ഇന്ന് നവംബര്‍ 17. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെയെല്ലാം പറഞ്ഞു പറ്റിച്ച ദിവസമാണിന്ന്. ലോക ഫുട്‌ബോള്‍ ഇതിഹാസം, അര്‍ജന്റീനയുടെ കരുത്തന്‍ ലയണല്‍ മെസിയെ കേരളത്തില്‍ കൊണ്ടു വരുമെന്നും, പന്തു തട്ടിക്കുമെന്നും കായികമന്ത്രി വി. അബ്ദുറഹിമാന്‍ വിളിച്ചു പറഞ്ഞത് ഈ ദിവസത്തെയാണ്. അതും തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തെ ആദ്യം പറയുകയും പിന്നീട് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലുമായിരിക്കുമെന്ന് വീമ്പടിച്ചത് ഒരു മാനവുമില്ലാതെയാണ്. ഇന്നേ ദിവസത്തെ എങ്ങനെയൊക്കെ ആഘോഷിക്കണമെന്ന് നോമ്പുനോറ്റിരുന്ന മെസി ആരാധകരെയെല്ലാം ഹൃദയവേദനയില്‍ മുക്കിക്കൊന്നാണ് മന്ത്രിയും സ്‌പോണ്‍സറും കൂടി മെസിയുടെ ഡ്രിബ്ലിംഗിനെക്കാള്‍ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറിയത്.
പിന്നീട് കേരളം കണ്ടത്, മന്ത്രിയും സ്‌പോണ്‍സറും മന്ത്രിയും ഒരു വശത്ത്, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരും മീഡിയയും മറ്റൊരു വശത്ത്. ഇരു ടീമുകളും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമായിരുന്നു. മെസി അര്‍ജന്റീന വിട്ട് ഒരിടത്തും പോകുന്നില്ലെന്ന് മാധ്യമങ്ങളും, മെസി വരുമെന്നും, വിന്നില്ലെങ്കില്‍ മെസിയെ കാണിച്ചു കൊടുക്കുമെന്നുമൊക്കെയുള്ള വീരവാദങ്ങളുമായി കായിക മന്ത്രിയും സ്‌പോണ്‍സറും കളം നിറഞ്ഞു. അപ്പോഴും മെസി ആരാധകര്‍ പ്രതീക്ഷ കൈവിടാതെ മന്ത്രിക്കൊപ്പം അചഞ്ചലമായി നിലകൊണ്ടു. ഇനി അവസാന നിമിഷം മെസി വരാമെന്നു പറഞ്ഞ് ഫ്‌ളൈറ്റില്‍ കയറിയാല്‍, മെസി വരില്ലെന്ന് പറഞ്ഞവര്‍ ഗ്യാലറിയില്‍ മുണ്ടുമിട്ട് കളികാണാന്‍ വരുന്നതും മെസി ആരാധകര്‍ മനസ്സില്‍ കണ്ടു.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനി അത്ര മോശം കമ്പനിയൊന്നുമല്ല. എന്തും ചെയ്യാന്‍ കഴിയുന്ന, ലോകത്താകമാനം നെറ്റ് വര്‍ക്കുള്ള ആളാണ് ആന്റോ അഗസ്റ്റിന്‍. കേട്ടപാതി കേള്‍ക്കാത്ത പാതി മെസിയെയും ടീമിനെയും കളിപ്പിക്കാന്‍ അന്താരാഷ്ട്രാ നിലവാരമുള്ള സ്റ്റേഡിയം പണികഴിപ്പിക്കാന്‍ ആന്റോയും കൂട്ടരും തിടുക്കം കൂട്ടി. മെസിയും പടയും വന്ന കളിക്കുന്നത് പകല്‍ക്കിനാവ് കണ്ടിരുന്നവരെല്ലാം സ്റ്റേഡിയത്തില്‍ നടക്കുന്നത് നിയമപരമാണോ അനധികൃതമാണോ എന്നൊന്നും ചിന്തിച്ചില്ല. ആന്റോയും സംഘവും സ്‌റ്റേഡിയെ ഒരു വശത്തു നിന്നും പൊളിച്ചടുക്കി, മറുവശത്തു കൂടെ ശരിയാക്കാനും തുടങ്ങി. മെസിക്കും സംഘത്തിനും സഞ്ചരിക്കാനുള്ള ബസും റെഡിയാക്കി. സ്റ്റിക്കറും ഒട്ടിച്ചു. നാട്ടുകാര്‍ കാണ്‍കെ ട്രയലും നടത്തി.
പിന്നെ ടിക്കറ്റ് വില്‍പ്പനയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കി. ഫാമിലി പാക്കേജ് തൊട്ട്, സിംഗിള്‍ ടിക്കറ്റിനു വരെ ലക്ഷങ്ങളും കോടികളും വിലയിട്ടു. ടിക്കറ്റിന്റെ ചാര്‍ജ്ജില്‍ വരെ വാര്‍ത്തകള്‍ വന്നു. അപ്പോഴും മെസ്സിയുടെ വരവും പോക്കും ആരും ശ്രദ്ധിച്ചില്ല. മെസി വരുമെന്നും കളിക്കുമെന്നും, കേരളം ചുറ്റിക്കാണുമെന്നുമൊക്കെയുള്ള വലിയ ഗിമ്മിക്കില്‍ ജനം മറ്റെല്ലാം മറന്നു പോയി. മെസ്സിയുടെ പേരില്‍ കുറച്ചു ദിവസം കൊണ്ട് നടന്നതെല്ലാം എന്താണെന്നു പോലും ആര്‍ക്കും വലിയ നിശ്ചയവുമില്ല. മെസി വന്നു കളിച്ചാല്‍ കേരളത്തിനുണ്ടാകാന്‍ പോകുന്ന വലിയ മാറ്റവും, അതുമായി ചേര്‍ത്തു വായിക്കാവുന്ന കായിക ലോകത്തിലെ വളര്‍ച്ചയുമെല്ലാം ഇന്നുവരെയും മലയാളികളയ മലയാളികളെല്ലാം സ്വപ്‌നം കണ്ടുവെന്നത് സത്യം.
മന്ത്രി വി. അബ്ദുറഹിമാന്‍ ഇന്ന് മെസിയും സംഘവും എത്തുമെന്ന് പറഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. മെസി വരുമോ എന്ന് സംശിച്ചവരോട്, മെസി വരും കേട്ടോ എന്നാണ് മന്ത്രി ഉറപ്പിച്ചു പറഞ്ഞത്. പൊതുവേദിയില്‍ പുരുഷാരവത്തിനിടയിലാണ് ഈ തീയതി പ്രഖ്യാപനം മന്ത്രി നടത്തിയത്. അന്ന് കേട്ട കൈയ്യടികള്‍, സന്തോഷം, വികാരം ഇതെല്ലാം മന്ത്രി ആവോളം ആസ്വദിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട്, ഓരോ തീയതികളുടെ മാറ്റവും, ഉറപ്പിച്ചു പറയലുകളും, ദേഷ്യപ്പെടുലും, മെസിയെ കുറ്റം പറച്ചിലുമെല്ലാമായി നാടകങ്ങള്‍ നിരവധി അരങ്ങേറി. 70 കോടി രൂപയ്ക്ക് കൊച്ചി സ്റ്റേഡിയം നവീകരണം ആരംഭിച്ചു. അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍, മെസി വരില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിഷയം വീണ്ടും ചൂടായത്.
ആരാധകരെല്ലാം സംശയത്തോടെ മന്ത്രിയെയും സ്‌പോണ്‍സറെയും വീക്ഷിച്ചു. അപ്പോഴും ഉറപ്പിച്ചു പറയുകയായിരുന്നു മെസി വരും കേട്ടോ. അതിനിടയിലാണ് അര്‍ജന്റീന ഫുഡ്‌ബോള്‍ അസോസിയേഷന്‍ അംഗോളയുമായി സൗഹൃദ മത്സരം പ്രഖ്യാപിച്ചത്. അതേ തുടര്‍ന്ന് സ്‌പോണ്‍സറും മന്ത്രിയും വിന്റോയില്‍ കേറിപ്പിടിച്ചു. എന്നിട്ടും, മന്ത്രി പറഞ്ഞത്, അംഗോളയിലും കേരളത്തിലും കളിയുണ്ടെന്നാണ്. അപ്പോഴും മെസിയെ കാണാനുള്ള അവസാന പ്രതീക്ഷ കൈവിടാതെ മെസി ആരാധകരും ഫുട്‌ബോള്‍ ആരാധകരും പിടിച്ചു നിന്നു. എന്നാല്‍, ഈ വര്‍ഷം അര്‍ജന്റീന ടീമിന് മറ്റൊരിടത്തും കളിയില്ലെന്ന് പ്രഖ്യാപിച്ചതോടെ കേരളത്തില്‍ മെസിയുടെ പേരു പറഞ്ഞ് പറ്റിച്ചവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.
മെസി വരില്ല കേട്ടോ, ഈ വര്‍ഷത്തെ വിന്റോയില്‍ കളി കിട്ടിയില്ല, ഇനി അടുത്ത വിന്റോയില്‍ കേരളത്തെ പരിഗണിക്കാമെന്നാണ് അര്‍ജന്റീന പറഞ്ഞിരിക്കുന്നത് എന്നായി. മെസി വരില്ല എന്നറിഞ്ഞതോടെ സ്വപ്‌നത്തില്‍ നിന്നും ആരാധകരെല്ലാം കൂട്ടത്തോടെ നിലത്തിറങ്ങി. അപ്പോഴാണ് സ്‌പോണ്‍സര്‍ കൊച്ചി സ്‌റ്റേഡിയത്തിനു ചുറ്റുമുണ്ടായിരുന്ന മരങ്ങള്‍ മുറിച്ചതും, സ്‌റ്റേഡിയം നവീകരണം നിയമപരമാണോ എന്നുമൊക്കെ ചിന്തിച്ചത്. കഴിഞ്ഞുപോയ കറച്ചു നാളുകള്‍ കൊണ്ട് മെസിയുടെ പ്രഭാവലയം തീര്‍ത്തുകൊണ്ട് കായികമന്ത്രിയും സ്‌പോണ്‍സറും ചേര്‍ന്ന് നടത്തിയത് എന്തായിരുന്നു എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. ഒരു തീയതി പ്രഖ്യാപിച്ച്, അന്ന് മെസിയെ കൊണ്ടു വരുമെന്ന് പറഞ്ഞു പറ്റിച്ച മന്ത്രീ മുടിഞ്ഞു പോകുമെന്നാണ് ഹ-ദയം തകര്‍ന്ന മെസ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.
CONTENT HIGH LIGHTS; Will the sports legend who said it will be destroyed?: The day Messi fans’ hearts were broken?; Is that day of remembrance today?
















