ബിഗ് ബോസ് വീട്ടിൽ അനുമോളെയും, ഷാനവാസിനെയും ചവിട്ടി താഴ്ത്തി തന്റെ ഭാര്യ നൂറയ്ക്ക് കപ്പ് കിട്ടുമെന്ന് ഉറപ്പിച്ച് ഗെയിം പ്ലാൻ ചേഞ്ച് ചെയ്ത് ആദില . ബിഗ് ബോസ് ഫൈനൽ വീക്കിലാണ് ഇപ്പോൾ നവംബർ 9 ന് ഗ്രാൻഡ് ഫിനാലെ. മത്സരം അവസാനിക്കാറായപ്പോൾ പലരുടെയും മുഖം വെളിച്ചത്ത് വന്നു കൊണ്ടിരിക്കുകയാണ്. അനുമോൾക്ക് ആണ് ഇപ്പോഴ് പ്രേക്ഷക പിന്തുണ കൂടുതൽ. ലാലേട്ടനും മത്സരാത്ഥികളും അനുമോളെ കൂട്ടം ചേർന്ന് അക്രമിച്ചപ്പോഴും ഒറ്റപ്പെടുത്തിയപ്പോഴും അനുമോൾ ഓരോ ടാസ്കിലും കൃത്യമായ പ്ലാനുകളോട് കൂടി ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കുകയായിരുന്നു. ഫിനാലെ അടുത്തപ്പോൾ അനുമോൾ വിജയിയാകും എന്ന തോന്നൽ വന്നതോടെ അനുമോളെ ചവിട്ടി താഴ്ത്താനുള്ള പ്ലാനിലാണ് പലരും .
അതിൽ ഇപ്പോഴുള്ള വിഷയം അനുമോൾ അനീഷുമായി ലവ് സ്റ്റാർറ്റജി എടുത്തു അവസാനം അനീഷിനെ ചതിച്ചു എന്നതാണ്. എന്നാൽ അനുമോൾ സരത്തിനോട് പറയുന്നുണ്ട് എനിക്ക് അയാൾ ഒരു സഹോദരൻ മാത്രമാണ് അതിൽ കൂടുതലൊന്നുമായി ഞാൻ കണ്ടിട്ടില്ലെന്ന്. ഇതോടെ ആ പ്രശ്നം ഏകദേശം അവസാനിച്ചു. ഇതോടെ പഴയ മത്സരാർഥികൾ ഷോയിലേക്ക് വീണ്ടും തിരിച്ചു കൊണ്ടുവന്നു. അതോടെ എല്ലാവരും അനുമോളെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. കൂടാതെ ആദില വിചാരിക്കുന്നത് അനുമോളും,നൂറയും,ഷാനവാസും ആണ് ടോപ്പിൽ കട്ടയ്ക്ക് നിൽക്കുന്നത് അതുകൊണ്ട് അനുമോളെയും,ഷാനവാസിനെയും ചവിട്ടി താത്താൽ തന്റെ ഭാര്യ നൂറയ്ക്ക് കപ്പ് കിട്ടും എന്നാണ്. ആദിലയ്ക്കും,നൂറയ്ക്കും വീഴാതെ ചവിട്ടി നിൽക്കാൻ ഒരു ചില്ല എല്ലായ്‌പ്പോഴും ആവശ്യം ആയിരുന്നു.. അതായിരുന്നു അനുമോളും ഷാനവാസും. രണ്ടു പേരെയും നന്നായി ഉപയോഗിച്ചു..
2 ദിവസം മുൻപ് വരെ അനുവിന്റെ മടിയിൽ കിടന്നവൾ. പഴയ കൂട്ടുകാരികൾ വന്നപ്പോൾ സ്വിച്ച് ഇട്ടപോലെ അനുവിനെ തള്ളി കളഞ്ഞു..ശൈത്യ വന്ന് കേറി മണിക്കൂറുകൾക്ക് അകം ഷാനവാസിനെ അവരുടെ ഇടയിൽ പോയിരുന്നു ദുഷിച്ചു. ടാസ്ക് ചെയ്യുമ്പോൾ ഇവളുമാരുടെ മുഖത്തെ വിയർപ്പ് വരെ തുടച്ചു കൊടുത്ത് കൂടെ നിന്നതാണ്. അതുകഴിഞ്ഞു ശൈത്യയെ കൂട്ട് പിടിച്ചു ശൈത്യയെ കൊണ്ട് അനുവിനെ മോശം ആക്കാൻ പിന്നിൽ നിന്നും കളിച്ചു. ഇന്നലെ അപ്പാനിയും,ബിൻസിയും അനുവിന്റെ നേരെ കൂട്ടമായി ആക്രമിക്കുമ്പോൾ. ഒരു നല്ല വാക്ക് അനുവിന് വേണ്ടി പറഞ്ഞില്ല എന്ന് മാത്രം അല്ല. ചാടി എഴുന്നേറ്റ് അനുവിനെ അങ്ങേയറ്റം അപമാനിച്ച് ചവിട്ടി താഴ്ത്താൻ നോക്കി…
സ്വിച്ച് ഇട്ടപോലെ എങ്ങനെ ഇവൾക്ക് നിറം മാറാൻ കഴിയുന്നു…?, ഇന്നലെ ശാരിക ആദിലയെയും,നൂറയെയും കണക്കിന് പരിഹസിക്കുന്നുണ്ട്. അന്നേരം ആദില കമ എന്ന് മിണ്ടുന്നില്ല. നൂറയോട് ശാരിക വഴക്ക് ഇട്ടിട്ടും ഇവൾ മിണ്ടുന്നില്ല.. അനുവിനോട് കാണിക്കുന്ന വായ് താളം അന്നേരം ഇവൾക്കില്ല. എല്ലില്ലാത്ത നാക്ക് ഉള്ളവരെ ഇവൾക്ക് പേടിയുണ്ട്. പാവം അനുവിന്റെ മുകളിൽ മാത്രമാണ് ഇവളുടെ കുതിരകേറ്റം..
അനുമോൾ ഏകദേശം ഒറ്റപ്പെട്ടു ഒറ്റ ആൾ പോലും ഹൗസിൽ അനുവിന് വേണ്ടി നിൽക്കുന്നില്ല.. ഈ അവസരത്തിൽ അനുവിനൊപ്പം നമ്മൾ ഉണ്ടാകണം.. എന്നാണ് ഒരു പ്രേക്ഷകൻ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നത്.
















