കുപ്പിവെള്ളം ബസിന്റെ മുമ്പില്‍ ഇട്ടതിന് റോഡ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ പുലഭ്യം പറഞ്ഞ പട്ടി ഷോ പരാജയപ്പെട്ടതിനു പിന്നാലെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമറിന്റെ ഏറ്റവും പുതിയ നാടകം വന്നിരിക്കുകയാണ്. എറണാകുളം കമ്മട്ടിപ്പാടത്ത് റോഡിലായിരുന്നു നാടകം അരങ്ങേറിയത്. നാടകത്തിന് സോഷ്യല്‍ മീഡീയയില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്. നാടകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ രൂപപ്പെടുന്നുണ്ട്. എറണാകുളത്തുള്ള വാഹനങ്ങളില്‍ നിന്നും പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ ബുള്‍ഡോസര്‍ കയറ്റി പൊട്ടിക്കുന്നതാണ് നാടകത്തിന്റെ ഹൈലൈറ്റ്. അത് വീഡിയോ എടുക്കാനും, ചാനലുകളും സോഷ്യല്‍ മീഡിയാ വീഡിയോ മാനേജര്‍മാരെല്ലാം വന്നതിനും ശേഷം, അവര്‍ക്ക് വീഡിയോ എടുക്കാന്‍ പാകത്തിനാണ് ബുള്‍ഡോസര്‍ ഓടിച്ചത്.
അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍, അര്‍ദ്ധരാത്രിയും കുട പിടിക്കുമെന്നു പറഞ്ഞതു പോലെ, മന്ത്രിയുടെ തന്ത്രങ്ങള്‍ തുടരുമെന്നാണ് ഗടഞഠഇ ജീവനക്കാര്‍ പറയുന്നത്. ഒന്നുകില്‍ മന്ത്രിക്ക് എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്. അല്ലെങ്കില്‍ മന്ത്രി ഒഴികെയുള്ളവര്‍ക്ക് എന്തോ കുഴപ്പം സംഭവിച്ചിരിക്കുന്നു. ഇതാണ് പറയാനുള്ളത്. കാരണം, മന്ത്രി നല്ലകാര്യമാണെന്നു കരുതി ചെയ്യുന്നതെല്ലാം വിവാദങ്ങളില്‍ പെടുകയാണല്ലോ. എല്ലാത്തിനും ആദ്യമൊക്കെ വലിയ പ്രചാരണം കിട്ടുന്നുണ്ടെങ്കിലും പിന്നീട് അതിന് വലിയ തിരിച്ചടിയാണ് ലഭിക്കുന്നത്. എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നത് നല്ലകാര്യമാണ്. ഒരു വണ്ടിക്ക് അനുവദനീയമായ ഹോണുകള്‍ കമ്പനി തന്നെ വെയ്ക്കുന്നുണ്ട്. മാത്രമല്ല, മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ട്.

ഇത് മറികടന്ന്, എയര്‍ഹോണുകള്‍ പിടിപ്പിക്കുന്നരെ ശിക്ഷിക്കണം. ഫൈന്‍ അടിച്ചോ, താക്കീത് നല്‍കിയോ തെറ്റിനെ ചൂണ്ടിക്കാട്ടി ശിക്ഷിക്കുക തന്നെ വേണം. എന്നാല്‍, പിടിച്ചെടുക്കുന്ന എയര്‍ ഹോണുകളെല്ലം കൂട്ടിയിട്ട് ബുള്‍ഡോസര്‍ കയറ്റുന്നത് ശരിയായ നടപടി ആണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇത്തരം പ്രകടനങ്ങള്‍ ജനാധിപത്യ രാജ്യത്ത് ഭൂഷണമാണോ എന്നതാണ് ചോദ്യം. ബുള്‍ഡോസര്‍ കൊണ്ട് വീടുകള്‍ ഇടിച്ചു നിരത്തുക, എയര്‍ ഹോണുകള്‍ പരസ്യമായി പൊട്ടിക്കുക, കൈയ്യേറ്റ ഭൂമികള്‍ ജെ.സി.ബി കൊണ്ട് പൊളിക്കുക തുടങ്ങി നടപടികളെല്ലാം നല്‍കുന്ന സന്ദേശം ഏകാധിപതികളുടെ മനോഭാവമാണ്. അത് ജനാധിപത്യ രാജ്യത്ത് അനുവദിക്കാനാവില്ല.
