കല്പാത്തിയിൽ രഥോത്സവത്തിനായി തേരൊരുക്കം ആരംഭിച്ചു. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ രഥങ്ങൾ ഇന്നലെ പുറത്തിറക്കി.8 നാണ് കൊടിയേറ്റം. കൊടിയേറ്റിന് മുമ്പ് പരമാവധി കാര്യങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണു ഗ്രാമക്കാരും ക്ഷേത്രക്കാരും. രഥത്തിന്റെ അറ്റകുറ്റ പണികൾ ആരംഭിച്ചിരിക്കുകയാണ്. പുതിയ കൽപാത്തി, പഴയ കൽപാത്തി, ചാത്തപുരം ഗ്രാമങ്ങളിലും ഉടൻ തന്നെ തേരൊരുക്കം ആരംഭിക്കും.കൊടിയേറ്റത്തോടെ കൽപാത്തിയിലേക്കു കൂടുതൽ ആളുകൾ എത്തിത്തുടങ്ങും.
ഉത്സവത്തോടനുബന്ധിച്ചു കൽപാത്തി അഗ്രഹാരങ്ങളിലെ റോഡ് നവീകരണം പുനരാരംഭിച്ചിരിക്കുകയാണ്. ഇന്നലെ മുതൽ പ്രവൃത്തികൾ വേഗത്തിലാക്കി. രഥപ്രയാണം നടത്തുന്ന വഴികളും കൽപാത്തിയിലേക്കുള്ള റോഡുകളും കൊടിയേറ്റത്തിനു മുൻപു തന്നെ നവീകരിക്കാനുള്ള ശ്രമത്തിലാണു നഗരസഭാധികൃതർ. ശേഖരീപുരം ജംക്‌ഷനിൽ നിന്നു കൽപാത്തിയിലേക്കു നോഡൽ ഓഫിസറെ നിയോഗിച്ചു
















