Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

സുരേഷേ ഞാനും വരുന്നെടാ നിന്റടുത്തേക്ക് ?: KSRTCയില്‍ ഒരുമിച്ചു ജോലിചെയ്തു, ഇനി അവര്‍ ഒരുമിച്ച് സ്വര്‍ഗത്തില്‍ ?; വേദനയോടെ മാത്രം ഓര്‍ക്കുന്ന മരണം ? (എക്‌സ്‌ക്ലൂസിവ്)

KSRTC ക്കാരേ സ്വര്‍ഗം നിങ്ങള്‍ക്കുള്ളതാണ് ? ഇത് നിങ്ങളുടെ നരകമാണ് നരകം ?

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Nov 2, 2025, 12:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിങ്ങള്‍ വെയ്ക്കുന്ന റീത്തിനു മാത്രമാണ് രാഷ്ട്രീയമുള്ളത്. പക്ഷെ, മരണത്തിനു രാഷ്ട്രീയമില്ല. നിന്നെയും എന്നെയും തേടി അത് വരികതന്നെ ചെയ്യും. അതുവരെ മാത്രമേ രാഷ്ട്രീയം പറയാനാകൂ. സമത്വത്തിനും ജനാധിപത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം കൂടിയാണ് ജീവിതമെന്ന് ഓര്‍മ്മിപ്പിക്കുന്ന എത്രയോ മരണങ്ങളാണ് KSRTCയില്‍ നടന്നിരിക്കുന്നത്. ജോലിക്കു കൂലിയെന്ന മാന്യമായ നീതിപോലും കിട്ടാതെ മരണപ്പെട്ടവര്‍ മുതല്‍ ജോലിചെയ്ത് രോഗിയായി മരിച്ചവര്‍ വരെയുണ്ട്. അതെല്ലാം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വസ്തുതകള്‍ മാത്രം വായനക്കാരില്‍ എത്തിക്കുക എന്നതു മാത്രമാണ് ധര്‍മ്മം. എന്നാല്‍, ചില വാര്‍ത്തകള്‍ ഹൃദയവേദനയോടെ മാത്രമേ എഴുതാന്‍ കഴിയാറുള്ളൂ. അത്തരം വാര്‍ത്തകള്‍ക്ക് ആത്മാവുണ്ട്. നമ്മളോട് സംവദിക്കാനുള്ള കഴിവുണ്ട്. വാക്കുകള്‍ക്ക് കനമുണ്ട്. കണ്ണുകള്‍ക്ക് കലക്കവും നീര്‍ച്ചാലുകള്‍ വീഴ്ത്തുന്ന പാടുകളുമുണ്ടാകും.

അത്തരത്തില്‍ ഒരു വാര്‍ത്ത കൂടിയാണിത്. വായിക്കാം..വായിക്കാതിരിക്കാം. പക്ഷെ, ഒരു സത്യം പറയാതെ വയ്യ. എഴുതുന്ന ഓരോ വാര്‍ത്തകള്‍ക്കു പിന്നിലും ജീവനുള്ളവരുടെ നേരും നെറിയുമുണ്ട്. വേദനയും അനുഭവങ്ങളുടെ തീക്ഷ്ണമായ കഥയുണ്ട്. അതില്‍ രാഷ്ട്രീയമോ, മതമോ, ജാതിയോ നോക്കാറില്ലെന്നതാണ് സത്യം. അതുകൊണ്ട് ഈ വാര്‍ത്തയും അത്തരത്തില്‍ ഒന്നാണ്. വകുപ്പുമന്ത്രിയും എം.ഡിയുമൊക്കെ വായിക്കുമെന്നത് വ്യാമോഹമാണെങ്കിലും, KSRTC ജീവനക്കാരുടെ നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ കൂടിയാണിത്. അവര്‍ നടന്ന ജീവിത വഴികളില്‍ പെട്ടെന്ന് നിന്നുപോകേണ്ടി വരുന്നവരുടെ കഥകള്‍. അതുപറയാനും ആള്‍ക്കാര്‍ ഉണ്ടവണമല്ലോ എന്നുമാത്രം. ഇതൊരു മരണകഥയായിട്ടു മാത്രം വായിക്കപ്പെട്ടാല്‍ മതി.

എറണാകുളം ലിസ്സി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ കിടന്ന ഒരു രോഗി ഇന്ന് മരണപ്പെട്ടു. ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് പേരുകേട്ട് ഡോക്ടറും പേരുകേട്ട ഹോസ്പിറ്റലുമാണത്. ഹൃദയാഘാതം മൂലം അഡ്മിറ്റായ രോഗിയാണ് മരിച്ചത്. രോഗിയുടെ പേര് സുരേഷ്‌ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി. KSRTC ജീവനക്കാരന്‍. കൃത്യം അഞ്ചു ദിവസത്തിനു മുമ്പ് ഒരു വിവരം ലഭിക്കുന്നു. എറണാകുളത്തു വെച്ച് ഒരു KSRTC ജീവനക്കാരന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി, ഇപ്പോള്‍ വെന്റിലേറ്ററിലാണെന്ന്. അപ്പോള്‍ത്തന്നെ ബന്ധപ്പെട്ടവരെ വിളിച്ച് വിവരങ്ങള്‍ തിരക്കി. വാര്‍ത്തയാക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍, പിന്നീടുണ്ടായ വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ ഈ വിഷയം വിട്ടുപോയി.

ഇന്നുരാവിലെ എന്റെ വാട്‌സാപ്പില്‍ ഒരു ഫോട്ടോയും, ആദരാഞ്ജലി പോസ്റ്ററും കണ്ടപ്പോള്‍, ഉള്ളില്‍ നിന്നൊരു തരിപ്പുണ്ടായി. എന്തുകൊണ്ടോ എനിക്ക് വല്ലാത്ത കുറ്റബോധവും വേദനയും തോന്നി. വിട്ടുപോകുന്ന വാര്‍ത്തകള്‍ ചിലപ്പോള്‍ ഒരു ജീവന്റെ വിലയോളമാകുന്നതിങ്ങനെയാണ്. അതുകൊണ്ടു തന്നെ ഈ വാര്‍ത്തയില്‍ ഒരല്‍പ്പം കുറ്റബോധവും വേദനയുമുണ്ടാകും. അഞ്ചു ദിവസത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് സുരേഷ് സ്വര്‍ഗത്തിലേക്കു പോകുമ്പോള്‍, അവിടെ മറ്റൊരു സുരേഷ് ഇരിക്കുന്നുണ്ടാകും. രണ്ടുമാസം മുമ്പ് മരണപ്പെട്ട മറ്റൊരു സുരേഷ്. KSRTC കോട്ടയം ഡിപ്പോയിലും തിരുവനന്തപുരത്ത് സ്‌കാനിയ ഓടുമ്പോഴും ഒരുമിച്ചു ജോലിചെയ്ത സതീര്‍ഥ്യര്‍. രണ്ടു സുരേഷും ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതും.

രണ്ടുപേരും ചേര്‍ത്തലക്കാര്‍. ആദ്യം മരിച്ച സുരേഷിനെ കുറിച്ച് ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലും സോഷ്യല്‍ മീഡിയ ഹാന്റിലുകളിലും ഇന്ന് മരിച്ച സുരേഷ് എഴുതാറുണ്ടായിരുന്നു. ഹൃദയാഘാതം സംഭവിക്കുന്ന ദിവസം രാത്രിയും സഹപ്രവര്‍ത്തകരോടെ ജോലിയെ കുറിച്ചും, ജീവനക്കാര്‍ അനുഭവിക്കു പ്രശ്‌നങ്ങളെ കുറിച്ചും, മരിച്ചു പോയ സഹപ്രവര്‍ത്തകരെ കുറിച്ചുമൊക്കെ സംസാരിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. രണ്ടു വര്‍ഷം പാറശാല ഡിപ്പോയില്‍ ജോലി ചെയ്ത ശേഷം ചെങ്ങന്നൂരില്‍ എത്തിയിട്ട് രണ്ടാഴ്ചയേ ആയുള്ളൂ. അപ്പോഴും ജീവിതത്തിന്റെ നല്ല സമയങ്ങള്‍ KSRTCക്കൊപ്പം ചെലവഴിക്കുകയായിരുന്നു സുരേഷ്.

രണ്ടു സുരേഷുമാരുടെ മരണങ്ങള്‍ക്ക് കാരണക്കാര്‍ KSRTC ആണെന്ന് പറയുന്നില്ല. പക്ഷെ, KSRTCയില്‍ മരണ നിരക്ക് കൂടുന്നുണ്ട്. അത് വസ്തുത തന്നെയാണ്. മരണപ്പെടുന്നവരില്‍ അധികവും ഡ്രൈവര്‍മാരാണ്. അവര്‍ മരിക്കാന്‍ കാരണം കൂടുതലായും ഹൃദയാഘാതവും. ഇത്രയും കാരണങ്ങള്‍ മാത്രം മതിയാകും KSRTCയിലെ മരണ നിരക്കിനെ കുറിച്ച് വിശദമായുള്ള പഠനം നടത്താന്‍. രോഗികള്‍ക്ക് ജോലി കൊടുക്കുന്നതാണോ അതോ ജോലി ചെയ്ത് രോഗികള്‍ ആകുന്നതാണോ എന്ന് മനസ്സിലാക്കാന്‍ ഇത് ഉപകരിക്കും. മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് KSRTCയുടെ വണ്ടി ഓടിക്കുന്ന പോലുള്ള ആയാസപ്പെട്ട ജോലികള്‍ അല്ലാത്തതു കൊണ്ടാണിത്. അതുകൊണ്ട് ജീവനക്കാരുടെ ആരോഗ്യം KSRTCയുടെ മുതല്‍ക്കൂട്ടാണ് എന്ന് തിരിച്ചറിയണം. സുരേഷിന്റെ മരണം അറിഞ്ഞ് വികാരാധീനനായി ഒരു സഹപ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ ഒരു കുറിപ്പുണ്ട്. അത് നിങ്ങളുടെ കണ്ണു തുറക്കാനായി ഇവിടെ എഴുതുന്നു.

‘ ഈ ജീവനും കണ്ണില്ലാത്ത ക്രൂരതയ്ക്ക് വാഴ്ത്തു പാടുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു….സഹപ്രവര്‍ത്തകരുടെ ജീവന്‍ ഓരോന്നായി പൊലിയുമ്പോഴും അന്ധമായ രാഷ്ട്രീയത്തിന് വേണ്ടി, കണ്ണില്ലാത്ത ക്രൂരതയ്ക്ക് കയ്യടിക്കുന്നവരേ, നിങ്ങള്‍ ഉള്ളില്‍ സന്തോഷിക്കുന്നുണ്ടാവാം. പക്ഷെ പൊലിഞ്ഞുവീണ ജീവിതങ്ങളില്‍ അനാഥരാക്കപ്പെട്ട കുറെ കുടുംബങ്ങളുണ്ട്. അവിടെ കുറെ മക്കളും ഭാര്യമാരും, പ്രായമായ മാതാപിതാക്കളുമുണ്ട്. നാളെ അവരൊന്നും നിങ്ങളുടെ ആരുടേയും കുടുംബത്തിലുള്ളവര്‍ ആകാതിരിക്കട്ടെ. ‘

ReadAlso:

സ്വകാര്യ ബസ് വ്യവസായം: സ്വയം നന്നാവുകയാണ് എക രക്ഷ ?; ഒരു സ്വകാര്യ ബസ് യാത്രികന്റെ അനുഭവം

സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഒരു തുറന്ന കത്ത്: സാംസ്‌ക്കാരിക സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ പദവികള്‍ ഇനിയും വൈകരുത്

അമ്മയും, തല്ലിപ്പിരിഞ്ഞ മക്കളും പിന്നെ കുറേ വിവാദങ്ങളും

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

സിനിമ ഇല്ലാതെ എന്ത് തലസ്ഥാനം: IFFK ആസ്ഥാനം മാറുമോ ?; അനന്തപുരിക്ക് ആശങ്കയേറ്റി ബജറ്റ് പ്രഖ്യാപനം

CONTENT HIGH LIGHTS; Suresh, I will also come to you?: They worked together in KSRTC, now they are together in heaven?; A death that is remembered only with pain? (Exclusive)

Tags: KB GANESH KUMARANWESHANAM NEWSMINISTER FOR TRANSPORTKSRTC MINISTER KB GANESH KUMARHART ATTACKLISSY HOSPITALSURESH DEATHസുരേഷേ ഞാനും വരുന്നെടാ നിന്റടുത്തേക്ക് ?KSRTCയില്‍ ഒരുമിച്ചു ജോലിചെയ്തുഇനി അവര്‍ ഒരുമിച്ച് സ്വര്‍ഗത്തില്‍ ?KSRTCവേദനയോടെ മാത്രം ഓര്‍ക്കുന്ന മരണം ?

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies