ഭൂട്ടാനിൽ നിന്ന് വാഹനം കടത്തി കൊണ്ടുവന്ന് കേരളത്തിൽ ഉപയോഗിച്ചെന്ന വലിയ ആരോപണത്തിന് മുന്നിലാണ് പ്രമുഖ സിനിമാ താരങ്ങൾ. ദുൽഖറും അമിത് ചക്കാലക്കലും എന്ന് തുടങ്ങി ഇപ്പോഴിതാ സാക്ഷാൽ മമ്മൂട്ടി വരെ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ വണ്ടി കടത്തി ഉപയോഗിച്ചെന്ന ആരോപണത്തിൽ ആദ്യം കസ്റ്റംസും പിന്നീട് ഇഡിയും താരങ്ങളെ തേടി വന്നിരുന്നു. ഇതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്.
ഫാൻസ് ഗ്രൂപ്പുകളാണ് ഇതിന് നേതൃത്വം നൽകുന്നത്. നിയമപരമായി താരങ്ങൾ മുന്നോട്ട് നീങ്ങുമ്പോൾ അതിലും വലിയ വിവാദത്തിനാണ് ഫാൻസുകാർ തിരികൊളുത്തുന്നത്. നായരായ മോഹൻലാലിന് ഫാൽക്കെ പുരസ്കാരം നൽകിയ സമയത്ത് ഇസ്ലാമായ മമ്മൂട്ടിയുടെ വീട്ടിലേക്ക് ഇഡിയെയും കസ്റ്റംസിനെയും അയക്കുന്നത് ഇവിടുത്തെ രാഷ്ട്രീയമാണെന്ന് ഇവർ ആരോപിക്കുന്നു. ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഈ ആരോപണത്തിന് സാധ്യത ഏറെയുണ്ടെന്ന് നിരീക്ഷകരും അഭിപ്രായപ്പെടുന്നു.
ഇത്തരത്തിൽ കടത്തു വണ്ടികൾ ഉപയോഗിക്കുന്നത് ഇവിടുത്തെ എല്ലാ സമുദായത്തിന്റെയും ഭാഗമായ താരങ്ങളുണ്ട്. അതിൽ ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസം കാണുന്നതാണ് പ്രശ്നമെന്നും ഫാൻസുകാർ ആരോപിക്കുന്നു. ഈ രാജ്യത്ത് എല്ലാവരും നിയമത്തിനു മുന്നിലൊന്നാണെന്ന് ഭരണഘടന ഉറപ്പു നൽകുന്നുണ്ട് എന്നുള്ള തലത്തിലേക്കും കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. അതേസമയം ഭൂട്ടാനിൽ നിന്ന് കള്ള കടത്തു നടത്തി വണ്ടികൾ കൊണ്ട് വന്നു വണ്ടി പ്രാന്ത് തീർക്കാൻ അവൻ ഇന്നലെ വണ്ടി കണ്ടവനല്ല അവന്റ വാപ്പ അവൻ ജനിക്കുന്നതിനു മുൻപ് തന്നെ അധ്വാനിച്ച് വണ്ടികൾ വാങ്ങി കൂട്ടിയിട്ടുണ്ടായിരുന്നെന്നും കുറിപ്പുകളുണ്ട്.
ഹമ്സ മാനു എന്ന മമ്മൂക്ക ആരാധകനാണ് ഇത് കുറിച്ചിരിക്കുന്നത്. അവനെക്കാൾ വലിയ വണ്ടി ഭ്രാന്തനാണ് അവന്റെ വാപ്പ. ഇതെന്തുകൊണ്ടാണ് ദുൽഖർ സൽമാൻ എന്ന വ്യക്തിയെ ഇത്ര ടാർജറ്റ് ചെയ്തു കൊണ്ട് വണ്ടികൾ പിടിച്ചെടുത്തു ഈഡിയെ വിളിച്ചുവരുത്തി റെയ്ഡ് നടത്തിക്കൊണ്ട് രാജ്യത്തെ ഉറ്റികൊടുത്ത തീവ്രവാദികളോട് കാണിക്കുന്നത് പോലുള്ള അന്വേഷണ രീതി അതൊക്കെ എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് മനസ്സിലാവും. ചാണകങ്ങൾക്ക് പശു മൂത്രം കുടിക്കുന്നവർക്ക് മനസ്സിലാവില്ല. ഇനി ഈഡി അല്ല ഏതു ബാപ്പ വന്നിട്ടും കാര്യമില്ല കാരണം അവന്റെ വാപ്പ ഒരു വക്കീലാണെന്നും കുറിപ്പിൽ പറയുന്നു.
content highlight: Dulqar Salman
















