Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

“ബുള്‍ഡോസര്‍ ഷോ”: സംവിധാനം ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ?; എയര്‍ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് തകര്‍ത്തു; ശരിയോ തെറ്റോ ? വീഡിയോകാണാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 20, 2025, 05:26 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുപ്പിവെള്ളം ബസിന്റെ മുമ്പില്‍ ഇട്ടതിന് റോഡ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ പുലഭ്യം പറഞ്ഞ പട്ടി ഷോ പരാജയപ്പെട്ടതിനു പിന്നാലെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമറിന്റെ ഏറ്റവും പുതിയ നാടകം വന്നിരിക്കുകയാണ്. എറണാകുളം കമ്മട്ടിപ്പാടത്ത് റോഡിലായിരുന്നു നാടകം അരങ്ങേറിയത്. നാടകത്തിന് സോഷ്യല്‍ മീഡീയയില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്. നാടകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ രൂപപ്പെടുന്നുണ്ട്. എറണാകുളത്തുള്ള വാഹനങ്ങളില്‍ നിന്നും പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ ബുള്‍ഡോസര്‍ കയറ്റി പൊട്ടിക്കുന്നതാണ് നാടകത്തിന്റെ ഹൈലൈറ്റ്. അത് വീഡിയോ എടുക്കാനും, ചാനലുകളും സോഷ്യല്‍ മീഡിയാ വീഡിയോ മാനേജര്‍മാരെല്ലാം വന്നതിനും ശേഷം, അവര്‍ക്ക് വീഡിയോ എടുക്കാന്‍ പാകത്തിനാണ് ബുള്‍ഡോസര്‍ ഓടിച്ചത്.

അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍, അര്‍ദ്ധരാത്രിയും കുട പിടിക്കുമെന്നു പറഞ്ഞതു പോലെ, മന്ത്രിയുടെ തന്ത്രങ്ങള്‍ തുടരുമെന്നാണ് ഗടഞഠഇ ജീവനക്കാര്‍ പറയുന്നത്. ഒന്നുകില്‍ മന്ത്രിക്ക് എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്. അല്ലെങ്കില്‍ മന്ത്രി ഒഴികെയുള്ളവര്‍ക്ക് എന്തോ കുഴപ്പം സംഭവിച്ചിരിക്കുന്നു. ഇതാണ് പറയാനുള്ളത്. കാരണം, മന്ത്രി നല്ലകാര്യമാണെന്നു കരുതി ചെയ്യുന്നതെല്ലാം വിവാദങ്ങളില്‍ പെടുകയാണല്ലോ. എല്ലാത്തിനും ആദ്യമൊക്കെ വലിയ പ്രചാരണം കിട്ടുന്നുണ്ടെങ്കിലും പിന്നീട് അതിന് വലിയ തിരിച്ചടിയാണ് ലഭിക്കുന്നത്. എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നത് നല്ലകാര്യമാണ്. ഒരു വണ്ടിക്ക് അനുവദനീയമായ ഹോണുകള്‍ കമ്പനി തന്നെ വെയ്ക്കുന്നുണ്ട്. മാത്രമല്ല, മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ട്.

ഇത് മറികടന്ന്, എയര്‍ഹോണുകള്‍ പിടിപ്പിക്കുന്നരെ ശിക്ഷിക്കണം. ഫൈന്‍ അടിച്ചോ, താക്കീത് നല്‍കിയോ തെറ്റിനെ ചൂണ്ടിക്കാട്ടി ശിക്ഷിക്കുക തന്നെ വേണം. എന്നാല്‍, പിടിച്ചെടുക്കുന്ന എയര്‍ ഹോണുകളെല്ലം കൂട്ടിയിട്ട് ബുള്‍ഡോസര്‍ കയറ്റുന്നത് ശരിയായ നടപടി ആണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇത്തരം പ്രകടനങ്ങള്‍ ജനാധിപത്യ രാജ്യത്ത് ഭൂഷണമാണോ എന്നതാണ് ചോദ്യം. ബുള്‍ഡോസര്‍ കൊണ്ട് വീടുകള്‍ ഇടിച്ചു നിരത്തുക, എയര്‍ ഹോണുകള്‍ പരസ്യമായി പൊട്ടിക്കുക, കൈയ്യേറ്റ ഭൂമികള്‍ ജെ.സി.ബി കൊണ്ട് പൊളിക്കുക തുടങ്ങി നടപടികളെല്ലാം നല്‍കുന്ന സന്ദേശം ഏകാധിപതികളുടെ മനോഭാവമാണ്. അത് ജനാധിപത്യ രാജ്യത്ത് അനുവദിക്കാനാവില്ല.

ശിക്ഷ എന്നത്, മറ്റുള്ളവരെ ഭയപ്പെടുത്താനാവരുത്. നല്ലത് ചിന്തിക്കാനുള്ളതായിരിക്കണം. ഇവിടെ ഗണേഷ്‌കുമാര്‍ ചെയ്തത് ഭയം ജനിപ്പിക്കുന്നതാണ്. ബുള്‍ഡോസര്‍ എന്നത്, തകര്‍ക്കാനുള്ള ഒരു വസ്തുവാണ്. അത് ഞാന്‍ ഉപയോഗിക്കും എന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. ഇത് ഭപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ. കുപ്പിവെള്ളത്തിന്റെ പേരില്‍ ജീവനക്കാരന് തല്‍ക്ഷണം സ്ഥലംമാറ്റം നല്‍കിയ മന്ത്രിയെ ബുള്‍ഡോസറിനൊപ്പം കണ്ടാല്‍ ഭയപ്പെടാതെ തരമില്ലല്ലോ. മന്ത്രിയുടെ ബുള്‍ഡോസര്‍ പോലെയുള്ള നടപടികളാണ് ഭയപ്പെടുത്തുന്നത്. മൂന്നാറില്‍ ജെ.സി.ബി കയറ്റിയതും, കൂനമ്മാവില്‍ കോളനികള്‍ തകര്‍ക്കാന്‍ ബുള്‍ഡോസര്‍ കയറ്റിയതും, വയനാട്ടില്‍ ആദിവാസി കുടിലുകള്‍ തകര്‍ക്കാന്‍ ജെ.സി.ബി കയറ്റിയതുമെല്ലാം കേരള മനസ്സിലെ മുറിപ്പാടുകളാണ്.

അതൊക്കെ ഉണങ്ങാതെ നില്‍ക്കുന്നത് മനുഷ്യന്‍ മനുഷ്യരെ തോല്‍പ്പിക്കാനോ തകര്‍ക്കാനോ യന്ത്രങ്ങളെ കൂട്ടു പിടിച്ചതു കൊണ്ടാണ്. നിയമപരമായി നിയമത്തിന്റെ വഴിയിലൂടെ കാര്യങ്ങളെ കാണാതെ, പ്രാകൃത രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ജനപ്രതിനിധികള്‍ സമൂഹത്തെ ഒന്നാകെ ഭയപ്പെടുത്തി ഭറിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇത് ഗണേഷ്‌കുമാറിന്റെ ബുള്‍ഡോസര്‍ പ്രയോഗത്തിലും കാണാം. അദ്ദേഹത്തിന്റെ മാടമ്പി സ്വഭാവം വെളിവാക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്. കാരണം, പിടിച്ചെടുത്ത എയര്‍ ഹോണുകള്‍, പിന്നീട് ശബ്ദമുണ്ടാക്കില്ല, എന്ന് ഉറപ്പായിട്ടും, ആ എയര്‍ഹോണുകള്‍ പൊതു നിരത്തില്‍, മാധ്യമങ്ങള്‍ കാണ്‍കെ പരസ്യമായി ബുള്‍ഡോസര്‍ കൊണ്ട് തവിടു പൊടിയാക്കുന്നത് ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അല്ലെങ്കില്‍ മറ്റെന്തിനാണ്.

എയര്‍ഹോണുകള്‍ നശിപ്പിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നോ. അതോ, മോട്ടോര്‍ വാഹന വകുപ്പിലെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശമുണ്ടായിരുന്നോ. എയര്‍ഹോണുകള്‍ നിരത്തിലിട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കണണെന്ന്. ഇത് മന്ത്രിയുടെ തലയില്‍ നിന്നല്ലാതെ വരില്ലെന്നുറപ്പാണ്. കാരണം, ഗതാഗതവകുപ്പില്‍ ഒരേയൊരു മാടമ്പിയേ ഉള്ളൂ. അത് കെ.ബി. ഗണേഷ്‌കുമാര്‍ മാത്രമാണ്. ണ്ട് മാടമ്പിമാരുടെ വീട്ടുമുറ്റത്ത്, കുറ്റം ചെയ്യുന്നവരെ കെട്ടിയിട്ട് പ്രാകൃതമായി ശിക്ഷിക്കാറുണ്ട്. അതേ രീതിയില്‍ ശിക്ഷിക്കുമെന്ന് പ്രവൃത്തികൊണ്ട് കാണിച്ചു തരികയാണ് ഗതാഗതമന്ത്രി കൂടിയായ ഗണേഷ്‌കുമാര്‍.

ReadAlso:

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിക്കെതിരേയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിച്ചു ?: ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി പോലീസ്; പരാതിയുമായി ജോര്‍ജ് കുര്യന്‍ ജേക്കബ്

500 രൂപയ്ക്ക് 5 സെന്റ് സ്ഥലം കേരളത്തില്‍ വാങ്ങാനാകുമോ ?: വസന്തയെ പറ്റിച്ചതാണ്. അല്ലെങ്കില്‍ വിലകുറച്ച് കാണിച്ച് സര്‍ക്കാരിനെ പറ്റിച്ച് നികുതി വെട്ടിച്ചു ?; പിന്നില്‍ എന്തായിരുന്നു ?; EXCLUSIVE

അവര്‍ ചതിച്ചതാണ് ?: സഹോദരിയുടെ മകള്‍ സുഗന്ധിയും ഭര്‍ത്താവ് ബിജുമോനും; കിടപ്പാടം പറ്റിച്ച് എഴുതിവാങ്ങിയിട്ട് വഴിയാധാരമാക്കി; വസന്തയ്ക്ക് പറയാനുള്ളത് രക്തബന്ധങ്ങളുടെ ചതിക്കഥ (EXCLUSIVE)

“തകര്‍ന്ന വലിയ കപ്പലും നാവികരും” ?: ബിഗ് ടി.വിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു; ഇനി കഷ്ടപ്പെട്ട് ജീവിച്ചാല്‍ മതിയെന്ന് അനില്‍ അയിരൂരിന്റെ മെസേജ്

മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവര്‍ വീണു: KSRTC തിരുവനന്തപുരം-ബംഗളൂരു ബസ് യാത്ര വെള്ളത്തിലായി (എക്‌സ്‌ക്ലൂസിവ്)

പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ നശിപ്പിക്കുന്നത്, മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ പേടിച്ചിട്ടാണോ എന്നൊരു സംശയമുണ്ട്. കാരണം, പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ ഒരിക്കലും വാഹന ഉടമകള്‍ക്ക് തിരിച്ചു കിട്ടില്ല എന്നുറപ്പാണ്. അപ്പോള്‍ അത് നശിപ്പിക്കുന്നത് ആരെ പേടിച്ചിട്ടാണ്. മറ്റൊരു കാര്യം, പിടിച്ചെടുത്ത എയര്‍ പോണുകളല്ല, നശിപ്പിക്കേണ്ടത്, അത് വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന ഷോപ്പുകളില്‍ നിന്നുമാണ് കണ്ടെടുത്ത് ബുള്‍ഡോസര്‍ കൊണ്ട് നശിപ്പിക്കേണ്ടത്. ഇതിന്റെ വില്പന കുറ്റകരമാക്കണം. അല്ലാതെ വില്‍ക്കാന്‍ അനുവദിക്കുകയും, എന്നാല്‍, അത് വാങ്ഹി വെയ്ക്കുന്നവനെ സിഖ്ഷിക്കുകയും ചെയ്യുന്നത് എന്ത് നീതിയാണ്.

CONTENT HIGH LIGHTS;”Bulldozer Show”: Directed by Transport Minister K.B. Ganeshkumar?; Air horns are being destroyed with a road roller; Is it true or false? Watch the video

Tags: TRANSPORT MINISTERjcbAIR HORNVEHICLE AIR HORNROAD ROLLER"ബുള്‍ഡോസര്‍ ഷോ": സംവിധാനം ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ?KSRTCMOTOR VEHICLE DEPARTMENTKB GANESH KUMARBULDOSERANWESHANAM NEWS

Latest News

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം | Power restrictions in Keralam today as well

കേരള സർവകലാശാലയിൽ രാഷ്ട്രീയത്തിന് തടയിടാൻ കരട് രേഖ; രൂക്ഷ വിമർശനവുമായി എസ്എഫ്ഐ അഖിലേന്ത്യ നേതൃത്വം | Draft document aims to curb politics at Kerala University; SFI national leadership voices sharp criticism

പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി | cp john clarifies no sari distribution in priyadarshini project

യാത്രക്കാര്‍ ശ്രദ്ധിക്കുക ! സാരി ഇല്ല ?: പ്രചാരണം അടിസ്ഥാനരഹിതമെന്ന് KSRTC

ആശുപത്രി അപ്പോയിന്റ്‌മെന്റ് ബുക്കിംഗിന്റെ പേരില്‍ വ്യാജ എ.പി.കെ തട്ടിപ്പ് ?: ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുമായി പോലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies