തെരഞ്ഞെടുപ്പ് എന്നാല്‍, പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ജീവശ്വാസം പോലെയാണ്. ചിലര്‍ അതിനെ ചിരിച്ചുകൊണ്ട് നേരിടും. ചിലരാണെങ്കില്‍ ചിരിക്കുമെങ്കിലും ഉള്ളില്‍ ഏള്ളകിട്ട് കരച്ചിലായിരിക്കും. അടുത്ത അഞ്ചുവര്‍ഷം നാട്ടിലെ തോടും റോഡും തമ്മില്‍ വേര്‍തിരിച്ച് വികസിപ്പിക്കാനും, മാലിന്യം സംസ്‌ക്കരിക്കാനും, ശുദ്ധജലവും, ശുദ്ധവായുവും ഉറപ്പാക്കാനും ത്രിതല പഞ്ചായത്തുകള്‍ വഴി പദ്ധതികള്‍ നടപ്പാക്കുക എന്നതാണ് ലക്ഷ്യം. എന്നാല്‍, അലക്ഷ്യമായി എറിയുന്ന കമ്പുപോലെ ചിലപ്പോഴൊക്കെ ചില സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളും രാഷ്ട്രീയ ആരോപണങ്ങളും, വ്ൃക്തകി അധിക്ഷേപങ്ങളും വരാറുണ്ട്. അതില്‍ ചില വിഷയങ്ങള്‍ ട്രാജഡിയിലൂടെ വന്‍ കോമഡികളാകാറുണ്ട്.
അത്തരം ട്രാജഡി കോമഡികളില്‍പ്പെട്ടതാണ് കോര്‍പ്പറേഷന്‍ വാഡുകളായ വഞ്ചിയൂരും ഉള്ളൂരിലെയും സി.പി.എം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച വാര്‍ത്തകള്‍. വഞ്ചിയൂരില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ജാതിയും പ്രശ്‌നമായതോടെ വോട്ടര്‍മാര്‍ക്ക് ആകെ കണ്‍ഫ്യൂഷനായി. നായര് പിടിച്ച പുലിവാല് എന്നാണ് വഞ്ചിയൂരിലെ നായര്‍ അല്ലാത്തവര്‍ ഇപ്പോള്‍ പറയുന്നത്. അതേസമയം, ഉള്ളൂര്‍ വാര്‍ഡിലെ പ്രശ്‌നം അതല്ല, സ്ഥാനാര്‍ത്ഥിയാക്കാം എന്നു പറയുകയും, പ്രചാരണം തുടങ്ങിക്കോ എന്ന് സ്ഥാനാര്‍ത്ഥിയാകുമെന്ന് വിശ്വസിച്ച ആളോട് നിര്‍ദേശിക്കുകയും ചെയ്ത ശേഷം കാലുവാരി. അതോടെ വാരിയ കാലുമായി അന്നുവരെ സി.പി.എമ്മിനൊപ്പം നിന്നയാള്‍ വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചു.
മുന്‍ മന്ത്രിയും ഇപ്പോഴത്തെ എം.എല്‍.എയുമായ കടകംപള്ളി സുരേന്ദ്രനെതിരേ മുന്‍ ദേശാഭിമാനി ബ്യൂറോ ചീഫ് കൂടിയായ കെ. ശ്രീകണ്ഠനാണ് ആരോപണം ഉന്നയിച്ച് വിമതനായിരിക്കുന്നത്. ഈ രണ്ടു വിഷയവും സി.പി.എം ഹാന്‍രില്‍ ചെയ്യുമെങ്കിലും വോട്ടര്‍മാര്‍ക്ക് വകതിരിവും വിവരവും വെച്ചതു കൊണ്ട് രണ്ടു വിഷയത്തിലും വ്യക്തമായ തീരുമാനം എടുത്തിട്ടേ വോട്ടിടൂ എന്നതില്‍ തര്‍ക്കമില്ല.
വഞ്ചിയൂരിലെ പ്രശ്‌നം
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ വ#്ചിയൂരിലും പരിസരത്തും അണികലുടെ പ്രവര്‍ത്തകരും പോസ്റ്ററുകളും ചുവരെഴുത്തുകളും നടത്തിയപ്പോള്‍, അക്കൂട്ടത്തില്‍ സുപരിചിതമായ ഒരു മുഖത്തിനൊപ്പം അത്ര പരിചയമില്ലാത്തൊരു പേര് കണ്ടതിന്റെ ഞെട്ടലിലും കൗതുകത്തിലും പുച്ഛത്തിലുമാണ് വഞ്ചിയൂര്‍ നിവാസികള്‍ ഇപ്പോള്‍. പോസ്റ്ററില്‍ സിപിഎം ഏരിയ സെക്രട്ടറിയും വഞ്ചിയൂര്‍ വാര്‍ഡിലെ സ്ഥാനാര്‍ഥിയുമായ പി. ബാബുവിന്റെ ചിത്രം. പക്ഷേ പേരോ, ശങ്കരന്‍ കുട്ടി നായര്‍. ഒറ്റനോട്ടത്തില്‍ അച്ചടിപ്പിശകാണോയെന്ന് ശങ്കിച്ചവര്‍ക്ക് ശങ്കമാറ്റാന്‍ പോസ്റ്ററില്‍ തന്നെ അവസരമൊരുക്കിയിട്ടുണ്ടായിരുന്നു. ശങ്കരന്‍കുട്ടി നായര്‍ എന്ന പേരിനൊപ്പം ചെറിയൊരു ബ്രാക്കറ്റില്‍ അദ്ദേഹത്തിനെ ജനങ്ങള്‍ക്കറിയുന്ന വഞ്ചിയൂര്‍ പി. ബാബുവെന്ന പേരും വെച്ചു. തിരഞ്ഞെടുപ്പ് കാലത്തെ പലതരം കൗതുകങ്ങളിലു അല്‍പ്പത്തരങ്ങളിലും ഒന്ന്. വഞ്ചിയൂര്‍ ബാബു എന്ന കറകളഞ്ഞ കമ്യൂണിസ്റ്റുകാരന്‍ തനി ജാതിവാദിയാണെന്ന് ‘ഒറിജിനല്‍ പേരിലൂടെ പല വോട്ടര്‍മാരും തിരിച്ചറിയുകയും ചെയ്തു.
നല്ലൊരു കമ്യൂണിസ്റ്റാണോ അതോ ജാതിചേര്‍ത്ത് പേരുവെച്ച് കമ്യൂണിസ്റ്റായി അറിയപ്പെടണോ എന്ന് ചോദിച്ചാല്‍ രണ്ടാമത്തെ ഓപ്ഷനില്‍ ചവിട്ടി നില്‍ക്കാനാണ് വഞ്ചിയൂര്‍ ബാബുവിന് ഇഷ്ടം. നാട്ടുകാരില്‍ പലര്‍ക്കും ഈ ശങ്കരന്‍കുട്ടി നായരെ പരിചയമില്ല. ഫോട്ടോ കാണിച്ചാല്‍ ഉടന്‍ പറയും, ‘ഇത് നമ്മുടെ വഞ്ചിയൂര്‍ ബാബുവല്ലേ’. പോസ്റ്ററുകള്‍ വളരെപ്പെട്ടെന്ന് സോഷ്യല്‍ മീഡിയയിലുമെത്തി. തിരഞ്ഞെടുപ്പ് കാലത്ത് പലരുടേയും പേരുമാറുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍. ട്രോളുകള്‍ വോട്ടിനെ ബാധിക്കുമോ എന്നു തോന്നിയ സന്ദര്‍ഭത്തിലാണ് പോസ്റ്ററിലെ ജാതിപ്പേരില്‍ പി. ബാബു തന്നെ പ്രതികരണവുമായെത്തിയത്. തന്റെ ശരിക്കുമുള്ള പേര് ശങ്കരന്‍ കുട്ടി നായര്‍ എന്നാണെന്നും പണ്ടുമുതലേ ബാബു എന്നാണ് വിളിക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. ഇ.എംഎസ്. നമ്പൂതിരിപ്പാടിനെ ഇ.എം.എസ്. എന്നു വിളിക്കുന്നതു പോലെ.
