Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

തദ്ദേശ തിരഞ്ഞെടുപ്പ്: പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 10, 2025, 04:43 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

L മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുന്ന തീയതി

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കുന്ന തീയതി മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുന്നതാണ്. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതുവരെ തുടരുന്നതാണ്.

പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശസ്വയംഭരണ സംസ്ഥാനത്തെ എല്ലാ മാതൃകാപെരുമാറ്റച്ചട്ടം സ്ഥാപനങ്ങളിലും ബാധകമായിരിക്കും. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജില്ലാ/ബ്ലോക്ക്പഞ്ചായത്തുകളുടെ കാര്യത്തില്‍, അതത് നിയോജകമണ്ഡലങ്ങളിലും പ്രസ്തുത നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്തുകളിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാണ്. ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തില്‍ പ്രസ്തുത ഗ്രാമപഞ്ചായത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പെരുമാറ്റച്ചട്ടം ബാധകമാണ്. എന്നാല്‍, മുനിസിപ്പാലിറ്റി/കോര്‍പ്പറേഷനുകളുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡില്‍ മാത്രമാണ് മാതൃകാ പെരുമാറ്റച്ചട്ടം ബാധകമായിരിക്കുക.

II. പൊതുവായ പെരുമാറ്റം.

L വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ വംശപരമോ ജാതിപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടുവാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ 121-ാം വകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്ടിന്‍് 145-ാംവകുപ്പ്).

മറ്റു രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കുമ്പോള്‍ അത് അവരുടെ നയങ്ങളിലും പരിപാടികളിലും, പൂര്‍വ്വകാലചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമായി ഒതുക്കി നിറുത്തേണ്ടതാണ്. മറ്റു കക്ഷികളുടെ നേതാക്കന്മാരുടേയുംപ്രവര്‍ത്തകരുടേയും സ്ഥാനാര്‍ത്ഥികളും പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യജീവിതത്തിന്റെ വിവിധവശങ്ങളെക്കുറിച്ച് രാഷ്ട്രീയകക്ഷികളും വിമര്‍ശിക്കരുത്. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റ്കക്ഷികളെയും അവയിലെ പ്രവര്‍ത്തകരെയും വിമര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

7

ReadAlso:

വരുമാനത്തില്‍ ‘ബിഗ് ബോസ്’ ഒരാള്‍ മാത്രം ?: വിജയിക്കു കിട്ടുന്നതിന്റെ 20 മടങ്ങാണ് പ്രതിഫലം ?; ഷോയിലൂടെ കോടീശ്വരനാകുന്ന ആ ബിഗ്‌ബോസ് ആരാണ് ?

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് തേടാന്‍പാടില്ല. മതസ്ഥാപനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി മോസ്‌കുകള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചകള്‍ മറ്റ് ആരാധനാലയങ്ങള്‍, ഉപയോഗിക്കരുത്.

ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താത്പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹികബഹിഷ്‌കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്തരുത് (കേരളപഞ്ചായത്ത് രാജ് 120-ാംവകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്ട് 144-ാംവകുപ്പ് ).

സമ്മതിദായകര്‍ക്ക് പണമോ മറ്റ് പാരിതോഷികങ്ങളോ നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, മുനിസിപ്പാലിറ്റിയുടെ കാര്യത്തില്‍ വോട്ടെടുപ്പ് ദിവസം പോളിംഗ്‌സ്റ്റേഷന്റെ 100 മീറ്ററിനുള്ളിലും പഞ്ചായത്തിന്റെ കാര്യത്തില്‍ 200 മീറ്ററിനുള്ളിലും വോട്ടുതേടുക, വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ട് മുന്‍പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിംഗ്‌സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരികെയും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങിയവ തിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളാണ്. (കേരള പഞ്ചായത്ത് രാജ് ആക്ട് 120, 122, 127 വകുപ്പുകളും കേരള മുനിസിപ്പാലിറ്റി ആക്ട് 144, 146, 151 വകുപ്പുകളും)

തന്നെ 6. ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയകക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എത്ര എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കേണ്ടതാണ്. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റു ചെയ്യുക തുടങ്ങിയ രീതികള്‍ ഒരു കാരണവശാലും അവലംബിക്കരുത്.
7രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ത്ഥികളോ അവരുടെ അനുയായികളോ ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല.

സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ ആഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍, കട്ട്ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. ഏതെങ്കിലും പൊതുസ്ഥലത്ത് പരസ്യങ്ങളും ബോര്‍ഡുകളും മറ്റ് പ്രചരണോപാധികളും തടസ്സമില്ലെങ്കില്‍ അവിടെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ അവസരം നല്‍കണം. ഏതെങ്കിലും പ്രത്യേക കക്ഷിക്കോ സ്ഥാനാര്‍ത്ഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും നീക്കിവച്ചിട്ടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ തിരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികള്‍ (കൊടി, ബാനര്‍, പോസ്റ്റര്‍, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാന്‍ പാടില്ല. പരസ്യങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവ്, സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഉണ്ടാകുന്ന വിധത്തില്‍

രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യങ്ങള്‍ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കേണ്ടതാണ്. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടപടി സ്വീകരിക്കുകയും അതിനു വേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെയ്യേണ്ടതാണ്. ചെലവിനോട് ചേര്‍ക്കുകയും

തിരഞ്ഞെടുപ്പ് നടത്തിപ്പിനും പ്രചരണത്തിനും ഹരിത പെരുമാറ്റ ചട്ടം (Green Protocol) അനുസരിച്ച് പരിസ്ഥിതി സൗഹൃദ വസ്തുക്കളും പുനഃചംക്രമണം ചെയ്യുന്ന വസ്തുക്കളും മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. ഇത് സംബന്ധിച്ച് നിലവിലുള്ളതും കാലാകാലങ്ങളില്‍ ഉണ്ടാകുന്നതുമായ നിയമങ്ങളും കോടതി ഉത്തരവുകളും സര്‍ക്കാര്‍/മറ്റ്അധികാരസ്ഥാനങ്ങള്‍ പുറപ്പെടുവിക്കുന്ന പാലിക്കേണ്ടതാണ്. ഉത്തരവുകളും/മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്.11. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല.

III. പൊതുയോഗങ്ങള്‍

ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും, പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലീസിന് സാധ്യമാകത്തക്കവിധം സ്ഥാനാര്‍ത്ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.

2 തങ്ങളുടെ അനുയായികള്‍ മറ്റുകക്ഷികളുടെ യോഗങ്ങളും ജാഥകളും തടസ്സപ്പെടുത്തുകയോ, അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് ഓരോ രാഷ്ട്രീയകക്ഷികളും, സ്ഥാനാര്‍ത്ഥികളും ഉറപ്പുവരുത്തേണ്ടതാണ്. ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖവിതരണം ചെയ്യോ, നേരിട്ടോ, രേഖാമൂലമായോ, ചോദ്യങ്ങള്‍ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല. ഒരു കക്ഷിയുടെ യോഗം നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്തു കൂടി മറ്റൊരു കക്ഷി ജാഥ നടത്തുവാന്‍ പാടില്ല. ഒരു കക്ഷിയുടെ ചുവര്‍പരസ്യങ്ങള്‍ മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത്. ഇതു മൂലം എന്തെങ്കിലും ക്രമസമാധാനപ്രശ്‌നം ഉണ്ടാകുന്ന പക്ഷം ബന്ധപ്പെട്ടവര്‍ക്ക് പോലീസ് സഹായം തേടാവുന്നതാണ്.

അവര്‍ യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തില്‍ ഇല്ല എന്ന് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും ഉറപ്പുവരുത്തേണ്ടതാണ്. അത്തരത്തിലുള്ള ഏതെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കേണ്ടതുമാണ്. ഇവയില്‍ നിന്ന് ഒഴിവാക്കപ്പെടണമെങ്കില്‍ അതിനായി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മുന്‍കൂട്ടിത്തന്നെ അപേക്ഷിച്ച് അനുമതി നേടേണ്ടതാണ്.

പൊതുയോഗങ്ങള്‍ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്നുമാസം വരെ തടവോ ആയിരം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. (കേരള പഞ്ചായത്ത് രാജ് ആക്ട് 123-ാംവകുപ്പ്/കേരള മുനിസിപ്പാലിറ്റി ആക്ട് 147-ാംവകുപ്പ്).തിരഞ്ഞെടുപ്പ് പ്രഖ്യാപനതീയതി മുതല്‍ തിരഞ്ഞെടുപ്പ് നടത്തപ്പെടുന്ന തീയതി വരെ നിയോജകമണ്ഡലത്തിലോ വാര്‍ഡിലോ നടത്തപ്പെടുന്ന രാഷ്ട്രീയസ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഇത് ബാധകമാണ്.

യോഗങ്ങള്‍ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിന് അനുവാദം ലഭിക്കേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ കാലേകൂട്ടി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അതിനുള്ള അനുവാദം വാങ്ങേണ്ടതാണ്. Noise Pollution (Regulation and Control) Rules-2000 ന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായിട്ട്, അനുവദനീയമായ DECIBEL ശബ്ദം മാത്രമേ ഉച്ചഭാഷിണികള്‍ പുറപ്പെടുവിക്കാന്‍ പാടുള്ളു

സര്‍ക്കാരിന്റേയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലുള്ള ഹാളുകളില്‍ യോഗങ്ങള്‍ നടത്താന്‍ അനുവദിക്കുകയാണെങ്കില്‍ അപ്രകാരം യോഗങ്ങള്‍ നടത്തുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യഅവസരം നല്‍കേണ്ടതാണ്. ഇത്തരം യോഗങ്ങള്‍ അവസാനിച്ചാല്‍ ഉടന്‍ തന്നെ അവിടെ സ്ഥാപിച്ചിട്ടുള്ള എല്ലാവിധ പ്രചരണസാമഗ്രികളും സംഘാടകര്‍ നീക്കം ചെയ്യേണ്ടതാണ്.

മൈതാനങ്ങള്‍ തിരഞ്ഞെടുപ്പുമായി 7. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബന്ധപ്പെട്ട യോഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.

IV. ജാഥകള്‍

L ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് അതിലേയ്ക്ക് നിലവിലുള്ള ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ബഹുമാനപ്പെട്ട ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും ഉത്തരവുകള്‍ അനുസരിച്ചായിരിക്കേണ്ടതുമാണ്.

2 ജാഥ സംഘടിപ്പിക്കുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും കടന്നുപോകുന്ന റൂട്ടും ജാഥ അവസാനിപ്പിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കേണ്ടതാണ്.

ലോക്കല്‍ പോലീസിന് ആവശ്യമായ ക്രമീകരണം നടത്തുന്നതിലേക്കായി പരിപാടിയുടെ സംഘാടകര്‍ ലോക്കല്‍ പോലീസ് അധികാരികളെ പരിപാടിയെ സംബന്ധിച്ചു മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.

ജാഥ കടന്നു പോകേണ്ട പ്രദേശങ്ങളില്‍ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകള്‍ പ്രാബല്യത്തില്‍ ?????? എന്ന് സംഘാടകര്‍പരിശോധിക്കേണ്ടതാണ്. ഈ നിയന്ത്രണങ്ങള്‍ ബന്ധപ്പെട്ട അധികാരി ഒഴിവാക്കി നല്കിയിട്ടില്ലെങ്കില്‍ അവ കൃത്യമായി പാലിക്കുകയും വേണം. ഗതാഗത നിയന്ത്രണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പാലിക്കേണ്ടതാണ്.

വാഹനഗതാഗതത്തിന് തടസ്സം ഉണ്ടാകാത്ത വിധത്തില്‍ കടന്നുപോകുന്നതിന് സംഘാടകര്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കണം. ജാഥ വളരെ ദൈര്‍ഘ്യമേറിയതാണെങ്കില്‍, കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചെറിയ ചെറിയ വിഭാഗങ്ങളായി അത് സംഘടിപ്പിക്കണം.

ജാഥകള്‍ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം.

രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ ഒരേ സമയം ഒരേ റൂട്ടിലോ അതേ റൂട്ടിലെ ചിലഭാഗങ്ങളിലോ ജാഥകള്‍ നടത്താന്‍ തീരുമാനിക്കുകയാണെങ്കില്‍, സംഘാടകര്‍ തമ്മില്‍ മുന്‍കൂട്ടി ബന്ധപ്പെടുകയും ജാഥകള്‍ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാനും ഗതാഗതതടസ്സം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഉണ്ടാകാതിരിക്കാനും ധാരണയിലെത്തുകയും വേണം. ഉചിതമായ ക്രമീകരണം നടത്തുന്നതിന് ലോക്കല്‍ പോലീസിന്റെ സഹായം തേടേണ്ടതാണ്.

ജാഥയില്‍ പങ്കെടുക്കുന്നവര്‍ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള വസ്തുക്കള്‍ ജാഥയില്‍ കൊണ്ട് പോകുന്നത് ഒഴിവാക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രത്യേകം ശ്രദ്ധിക്കണം.

മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അത്തരം കോലം കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനങ്ങളും 63103 രാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ സ്വീകരിക്കാന്‍ പാടില്ല.

V. തിരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയകക്ഷികളും മുന്നണികളും സ്ഥാനാര്‍ത്ഥികളും പ്രകടനപത്രികകള്‍ പുറപ്പെടുവിക്കാറുണ്ട്. അധികാരത്തില്‍ വന്നാല്‍ അവര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വാഗ്ദാനം ചെയ്താണ് പ്രകടനപത്രികള്‍ പുറപ്പെടുവിക്കുന്നത്. ബഹു. സുപ്രീം കോടതി, എസ്.സുബ്രഹ്മണ്യന്‍ ബാലാജി V. ഗവണ്‍മെന്റ്‌റ് ഓഫ് തമിഴ്‌നാട് ((2013) 9 SCC 659) എന്ന കേസില്‍ പാരിതോഷികങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രകടനപത്രികള്‍ പുറപ്പെടുവിക്കുന്നതിന്റെ ഔചിത്യം പരിശോധിക്കുകയും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഏതെങ്കിലും
പാരിതോഷികങ്ങളോ സൗജന്യങ്ങളോ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറപ്പെടുവിക്കുന്നത്, തിരഞ്ഞെടുപ്പ് വേളയില്‍ സമ്മതിദായകരെ സ്വാധീനിക്കുമെന്നും അത് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള അവസരത്തെ ഹനിക്കുമെന്നും ആത്യന്തികമായി സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുമെന്നും കണ്ടെത്തുകയുണ്ടായി. എന്നാല്‍ ഭരണഘടനയുടെ ഭാഗം IV നിര്‍ദ്ദേശക തത്വങ്ങള്‍ക്ക് അനുസൃതമായി ജനങ്ങളുടെ പൊതുവായ ക്ഷേമം മുന്‍നിര്‍ത്തി തങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ക്ഷേമ പദ്ധതികള്‍ വാഗ്ദാനം ചെയ്ത്, ചുവടെയുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി, പ്രകടനപത്രികള്‍ പുറപ്പെടുവിക്കുന്നതിന് തടസ്സമില്ല എന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ആയതിനാല്‍ ഇവ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൂടി മാതൃകാ പെരുമാറ്റ സംഹിതയില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളതുമാണ്. പ്രസ്തുത നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ കക്ഷികളും മുന്നണികളും സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് പ്രകടനപത്രികള്‍ പുറപ്പെടുവിക്കുമ്പോള്‍ ചുവടെ പറയുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. അതായത്:-

ഭരണഘടനയുടെ അന്തസത്തയ്ക്കും ഈ മാതൃകാ പെരുമാറ്റ സംഹിതയിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമായ വാഗ്ദാനങ്ങള്‍ രാഷ്ട്രീയ കക്ഷികളോ മുന്നണികളോ സ്ഥാനാര്‍ത്ഥികളോ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ പാടില്ല.

II. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഏതെങ്കിലും പാരിതോഷികങ്ങളോ സൗജന്യങ്ങളോ നല്‍കുമെന്ന് തിരഞ്ഞെടുപ്പ്പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നത്,തിരഞ്ഞെടുപ്പ് വേളയില്‍ സമ്മതിദായകരെ സ്വാധീനിക്കുകയും, (?????) സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള തുല്യ അവസരത്തെ ഹനിക്കുമെന്നുമുള്ളതിനാല്‍ ഇത്തരം വാഗ്ദാനങ്ങള്‍ യാതൊരാളും തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ പാടില്ല.

?. ഭരണഘടനയുടെ ഭാഗം IV നിര്‍ദ്ദേശക തത്വങ്ങള്‍ക്ക് അനുസൃതമായി ജനങ്ങളുടെ പൊതുവായ ക്ഷേമം മുന്‍നിര്‍ത്തി തങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ക്ഷേമ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് പ്രകടനപത്രികകള്‍ പുറപ്പെടുവിക്കുന്നതിന് മേല്‍പ്പറഞ്ഞ തടസ്സമില്ല. എന്നാല്‍ അപ്രകാരം ചെയ്യുമ്പോള്‍ നിറവേറ്റാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ടതും അത് നടപ്പാക്കുന്നതിന് ഉണ്ടാകുന്ന സാമ്പത്തിക ചെലവുകള്‍ മുന്‍കൂട്ടി കണക്കാക്കേണ്ടതും അത് കണ്ടെത്തുന്നതിനുള്ള വഴികളും മാര്‍ഗങ്ങളും കൂടി യുക്തിസഹമായി
തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിക്കേണ്ടതുമാണ്.

IV. കേരള പഞ്ചായത്ത് രാജ് ആക്ട് 122-ാം വകുപ്പിലും കേരള മുനിസിപ്പാലിറ്റി ആക്ട് 146-ാം വകുപ്പിലും പറയുന്ന വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള നിരോധന കാലയളവില്‍ ഇപ്രകാരമുള്ള യാതൊരു തിരഞ്ഞെടുപ്പ് പ്രകടനപത്രികയും പുറപ്പെടുവിക്കുവാന്‍ പാടില്ല.

VI. ബോര്‍ഡുകള്‍/ ബാനറുകള്‍/പതാകകള്‍/തോ ര ണങ്ങള്‍ സ്ഥാപിക്കല്‍

അനധികൃതമായി ബോര്‍ഡുകള്‍/ബാനറുകള്‍/പതാകകള്‍/തോരണങ്ങള്‍/ഹോര്‍ഡിംഗുകള്‍ എന്നിവ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ പാടില്ല. ബഹു.ഹൈക്കോടതിയുടെ WP(C) 22750/2018 കേസിലെ 03.03.2021-ലെ ഇടക്കാല ഉത്തരവും, 13.03.2025 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങളും, ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപങ്ങള്‍/മറ്റു അധികാരസ്ഥാനങ്ങള്‍ പുറപ്പെടുച്ചിട്ടുള്ള ഉത്തരവുകള്‍/മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ കൃത്യമായി പാലിക്കേണ്ടതാണ്.

VII. ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവയുടെ അച്ചടി

ഉള്‍പ്പെടെ പ്രകടനപത്രിക ലഘുലേഖകളും തിരഞ്ഞെടുപ്പ് പോസ്റ്ററുകളും അച്ചടിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും സംബന്ധിച്ച് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 124-ാംവകുപ്പിലെയും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 148-ാംവകുപ്പിലെയും വ്യവസ്ഥകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും അച്ചടിശാലാ ഉടമസ്ഥരും പാലിക്കേണ്ടതാണ്. ലഘുലേഖകളുടേയും പോസ്റ്ററുകളുടേയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ അച്ചടിക്കുന്നതിനു മുന്‍പായി പ്രസാധകനെ തിരിച്ചറിയുന്നതിനായി രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിതഫാറത്തിലുള്ള പ്രഖ്യാപനം അച്ചടിക്കുന്നയാളിന് (പ്രസ്സുടമ) നല്‍കേണ്ടതും അച്ചടിച്ചശേഷം മേല്‍പ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടിരേഖയുടെ പകര്‍പ്പ്‌സഹിതം പ്രസ്സുടമ നിശ്ചിതഫാറത്തില്‍ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതുമാണ്. മുകളില്‍ പറഞ്ഞിരിക്കുന്ന നിയമവ്യവസ്ഥയുടെ ലംഘനം ആറുമാസത്തോളമാകാവുന്ന തടവു ശിക്ഷയോ 2000/- രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്. കൂടാതെ, തിരഞ്ഞെടുപ്പ് പരസ്യബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളതും ഉയര്‍ത്തിയിട്ടുള്ളതും സംബന്ധിച്ച വിവരം ബന്ധപ്പെട്ടവര്‍
വരണാധികാരിയെ നിശ്ചിതഫാറത്തില്‍ അറിയിക്കുകയും വേണം.

VIII. ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും പത്രം, ടെലിവിഷന്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിയമാനുസൃതമായിരിക്കേണ്ടതാണ്. അപകീര്‍ത്തിപരമായ പ്രചാരണങ്ങള്‍

IX. വാഹനങ്ങള്‍

വാഹനങ്ങളില്‍ ലൗഡ്സ്പീക്കര്‍ ഘടിപ്പിച്ചോ മറ്റ് തരത്തിലോ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അത് മോട്ടോര്‍ വാഹന ആക്ടും മറ്റ് നിയമങ്ങളും കര്‍ശനമായി പാലിച്ചു കൊണ്ടായിരിക്കണം. ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ആവശ്യമായ അനുമതി വാങ്ങിയശേഷം മാത്രമേ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി പ്രത്യേക പ്രചാരണവാഹനമായോ വീഡിയോ പ്രചാരണവാഹനമായോ ഉപയോഗിക്കുവാന്‍ പാടുള്ളൂ.

X. വോട്ടെടുപ്പുദിവസം

വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കേണ്ടതാണ്.

രാഷ്ട്രീയകക്ഷികള്‍ അവരവരുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റികാര്‍ഡുകളും നല്‍കേണ്ടതാണ്.

സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന അനൗദ്യോഗിക സ്ലിപ്പുകള്‍ വെള്ളകടലാസില്‍ ആയിരിക്കണം. അവയില്‍ സ്ഥാനാര്‍ത്ഥിയുടെയോ കക്ഷിയുടെയോ പേരോ, ചിഹ്നമോ ഉണ്ടാകാന്‍ പാടില്ല.

200 മീറ്റര്‍ പഞ്ചായത്തിനെ സംബന്ധിച്ച് പോളിംഗ്‌സ്റ്റേഷന്റെ പരിധിയിലോ മുനിസിപ്പാലിറ്റിയെ സംബന്ധിച്ച് പോളിംഗ്‌സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിയിലോ രാഷ്ട്രീയകക്ഷികളുടെ പേരോ ചിഹ്നമോ ആലേഖനം ചെയ്ത മാസ്‌ക്, വസ്ത്രങ്ങള്‍, തൊപ്പി മുതലായവയൊന്നും ഉപയോഗിക്കുവാന്‍ പാടില്ല.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറിലും വോട്ടെണ്ണുന്ന ദിവസവും മദ്യം നല്‍കുകയോ വിതരണം നടത്തുകയോ ചെയ്യരുത്.സംഘട്ടനവും സംഘര്‍ഷവും ഒഴിവാക്കുന്നതിനായി, പോളിംഗ് ബൂത്തുകള്‍ക്ക് സമീപവും രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും നിര്‍മ്മിക്കുന്ന ക്യാമ്പിന്റെ പരിസരത്തും, ആള്‍ക്കൂട്ടം ഒഴിവാക്കേണ്ടതാണ്.

ആര്‍ഭാടരഹിതമാണെന്ന് സ്ഥാനാര്‍ത്ഥികളുടെ ക്യാമ്പുകള്‍ ഉറപ്പുവരുത്തണം. ക്യാമ്പുകളില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ല.

വോട്ടെടുപ്പ ദിവസം ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനങ്ങള്‍ നിയന്ത്രണങ്ങള്‍ ഉപയോഗിക്കുന്നതിന് പാലിക്കുന്നതിന് അധികാരികളുമായി സഹകരിക്കുകയും അതിനായി പെര്‍മിറ്റ് വാങ്ങി അതത് വാഹനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യേണ്ടതാണ്.

XI. പോളിംഗ് ബൂത്ത്

സമ്മതിദായകര്‍ ഒഴികെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാനുസൃതമായ പാസില്ലാത്ത ആരും പോളിംഗ്ബൂത്തുകളില്‍ പ്രവേശിക്കുവാന്‍പാടില്ല.

XII നിരീക്ഷകര്‍

സ്ഥാനാര്‍ത്ഥികള്‍ക്കോ അവരുടെ ഏജന്റമാര്‍ക്കോ തിരഞ്ഞെടുപ്പ് നടത്തിപ്പിനെ സംബന്ധിച്ച് എന്തെങ്കിലും വ്യക്തമായ പരാതികളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അവ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിക്കുന്ന നിരീക്ഷകരുടെ ശ്രദ്ധയില്‍ കൊണ്ടുവരാവുന്നതാണ്

XIII. അധികാരത്തിലിരിക്കുന്ന കക്ഷി

കേന്ദ്രത്തിലോ സ്ഥാപനങ്ങളിലോ ഔദ്യോഗികസ്ഥാനം സംസ്ഥാനത്തിലോ തദ്ദേശസ്വയംഭരണ അധികാരത്തിലിരിക്കുന്ന കക്ഷി അതിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാവശ്യത്തിലേക്കായി വിനിയോഗിക്കരുത്. പ്രത്യേകിച്ച് –

(എ) മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, ഡെപ്യൂട്ടി മേയര്‍, ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്‌റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ എന്നിവരുടെ ഔദ്യോഗിക യാത്രകള്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെടുത്തുകയോ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക സംവിധാനമോ ജീവനക്കാരെയോ ഉപയോഗിക്കുവാനോ പാടുള്ളതല്ല.

(ബി) അധികാരത്തിലിരിക്കുന്ന കക്ഷിയുടെ താത്പര്യാര്‍ത്ഥം സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കരുത്.

പൊതുസമ്മേളനത്തിനായി ഉപയോഗിക്കുന്ന പൊതുസ്ഥലങ്ങളും, മൈതാനങ്ങളും അതുപോലെതന്നെ ഹെലിപ്പാഡുകള്‍ തുടങ്ങിയവയും ഭരണകക്ഷിയുടെ മാത്രം ഉപയോഗത്തിനായി കൈയടക്കിവയ്ക്കാന്‍ പാടുള്ളതല്ല. മേല്‍പ്പറഞ്ഞ സ്ഥലങ്ങള്‍ ഭരണകക്ഷിക്കാര്‍ക്ക് ലഭ്യമായ അതേ വ്യവസ്ഥയില്‍ തന്നെ മറ്റു കക്ഷികള്‍ക്കും ലഭ്യമാക്കേണ്ടതാണ്.

റെസ്റ്റ്ഹൗസുകള്‍, തുടങ്ങിയവയിലെ ഗസ്റ്റ്ഹൗസുകള്‍ സ്ഥലസൗകര്യങ്ങള്‍ പ്രചാരണ ഓഫീസായോ സമ്മേളന സ്ഥലമായോ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

4 തിരഞ്ഞെടുപ്പ് സമയത്ത് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ താത്പര്യത്തിനായി അവരുടെ ഭരണനേട്ടങ്ങളെക്കുറിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയോ, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെയോ ചെലവില്‍ വര്‍ത്തമാനപ്പത്രങ്ങളിലോ, ദൃശ്യ-ശ്രവ്യ-സാമൂഹ്യമാധ്യമങ്ങളിലോ പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ല.

5 തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം മന്ത്രിമാരോ, എം.പിമാരോ, എം.എല്‍.എ.മാരോ, മേയര്‍മാരോ, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണോ, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണോ, മേയര്‍മാരോ, പഞ്ചായത്ത് പ്രസിഡന്റുമാരോ, വൈസ് പ്രസിഡന്റ്മാരോ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരോ, മറ്റ് അധികാരികളോ തങ്ങളുടെ വിവേചനാധികാരമുപയോഗിച്ച് നല്‍കാവുന്ന ഫണ്ടുകളില്‍ നിന്ന് ആനുകൂല്യങ്ങള്‍ നല്‍കാന്‍ പാടുള്ളതല്ല.

6 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എ.മാര്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍, ചെയര്‍ പേഴ്‌സണ്‍മാര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മറ്റ് അധികാരികള്‍ തുടങ്ങിയവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കേണ്ടതാണ് :-

(4) പുതിയ ധനസഹായം അനുവദിക്കുകയോ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയോ ചെയ്യാതിരിക്കുക, പുതുതായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാതിരിക്കുക.

(ബി) പുതിയ പദ്ധതികളുടെയോ സീമുകളുടെയോ ഉദ്ഘാടനം, തറക്കല്ലിടല്‍ മുതലായവ ഒഴിവാക്കുക. റോഡ്നിര്‍മ്മാണം, ശുദ്ധജലവിതരണം, വൈദ്യുതിവിതരണം തുടങ്ങിയവയെക്കുറിച്ച് പുതുതായി ഉറപ്പുകള്‍ നല്‍കാതിരിക്കുക, പ്രഖ്യാപനങ്ങള്‍ നടത്താതിരിക്കുക.
സര്‍ക്കാരിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ഇടക്കാല/താല്കാലിക നിയമനങ്ങള്‍ നടത്താതിരിക്കുക.

(ഡി) കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എ.മാര്‍, മേയര്‍, ഡെപ്യൂട്ടി മേയര്‍, ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, തദ്ദേശസ്ഥാപനങ്ങളിലെ അംഗം എന്നിവര്‍. സ്ഥാനാര്‍ത്ഥി/ വോട്ടര്‍ അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയുടെ ഏജന്റ് എന്നീ നിലയിലല്ലാതെ പോളിംഗ് സ്റ്റേഷനുകളിലോ കൗണ്ടിംഗ് സ്റ്റേഷനുകളിലോ പ്രവേശിക്കുവാന്‍ പാടുള്ളതല്ല. XIV. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ജീവനക്കാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല. ഇവര്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ ഏജന്റായോ, പോളിംഗ് ഏജന്റായോ വോട്ടെണ്ണല്‍ ഏജന്റായോ പ്രവര്‍ത്തിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

XV. ഡമ്മി ബാലറ്റുകളുടെ അച്ചടി

സ്ഥാനാര്‍ത്ഥികളോ, രാഷ്ട്രീയകക്ഷികളോ ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിന് തടസ്സമില്ല, എന്നാല്‍ ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസല്‍ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകാന്‍ പാടില്ല. ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി എന്നിവയ്ക്ക് വെള്ളയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പിങ്കും ജില്ലാ പഞ്ചായത്തുകള്‍ക്ക് നീലയും നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ വെള്ള, പിങ്ക്, നീല, എന്നീ നിറങ്ങളൊഴിച്ച് മറ്റു നിറങ്ങളില്‍ ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കാം.

ഒരു സ്ഥാനാര്‍ത്ഥി തന്റെ പേര് ബാലറ്റ് പേപ്പറില്‍ എവിടെ വരുമെന്ന് സൂചിപ്പിക്കാന്‍ സ്വന്തം പേരും ചിഹ്നവുമുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിന് തടസ്സമില്ല. പക്ഷെ അതേ നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന മറ്റു സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ഉണ്ടായിരിക്കാന്‍ പാടില്ല.

CONTENT HIGH LIGHTS; Local body elections: Model code of conduct to be followed

Tags: ANWESHANAM NEWSപാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിതതദ്ദേശ തിരഞ്ഞെടുപ്പ്election notificationLOCAL SELF GOVERMENTCODE OF CONTACT

Latest News

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനേയും റിമാൻഡ് ചെയ്തു | Swarnapali theft case; Unnikrishnan Potty and Murari Babu remanded

നേപ്പാളി​ന്റെ 1,000 രൂപ നോട്ടുകള്‍ നിർമ്മിക്കുന്നതിനുള്ള 150 കോടിയുടെ കരാർ ഏറ്റെടുത്ത് ചൈനീസ് കമ്പനി

‘പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, എല്ലാം പരിഹരിച്ചു മുന്നോട്ട് പോകും’; കെ. ജയകുമാർ | Travancore Devaswom Board new President K. Jayakumar

പിഎം ശ്രീ;സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് മന്ത്രിയെ അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ സൌരാഷ്ട്ര മികച്ച സ്‌കോറിലേക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies