Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഒറ്റ രാത്രികൊണ്ട് രാജ്ഞിയായോ അവള്‍ ?: ആരാണ് ജെമീമ ജസീക്ക റോഡ്രിഗ്‌സ് ?; ആ രാത്രി സംഭവിച്ചതെന്ത് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 31, 2025, 11:37 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുരുഷ ക്രിക്കറ്റിന് മാത്രം ആരാധക പിന്തുണയുള്ള ഒരു ജനതയെ, ഒരൊറ്റ രാത്രികൊണ്ട് വനിത ക്രിക്കറ്റിലേക്ക് ആകര്‍ഷിച്ച പെണ്‍കുട്ടി. ചരിത്രത്തിനും വിജയത്തിനുമിടയിലെ മണിക്കൂറുകള്‍. പോരാട്ടത്തിന്റെ നെറുകയിലും മനസാന്നിധ്യം കൊണ്ട് പടവെട്ടി പിടിച്ചു നിന്നവള്‍. ‘തോല്‍ക്കയില്ല, തോല്‍ക്കുവാനോ മനസ്സില്ല, തോറ്റുവെങ്കില്‍ തോറ്റു കാലം’ എന്ന വിപ്ലവഗാനത്തെ അനുസ്മരിപ്പിക്കും വിധം അവളുടെ മുഖം ഉയര്‍ന്നു. കണ്ണുകള്‍ നിറഞ്ഞു തൂവി. ഇന്ത്യയിലെ 143 കോടി ജനങ്ങള്‍ക്കും വേണ്ടി അവള്‍ ത്രിവര്‍ണ്ണ പതാകയുമേന്തി മൈതാനത്ത് സന്തോഷം കൊണ്ടുള്ള നിറകണ്ണുകളോടെ നില്‍ക്കുമ്പോള്‍, കാണാനായത് ക്രിക്കറ്റിന്റെ സൗന്ദര്യമാണ്.

ഇന്നലെ രാത്രി മുതല്‍ ഗൂഗിളില്‍ സെര്‍ച്ചു ചെയ്തവരെല്ലാം അന്വേഷിച്ചത് ഒരേയൊരു പേരുകാരിയുടെ വിവരങ്ങളാണ്. ഗൂഗിള്‍ ട്രെന്‍ഡില്‍ ഇപ്പോഴും വായിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്, ജെമീമയുടെ കഥയും കാര്യവുമാണ്. അത്രയേറെ പ്രാധാന്യത്തോടെ ഈ പെണ്‍കുട്ടിയെ എന്തുകൊണ്ട് വായിക്കപ്പെടുന്നു. എന്തുകൊണ്ട് ലോകം അന്വേഷിച്ചിറങ്ങുന്നു എന്നതാണ് കൗതുകമായി തോന്നിയതെങ്കില്‍, അതിനു പിന്നില്‍ ഒരു രാജ്യത്തിന്റെ സ്ത്രീ ശക്തിയുടെ കഥയാണുള്ളത്. കീഴടക്കാനാവാത്ത ഉയരങ്ങള്‍, പറഞ്ഞറിയിക്കാനാവാത്ത വിധം അത്ഭുതങ്ങള്‍, നിര്‍വചിക്കാന്‍ കഴിയാത്ത വണ്ണം ആദരവുകള്‍ ഏറ്റുവാങ്ങാന്‍ കഴിവുള്ള ഒരു പെണ്‍കരുത്ത് രാജ്യത്തിനുണ്ട്. അവിടെ പിറന്ന, അവിടെ കളിച്ച, അവിടെ വളര്‍ന്ന പെണ്‍കുട്ടിയായി മാറിയിരിക്കുകയാണ് ജെമീമ ജസീക്ക റോഡ്രിഗ്‌സ്.

ഇന്നലെ വരെ ഈ കളിക്കാരിയെ കുറിച്ച് ആര്‍ക്കുമറിയില്ലായിരുന്നു. പക്ഷെ, ഇന്ന് അങ്ങനെയല്ല. ആ കളിക്കാരിയെ കുറിച്ച് മാത്രമാണ് കൂടുതല്‍ അറിയാവുന്നത്. അത്രയേറെ രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുന്നു ജെമീമ. വനിതാ ക്രിക്കറ്റും ലോകകപ്പും നടക്കുന്നുണ്ട് എന്നല്ലാതെ വാര്‍ത്താ പ്രാധാന്യമൊന്നുമില്ലാത്ത കാലം കൂടിയാണിത്. പക്ഷെ, ഇതൊരു അത്ഭുതങ്ങളുടെ വഴിമാറല്‍ കൂടിയായി മാറിയിരിക്കുകയാണ്. ക്രിക്കറ്റിലെ പെണ്‍ തലമുറകള്‍ക്ക് വഴിവെട്ടിക്കൊണ്ടുള്ള വിജയം. ടൂര്‍ണമെന്റില്‍ ഒരൊറ്റ മത്സരം പോലും പരാജയപ്പെടാതെ സമ്പൂര്‍ണ്ണ മേധാവിത്വം പുലര്‍ത്തി ടേബിള്‍ ടോപ്പേഴ്സ് ആയാണ് ഓസ്‌ട്രേലിയ സെമി ഫൈനലില്‍ ഇറങ്ങിയത്. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമുകളിലൊന്നെന്ന് നിസ്സംശയം പറയാവുന്ന സ്‌ക്വഡ്.

കടുത്ത ഇന്ത്യന്‍ ആരാധകര്‍ പോലും നവി മുംബൈയില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് മുന്‍തൂക്കം കല്‍പ്പിച്ച സാഹചര്യം. ഇന്നേ വരെ ലോകകപ്പില്‍ ചേസ് ചെയ്തിട്ടില്ലാത്ത മുന്നൂറ്റി മുപ്പത്തിയൊമ്പത് റണ്‍സ് എന്ന ടാര്‍ഗറ്റ് ഓസ്‌ട്രേലിയ ഇന്ത്യക്ക് മുന്നില്‍ വെക്കുന്നു. സെമിയില്‍ എത്തിയ മറ്റെല്ലാ ടീമുകളോടും ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യ പരാജയപ്പെട്ടു നില്‍ക്കുന്നു. എന്നാല്‍ ചരിത്രം ഏതൊരാള്‍ക്കും രണ്ടാമത് അവസരം നല്‍കും. ഒന്നും നഷ്ടപ്പെടാനില്ലാത്ത ഇന്ത്യ, ആ അവസരം ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. വണ്‍ ഡൗണായി ക്രീസിലെത്തുന്ന ആ പെണ്‍കുട്ടി തന്റെ ക്യാപ്റ്റനോടൊപ്പം ചേര്‍ന്ന് കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷകള്‍ ഏറ്റെടുത്ത് ഒരു അസാമാന്യ ഇന്നിംഗ്‌സ് കളിക്കാന്‍ തുടങ്ങി. ജെമിമ റോഡ്രിഗസ്, ആ നിമിഷം, ആ മാന്ത്രികത, ആ മാസ്റ്റര്‍പീസ് പുറത്തെടുത്തു.

ലോകകപ്പ് സെമി ഫൈനലില്‍, ഏറ്റവും അവശ്യ സമയത്ത് ഒരു സെഞ്ചുറി. ശ്രദ്ധയോടെയും, ശിക്ഷിക്കേണ്ട ബോളുകളെ മാത്രം തിരഞ്ഞു പിടിച്ച് ശിക്ഷിച്ചും. രക്ഷിക്കേണ്ടിടത്ത് സ്വയം പ്രതിരോധ വലയം തീര്‍ത്തും അവള്‍ 22 യാര്‍ഡില്‍ നങ്കൂരമിട്ടു നിന്നു. തിളക്കമുള്ള കണ്ണും, തെളിച്ചമുള്ള മനസ്സും, കാരിരുമ്പിന്റെ ഉറപ്പും, ചടുലമായ കാല്‍വെയപ്പുകളും കൊണ്ട് അവള്‍ ക്രീസില്‍ നൃത്തസമാന ബാറ്ററായി മാറി. ശുദ്ധമായ കഴിവും അഭിനിവേശവും. ഒരൊറ്റ വിജയം അകലെ ചരിത്ര നിമിഷം കാത്തിരിക്കുകയാണ്. പുരുഷ ക്രിക്കറ്റിനെ മാത്രം ആരാധക പിന്തുണയുള്ള ഒരു ജനതയെ ഒരൊറ്റ രാത്രി കൊണ്ട് വനിത ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുന്ന ഈ വിജയത്തിന് ലോകകപ്പില്‍ കുറഞ്ഞതൊന്നും മതിയാകില്ല. എന്തൊരു വിജയം. ഇത് വനിതാ ക്രിക്കറ്റിന്റെ പുതിയ യുഗത്തിന്റെ തുടക്കമാണ്. ഇനി സൗത്ത് ആഫ്രിക്കയുമായുള്ള ഫൈനലിലേക്ക്.

  • ആരാണ് ജെമീമ റോഡ്രിഗ്‌സ് ?

ജെമീമ ജെസീക്ക റോഡ്രിഗസ് ജനിച്ചത് 2000 സെപ്റ്റംബര്‍ 5 നാണ്. മംഗലാപുരം റോമന്‍ കത്തോലിക്കാ (ലാറ്റിന്‍ കത്തോലിക്കാ) കുടുംബത്തിലാണ് ജെമീമ റോഡ്രിഗസിന്റെ ജനനം. ഇന്ത്യയിലെ മുംബൈയിലെ ഭാണ്ഡൂപ്പില്‍ താമസം. രണ്ട് സഹോദരന്മാരുണ്ട്. എനോക്ക്, എലി. മുംബൈയിലെ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ഹൈസ്‌കൂളിലും പിന്നീട് റിസ്വി കോളേജ് ഓഫ് ആര്‍ട്‌സ്, സയന്‍സ് & കൊമേഴ്സിലും പഠനം. നാല് വയസ്സുള്ളപ്പോള്‍, സീസണ്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി. കുട്ടികള്‍ക്ക് മികച്ച കായിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വളരെ ചെറുപ്പത്തില്‍ തന്നെ അവരുടെ കുടുംബം ബാന്ദ്ര വെസ്റ്റിലേക്ക് താമസം മാറിയിരുന്നു. അവരുടെ പിതാവ് ഇവാന്‍ റോഡ്രിഗസ് അവരുടെ സ്‌കൂളില്‍ ജൂനിയര്‍ പരിശീലകനായിരുന്നു. സഹോദരന്മാര്‍ക്ക് വേണ്ടി പന്തെറിഞ്ഞാണ് ജെമീമ വളര്‍ന്നത്. തുടക്കം മുതല്‍ തന്നെ അവരെ പരിശീലിപ്പിച്ച ഇവാന്‍ റോഡ്രിഗസ് അവരുടെ സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടീം സ്ഥാപിച്ചു. ചെറുപ്പത്തില്‍ തന്നെ ജെമീമ ഫീല്‍ഡ് ഹോക്കിയും ക്രിക്കറ്റും കളിച്ചു പരിശീലിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലെ വലംകൈ ബാറ്റര്‍. റൈറ്റ് ആം ഓഫ്‌ബ്രേക്ക് ബൗളര്‍. ഓള്‍റൗണ്ടര്‍.

2022ലെ ഏഷ്യന്‍ ഗെയിംസും ഏഷ്യാ കപ്പും നേടിയ ടീമിന്റെ അവിഭാജ്യ ഘടകമാണ് ജോമീമ. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വനിതാ ക്രിക്കറ്റ് ടീമിനു വേണ്ടിയാണ് കളിക്കുന്നത്. റോഡ്രിഗസ് അണ്ടര്‍-17 മഹാരാഷ്ട്ര ഫീല്‍ഡ് ഹോക്കി ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. 2018ല്‍, ബി.സി.സി.ഐയുടെ മികച്ച ആഭ്യന്തര ജൂനിയര്‍ വനിതാ ക്രിക്കറ്റര്‍ക്കുള്ള ജഗ്മോഹന്‍ ഡാല്‍മിയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സ്മൃതി മന്ദാനയ്ക്ക് ശേഷം 50 ഓവര്‍ ക്രിക്കറ്റ് മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വനിതയാണ് റോഡ്രിഗസ്. 2017 നവംബറില്‍ സൗരാഷ്ട്ര ടീമിനെതിരെ ഔറംഗാബാദില്‍ വെറും 163 പന്തില്‍ നിന്ന് 202* റണ്‍സ് അവര്‍ നേടി. ഈ സ്‌കോറില്‍ 21 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നു. ഈ മത്സരത്തിന് തൊട്ടുമുമ്പ്, അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ ഗുജറാത്ത് ടീമിനെതിരെ 142 പന്തില്‍ നിന്ന് 178 റണ്‍സും അവര്‍ നേടി.

ReadAlso:

ഇറാന്റെ ഹിറ്റ് ലിസ്റ്റില്‍ ആദ്യ പേരുകാരന്‍ ഡൊണാള്‍ഡ് ട്രമ്പ് ?: പിന്നാലെ നെതന്യാഹു, മാര്‍ക്കോ റൂബിയോ, പീറ്റ് ഹെഗ്‌സെത് തുടങ്ങിയവര്‍; ട്രമ്പിന്റെ മരണഭയം ഇതായിരുന്നു ?

അയോധ്യ നാറുന്നു, ക്ഷേത്രക്കൊള്ളയും നിര്‍മ്മാണ ക്രമേക്കേടിലും: ഹരിശ്ചന്ദ്രന്റെ പേരിന് കളങ്കമുണ്ടാക്കുമോ ?

വിഴിഞ്ഞം അദാനി-MSC ഓഹരി കച്ചവടം: നിലാപടില്ലാതെ കുഴങ്ങി സി.പി.എം; വെട്ടിലായതാര് ?

ട്രമ്പിനെ കൊല്ലുമോ ? ഇറാന്‍ ചാമ്പലാകുമോ ?: അമേരിക്ക-ഇറാന്‍ യുദ്ധം ലോകത്തെ ഭയത്തിലാഴ്ത്തുന്നു

വിഴിഞ്ഞം ഓഹരി കൈമാറ്റം: U.D.F സര്‍ക്കാര്‍ എന്തു തെറ്റ് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് പറയണം; സര്‍ക്കാര്‍ അറിയാതെയാണ് അദാനി കമ്പനിയുടെ നടപടിയെന്നും മുഖ്യമന്ത്രി

2018 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അവര്‍ ഇടം നേടി. 2018 ഫെബ്രുവരി 13ന് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ഇന്ത്യന്‍ വനിതാ ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ (WT20I) അവര്‍ അരങ്ങേറ്റം കുറിച്ചു. 2018 മാര്‍ച്ച് 12ന് ഓസ്ട്രേലിയ വനിതകള്‍ക്കെതിരായ ഇന്ത്യന്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ (WODI) അവര്‍ അരങ്ങേറ്റം കുറിച്ചു. 2018 ഒക്ടോബറില്‍, വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന 2018 ലെ ഐസിസി വനിതാ ലോക ട്വന്റി 20 ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ അവര്‍ ഇടം നേടി. ടൂര്‍ണമെന്റിന് മുമ്പ്, ടീമില്‍ ശ്രദ്ധിക്കേണ്ട കളിക്കാരിയായി അവരെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റ് അവസാനിച്ചതിന് ശേഷം, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ടീമിലെ മികച്ച കളിക്കാരിയായി അവരെ തിരഞ്ഞെടുത്തു.