എല്ലാവരും കൂടി ചാര്‍ത്തിതന്ന പേരാണ് വഞ്ചിയൂര്‍ ബാബു എന്നത്. കഴിഞ്ഞ തവണ വഞ്ചിയൂര്‍ ബാബു എന്നായിരുന്നു ചുവരെഴുത്ത്. നോമിനേഷന്‍ കൊടുക്കാന്‍ സമയത്ത് വോട്ടര്‍ പട്ടികയിലെ പേരെ നല്‍കാന്‍ പറ്റുകയുള്ളൂവെന്ന് അവര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കല്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് കഴിഞ്ഞ തവണ ബാലറ്റില്‍ വഞ്ചിയൂര്‍ ബാബു എന്ന പേര് മുകളിലും ശങ്കരന്‍ കുട്ടി നായര്‍ എന്ന പേര് താഴെയും നല്‍കിയത്. നായര്‍ കമ്യൂണിറ്റിയെക്കാളേറെയായി മറ്റ് വിഭാഗക്കാരുണ്ട് വഞ്ചിയൂര്‍ വാര്‍ഡില്‍. അവരും വോട്ട് നല്‍കിയാലല്ലേ ജയിക്കാന്‍ സാധിക്കൂ. ജാതി നോക്കിയൊന്നുമല്ല പേര് പോസ്റ്ററില്‍ വെച്ചത്’. ഇതാദ്യമല്ല ‘പേരുമാറ്റം’. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന വഞ്ചിയൂരില്‍ മത്സരിച്ച വഞ്ചിയൂര്‍ ബാബുവിന്റെ മകള്‍ ഗായത്രി ബാബുവും തിരഞ്ഞെടുപ്പ് സമയത്ത് ‘പേര് മാറ്റി’ ഗായത്രി എസ്. നായരായി. അന്നും വലിയ ചര്‍ച്ചയായിരുന്നു പേരുമാറ്റം. തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയപ്പോള്‍ ഗായത്രി ബാബു എന്ന പേര് പെട്ടെന്ന് ഗായത്രി നായരായി.
തന്റെയും തിരിച്ചറിയല്‍ കാര്‍ഡിലെ പേര് ഗായത്രി നായര്‍ എന്നായിരുന്നുവെന്നാണ് ഗായത്രി അന്ന് പ്രതികരിച്ചത്. പോസ്റ്ററുകള്‍ ഒക്കെ ഗായത്രി ബാബു എന്ന പേരിലായിരുന്നു ആദ്യം അച്ചടിച്ച് വെച്ചത്. എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡിലെ പേര് തന്നെ ഉപയോഗിക്കാനായിരുന്നു നിര്‍ദേശമെന്നും അവര്‍ പറഞ്ഞു. വീടുകള്‍ തോറും കയറിയിറങ്ങി പേര് മാറ്റത്തെക്കുറിച്ച് പറയേണ്ടി വന്നുവെന്നും അതേറെ ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്നും ഗായത്രി പറഞ്ഞിരുന്നു. ജാതിയില്ലാതെ എന്തു കമ്യൂണിസം. ജാതി പറയാതെ എന്ത് നേതൃത്വം. പറഞ്ഞില്ലെങ്കിലും പേരുകൊണ്ട് അറിയണം. ചെവിയില്‍ പൂടയുള്ള നായന്‍മാരുടെ വോട്ടു കിട്ടിയാലേ ജയിക്കാനാകൂ എന്ന് കമ്യൂണിസ്റ്റ് വിശ്വാസികള്‍ക്ക് അറിയില്ലല്ലോ എന്നാണ് ചിന്തിക്കുന്നത്.
ഉള്ളൂരിലെ വിഷയം
കടകംപള്ളി സുരേന്ദ്രനാണ് കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് എന്നതാണ് ഇവിടെ തെളിയുന്നത്. ഒരു സ്ത്രീയോടെ വരാന്‍ പറയുന്നതും, മഴയുണ്ടെങ്കില്‍ കുടയെടുക്കണമെന്നുമൊക്കെയുള്ള ഓഡിയോ സോഷ്യല്‍ മീഡിയയില്‍ കിടന്ന് കറങ്ങുന്നുണ്ടെന്ന് മറക്കാതെ വേണം തെരഞ്ഞേടുപ്പിലെ ഇടപെടല്‍ കാണേണ്ടതാണ്. പിന്നെ, സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയും, മുന്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയും ഇടതുപക്ഷത്തിന്റെ വിശ്വസ്തയുമായ സ്വപ്‌ന സുരേഷിന്റെ വാക്കുകള്‍ മറക്കാനാവില്ലല്ലോ. അവര്‍ കടകംപള്ളിയെ കുറിച്ചു പറഞ്ഞത് ഓര്‍മ്മിച്ചേ മതിയാകൂ. സ്ത്രീകളെ കണ്ടാല്‍, വായില്‍ വെള്ളമൂരുന്നപോലെ നോക്കിയിരിക്കുന്ന ആളാണയാള്‍. കുടുംബത്തോ വീടിന്റെ നടയിലോ അയാളെ കയറ്റാന്‍ കൊള്ളില്ല എന്നാണ്. ഈ നേതാവാണ് ുള്ളൂരിലെ 40 വര്‍ഷമായി പാര്‍ട്ടിക്കു വേണ്ടി പണിയെടുക്കുന്ന ശ്രീകണ്ഠന് സീറ്റ് നിഷേധിച്ചത്. ഉള്ളൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്ന കെ ശ്രീകണ്ഠന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമാണ്. ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു.
ശ്രീകണ്ഠന്റെ വാക്കുകള്‍ ഇങ്ങനെ
ഞാന്‍ വിമതനല്ല. ഞാന്‍ സ്വതന്ത്രനായിട്ടു മത്സരിക്കുന്നതാണ്. എന്നെ പാര്‍ട്ടി നേരത്തെ തീരുമാനിച്ചതാണ്. ആ വിവരം സഖാവ് കടകംപള്ളി സുരേന്ദ്രന്‍ എന്നെ വിളിച്ചറിയിക്കുകയും ചെയ്തു. പട്ടികയിലുണ്ടായിരുന്ന മറ്റുരണ്ടു പേരെയും ഫ്രീസ് ചെയ്‌തെന്നും അറിയിച്ചു. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങിക്കോളാന്‍ പറയുകയും ചെയ്തു. അഥനുസരിച്ച് വോട്ടര്‍മാരെ കണ്ട് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിരുന്നു. അതിനു ശേഷം നാലഞ്ചു ദിവസം കഴിഞ്ഞ് കടകംപള്ളി സുരേന്ദ്രന്‍ പ്രത്യേക താല്‍പ്പര്യം എടുത്തു കൊണ്ട് വാര്‍ഡ് കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയും എനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുകയും എനിക്കെതിരായിട്ട് നീക്കം നടത്തുകയും ചെയ്തു. എന്നെ എന്തിനാണ് മാറ്റിയതെന്ന് അറിയില്ല. ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി എന്നാണ് വിലയിരുത്തിയിരുന്നത്. കഴിഞ്ഞ 40 വര്‍ഷമായി പാര്‍ട്ടി മെമ്പറാണ്. ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുമ്പോഴും നാട്ടിലെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് മാറ്റിയിട്ടില്ല.
2008 മുതല്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുകയാണ്. മാതച്രമല്ല, നാട്ടിലെ എല്ലാ വിഷയങ്ങളിലും ഇടപെടുകയും, കുടിവെള്ള പ്രശ്‌നം റോഡിലെ പ്രശ്‌നം തുടങ്ഹി എല്ലാ വിഷയത്തിലും നിരന്തരം ഇടപെട്ട് പൊതു പ്രവര്‍ത്തനത്തില്‍ സജീവമായി നില്‍ക്കുന്ന ആളാണ്. കടകംപള്ളിക്കു മാത്രമേ അതറിയാവൂ. ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിയും കടകംപള്ളിയും തമ്മിലുള്ള വ്യ.ക്തിപരമായ താല്‍പ്പര്യമായിട്ടാണ് കരുതുന്നത്. നാട്ടുകാര്‍ക്കെല്ലാം അതറിയാം. എന്നെ അഹങ്കാരത്തോടെ അവഗണിക്കുകയാണ് ചെയ്തത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇടപെട്ടിട്ടും താഴേതട്ടില്‍ നിന്നും ഉണ്ടായിട്ടില്ല. പാര്‍ട്ടിക്കെതിരല്ല. പാര്‍ട്ടി എന്റെ ജീവശ്വാസമാണ്. പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്നും പുറത്താക്കിയാലും പാര്‍ട്ടി വിട്ടു പോകില്ല. അതുകൊണ്ട് പാര്‍ട്ടി വിമതനല്ല.
CONTENT HIGH LIGHTS; Nair caught a tiger in Vanchiyoor: A party member who rebelled at the behest of the CPM in Ulloor; Is the local government full of tragicomedies?
















