സ്ത്രീകള്‍ തുണി ഉടുക്കണോ വേണ്ടയോ. തുണി ഉടുത്താല്‍ എന്തുണ്ടാകും തുണി ഉടുത്തില്ലെങ്കില്‍ എന്തു സംഭവിക്കും. ഇതൊക്കെ കാലങ്ങളായി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ആത്യന്തികമായി ഒരു ഉത്തരം ഇതുവരെ ആരില്‍ നിന്നും ലഭിച്ചിട്ടില്ല. ഇന്ന് സ്ത്രീകള്‍ തുണി ഉടുക്കരുതെന്നു പറയുന്നവര്‍ നാളെ പര്‍ദ്ദ ഇട്ടേ നിരത്തിലിറങ്ങാവൂ എന്നു മാറ്റി പറയും. വസ്ത്ര ധാരണം ഓരോരുത്തരുടെയും ഇഷ്ടമാണെന്ന് പറയുന്നവരും, വസ്ത്ര സ്വാതന്ത്ര്യം സ്ത്രീയുടെ അവകാശമാണെന്നു പറയുന്നവരും സമൂഹത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ന്യൂ ജനറേഷന്‍ പെണ്‍കുട്ടികള്‍ക്ക് വസ്ത്ര ധാരണത്തില്‍ പിശുക്കുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍, വസ്ത്രം എന്നത്, നാണം മറയ്ക്കാന്‍ മാത്രമുള്ളതല്ലെന്നും മാനം നഷ്ടപ്പെടാതിരിക്കാനുള്ള പ്രാഥമിക ആയുധമാണെന്നും പറയുന്നവരുമുണ്ട്.
ഇതിലെല്ലാം കാലത്തിനനുസരിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുന്നുണ്ട്. അമ്മയെ തല്ലിയാലും രണ്ടുപക്ഷമുള്ളതു പോലെ സ്ത്രീകളുടെ വസ്ത്ര ധാരണത്തിലും രണ്ടുണ്ട് അഭിപ്രായങ്ങള്‍. ഇന്ന് കായംകുളം എം.എല്‍.എ യു. പ്രതിഭയുടെ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ അല്‍പ്പ വസ്ത്രത്തെ കുറിച്ചുള്ള ചിന്ത ഉണര്‍ത്തിയിരിക്കുന്നത്. പ്രതിഭ ജാമ്യം എടുത്തു കൊണ്ടാണ് തന്റെ പ്രസംഗം തന്നെ നടത്തുന്നത്. സദാചാരക്കാരാണെന്ന് പറഞ്ഞ് ആരും കുറ്റപ്പെടുത്തരുതെന്നാണ് പ്രതിഭയുടെ ജാമ്യം. അതിനു ശേഷം പറഞ്ഞത്, സനിമാക്കാരായ നടചിമാരുടെ ഉദ്ഘാടനങ്ങളിലെ വരവും പോക്കുമാണ്. ഇരുകിപ്പിടിച്ച വസ്ത്രങ്ങള്‍, മുടട്ടിനു മുകളില്‍ നില്‍ക്കുന്ന ഡ്രസ്സുകള്‍ അങ്ങനെ തുടങ്ങിയുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇവര്‍ എത്തുന്നത്.
എന്തു പരിപാടിക്കാണോ അവര്‍ എത്തുന്നത് എന്നതിനേക്കാള്‍, വരുന്നത് സിനിമാ നടിയാണെന്നും, നഗ്നതാ പ്രദര്‍ശനത്തിന് പ്രാധാന്യം കൊടുത്തുള്ള വസ്ത്രങ്ങള്‍ അണിഞ്ഞുമാണ് വരുന്നതെന്നും കാഴ്ചക്കാര്‍ക്ക് മുന്‍ ധാരണയുണ്ട്. ഉദ്ഘാടനത്തെക്കാള്‍ ജനപങ്കാളിത്തം ഉണ്ടാക്കുന്നത്, വരുന്ന നടിയുടെ മറയാത്ത ഭാഗങ്ങള്‍ കാണാനാണെന്നു പറഞ്ഞാല്‍ അതിശയോക്തിയുണ്ടാകില്ല. അത്തരം വസ്ത്രങ്ങള്‍ പ്രത്യേകം തയ്യാറാക്കിയാകും ഇവരുടെ എന്‍ട്രിയും. ചെറുപ്പക്കാരാണ് ഇത്തരം പരിപാടികളില്‍ ഭൂരിഭാഗവും ഉണ്ടാവുക. അവര്‍ നടിയുടെ അഴകളവുകള്‍ മൊബൈലില്‍ പകര്‍ത്തി അവര്‍ക്കിഷ്ടമുള്ള ആംങ്കിളുകളില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യും.
ഇതാണ് പ്രതിഭ അഡ്രസ്സു ചെയ്യാന്‍ ശ്രമിച്ചതെന്ന് വ്യക്തം. നാട്ടില്‍ ഉദ്ഘാടനങ്ങള്‍ക്ക് ഇപ്പോള്‍ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നാണ് സിപിഎം എംഎല്‍എയുടെ പ്രസ്താവന. ബുധനാഴ്ച കായംകുളത്ത് നടന്ന സാംസ്‌കാരിക പരിപാടിക്കിടെയാണ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിന്റെ പ്രസ്‌കത ഭാഗങ്ങള്‍ ഇതാണ്.
