Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഹിജാബ് ഇട്ടുതന്നെ പോകാം ?: ഡി.ഡി.ഇയുടെ റിപ്പോര്‍ട്ട് തള്ളാതെ കോടതി; വര്‍ഗീയത കത്തിക്കാന്‍ നോക്കിയവര്‍ക്കുള്ള ചുട്ട മറുപടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 17, 2025, 05:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് ഹിജാബ് വിഷയത്തില്‍ തിരിച്ചടി. വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ (ഡിഡിഇ) യുടെ ഉത്തരവിന് സ്റ്റേ നല്‍കാന്‍ ഹൈക്കോടതി വിസമ്മതിച്ചതാണ് സ്‌കൂളിനെ തിരിച്ചടി ആയത്. ജസ്റ്റിസ് വി ജെ അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. സ്‌കൂള്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണവും തേടി. പത്തു ദിവസമായി ഹിജാബ് വിഷയത്തില്‍ വലിയ ചര്‍ച്ചകളും വിവാദങ്ങളും നിലനില്‍ക്കുമ്പോഴാണ് വിഷയത്തില്‍ കോടതിയുടെ വ്യത്യസ്തമായ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

ഇന്നലെ വരെ കോടതിയില്‍ നിന്നും ലഭിച്ച നിര്‍ദേശം സ്‌കൂള്‍ യൂണിഫോം ധരിച്ചു മാത്രമേ കുട്ടിയെ സ്‌കൂളില്‍ കയറ്റാന്‍ പാടുള്ളൂ എന്നായിരുന്നു. ഇതാണ് സ്‌കൂള്‍ അധികൃതര്‍ക്ക് തുണയായത്. എന്നാല്‍, ഇന്ന് അതേ കോടതി തന്നെ സ്‌കൂളിന്റെ നടപടിക്കെതിരേ നിലകൊണ്ടിരിക്കുന്നു. ഹിജാബ് ധരിച്ചെത്തിയെന്ന പേരില്‍ കുട്ടിയെ ക്ലാസ്സിനു പുറത്തു നിര്‍ത്തിയത് മുനുഷ്യാവകാശ ലംഘനം തന്നെയാണെന്ന നിരീക്ഷണത്തോടെയാണ് ഡി.ഡി.ഇയുടെ റിപ്പോര്‍ട്ടിനെ തള്ളാതെ നിലപാടെടുത്തത്. ശിരോവസ്ത്രം (ഹിജാബ്) ധരിച്ചെത്തിയ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് കഴിഞ്ഞ 7ന് സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയത്. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡിഡിഇ) റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഇതിനെതിരെയാണ് സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിച്ചത്. സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിച്ച് വിദ്യാര്‍ത്ഥിനി വന്നാല്‍ സ്വീകരിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ സി. ഹെലീന കോടതിയെ അറിയിച്ചത്. സ്‌കൂളിന്റെ നിബന്ധന അനുസരിച്ച് കുട്ടി വന്നാല്‍ ആദ്യ ദിനത്തില്‍ എന്ന പോലെ വിദ്യാഭ്യാസം നല്‍കാന്‍ തയ്യാറാണ്. സര്‍ക്കാരിനെയും നിയമത്തെയും അനുസരിച്ചാണ് ഇതുവരെ മുന്നോട്ട് പോയതെന്നും അവര്‍ വ്യക്തമാക്കി. സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും അനുസരിച്ചാല്‍ വിദ്യാര്‍ഥിനിയെ സ്വീകരിക്കുമെന്നും, സെന്റ് റീത്താസിലെ കുട്ടികള്‍ക്ക് നല്‍കുന്നത് ഇന്ത്യന്‍ രീതിയിലുള്ള വിദ്യാഭ്യാസമാണെന്നും പാഠ്യപദ്ധതിക്കു പുറമെ ഇന്ത്യയുടേയും കേരളത്തിന്റെയും സാംസ്‌കാരിക മൂല്യങ്ങളും പഠിപ്പിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിനി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം ഉപേക്ഷിച്ച് ടിസി (വിടുതല്‍ സര്‍ട്ടിഫിക്കറ്റ്) വാങ്ങി പുതിയ സ്‌കൂളിലേക്ക് മാറാന്‍ തീരുമാനിച്ചിരുന്നു. ഹിജാബുമായി ബന്ധപ്പെട്ട വിവാദം മകള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കി എന്നും സെന്റ് റീത്താസ് സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നുമാണ് പിതാവ് പി.എം. അനസ് അറിയിച്ചത്. കുട്ടിയുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നും, സാമുദായിക സംഘര്‍ഷത്തിനുള്ള സാധ്യത ഉണ്ടാക്കില്ലെന്ന നിലപാടാണ് താന്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്റെ കുട്ടി അഹങ്കാരിയും ധിക്കാരിയുമാണെന്ന് പറഞ്ഞ് മാനസികമായി ബുദ്ധിമുട്ടിച്ചു’ എന്ന പിതാവിന്റെ വാക്കുകള്‍ പ്രശ്നം കൂടുതല്‍ വഷളാക്കിയിരുന്നു. ഹിജാബ് നിഷേധിക്കുന്നത് ഇന്ത്യന്‍ മതേതരത്വത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായിട്ടാണ് എന്ന പ്രിന്‍സിപ്പലിന്റെ പ്രസ്താവന മകളെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

യൂണിഫോം നിയമത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ തടഞ്ഞതോടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെയും മതചിഹ്നങ്ങളെയും കുറിച്ചുള്ള അതിരൂക്ഷമായ ചര്‍ച്ചകള്‍ക്കാണ് ഈ സംഭവം തിരികൊളുത്തിയത്. ക്രിസ്ത്യന്‍ മാനേജ്മെന്റിന് കീഴിലുള്ള സ്‌കൂളിലെ കന്യാസ്ത്രീകളായ ടീച്ചര്‍മാര്‍ ശിരസ്സില്‍ ‘തിരുവസ്ത്രം’ ധരിച്ചാണ് എത്തുന്നത് എന്ന വൈരുദ്ധ്യം പൊതുസമൂഹത്തില്‍ വലിയ ചോദ്യമുയര്‍ത്തി. ‘മുസ്ലിം കുട്ടിയുടെ ഹിജാബ് കണ്ടപ്പോള്‍ ഹാലിളകിയ കന്യാസ്ത്രീകള്‍ തങ്ങളുടെ തിരുവസ്ത്രം കണ്ടില്ലെന്ന് നടിക്കരുത്’ എന്ന വിമര്‍ശനം ഈ ഇരട്ടത്താപ്പിനെയാണ് തുറന്നുകാട്ടിയത്. അതേസമയം, വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി കുട്ടിയെ പിന്തുണച്ച് ശക്തമായ നിലപാടെടുത്തു. ‘കുട്ടിക്ക് മാനസിക സംഘര്‍ഷത്തിന്റെ പേരില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരാവാദി സ്‌കൂള്‍ അധികാരികള്‍ ആയിരിക്കും’ എന്ന് മന്ത്രി വ്യക്തമാക്കി. യൂണിഫോം നിറമുള്ള ശിരോവസ്ത്രം അനുവദിക്കുകയാണ് വേണ്ടതെന്നും, ഒരു കുട്ടിയുടെ പ്രശ്നമാണെങ്കിലും ആ കുട്ടിക്ക് വിദ്യാഭ്യാസം ചെയ്യാന്‍ സംരക്ഷണം കൊടുക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ ഡയറിയിലെ യൂണിഫോം കോഡ് ലംഘനം ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. മതപരമായ ചിഹ്നങ്ങള്‍ മറ്റ് വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം. ഇതിനിടയില്‍, എസ്.ഡി.പി.ഐ. പോലുള്ള സംഘടനകള്‍ സ്‌കൂളില്‍ പ്രവേശിച്ച് ഭയവും സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചു. ഇതോടെ ഭയന്ന സ്‌കൂള്‍ അധികൃതര്‍ രണ്ട് ദിവസത്തെ സ്റ്റഡി ലീവ് നല്‍കി സ്‌കൂള്‍ അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍, ഉടന്‍ തന്നെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും അനുസരിച്ചാല്‍ വിദ്യാര്‍ഥിനിയെ സ്വീകരിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞതെങ്കിലും, കുട്ടി എന്ത് കാരണത്താലാണ് സ്‌കൂളില്‍ പോകാത്തതെന്ന് പരിശോധിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചിരുന്നു. എന്നാല്‍, കുട്ടിയുടെ പിതാവ് സാമുദായിക സംഘര്‍ഷം ഒഴിവാക്കുന്നതിനായി നിയമനടപടികളുമായി മുന്നോട്ടുപോകുന്നില്ലെന്ന് തീരുമാനമെടുത്തു.

ReadAlso:

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മഴക്കാലത്തെ മുല്ലപ്പെരിയാര്‍ ഭീതി ?: ഇനി അഞ്ചുവര്‍ഷം ഇടുക്കിയെ മുള്‍മുനയില്‍ നിര്‍ത്തിയാകും സര്‍ക്കാരിന്റെ പോക്ക്; ജലബോംബ് എന്ന ഭീതി പടര്‍ത്തുന്നതാര് ? എന്തിന് ?

അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു: ആശങ്കയോടെ സംസ്ഥാനം; ജാഗ്രത പുലര്‍ത്തി ദുരന്ത നിവാരണ അതോറിട്ടി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവം

പറന്നു പറന്നങ്ങ് ചരിത്രത്തിലേക്കൊരു ലാന്‍ഡിംഗ് ?: 24 മണിക്കൂര്‍ പറന്ന് മെല്‍ബണ്‍ TO ടുളൂസ് റെക്കോര്‍ഡിട്ട് യാത്രാ വിമാനം

Tags: KOCHIeducationKeralastudentEDUCATION MINISTER V SIVANKUTTYANWESHANAM NEWSHIJAB BAN IN KOCHI SCHOOLST REETHAS PUBLIC SCHOOL

Latest News

കൊളംബിയയിൽ വൻ ഭൂചലനം; 20 മരണം | At least 20 dead after 7.4 magnitude earthquake shakes Colombia

‘കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി നിയമം അംഗീകരിക്കാനാകില്ല’; കേന്ദ്രം | ‘Wildlife Protection Amendment Act passed by Kerala cannot be accepted’; Center

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം | Student abuse case: Bail granted for TG Mohandas

ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ചു: അര്‍ജുന്‍ ആയങ്കിയുടെ ലാപ്‌ടോപ് പിടിച്ചെടുത്തു

മന്ത്രിമാര്‍ വന്നതില്‍ സന്തോഷം: മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ ഭാര്യ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies