രാജ്യമൊന്നാകെ ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ്. വോട്ടെണ്ണല്‍ തുടങ്ങി അവസാനിക്കുമ്പോള്‍ വരെ ഇന്ത്യ. മുന്നണിയുടെയും എന്‍.ഡി.എയുടെയും ഹൃദയമിടിപ്പുകള്‍ അതിവേഗത്തിലാവും. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. സ്‌ട്രോങ് റൂമുകളില്‍ ശക്തമായ, ത്രിതല സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ സ്‌ട്രോങ് റൂമുകളും പരിസരപ്രദേശങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് ഗയ എസ്.എസ്.പി ആനന്ദ് കുമാര്‍. ആദ്യ മണിക്കൂറുകളുടെ ഫല സൂചന എന്‍.ഡി.എയുടെ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് പ്രവചനം നടത്തി പ്രശസ്തനായ റാഷിദിന്റെ വാക്കുകളെ കൂടുതല്‍ സത്യമാക്കുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിജയിക്കുമെന്നും, ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും റാഷിദ് നേരത്തെ തന്നെ പ്രവചിച്ചിരുന്നു
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, രണ്ടാം ഘട്ടത്തിലും 60 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയതോടെ എല്ലാവരും ആകാംക്ഷയിലാണ്. എന്താവും അന്തിമഫലം?. എക്സിറ്റ് പോളുകള്‍ ചില ദിശാസൂചകങ്ങള്‍ നല്‍കാറുണ്ട്. എക്സിറ്റ് പോളുകളുടെ സ്വഭാവത്തില്‍ അല്ലെങ്കിലും, ബീഹാറില്‍ എന്തുസംഭവിക്കുമെന്ന് മുന്‍കൂട്ടി പ്രവചിച്ചാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ റാഷിദ് സി.പി പ്രശസ്തനായത്. 2015 ല്‍ മഹാഗഡ്ബന്ധന്‍ വിജയിച്ചപോലെ വമ്പന്‍ ജയമാണ് എന്‍ഡിഎയ്ക്ക് റാഷിദ് പ്രവചിക്കുന്നത്. 164 മുതല്‍ 176 സീറ്റ് വരെ എന്‍ഡിഎക്ക് കിട്ടുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. 2015 ല്‍ 178 സീറ്റുമായി മഹാഗഡ്ബന്ധന്‍ ജയിച്ചതിന് സമാനം.
പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ തന്നെ ഇപ്പോള്‍ എണ്ണുന്നത്. 8:30 മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. പതിനൊന്നു മണിയോടെ ട്രെന്‍ഡ് വ്യക്തമാകുമെന്നാണ് സൂചനകള്‍. 243 അംഗങ്ങളുള്ള നിയമസഭയാണ് ബീഹാറിലേത്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. നവംബര്‍ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 67.13 ശതമാനം പോളിംഗാണ് ബീഹാറില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, എക്‌സിറ്റ് പോളുകളും പ്രവചനങ്ങളും തിരുത്തി തേജസ്വി യാദവ് മുഖ്യമന്ത്രിയാവുമെന്നാണ് ആര്‍.ജെ.ഡി അവകാശവാദം ഉന്നയിച്ചിരുന്നത്. മഹാഗഡ്ബന്ധന്‍ വിജയിക്കുമെന്ന് ആര്‍.ജെ.ഡി വക്താവ് മൃത്യുഞ്ജയ് തിവാരിയും പറഞ്ഞിരുന്നു.
- മൃത്യുഞ്ജയ് തിവാരി അന്ന് പറഞ്ഞത്
പ്രചാരണം എന്തായാലും ഫലം തങ്ങള്‍ക്കനുകൂലമായിരിക്കും. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ഭരണം അവസാനിക്കാന്‍ പോകുന്നു. മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തിലേറും. ബീഹാറിന്റെ ഭാവി സംരക്ഷിക്കാന്‍ ആളുകള്‍ തേജസ്വിയെ അനുഗ്രഹിച്ചിരിക്കുന്നു. നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഏതാനും മണിക്കൂറുകള്‍ കൂടിയേ അധികാരത്തില്‍ തുടരൂ. ആളുകള്‍ കാത്തിരിക്കുന്ന സമയം വന്നിരിക്കുന്നു. തേജസ്വി നവംബര്‍ 18ന് അധികാരത്തിലേറുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം റാഷിദ് പ്രവചിച്ചത് മഹാഗഡ്ബന്ധന് 62 മുതല്‍ 73 സീറ്റ് വരെ മാത്രമേ കിട്ടൂ എന്നാണ്. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് 7 മുതല്‍ 12 സീറ്റും, മറ്റു പാര്‍ട്ടികള്‍ക്ക് 4 മുതല്‍ 7 വരെ സീറ്റും ലഭിക്കും. എന്‍.ഡി.എക്ക് 42 മുതല്‍ 45 ശതമാനം വരെ വോട്ടു വിഹിതവും, മഹാഗഡ്ബന്ധന് 31 ശതമാനം മുതല്‍ 34.5 ശതമാനം വരെ വോട്ടു വിഹിതവും, ജന്‍സുരാജിന് 11.5 ശതമാനം മുതല്‍ 15 ശതമാനം വരെ വോട്ടുവിഹിതവുമാണ് റാഷിദ് സി പി പ്രവചിച്ചിരിക്കുന്നത്.
റാഷിദിന്റെ പ്രവചനം ഇങ്ങനെ
- എന്‍.ഡി.എ 164 – 176 ( 42 ശതമാനം – 45 ശതമാനം)
- എം.ജി.ബി 62 – 73 ( 31 ശതമാനം – 34. 5 ശതമാനം)
- സുരാജ് 7 – 12 ( 11.5 ശതമാനം – 15 ശതമാനം)
- മറ്റുള്ളവര്‍ 4 – 7
2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിക്ക എക്സിറ്റ് പോളുകളും ആര്‍.ജെ.ഡി നേതൃത്വത്തിലുളള മഹാഗഡ്ബന്ധന് നേരിയ വിജയമാണ് പ്രവചിച്ചിരുന്നത്. ഇപ്രാവശ്യം യുവജനങ്ങളുടെ വോട്ടുകള്‍ കൃത്യമായി സ്പ്ളിറ്റ് ആയിട്ടുണ്ട് എന്നും നിഗമനം. അന്ന് സഖ്യത്തിന് 125 സീറ്റുകളും എന്‍.ഡി.എയ്ക്ക് 108 സീറ്റുകളുമായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം. എന്നാല്‍, അന്തിമ ഫലം വന്നപ്പോള്‍ നേരേ തിരിഞ്ഞു. എന്‍.ഡി.എ 125
സീറ്റും, മഹാഗഡ്ബന്ധന്‍ 110 സീറ്റും നേടി.
2015ലെ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു, ആര്‍.ജെ.ഡി എന്നീ കക്ഷികള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന മഹാഗഡ്ബന്ധന്‍ രൂപീകരിച്ചു. എന്‍.ഡി.എയുമായി ഒപ്പത്തിനൊപ്പമുളള പോരാട്ടമാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്. മഹാഗഡ്ബന്ധന് 123 സീറ്റും, എന്‍.ഡി.എക്ക് 114 ഉം. അന്തിമഫലം 178 സീറ്റുമായി മഹാഗഡ്ബന്ധന്‍ വിജയിച്ചു കയറി. അന്ന് എന്‍.ഡി.എയ്ക്ക് 54 സീറ്റാണ് കിട്ടിയത്. 2017ല്‍ ആര്‍.ജെ.ഡിയുമായി ജെ.ഡി.യു വേര്‍പിരിഞ്ഞതോടെ മഹാഗഡ്ബന്ധന്‍ വിട്ടു.
നിരവിധി പാര്‍ലമെന്റ് അസംബ്ലി തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ കൃത്യമായി പ്രവചിച്ചിട്ടുള്ള ആളാണ് റാഷിദ്. നേരത്തെ മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് കയ്യടി നേടിയിട്ടുണ്ട്. വടകര മണ്ഡലത്തിലെ വിജയവും റാഷിദ് പ്രവചിച്ചിരുന്നു. നിലമ്പൂരില്‍ 12,100 മുതല്‍ 16,000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് ജയിക്കുമെന്നും പറഞ്ഞിരുന്നു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്.
CONTENT HIGH LIGHTS; Eyes on Bihar?: Will Rashid’s prediction come true?; Clear progress for NDA in the first hour; Will it sweep away the grand alliance?
