‘ നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ സിനിമാ താരങ്ങളോട് ഒരുതരം ഭ്രാന്താണ്. എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. കട ഉദ്ഘാടനത്തിന് സിനിമാ താരങ്ങള്‍, അതും ഉടുപ്പിടാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്ന ഒരു പുതിയ സംസ്‌കരം കേരളത്തിലുണ്ട്. എന്തിനാ അത്. തുണിയുടുക്കാത്ത ഒരാളുവന്നാല്‍ എല്ലാവരും അവിടെ ഇടിച്ചുകയറുകയാണ്. ഈ രീതിയൊക്കെ മാറണം. തുണി ഉടുത്ത് വന്നാല്‍ മതിയെന്ന് പറയണം. ഇനി ഇത് സദാചാരവാദമാണെന്ന് പറഞ്ഞ് എന്റെ നേരെ വരരുത്. മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടത്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. നാളെ ദിഗംബരന്മാരായി നടക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ നമുക്ക് ചോദ്യം ചെയ്യുന്നതിനൊന്നും അവകാശമില്ല’
മോഹന്‍ലാലിന്റെ പ്രശസ്തമായ ടെലിവിഷന്‍ ഷോയ്ക്കും എതിരെയും യു. പ്രതിഭ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ടെന്നും മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുകയും അവരുടെ വസ്ത്രം ഇറുകിയതാണോ എന്ന് കമന്റ് ചെയ്യുകയും ചെയ്യുന്നതാണ് പരിപാടിയെന്നും പ്രതിഭ പറയുന്നു. അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്. ജനാധിപത്യത്തില്‍ വരേണ്ടത് താര രാജാക്കന്മാര്‍ അല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പച്ച മനുഷ്യരാണെന്നും ധൈര്യത്തോടെ പറയാന്‍ നമ്മള്‍ തയാറാവണമെന്നും യു പ്രതിഭ പറഞ്ഞു.
ഈ വിഷത്തില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വര്‍ യു. പ്രതിഭ പറഞ്ഞതിനെ അംഗീകരിക്കുകയാണ്. മാത്രമല്ല, പ്രതിഭയെ ചാരി റിന്‍ ആന്‍ ജോര്‍ജിനെ അടിക്കുകയും ചെയ്യുന്നുണ്ട്. അള്‍പ്പ വസ്ത്ര ധാരികള്‍ ചെയ്യുന്നത് എന്താണെന്നും മാന്യമായ വസ്ത്ര ധാരണത്തെ കുറിച്ചും രാഹുല്‍ ഈശ്വര്‍ തന്റെ പേസ്ബുക്ക് ലൈവില്‍ പറയുന്നു. നടി അമല പോള്‍ ഒരു പരിപാടിക്ക് ഒരു കോളജില്‍ പോയ വേഷത്തെയും രാഹുല്‍ ഈശ്വര്‍ ഉദാഹരണമായി പറയുന്നുണ്ട്. നെറ്റ് പബ്ബില്‍ കസവ്‌സാരിയുടുത്ത് മുല്ലപ്പൂവും ചൂടി ആരും പോകില്ല. അതുപോലെ ആരും ടു പീസ് സ്വിമ്മിംഗ് സ്യൂട്ടുമിട്ട് ഉദ്ഘാടനത്തിനും പോകില്ല. ഓരോ ഇടങ്ങളില്‍ ഡ്രസ്സ് കോഡുണ്ട്. അത് എന്തിനാണ് അങ്ങനെ വെച്ചിരിക്കുന്നത്.
വസ്ത്ര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലായിടത്തും ഉടുതുണി ഇല്ലാതെ കയറിച്ചെല്ലാനാകില്ല എന്നതു കൊണ്ടു തന്നെയാണ്. പണ്ട് മാറ് മറയ്ക്കാനായിരുന്നു സമരം ചെയ്തതെങ്കില്‍ ഇപ്പോള്‍ മാറ് തുറക്കാനുള്ള സമരമാണ് ചെയ്യുന്നതെന്നും രാഹുല്‍ ഈശ്വര്‍ ഉദാഹരണമായി പറയുന്നു. എന്തായാലും, രാഹുല്‍ ഈശ്വരും റിനി ആന്‍ ജോര്‍ജ്ജും തമ്മിലുള്ള പ്രശ്‌നത്തിലേക്ക് പ്രതിഭ എത്തുമ്പോള്‍ രാഹുലിന് അടിക്കാനുള്ള വടി കിട്ടിയെന്നു തന്നെ പറയാം.
CONTENT HIGH LIGHTS; Are women unclothed?: ‘Rahul Easwar’ leans on ‘Prathibha’, hits ‘Rini Ann George’?; The rest of the moral speech?
















