KSRTCയുടെ സുവര്‍ണ്ണ കാലത്തിലൂടെയാണ് മന്ത്രി ഗണേഷ്‌കുമാര്‍ വകുപ്പിനെ നയിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ മാധ്യമ പ്രവര്‍ത്തകര്‍ എഴുതിയും പറഞ്ഞുമൊക്കെ ആഘോഷിക്കുമ്പോള്‍, തൊഴിലാളികള്‍ പറയുന്നത് മറ്റൊന്നാണ്. മന്ത്രിയോ അതോ ജീവനക്കാരുടെ കാലനോ ?. പണിയെടുപ്പിച്ച് കൊല്ലാനുള്ള അച്ചാരം കെട്ടിയാണോ ഗണേഷ്‌കുമാര്‍ മന്ത്രിയായത് എന്നാണ് അവരുടെ ചോദ്യം. ഈ ചോദ്യത്തിന് മറുപടി പറയേണ്ടത് മന്ത്രി തന്നെയാണ്. കാരണം, ജീവനക്കാരുടെ മരണത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. എന്തുകൊണ്ടാണ് KSRTCയില്‍ ഇത്രയും മരണങ്ങള്‍ ഉണ്ടാകുന്നു. അതും ഹൃദയസ്തംഭനം വന്നുള്ള മരണം. KSRTC ഡ്രൈവര്‍മാര്‍ക്കാണ് രോഗം കൂടുതല്‍. മരണങ്ങളും ഈ വിഭാഗത്തിലുള്ളവര്‍ക്കാണ് കൂടുതല്‍. ഇതുമായി ബന്ധപ്പെട്ട് ഒരു KSRTC ജീവനക്കാരന്റെ ഫോസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്
മാടമ്പിയുടെ കൊലച്ചിരിയില്‍ വാര്‍ത്തയല്ലാതായി മാറുന്ന KSRTC മരണങ്ങള്‍..????????
ചത്ത് തീരേണ്ടവരാണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന നാടകങ്ങള്‍, കൊന്നിട്ടും കൊതി തീരാതെ::റ:വീണ്ടും വര്‍ദ്ധിപ്പിക്കുന്ന ജോലി സമയങ്ങള്‍…. തെരു നായ്ക്കളുടെ മരണത്തില്‍ പോലും ദു:ഖിക്കുവാനും പ്രതികരിക്കുവാനും ആളുകളുള്ള ഈ നാട്ടില്‍ KSRTC ക്കാരന്റെ മരണം വാര്‍ത്തയല്ലാതാകുന്നു…??????
കാലന്‍ ഭരിക്കുന്ന KSRTC, ജീവനക്കാരെ കൊല്ലുന്നതില്‍ ഇന്ത്യയില്‍ ഒന്നാമത്…KSRTC മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ തങ്കച്ചന്‍ ചേട്ടന്‍ അല്‍പം മുന്‍പ് ഹൃദയാഘാതം മൂലം നിര്യാതനായി ആദരാജ്ഞലികള്‍??
2025 ജനുവരി മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ എടുത്തു പരിശോധിച്ചാലും മനസ്സിലാക്കാന്‍ കഴിയുന്നത്, മരിച്ചവരില്‍ കൂടുതലും KSRTCയിലെ ഡ്രൈവര്‍മാരാണ്. അവര്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ അവശതകള്‍ എന്താണ്. പിരിമുറുക്കത്തോടെ ചെയ്യുന്ന ജോലിയാണോ ഡ്രൈവിംഗ്. അതോ ഇത്തരം രോഗികളെ തെരഞ്ഞു പിടിച്ച് KSRTC ഡ്രൈവര്‍മാരാക്കുന്നതോ. ഇങ്ങനെ സാധാരണക്കാരന്റെ ചോദ്യങ്ങള്‍ക്കു കൂടി ജനപ്രതിനിധി എന്ന നിലയില്‍ മന്ത്രി മറുപടി പറയണം. മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ തങ്കച്ചനും ഹൃദയാഘാതം മൂലം മരണപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെട്ട ജീവനക്കരും ഹൃദയാഘാതം മൂലമായിരുന്നു.
അപ്പോള്‍ ഹൃദയാഘാതം എന്ന രോഗം KSRTC യെ പിന്‍തുടരുന്ന ഒന്നായി മാറിയിട്ടുണ്ട് എന്നത് സത്യമായ കാര്യമാണ്. എന്തുകൊണ്ടാണ് മറ്റു ജോലികളില്‍ ഇത്തരം മരണങ്ങള്‍ ഉണ്ടാകാത്തത്. മറ്റു വകുപ്പുകളിലെ മരണ നിരക്ക് പരിശോധിക്കേണ്ടതല്ലേ. അത്തരമൊരു പരിശോധനയോ പരിപാടിയോ സര്‍ക്കാരിനോ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിനോ ആരോഗ് വകുപ്പിനോ ഉണ്ടോ. ഇല്ല എന്നാണ് ഉത്തരമെങ്കില്‍ പെട്ടെന്നു തന്നെ ഒരു പ്രോജക്ട് വെയ്‌ക്കേണ്ടതുണ്ട്. അത്തരം ആവശ്യകതയിലേക്കാണ് KSRTC ജീവനക്കാരുടെ ഹൃദയാഘാത രോഗ മരണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. കുറഞ്ഞപക്ഷം KSRTC മാനേജ്‌മെന്റെങ്കിലും ജീവനക്കാരുടെ ജീവനും ജോലിക്കും സുരക്ഷ നല്‍കണം.
ഇതാണ് പ്രധാന പ്രശ്‌നം. KSRTCയുടെ വരുമാന വര്‍ദ്ധനവിന് അക്ഷീണം പ്രയത്‌നിക്കുന്ന ജീവനക്കാരെ മറന്നു പോകരുത്. നാടിന്റെ നാഡീ ഞരമ്പുകള്‍ പോലെ കിടക്കുന്ന എല്ലാ റോഡുകളിലും സര്‍ക്കാര്‍ മുദ്രയോടെ ഗജവീരന്‍മാരെപ്പോലെ KSRTC ഓടി എത്തുന്നുണ്ടെങ്കില്‍, അതിനു പിന്നില്‍ രോഗിയായിപ്പോകുന്ന ജീവനക്കാരാണെന്ന് മറന്നു പോകരുത്. അവരുടെ ജീവന്‍ പോകുന്നതു വരെയും ജോലിയില്‍ ഇരിക്കുന്നുണ്ട്. അല്ലാതെ രോഗികളായി ആശുപത്രികളില്‍ ചികിത്സയില്‍ ഇരിക്കുമ്പോഴോ അസുഖം വന്ന് വീട്ടില്‍ കിടന്നിട്ടോ അല്ല മിക്ക മരണങ്ങളും സംഭവിച്ചിരിക്കുന്നത്. ജോലി ചെയ്ത് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴോ, വീട്ടിലെത്തിയിട്ടോ, അസുഖ ബാധിതനായി കഴിഞ്ഞിട്ടും ഡ്യൂട്ടി ചെയ്യേണ്ടി വന്നിട്ടോ ഒക്കെയാണെന്ന് മനസ്സിലാകും. ജോലിക്കു കയറുമ്പോള്‍ കണ്ണും, ചെവിയും, ശരീരമാകെയും പരിശോധനകള്‍ നടത്തി ടെസ്റ്റ് റിസള്‍ട്ട് നോക്കി മാത്രമാണ് നിയമനം നല്‍കുന്നത്.
അപ്പോഴൊന്നും രോഗി അല്ലാതിരിക്കുന്ന ഒരു ജീവനക്കാരന്‍ പിന്നീട് ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുമ്പോള്‍ അതില്‍ അസ്വാഭാവികത തോന്നേണ്ട കാര്യമില്ല. എന്നാല്‍, KSRTCയില്‍ ഇത് സര്‍വ്വ സാധാരണമായി മാറിയതാണ് അസ്വാഭാവികത. മതിയായ വിശ്രമം ലഭിക്കുന്നുണ്ടോ എന്നതും ഇതിനോടൊത്ത് വായിക്കേണ്ടതുണ്ട്. അത് പറയേണ്ടത് ജീവനക്കാരാണ്. KSRTCക്ക് നഷ്ടം സംഭവിക്കാത്ത തരത്തില്‍, ജീവനക്കാര്‍ക്ക് രോഗബാധയേല്‍ക്കാത്ത വിധം യാത്രക്കാര്‍ക്ക് നല്ല സേവനം നല്‍കുന്ന വിധം വകുപ്പിനെ മാറ്റി എടുക്കുകയാണ് വേണ്ടത്. ഇത് സാധ്യമായിട്ടുണ്ടോ എന്നതാണ് മന്ത്രിയോടുള്ള ചോദ്യം. താന്‍ പോകുന്നതു വരെ കടംമേടിച്ചെങ്കിലും ഒന്നാം തീയതി ശമ്പളം നല്‍കിയിട്ട്, ജീവനക്കാരെക്കൊണ്ട് വിശ്രമമില്ലാതെ പണിയെടുപ്പിച്ച് നേട്ടം കൈവരിക്കാമെന്ന ചിന്തയാണ് ഇപ്പോള്‍ നടക്കുന്നത്.
ഇത് വലിയ വില കൊടുക്കേണ്ടി വരുമെന്നതില്‍ തര്‍ക്കമില്ല. ജീവനക്കാര്‍ ഓരോരുത്തരായി വീണുകൊണ്ടിരിക്കുമ്പോഴും മന്ത്രി വരുമാനം കൂട്ടാനുള്ള വഴികള്‍മാത്രം ചിന്തിക്കുന്നു. വരുമാനം എത്തിക്കുന്നവര്‍ പാതിവഴിയില്‍ വീഴുമ്പോള്‍, അത് കാണാതെ പോകുന്നവര്‍ കാലന്‍മാര്‍ അല്ലാതെ മറ്റാരാണ്.
CONTENT HIGH LIGHTS;Is it the time or the minister?: Are the KSRTC employees asking?; Are deaths a constant story in this department?
















