ടി20 ക്രിക്കറ്റ് മതിയാക്കുന്നതായി ന്യൂസീലൻഡ് ഇതിഹാസതാരം കെയിൻ വില്ല്യംസൺ. പുതിയ താരങ്ങൾക്കായി വഴിമാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. 93 മത്സരങ്ങൾ നീണ്ട കരിയറിനാണ് 35 വയസുകാരൻ അവസാനം കുറിച്ചത്.
ടി20യിൽ ന്യൂസീലൻഡിനായി ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ വില്ല്യംസൺ രണ്ടാം സ്ഥാനത്താണ്. 18 ഫിഫ്റ്റികൾ സഹിതം 33 ശരാശരിയിൽ താരം 2575 റൺസാണ് ആകെ നേടിയത്.
2026 ടി20 ലോകകപ്പിലേക്ക് മാസങ്ങൾ മാത്രം നീണ്ടുനിൽക്കുമ്പോഴാണ് വില്ല്യംസൺ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2011ൽ ആദ്യ ടി20 കളിച്ച താരം ആകെ കളിച്ച 93 മത്സരങ്ങളിൽ 75 എണ്ണത്തിൽ ടീമിനെ നയിച്ചു.
ലഭിച്ച ഓർമ്മകൾക്കും എക്സ്പീരിയൻസിനും നന്ദി. എനിക്കും ടീമിനും ഇതാണ് കൃത്യമായ സമയം. അടുത്ത ലോകകപ്പ് ലക്ഷ്യമാക്കി നീങ്ങുന്ന ടീമിന് എൻ്റെ തീരുമാനം കൂടുതൽ വ്യക്തത നൽകും. ടി20 കളിക്കാൻ ഒരുപാട് താരങ്ങളുണ്ട്- വിരമിക്കലിൽ വില്ല്യംസൺ പറഞ്ഞു.
Content highlight: Kane Williamson
















