സര്‍വ്വവിധ ആര്‍ഭാഡങ്ങളും അനുചരന്‍മാരും സല്യൂട്ടുമൊക്കെയായി ജീവിച്ചുപോന്ന ഒരാള്‍ക്ക് പെട്ടെന്ന് ഇങ്ങനെയൊരു തിരിച്ചടിയിലൂടെ മണ്ണില്‍ തൊടാനാകുമോ. നീതിപീഢം അതാണ് വിധിച്ചിരിക്കുന്നത്. അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ മുന്‍ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കലി ഇതാ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അന്തേവാസി ആയിരിക്കുന്നു. നമ്പര്‍ C-475-ാം നമ്പര്‍ തടവുകാരന്‍. താന്‍ ഇരുന്ന ജയില്‍ ഡി.ജി.പി കസേരയുടെ തൊട്ടപ്പുറത്തെ വലിയ മതിലിനകത്തെ സെല്ലില്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ സെന്‍ട്രല്‍ ജയിലിന്റെ മാത്രമല്ല, കേരളത്തിലെ എല്ലാ ജയിലുകളുടെയും അധിപനായിരുന്നു ടോമിന്‍ ജെ. തച്ചങ്കരി. അന്നൊന്നും ദു:സ്വപ്‌നത്തില്‍പ്പോലും ഒരു തടവുകാരനായിട്ടുണ്ടാകില്ല. എന്നാല്‍, വിധി അതും സാധിപ്പിച്ചിരിക്കുന്നു.
തടവറകളുടെ അധിപനായിരുന്ന തച്ചങ്കരി ഇതാ വെറുമൊരു തടവുകാരനായി വെള്ള മുണ്ടും, നമ്പര്‍ തുന്നിയ വെള്ള കട്ടിയുള്ള കോട്ടണ്‍ ഷര്‍ട്ടിലേക്കും എത്തിയിരിക്കുന്നു. ജയില്‍ ഡി.ജി.പിയുടെയും കെ.എസ്.ആര്‍.ടി.സി എംഡിയുടെയും പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെയുമൊക്കെ കസേരകളില്‍ മാറിമാറി ഇരിക്കുമ്പോള്‍ അദ്ദേഹം അനധികൃത സ്വത്ത് സാമ്പാദിക്കുകയായിരുന്നല്ലോ എന്നാണ് മനസ്സിലാകുന്നത്. അതെല്ലാം ഇനി ആസ്വദിക്കാനാവാത്ത വിധം തടവറയില്‍ ആയിക്കഴിഞ്ഞു. ജയിലിലെത്തിച്ച ടോമിന്‍ ജെ.തച്ചങ്കരിയെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്കിലാണ്. സി 475-ാം നമ്പര്‍ തടവുകാരനായി മാറിയ തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയത്.
ഇവിടെ തച്ചങ്കരിക്കു കിടക്കാന്‍ കട്ടില്‍ ലഭിക്കും. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാകും ഭക്ഷണമെനു തീരുമാനിക്കുക. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ സെല്ലിലേക്കു മാറ്റൂ. സെല്ലില്‍ എത്തിച്ചാല്‍ മറ്റു തടവുകാരുടെ കൂടെ നിലത്താവും കിടന്നുറങ്ങേണ്ടി വരിക. തച്ചങ്കരിക്കും ജയിലിലെത്തുന്നവര്‍ക്കു നല്‍കുന്ന പായ പാത്രം വസ്ത്രം എന്നിവ നല്‍കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന തച്ചങ്കരിയെ സഹതടവുകാര്‍ ഉപദ്രവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ജയില്‍ അധികൃതര്‍ പ്രത്യേകം പരിഗണിക്കും. ആരോഗ്യപ്രശ്നങ്ങളും സുരക്ഷയും കണക്കിലെടുത്താവും വരും ദിവസങ്ങളിലെ തച്ചങ്കരിയുടെ ജയില്‍ വാസത്തില്‍ തീരുമാനമെടുക്കുകയെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
ജയില്‍ ഡോക്ടര്‍ പരിശോധനയ്ക്കു ശേഷം വിദഗ്ധ ചികിത്സ നിര്‍ദ്ദേശിച്ചാല്‍ ജനറല്‍ ആശുപത്രി സെല്ലിലേക്കോ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെല്ലിലേക്കോ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും. കോടതിയെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചശേഷം മാത്രമേ ഇത്തരം നടപടികള്‍ ഉണ്ടാകൂ. ഔദ്യോഗിക പദവിയിലിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി ടോമിന്‍ ജെ.തച്ചങ്കരിക്ക് നാലു വര്‍ഷം കഠിനതടവു ശിക്ഷ വിധിച്ചത്.















