ദളിതര്‍ക്ക് രാജാവിന്റെ കൊട്ടാരത്തിന് ഏഴയലത്തു വരാന്‍ പോലും അനുവാദമില്ലാതിരുന്ന കാലത്ത്, വില്ലുവണ്ടിയുമായി രാജവീഥിയിലൂടെ പാഞ്ഞുപോയൊരു നവോത്ഥാന നായകനുണ്ടായിരുന്നു കേരളത്തില്‍. ധൈര്യത്തിനും വെല്ലുവിളിക്കും സ്വജനതയുടെ വിദ്യാഭ്യാസത്തിനും നല്ല നാളേയ്ക്കും വേണ്ടി പോരാടിയ അയ്യന്‍കാളി എന്ന മനുഷ്യന്‍. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്ന ഒരു പ്രതിമ ഇപ്പോഴും വെള്ളയമ്പലം സ്‌ക്വയറിലുണ്ട്. അതും കവടിയാര്‍ കൊട്ടാരത്തിലേക്ക് നോക്കി നെഞ്ചുംവിരിച്ചു നില്‍ക്കുന്ന പ്രതിമ. രാജാവിനെയും രാജ വിളമ്പരങ്ങളെയും, രാജാവിന്റെ കിങ്കരന്‍മാരെയും കൂസാത്ത ഒരു ദളിതന്‍. തന്റെ ജനതയെ മനുഷ്യരായി കാണണമെന്നും, പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പാടത്തേക്കില്ലെന്നും പറഞ്ഞ് ആദ്യത്തെ കര്‍ഷക സമരം നയിച്ച മഹാന്‍.
അദ്ദേഹത്തിന്റെ കാലശേഷം മാര്‍ത്താണ്ഡവര്‍മ്മയെയും കവടിയാര്‍ കൊട്ടാരത്തെയും അത്രവണ്ണം വെല്ലുവിളിച്ച നവോത്ഥാന നായകര്‍ വേറെ സ്വപ്‌നത്തില്‍പ്പോലും ഉണ്ടായിട്ടില്ല എന്നുവേണം മനസ്സിലാക്കാന്‍. ജനകീയ ജനാധിപത്യം വന്നശേഷവും രാജാധികാരത്തിന് കുറവൊന്നും വന്നില്ല. എന്നാല്‍, ജനാധിപത്യത്തിന്റെ കീഴിലായി എന്നു മാത്രം. കവടിയാര്‍ കൊട്ടാരത്തിനും, കൊട്ടാരത്തിലെ അംഗങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ല. അതുകൊണ്ടു തന്നെ കൊട്ടാരത്തിലെ ജീവിതരീതികളും, ആചാരാനുഷ്ഠാനങ്ങളും, തീണ്ടലും തൊട്ടുകൂടായ്മകളും എല്ലാം പഴയതുപോലെ തന്നെ തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദളിത് ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ധന്യാ രാമന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നത്. റാണി ഗൗരി ലക്ഷ്മി ഭായിക്ക് പത്മ ശ്രീ സമ്മാനിച്ചതിനെതിരേയാണ് പോസ്റ്റ്. ധന്യാ രാമന്റെ പോസ്റ്റിനു താഴെ നിരവധി കമന്‍രുകളാണ് വരുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകള്‍ നിറയുകയാണ്.
ധന്യാ രാമന്റെ പോസ്റ്റ് ഇങ്ങനെ
ഇവര്‍ ആരാണ്??
10 രൂപയുടെ ഒരു കവര്‍ മില്‍മാ പാല്‍ പോലും മേടിക്കാന്‍ വീടിനു വെളിയിലിറങ്ങാത്ത ഇവര്‍ക്കെന്താണ് രാജ്യം കൊടുത്തത് ??
എന്താണു ഇവരുടെ യോഗ്യത?
തലക്കരവും മുലക്കരവും പിരിച്ച ആസ്തിക്ക് മുകളില്‍ കിടന്നുറങ്ങുന്നത് ആണോ??
അതോ കേരളത്തില്‍ രാജമാണിക്യം കമ്മീഷന്‍ തിരിച്ച് പിടിക്കാന്‍ ആവശ്യപ്പെട്ട ഭൂമിയില്‍ 50000 ഏക്കര്‍ തേയിലത്തോട്ടം Foreign Company നിയമപ്രകാരം റജിസ്റ്റര്‍ ചെയ്തു കൈവശം വച്ചതോ??
ഈ പോസ്റ്റിനു താഴെ വരുന്ന കമന്റുകളില്‍ ചിലത് ഇങ്ങനെയാണ്
- ഇതാണ് original, unedited പിക്ചര്‍… ഗൗരി ലക്ഷ്മി ബായ് ക്ക് രാഷ്ട്രപതി Smt Droupadi Murmu പദ്മ ശ്രീ സമ്മാനിക്കുന്ന ഒറിജിനല്‍ pic….സംസ്‌കാര-പൈതൃക സംരക്ഷണത്തിന് നല്‍കിയ സംഭാവന
….ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെയും അതുമായി ബന്ധപ്പെട്ട സാംസ്‌കാരിക പൈതൃകത്തെയും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ പങ്കാളിത്തം.
…..സാഹിത്യ പ്രവര്‍ത്തനത്തെ പറ്റി പറയുമ്പോ അവര്‍ അറിയപ്പെടുന്ന എഴുത്തുകാരിയാണ്….മലയാളത്തില്‍ കുറവാണെന്നു തോന്നുന്നു….’Sree Padmanabha Swamy Temple’, ‘Thulika’, ‘Nayana Manohara’, ‘Swathi Thirunal’ തുടങ്ങിയ പ്രസിദ്ധ ഗ്രന്ഥങ്ങള്‍ രചിച്ചു….
കേരളത്തിന്റെ ചരിത്രവും പൈതൃകവും സാഹിത്യരൂപത്തില്‍ രേഖപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു …. പിന്നെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് ആണെങ്കില്‍ വിവിധ സാംസ്‌കാരിക സംഘടനകളുടെയും ദേവസ്വം ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെയും അംഗമായി പ്രവര്‍ത്തിച്ച് ക്ഷേത്രകല, സംഗീതം, നാടോടി സംസ്‌കാരം തുടങ്ങി നിരവധി മേഖലകളെ പിന്തുണച്ചു… ഇതിനൊക്കെ ആയിരുന്നു പുരസ്‌കാരം….ആള് പണ്ട് വേണാട് ഭരിച്ചിരുന്ന കുലശേഖരന്മാരുടെ പിന്മുറക്കാരി ആയി ജനിച്ച് പോയി…. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ, ഒരു കുത്തിത്തിരുപ്പിനും നിക്കാതെ ഒതുങ്ങി കൂടി ഇവിടെ കാവടിയാര്‍ ഉണ്ട്….
KL Bijoo
ഷഡ്ഢിക്കരം, തൊഴില്‍ക്കരം ഒക്കെ പിണറായി സര്‍ക്കാരും വാങ്ങുന്നുണ്ടു..നേരിട്ട് കൊടുക്കുന്നില്ല എന്നേയുള്ളു ??????
- Sreekumaran Nair Damodaran Nair
- ഇതൊക്കെ അറിയണം എന്ന് ഉണ്ടായിരുന്നെങ്കില്‍ ഒരു 75 വര്‍ഷം മുന്‍പ് ജനിക്കണം ആയിരുന്നു ?? kowdiar കൊട്ടാരം ഉണ്ടാക്കി വച്ച പലതിലും കൂടിയാണ് നീ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ????
Gireesh Kulakkada
അവര്‍ ആര്‍ക്കും ഒരു ഉപദ്രവം ഇല്ലാതെ ജീവിക്കുന്നു. എന്തിനാ അവരുടെ തോളില്‍ കയറുന്നെ ??
- Sheethal Shyam
- ഇവരുടെ വീട്ടില്‍ പശുമ്പ ????ഉണ്ടല്ലോ പിന്നെ എന്തിനാ പുറത്തു ഇറങ്ങുന്നേ പാല്‍ വാങ്ങാന്‍ പുറത്തു ഇറങ്ങിയാല്‍ പാമ്പ് കൊത്തും ????????????????????
റോബിന്‍സണ്‍ അമയന്നൂര്‍
ഇവര് വെറും പാവപെട്ടവര്‍. ഇന്നാള് കുറച്ചു ആദിവാസികളു വീട്ടില്‍ ചെന്നിട്ട് ഇരിക്കാന്‍ കൊടുക്കാന്‍ ഒരു കസേര പോലും ഇല്ലാരുന്നു
- Sajeesh Ram
- നിങ്ങള്‍ എന്താണ് ഈ പറയുന്നത് ഇതാരെന്നു അറിയാമോ. ലോകപ്രശസ്തമായ.മെന്‍സസ് ആയ പെണ്‍കുട്ടി അടുത്ത് പോയാല്‍ ചെടി കരിയും എന്ന കണ്ടുപിടുത്തം നടത്തിയ വലിയ ആളാ പത്തു തലയാ ഇവര്‍ക്ക് പക്ഷേ പത്തിലും പുത്തി ഇല്ലന്നെ ഉള്ളു ??????
DrRadha Krishnan K
ഇവരെ ബഹുമാനിക്കുന്നവര്‍ അടിമ മനോഭാവമുള്ളവര്‍.നമ്മുടെ നാട്ടിലെ ഒരു കശുവണ്ടി തൊഴിലാളി സ്ത്രീക്ക്…അദ്ധ്വാനവര്‍ഗ്ഗ സംസ്‌കാരമുള്ളവര്‍ക്ക് അര്‍ഹതപ്പെട്ട ബഹുമാനത്തിന്റെ ഒരു അംശം പോലും ഇവര്‍ അര്‍ഹിക്കുന്നില്ല.നാടിന് ഒരു സേവനവും ചെയ്തിട്ടുള്ളവരല്ല ഈ വല്യമ്മയൂം അവരുടെ കുടുംബവും .ജനാധിപത്യ കാലത്ത് ഇവര്‍ തികച്ചും സാധാരണക്കാരിയായ ഒരു പൗര!
- Hari Narayanan
- ഇപ്പോഴത്തെ നാട് മുടിക്കുന്ന തമ്പുരാന്‍മാരേകാള്‍ കാതങ്ങള്‍ മൂകിളിനാണ് അവരുടെ സ്ഥാനം. കാട്ടുമുടിച്ചിട്ടില്ല.കൊടുത്തിട്ടേ ഉള്ളൂ എത്ര ധന്യരാമാന്മാര്‍ വന്നു നില്‍സവിളിച്ചാലും, അവരെ അറിയുന്നവന്‍ അറിയും ബഹുമാനിക്കും. മറുപടി go to hell
NK Raveendran
നാടിന്റെ ചോര ഊറ്റി യെടുത്ത അട്ടകള്‍.
- Rahul Humble Sanal
- ഇവിടെ കവടിയാര്‍ ഉള്ളതാണ് ഇവര്‍
Shiju Kr Kannamundayil
ഈ തലക്കരവും, മുലക്കരവും എന്താണെന്ന് മാഡം ഒന്നു പറയാമോ??തലയുടെയും മുലയുടെയും വലിപ്പം നോക്കിയുള്ള കരമാണോ?????
- Baby Chacko Vm Chacko
- ആര് തമ്പുരാന്‍ ആയാലും ആര് തമ്പുരാട്ടി ആയാലും അടുപ്പില്‍ തീ പുകയണമെങ്കില്‍ നാം അധ്വാനിക്കണം….. അത് കൊണ്ട് വേടന്റെ കവിതയെ ഓര്‍ത്ത് പോകുന്നു
Arun Vijay
ഫേസ്ബുക്കിന്റെ നാല് ചുവരില്‍ കിടന്ന് തള്ളാതെ തനിക്ക് ചെയ്യാന്‍ പറ്റുന്നത് വല്ലോം ഉണ്ടെങ്കില്‍ ചെയ്ത് കാണിക്ക് ധന്യേ.. Infirority complex ഒരു വലിയ അസുഖമാണ് ??
- Dhanurath Ma Dhanu Dhanu
- ഇവള്‍ക്ക് തന്ത ഏത് ആണ് എന്ന് പോലും അറിയില്ല മാതാവ് എന്താ ആയാലും ദ്രാവിഡ അമ്മ തന്നെ ആണ്. അല്ലെങ്കില്‍ dna നോക്കണം ??
Dany Raphael
നിന്റെയൊക്കെ വിവരക്കേടിനും പുച്ഛത്തിനും മറുപടി തരേണ്ട കാര്യമില്ല, എന്നാലും ഈ പോസ്റ്റ് ഒക്കെ ഒരുപാട് ആളുകള്‍ കാണുന്നതുകൊണ്ട് അവര്‍ക്ക് മനസ്സിലാകട്ടെ എന്ന് കരുതി ഇടുന്നതാണ്.
ആളുകളെ വെറുക്കാന്‍ പഠിപ്പിക്കുന്നതിന് പകരം സാഹോദര്യത്തോടെ ജീവിക്കാന്‍ പഠിപ്പിക്ക്
രാജ്യമവര്‍ക്ക് അവാര്‍ഡ് നല്‍കിയത് ഇതിനൊക്കെ കൂടിയാണ്..
‘ക്ഷേത്ര സംസ്‌കാര പഠനങ്ങളുടെ മേഖലയില്‍ ശ്രദ്ധേയ മായ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഇംഗ്ലീഷിലും മലയാളത്തിലും നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കവിതകളും ലേഖനങ്ങളും ഇന്ത്യയിലെയും വിദേശത്തെയും അനവധി മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധികരിച്ചിട്ടുണ്ട്. ദേശിയവും അന്ധര്‍ദേശിയവുമായ നിരവധി സമ്മേളനങ്ങളില്‍ ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് കൃതികളില്‍ തിരുമുല്‍ക്കാഴ്ച, കവിത സമാഹാരമായ ദി ഡൌണ്‍, ശ്രീ പത്മനാഭ സ്വാമി ടെംപിള്‍, The kerala temple architecture, Thulasi garland ( തിരുവിതാംകൂറിലെ 33 ക്ഷേത്രങ്ങളെ കുറിച്ചുള്ള പഠനം ), The Mighty Indian Experience, Glimpses of Kerala culture തുടങ്ങി ശ്രദ്ധേയങ്ങളായ കൃതികള്‍ കൂടാതെ മലയാളത്തില്‍ മലയാളമേ മാപ്പ്, ബുധ ദര്‍ശനം എന്നീ പുസ്തകങ്ങള്‍ ശ്രദ്ധേയമായി. ശബരിമല ശ്രീ അയ്യപ്പ ചരിതം തമ്പുരാട്ടി ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്ക് പരിഭാഷ പെടുത്തി. രാജ രവിവര്‍മ്മ, The Painter Prince 1848-1906 എന്ന പുസ്തകത്തിനുള്ള ഇംഗ്ലീഷ് വിവരണം തമ്പുരാട്ടിയാണ് തയാറാക്കിയത്. ശ്രീ ശാരദ എജൂക്കേഷന്‍ സൊസൈറ്റി മെറിറ്റ് അവാര്‍ഡ്, വിജയ ദശമി പുരസ്‌കാരം, സി. ജി നായര്‍ സാഹിത്യ പുരസ്‌കാരം, സാഹിത്യ പഞ്ചാനനന്‍ പുരസ്‌കാരം, ആര്‍ഷ സംസ്‌കാര ദീപിക പുരസ്‌കാരം, കലാ പോഷക അവാര്‍ഡ്, ദേവരത്‌ന അവാര്‍ഡ്, സനാതന ധര്‍മ പുരസ്‌കാരം, മലബാര്‍ 2010 അവാര്‍ഡ്, മൂകാംബിക അവാര്‍ഡ്, മന്നം പ്രതിഭ പുരസ്‌കാരം, പ്രതിഭാ പ്രണാമം, ശ്രീ ശക്തി ഗ്ലോബല്‍ അവാര്‍ഡ്, മള്ളിയൂര്‍ ശ്രീമദ് ഭാഗവത പുരസ്‌കാരം, സ്വാമി സിദ്ധാനന്ദജി സ്മാരക പുരസ്‌കാരം, ശ്രീ ആഞ്ജനേയ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങളും ബഹുമതികളും തമ്പുരാട്ടിക്ക് ലഭിച്ചു. മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മന്റ് ഏര്‍പ്പെടുത്തിയ മലബാര്‍ അവാര്‍ഡ്, സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തു തമ്പുരാട്ടിക്കു സമ്മാനിച്ചു.
- AR Anand
- പരിഗണന കുലസ്ത്രീ മാത്രം
Somarajan PS
ഇതിനൊന്നും ആര്‍ക്കും ഒരു പരാതിയുമില്ല
- Rajan Chandran
- സംഘി എന്ന പരിഗണന അത് പോരെ
Vinod Nair
I couldn’t understand what the problem is. Let’s understand to differentiate between the system that had been there and the one existing. Is that her problem that she had been inherited from that?
- Santha Mani
- തമ്പുരാട്ടി….
Amal Dev Venganoor
ക്ഷത്രിയരെ ബഹുമാനിക്കാന്‍ പടിക്കെടെ… ??
- Unnikrishna Pakkanar
- ജനാധിപത്യം സ്വപ്നം മാത്രം
Sajeevan Anvitha Kannur
ആര്‍ത്തവം ഉള്ളവര്‍ തൊട്ടാല്‍ ചെടി കരിഞ്ഞുപോകും എന്ന് കണ്ടെത്തിയ ശാസ്ത്ര അജ്ഞ അല്ലെ… ??
- Jijo Kuttanad
- അതാണ്????
Anandu Nandakumar
ചിത്രം പൂര്‍ണമല്ല
- Samuel Joshua
- രാജാവ്.. രാജ ഭരണം വീണ്ടും വരും..
Ranganathan Nair
കേരളാ മോഡലിന്റെ യഥാര്‍ത്ഥ അവകാശികള്‍ –
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഞ്ച് ലക്ഷം കോടി രൂപയുടെ നിധിയുണ്ടാക്കുക മാത്രമല്ല, തിരുവിതാംകൂര്‍ രാജകുടുംബം ചെയ്തത്
1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്ഥാപിച്ചു
2. തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജ് സ്ഥാപിച്ചു
3. തിരുവനന്തപുരത്ത് ഹോമിയോ കോളേജ് സ്ഥാപിച്ചു
4. തിരുവനന്തപുരത്ത് വിമന്‍സ് കോളേജ് സ്ഥാപിച്ചു
5. തിരുവനന്തപുരം വിമാനത്താവളം നിര്‍മ്മിച്ചു പ്രവര്‍ത്തനക്ഷമമാക്കി
6. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ SBT സ്ഥാപിച്ചു
7. റേഡിയോ സ്റ്റേഷന്‍ സ്ഥാപിച്ചു ട്രാവന്‍കൂര്‍ റേഡിയോ സ്റ്റേഷന്‍
8. ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ സ്ഥാപിച്ചു
9. പബ്ലിക് ഹെല്‍ത്ത് ലാബറട്ടറി ആരംഭിച്ചു
10. തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളേജ് സ്ഥാപിച്ചു
11. അവിട്ടം തിരുനാള്‍ ആശുപത്രി സ്ഥാപിച്ചു
12. 1937 നവംബര്‍ ഒന്നിന് ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി അഥവാ തിരുവിതാംകൂര്‍ സര്‍വകലാശാല കേരള സര്‍വകലാശാല സ്ഥാപിച്ചു
13. തിരുവിതാംകൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിച്ചു
14. തിരുവനന്തപുരത്ത് ശ്രീ സ്വാതി തിരുനാള്‍ അക്കാദമി ഓഫ് മ്യൂസിക് സ്ഥാപിച്ചു
15. കേരള സംഗീത നാടക അക്കാദമി സ്ഥാപിച്ചു
16. ശ്രീ ചിത്ര ആര്‍ട്ട് ഗാലറി സ്ഥാപിച്ചു
17. സ്വാതിതിരുനാള്‍ സംഗീത സഭ സ്ഥാപിച്ചു
18. ശ്രീചിത്രനൃത്തവിദ്യാലയം സ്ഥാപിച്ചു
19. കാര്‍ത്തികതിരുനാള്‍ തീയേറ്റര്‍ നിര്‍മ്മിച്ചു
20. എസ് എം എസ് എം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു
21. ബോംബെയില്‍ കേരള എംപോറിയം സ്ഥാപിച്ചു
22. ലേബര്‍ കോടതി സ്ഥാപിച്ചു
23. 1934 ശ്രീചിത്ര ഹോം അഗതിമന്ദിരം സ്ഥാപിച്ചു
24. 1941 നവംബര്‍ 26ന് നിര്‍ധനരായ സ്‌കൂള്‍ കുട്ടികള്‍ക്ക് അന്നദാനം നടത്തുവാനായി സ്ഥാപനം സ്ഥാപിച്ചു
25. തിരുവനന്തപുരം കന്യാകുമാരി ശ്രീ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചു
26. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി ആരംഭിച്ചു
27. തിരുവനന്തപുരത്ത് വൈദ്യുതി വിതരണം ആരംഭിച്ചു
28. തിരുവനന്തപുരത്ത് ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കി
29. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ PSC ആരംഭിച്ചു
30. 1938 ല്‍ കേരള ഭൂപണയബാങ്ക് തുടങ്ങി കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നു ഭാരതത്തില്‍ ആദ്യമായി (CONTINUE…)
- Dinesh Chandrasekharan
- അവര്‍ കുറേ പുസ്തകങ്ങള്‍ എഴുതിയ ഒരു എഴുത്തു കാരി ആണ്.. അതിനാണ് പദ്മശ്രീ കൊടുത്തതും.. പക്ഷെ ആ തീരുമാനത്തില്‍ ഒരു കാവ്യനീതി ഉണ്ട്.. ജനാധിപത്യ ഇന്ത്യയുടെ മഹാറാണിയില്‍ നിന്നു അവര്‍ അത് ഏറ്റുവാങ്ങുമ്പോള്‍ ഉള്ള കാഴ്ച.. അതിന്റെ ശക്തി..അതേ അതാണ് അതിന്റെ സൗന്ദര്യം.. പക്ഷെ ആ ചിത്രം മുറിച്ചു അതില്‍ കുത്തിത്തിരിപ്പിനുള്ള സ്‌കോപ്പ് കണ്ടെത്തിയ ബുദ്ധി
CONTENT HIGH LIGHTS; Does sleeping on the property divided into ‘head’ and ‘breast’ is a qualification?: Who are these people?; Dalit activist Dhanyaraman questions Rani Gaurilakshmi Bhai
















