മയക്കു മരുന്ന്, സെക്‌സ് റാക്കറ്റ്, ഓര്‍ഗന്‍സ് വില്‍പ്പന, ക്വട്ടേഷന്‍ തുടങ്ങിയ അധോലോക ക്രിമിനല്‍ ആക്ടിവികള്‍ പുറത്തു പറയാത്ത സമൂഹമാണ് ഇവിടെയുള്ളത്. പറയാത്തതിന് പ്രധാന കാരണം, സ്വന്തം ജീവന്‍ പോലും അപകടത്തിലാകുമെന്ന ഭീതികൊണ്ടാണെന്നത് വസ്തുതയാണ്. ഇത്തരം അധണ പ്രവൃത്തികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സമൂഹത്തില്‍ ഉന്നത ശ്രേണിയില്‍ ഇരിക്കുന്നവരാണ്. അധികാരം കൊണ്ടും ആള്‍ബലം കൊണ്ടും സമ്പത്ത് കൊണ്ടുമൊക്കെ അവര്‍ പ്രബലരായതു കൊണ്ട് ‘ഇന്‍ഫോര്‍മര്‍’ ആകാന്‍ പോലും ഭപ്പെടുന്നവരാണ് ഏറെയും. എന്നാല്‍, ചിലര്‍ അസാമാന്യ ധൈര്യം കാട്ടാറുണ്ട്. പെണ്‍വാണിഭത്തെ കുറിച്ചും, മയക്കുമരുന്ന് മാഫിയകളെ കുറിച്ചും മാധ്യമങ്ങള്‍ക്കും മുമ്പിലും പൊതു ഇടങ്ങലിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയും വിവരം പങ്കുവെയ്ക്കും.
എന്നാല്‍, പിന്നീട് അറിയാന്‍ കഴിയുന്നത്, വെളിപ്പെടുത്തല്‍ നടത്തിയവരുടെ ദുരൂഹത നിറഞ്ഞ മരണങ്ങളായിരിക്കും. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കൊച്ചിയില്‍ ഇപ്പോള്‍ നടക്കുന്നത് പെണ്‍വാണിഭത്തിന്റെ മറ്റൊരു തലമാണ്. ഒരു ഹോട്ടലിന്റെ പേരും, പെണ്‍കുട്ടികളെ വഴിതെറ്റിച്ച് മയക്കു മരുന്നിന് അടിമകളാക്കി, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്താന്‍ ഒരുക്കുന്നവരെയും തുറന്നു കാട്ടുന്ന ഒരു വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഈ പറയുന്നത് ശരിയാണെങ്കില്‍ കേരളത്തിന്റെ സെക്‌സ് അടിമകള്‍ വാഴുന്നിടമായി കൊച്ചിയെ മാറ്റിയെന്നു വിശ്വസിക്കേണ്ടി വരും. ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ടവര്‍ക്കു പോലും അറിവുണ്ടാകുമോ ഇത്തരം ഇടങ്ങളെന്ന് സംശിക്കേണ്ടിയിരിക്കുന്നു. അതോ അറിഞ്ഞിട്ടും നടപടി എടുക്കാത്തതോ.
ഇങ്ങനെയൊകു ഇടപെടല്‍ ഉണ്ടെങ്കില്‍ അതില്‍ സത്യമുണ്ടെങ്കില്‍ നടപടികള്‍ വേഗത്തിലെടുക്കേണ്ടതുണ്ട്. ‘എന്റെ കാസെറ്റ്’ എന്നു പേരുള്ള ഒരു സോഷ്യല്‍ പേജിലാണ് ഈ വിവരങ്ങള്‍ വന്നിരിക്കുന്നത്. ഇത് കണ്ടിട്ട് കമന്റിടുന്നവര്‍, വെളിപ്പെടുത്തിയ ആളോട് സൂക്ഷിക്കണമെന്നു ഉപദേശിക്കുന്നുമുണ്ട്. കൊച്ചിയില്‍ പഠിക്കാനെത്തുന്ന പെണ്‍കുട്ടികളെ പണം നല്‍കി സഹായിച്ച് വലയില്‍ വീഴ്ത്തുന്നവരെ കുറിച്ചും, പിന്നീട് പെണ്‍കുട്ടികളുമായി ചങ്ങാത്തം ഉണ്ടാക്കി, അവരെ മയക്കുമരുന്നിന് അടിമയാക്കി സെക്‌സ് റാക്കറ്റിന്റെ കണ്ണികളാക്കുന്നുവെന്നാണ് നീഡിയോയില്‍ പറയുന്നത്. പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് ലൈംഗിക ഉപയോഗിത്തിന് കൊടുക്കുന്ന തരത്തിലുള്ള ഓഡിയോ സംഭാഷണവും കേള്‍പ്പിക്കുന്നുണ്ട്. ആ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
CONTENT HIGH LIGHTS; Girls are sex slaves?: Is the trade using girls who come to study?; Sex rackets active in Kochi?; Watch the video
















