത്തില്‍ ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്. ഗണേഷ്‌കുമാര്‍ വീരോചിതമായി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ‘കുപ്പി പറക്കല്‍ മിന്നല്‍ റെയ്ഡിനു’ വിധേയനായി നടപടിക്കു പാത്രമായ ഒരു പാവം ഡ്രൈവര്‍ക്ക് ഇപ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായിരിക്കുകയാണ്. അതും ഡ്യൂട്ടിക്കിടയില്‍.
ആരെയും കട്ടതിനോ, പിടിച്ചു പറിച്ചതിനോ, കുഭകോണം നടത്തിയതിനോ പോലീസ് പിടിക്കാന്‍ വന്നപ്പോഴുണ്ടായ ദേഹാസ്വാസ്ഥ്യമല്ലെന്ന് ഓര്‍ക്കണം. സ്വന്തം ജോലി ചെയ്യുന്നതിനിടയില്‍ ഉണ്ടായ ദേഹാസ്വാസ്ഥ്യമാണ്. തനിക്കു മുന്‍പേ മരണത്തിനു കീഴടങ്ങിയവരുടെ നീണ്ട നിര തന്നെയുണ്ട് KSRTCയില്‍. പ്രത്യേകിച്ച് ഡ്രൈവര്‍മാര്‍. അവരെല്ലാം മരണപ്പെട്ടത് ഡ്യൂട്ടി ചെയ്തതിനു ശേഷമോ, ഡ്യൂട്ടി ചെയ്തതു മൂലമുണ്ടായ അസ്വാസ്ഥതകളോ കൊണ്ടാണ്. കുടിനീരിനു വേണ്ടി ഒരു കുപ്പിവെള്ളം വണ്ടിയുടെ മുമ്പില്‍ സൂക്ഷിച്ചതിന് സ്ഥലംമാറ്റപ്പെട്ട ഡ്രൈവറാണ് പൊന്‍കുന്നം ഡിപ്പോയിലെ ജയ്‌മോന്‍ ജോസഫ്. അദ്ദേഹത്തിനെ ജോലി ചെയ്യാന്‍ എളുപ്പത്തിന് തൃശൂര്‍ പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിക്കൊണ്ട് ഇന്നലെയാണ് ഉത്തരവിറക്കിയത്.
ഇന്ന് ആ ഉത്തരവ് മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, റദ്ദാക്കിയിട്ടില്ല. കുപ്പിവെള്ളം ബസിനു മുമ്പില്‍ ഇട്ടത്, ഒരു ഡിറ്റക്ടീവിന്റെ കൂര്‍മ്മ ബുദ്ധിയോടെ, അന്വേഷിച്ചു കണ്ടെത്തി, നടുറോഡില്‍തടഞ്ഞു നിര്‍ത്തി പിടിച്ചെടുത്ത് നടപടി എടുക്കുമെന്നു പറഞ്ഞാണ് മന്ത്രി വീരചരിതം രചിച്ചത്. ഗണേശന്‍ മന്ത്രി പറഞ്ഞാല്‍ പറഞ്ഞതാണ്. അങ്ങനെ ജയ്മോന്‍ ജോസഫിനെ പൊതുവഴിയില്‍ നാറ്റിച്ച്, നാണംകെടുത്തി, പരസ്യമായി ആക്ഷേപിച്ച് നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മന്ത്രി കാരണം ജയ്‌മോന്‍ ജോസഫിന് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടായിരിക്കുകയാണ്. KSRTC ക്കാരായ ഡ്രൈവര്‍മാരെല്ലാം അല്‍പ്പപ്രാണന്‍ ഉള്ളവരാണെന്ന് അവരുടെ മരകണ നിരക്കെടുത്തു നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയും. ചെയ്യുന്ന ജോലിയുടെ മാനസിക സംഘര്‍ഷവും, വിശ്രമം ഇല്ലായ്മയും, വെള്ളം കുടിക്കാന്‍ കഴിയാത്തതും, അമിതമായ ചൂടും, വണ്ടിയുടെ കാലപ്പഴക്കവുമെല്ലാം ചേരുമ്പോഴാണ് ഡ്രൈവറുടെ ആയുസ്സിന് നീളം കുറയുന്നത്.
ഇതിനു പിന്നാലെയാണ് മന്ത്രിയുടെയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും തൊഴിലാളി സംഘടനകളുടെയുമെല്ലാം മാനസിക പീഠനങ്ങള്‍. ജയ്‌മോന്‍ ജോസഫ് നാണംകെട്ട് തലതാഴ്ത്തി നിന്നെങ്കിലും സ്വന്തം ജോലി ഉപേക്ഷിക്കാനോ നാണക്കേട് കൊണ്ട് ആത്മഹതച്യ ചെയ്യാനോ തയ്യാറായില്ലെന്നതാണ് വസ്തുത. എന്നാല്‍, ജയ്‌മോന്‍ ജോസഫ് എന്ന ഡ്രൈവര്‍ പൊതു വഴിയില്‍ മന്ത്രിയില്‍ നിന്നുണ്ടായ നാണക്കേടിനെ തരണം ചെയ്തുവെന്നേ പറയാനാകൂ. ഇല്ലായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്‌തേനെയെന്ന് ഭയന്നിരുന്നു. നോക്കൂ, ജയ്‌മോന്‍ ജോസഫ് ഇപ്പോള്‍ കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലാണ്. ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് കാരണം.
എന്തായാലും ഒരു കാര്യം ഉറപ്പാണ്. KSRTCയിലെ ജീവനക്കാര്‍ വലിയ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. അതിപ്പോള്‍ KSRTC നഷ്ടത്തിലായാലും, ലാഭത്തിലായാലും ആ സമ്മര്‍ദ്ദത്തിന് അയവു വരുന്നില്ല. സ്ഥാപനം നഷ്ടത്തിലായാല്‍ അത് ജീവനക്കാരുടെ കുഴപ്പം എന്നും, സ്ഥാപനം ലാഭത്തിലായാല്‍ അത് മന്ത്രിയുടെ മിടുക്കാണെന്നും കാണുന്നവരാണ് ഇതിനു കാരണം.
CONTENT HIGH LIGHTS;Will KSRTC kill him?: Will he be mentally and physically exhausted and killed?; Transferred driver feels unwell and is hospitalized? (Exclusive)
