ശിക്ഷ എന്നത്, മറ്റുള്ളവരെ ഭയപ്പെടുത്താനാവരുത്. നല്ലത് ചിന്തിക്കാനുള്ളതായിരിക്കണം. ഇവിടെ ഗണേഷ്‌കുമാര്‍ ചെയ്തത് ഭയം ജനിപ്പിക്കുന്നതാണ്. ബുള്‍ഡോസര്‍ എന്നത്, തകര്‍ക്കാനുള്ള ഒരു വസ്തുവാണ്. അത് ഞാന്‍ ഉപയോഗിക്കും എന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. ഇത് ഭപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ. കുപ്പിവെള്ളത്തിന്റെ പേരില്‍ ജീവനക്കാരന് തല്‍ക്ഷണം സ്ഥലംമാറ്റം നല്‍കിയ മന്ത്രിയെ ബുള്‍ഡോസറിനൊപ്പം കണ്ടാല്‍ ഭയപ്പെടാതെ തരമില്ലല്ലോ. മന്ത്രിയുടെ ബുള്‍ഡോസര്‍ പോലെയുള്ള നടപടികളാണ് ഭയപ്പെടുത്തുന്നത്. മൂന്നാറില്‍ ജെ.സി.ബി കയറ്റിയതും, കൂനമ്മാവില്‍ കോളനികള്‍ തകര്‍ക്കാന്‍ ബുള്‍ഡോസര്‍ കയറ്റിയതും, വയനാട്ടില്‍ ആദിവാസി കുടിലുകള്‍ തകര്‍ക്കാന്‍ ജെ.സി.ബി കയറ്റിയതുമെല്ലാം കേരള മനസ്സിലെ മുറിപ്പാടുകളാണ്.
അതൊക്കെ ഉണങ്ങാതെ നില്‍ക്കുന്നത് മനുഷ്യന്‍ മനുഷ്യരെ തോല്‍പ്പിക്കാനോ തകര്‍ക്കാനോ യന്ത്രങ്ങളെ കൂട്ടു പിടിച്ചതു കൊണ്ടാണ്. നിയമപരമായി നിയമത്തിന്റെ വഴിയിലൂടെ കാര്യങ്ങളെ കാണാതെ, പ്രാകൃത രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ജനപ്രതിനിധികള്‍ സമൂഹത്തെ ഒന്നാകെ ഭയപ്പെടുത്തി ഭറിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇത് ഗണേഷ്‌കുമാറിന്റെ ബുള്‍ഡോസര്‍ പ്രയോഗത്തിലും കാണാം. അദ്ദേഹത്തിന്റെ മാടമ്പി സ്വഭാവം വെളിവാക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്. കാരണം, പിടിച്ചെടുത്ത എയര്‍ ഹോണുകള്‍, പിന്നീട് ശബ്ദമുണ്ടാക്കില്ല, എന്ന് ഉറപ്പായിട്ടും, ആ എയര്‍ഹോണുകള്‍ പൊതു നിരത്തില്‍, മാധ്യമങ്ങള്‍ കാണ്‍കെ പരസ്യമായി ബുള്‍ഡോസര്‍ കൊണ്ട് തവിടു പൊടിയാക്കുന്നത് ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അല്ലെങ്കില്‍ മറ്റെന്തിനാണ്.
എയര്‍ഹോണുകള്‍ നശിപ്പിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നോ. അതോ, മോട്ടോര്‍ വാഹന വകുപ്പിലെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശമുണ്ടായിരുന്നോ. എയര്‍ഹോണുകള്‍ നിരത്തിലിട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കണണെന്ന്. ഇത് മന്ത്രിയുടെ തലയില്‍ നിന്നല്ലാതെ വരില്ലെന്നുറപ്പാണ്. കാരണം, ഗതാഗതവകുപ്പില്‍ ഒരേയൊരു മാടമ്പിയേ ഉള്ളൂ. അത് കെ.ബി. ഗണേഷ്‌കുമാര്‍ മാത്രമാണ്. ണ്ട് മാടമ്പിമാരുടെ വീട്ടുമുറ്റത്ത്, കുറ്റം ചെയ്യുന്നവരെ കെട്ടിയിട്ട് പ്രാകൃതമായി ശിക്ഷിക്കാറുണ്ട്. അതേ രീതിയില്‍ ശിക്ഷിക്കുമെന്ന് പ്രവൃത്തികൊണ്ട് കാണിച്ചു തരികയാണ് ഗതാഗതമന്ത്രി കൂടിയായ ഗണേഷ്‌കുമാര്‍.
പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ നശിപ്പിക്കുന്നത്, മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ പേടിച്ചിട്ടാണോ എന്നൊരു സംശയമുണ്ട്. കാരണം, പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ ഒരിക്കലും വാഹന ഉടമകള്‍ക്ക് തിരിച്ചു കിട്ടില്ല എന്നുറപ്പാണ്. അപ്പോള്‍ അത് നശിപ്പിക്കുന്നത് ആരെ പേടിച്ചിട്ടാണ്. മറ്റൊരു കാര്യം, പിടിച്ചെടുത്ത എയര്‍ പോണുകളല്ല, നശിപ്പിക്കേണ്ടത്, അത് വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന ഷോപ്പുകളില്‍ നിന്നുമാണ് കണ്ടെടുത്ത് ബുള്‍ഡോസര്‍ കൊണ്ട് നശിപ്പിക്കേണ്ടത്. ഇതിന്റെ വില്പന കുറ്റകരമാക്കണം. അല്ലാതെ വില്‍ക്കാന്‍ അനുവദിക്കുകയും, എന്നാല്‍, അത് വാങ്ഹി വെയ്ക്കുന്നവനെ സിഖ്ഷിക്കുകയും ചെയ്യുന്നത് എന്ത് നീതിയാണ്.
CONTENT HIGH LIGHTS;”Bulldozer Show”: Directed by Transport Minister K.B. Ganeshkumar?; Air horns are being destroyed with a road roller; Is it true or false? Watch the video
