2018 ഒക്ടോബറില്‍, റോഡ്രിഗസിന്റെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, അവരുടെ എല്ലാ വാണിജ്യ താല്‍പ്പര്യങ്ങളും കൈകാര്യം ചെയ്യേണ്ടി വന്നതിനാല്‍, സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ബേസ്ലൈന്‍ വെഞ്ച്വേഴ്സുമായി അവര്‍ കരാറില്‍ ഒപ്പുവച്ചു. 2019 മാര്‍ച്ച് 1ന്, ഐസിസി 2019 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ന്യൂജേഴ്സി ലോഞ്ചിന്റെ ചടങ്ങില്‍ അവര്‍ പങ്കെടുത്തു, അവിടെ ഹര്‍മന്‍പ്രീത് കൗര്‍, എംഎസ് ധോണി, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, പൃഥ്വി ഷാ എന്നിവരുള്‍പ്പെടെ മറ്റ് ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തു. 2020 ജനുവരിയില്‍, ഓസ്ട്രേലിയയില്‍ നടക്കുന്ന 2020 ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവര്‍ ഇടം നേടി.

2021 മെയ് മാസത്തില്‍, ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിനെതിരായ ഏക മത്സരത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അവര്‍ ഇടം നേടി. 2021 ലെ വേനല്‍ക്കാലത്ത്, റോഡ്രിഗസ് നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്സിനായി ഉദ്ഘാടന ഹണ്ട്രഡ് മത്സരത്തില്‍ മത്സരിച്ചു. വെല്‍ഷ് ഫയറിനെതിരെ 92* റണ്‍സുമായി 92* റണ്‍സുമായി അവര്‍ ബാറ്റിംഗില്‍ മികവ് പുലര്‍ത്തി, വനിതാ ഹണ്ട്രഡിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ രേഖപ്പെടുത്തി . വനിതാ ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ 249 റണ്‍സുമായി അവര്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ സ്‌കോററായിരുന്നു. 2021ല്‍, 2021 ണആആഘ ല്‍ മെല്‍ബണ്‍ റെനഗേഡ്സ് അവരെ തിരഞ്ഞെടുത്തു. 2022 ഫെബ്രുവരിയില്‍, നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്സ് രണ്ടാം സീസണില്‍ അവരെ നിലനിര്‍ത്തി. 2022 ഓഗസ്റ്റില്‍, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടന്ന ഉദ്ഘാടന വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം അവര്‍ വെള്ളി മെഡല്‍ നേടി.

2023ല്‍ വനിതാ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന പതിപ്പില്‍, ഡല്‍ഹി ക്യാപിറ്റല്‍സ് 2.20 കോടി രൂപയ്ക്ക് അവരെ സ്വന്തമാക്കി. WPL 2023ലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വെറും 15 പന്തില്‍ നിന്ന് 22 റണ്‍സ് നേടി അവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 2023 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെയാണ് റോഡ്രിഗസ് തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 2024 സെപ്റ്റംബറില്‍, 2024-25 WBBL- ലേക്കുള്ള പ്ലാറ്റിനം വാങ്ങല്‍ (AUD 110,000) ആയി WBBL ഡ്രാഫ്റ്റില്‍ ബ്രിസ്‌ബേന്‍ ഹീറ്റ് (ണആആഘ) അവരെ സ്വന്തമാക്കി. 2024 ലെ ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവര്‍ ഇടംനേടി. 2025 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ അവര്‍ അപരാജിത സെഞ്ച്വറി (127* റണ്‍സ്) നേടി വിജയ റണ്‍ പിന്തുടരലില്‍ വിജയിച്ചു.

  • മത്സര ശേഷം ജെമീമ പറഞ്ഞത്

”ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. എനിക്ക് ഒറ്റയ്ക്ക് ഇതു ചെയ്യാന്‍ സാധിക്കില്ല. അമ്മയ്ക്കും അച്ഛനും പരിശീലകനും എന്നെ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. ഈ ദിവസങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുള്ളതായിരുന്നു. ഇത് ഒരു സ്വപ്നം പോലെ തോന്നുന്നു. ബാറ്റിങ്ങിന് ഇറങ്ങുന്നതിന് അഞ്ചു മിനിറ്റ് മുന്‍പാണ് ഞാന്‍ മൂന്നാം നമ്പരില്‍ ഇറങ്ങണമെന്നു പറയുന്നത്. ഞാന്‍ നേടിയ അര്‍ധ സെഞ്ചറിയോ, സെഞ്ചറിയോ ഒന്നുമല്ല, ഇന്ത്യയുടെ വിജയമായിരുന്നു പ്രധാനം.”

  • കളിയുടെ ചുരുക്കം ഇങ്ങനെ

339 റണ്‍സെന്ന റെക്കോര്‍ഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ചു വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 134 പന്തുകള്‍ നേരിട്ട ജെമീമ 12 ഫോറുകള്‍ ഉള്‍പ്പടെ 127 റണ്‍സടിച്ചു പുറത്താകാതെ നിന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ 89 റണ്‍സെടുത്തു. ഹര്‍മന്‍പ്രീത് കൗറുമായി ജെമീമ പടുത്തുയര്‍ത്തിയ 167 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 115 പന്തുകളില്‍ നിന്നാണ് ജെമീമ ലോകകപ്പിലെ ആദ്യത്തെയും ഏകദിന ഫോര്‍മാറ്റിലെ മൂന്നാമത്തെയും സെഞ്ചറി സ്വന്തമാക്കിയത്. ആദ്യ മൂന്നു മത്സരങ്ങളില്‍ മികച്ച സ്‌കോറുകള്‍ കണ്ടെത്താതിരുന്നതോടെ ജെമീമയെ ഒരു മത്സരത്തില്‍ ബി.സി.സി.ഐ ബെഞ്ചില്‍ ഇരുത്തിയിരുന്നു. റിച്ച ഘോഷ് (16 പന്തില്‍ 24), ദീപ്തി ശര്‍മ (17 പന്തില്‍ 24), സ്മൃതി മന്ഥന (24 പന്തില്‍ 24) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍.

മത്സരത്തിന്റെ 36-ാം ഓവറില്‍ ഹര്‍മന്‍പ്രീതിനെ മടക്കി അനബെല്‍ സതര്‍ലന്‍ഡ് ഓസ്‌ട്രേലിയയ്ക്കു പ്രതീക്ഷ നല്‍കി. മധ്യനിരയില്‍ ദീപ്തി ശര്‍മയും റിച്ച ഘോഷും വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ മടങ്ങിയെങ്കിലും ജെമീമയുടെ പ്രകടനം ഇന്ത്യയെ വിജയത്തിലെത്തിച്ചു. അവസാന 12 പന്തുകളില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. മൊളിനൂക്‌സിന്റെ 49-ാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി കടത്തി അമന്‍ജ്യോത് കൗര്‍ ഇന്ത്യയുടെ വിജയമാഘോഷിച്ചു. ഇത് മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്. മുന്‍പ് 2005ലും 2017ലുമാണ് ഇന്ത്യ ലോകകപ്പ് ഫൈനലുകള്‍ കളിച്ചിട്ടുള്ളത്. ജെമീമ റോഡ്രിഗസിന്റെ സെഞ്ചറി പ്രകടനമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്.

CONTENT HIGH LIGHTS; Did she become a queen overnight?: Who is Jemima Jessica Rodrigues?; What happened that night?

Tags: ആരാണ് ജെമീമ ജസീക്ക റോഡ്രിഗ്‌സ് ?ആ രാത്രി സംഭവിച്ചതെന്ത് ?ANWESHANAM NEWSWomens cricketJEMIMA RODRIGSINDIAN WOMEN CRICKETER JEMIMAWOMENS CRICKET WORLD CUPSEMI FINAL WINNER INDIAN TEAMഒറ്റ രാത്രികൊണ്ട് രാജ്ഞിയായോ അവള്‍ ?

Latest News

നിധിന്‍രാജ് കൊലക്കേസ്: പ്രതി എം.കെ. റാം എവിടെ ?; കണ്ടെത്തുമോ ക്രൈംബ്രാഞ്ച് ?

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും; താഴമൺ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോർഡ് | brahmadattan likely to be appointed sabarimala thantri

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies