അഭിയത്തിനോടൊപ്പം സംവിധാന രംഗത്തേക്കും ചുവടുവച്ച് നടി ശാലിൻ സോയ. സംവിധാനരംഗത്ത് പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് താരം തമിഴ് സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ഈ സന്തോഷ വിവരം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്.
View this post on Instagram
‘ഇത് എളുപ്പമായിരുന്നില്ല. ഒരിക്കലും എളുപ്പമായിരുന്നില്ല. പക്ഷേ, നിങ്ങൾ ഒരിക്കൽ ‘സംവിധായകന്റെ’ തൊപ്പി അണിഞ്ഞാൽ, അത് അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ കഴിയില്ല,’’ എന്ന് കുറിച്ചുകൊണ്ടാണ് താരം തമിഴ് സിനിമ പ്രഖ്യാപനം നടത്തിയത്.
‘‘ഇത് എളുപ്പമായിരുന്നില്ല. ഒരിക്കലും എളുപ്പമായിരുന്നില്ല. പക്ഷേ, നിങ്ങൾ ഒരിക്കൽ ‘സംവിധായകന്റെ’ തൊപ്പി അണിഞ്ഞാൽ, അത് അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ കഴിയില്ല. സംവിധാനം–രചന വിഭാഗത്തിൽ ഞാൻ ആദ്യമായി കാലെടുത്ത് വെച്ചിട്ട് ഇത് പത്താം വർഷമാണ്. എന്റെ തമിഴ് സിനിമയിലെ സംവിധാന അരങ്ങേറ്റം പ്രഖ്യാപിക്കുന്നതിനായി ഈ അവസരം ഞാൻ ഉപയോഗിക്കുകയാണ്. എന്റെ കഥയിൽ വിശ്വാസമർപ്പിച്ച ആർകെ ഇന്റർനാഷണൽ പ്രൊഡക്ഷന് ഞാൻ നന്ദി പറയുന്നു. ഇത് അവരുടെ നിർമാണത്തിലെ പതിനെട്ടാമത്തെ പ്രോജക്റ്റാണ്. ഈ സിനിമയിലേക്ക് ഒരു കൂട്ടം മികച്ച കലാകാരന്മാരെ കൊണ്ടുവരാൻ എനിക്ക് സാധിച്ചു. നിങ്ങളുടെയെല്ലാം പ്രാർത്ഥനകളും അനുഗ്രഹങ്ങളും പിന്തുണയും എനിക്ക് വേണം.’’–ശാലിൻ സോയ കുറിച്ചു.
സിനിമ അഭിയത്തിനോടൊപ്പം സംവിധാന രംഗത്തേക്കും ചുവടുവച്ച കലാകാരിയാണ് ശാലിന്‍ സോയ. 2015 ൽ പുറത്തിറങ്ങിയ റെവലേഷന്‍ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് നടി സംവിധാന മേലങ്കി അണിഞ്ഞത്. ബാല താരമായി സിനിമ രംഗത്ത് ശാലിന്‍ എത്തുകെയും പിന്നീട് ഓട്ടോഗ്രഫ് എന്ന സീരിയയിലൂടെ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുകയായിരുന്നു. മാണിക്യകല്ല്, മല്ലു സിങ്, വിശുദ്ധന്‍ തുടങ്ങിയ സിനിമകളില്‍ ശാലിന്‍ ശ്രദ്ധേമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് നടൻ അലക്‌സാണ്ടർ പ്രശാന്ത് നായകനായ ഒരു സിനിമ ശാലിൻ സംവിധാനം ചെയ്തിരുന്നു . ഇപ്പോൾ തന്റെ ആദ്യ തമിഴ് സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ശാലിൻ. ശാലിൻ തന്നെ എഴുതി സംവിധാനം ചെയുന്നു എന്നാണ് കുറിപ്പിൽ സൂചിപ്പിച്ചത്. ശാലിൻ സോയ കുറിച്ചു.
ബാലതാരമായി സിനിമാരംഗത്ത് എത്തുകയും പിന്നീട് ‘ഓട്ടോഗ്രാഫ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയമാവുകയും ചെയ്ത കലാകാരിയാണ് ശാലിൻ സോയ. മാണിക്യക്കല്ല്, മല്ലു സിങ്, വിശുദ്ധൻ തുടങ്ങി നിരവധി മലയാള സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെയാണ് താരം സുപരിചിതയായത്. 2015-ൽ പുറത്തിറങ്ങിയ ‘റെവലേഷൻ’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശാലിൻ സംവിധാന കുപ്പായം ആദ്യമായി അണിഞ്ഞത്. പിന്നീട്, നടൻ അലക്‌സാണ്ടർ പ്രശാന്ത് നായകനായ ഒരു സിനിമയും ശാലിൻ സംവിധാനം ചെയ്തിരുന്നു. തമിഴ് റിയാലിറ്റി ഷോകളിലൂടെ തമിഴ് പ്രേക്ഷകർക്ക് സുപരിചിതയാണ് ശാലിൻ. സംവിധാനരംഗത്ത് പത്ത് വർഷം പൂർത്തിയാക്കുന്ന ഈ ഘട്ടത്തിൽ തമിഴ് സിനിമയിലേക്കുള്ള ചുവടുമാറ്റം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ നോക്കിക്കാണുന്നത്.
















