‘ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ ഇറാന്‍’ ഇതാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട്. അതിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി അമേരിക്കന്‍ സൈന്യം ഉത്തരവിന് കാത്തിരിക്കുകയാണ്. ഇരാനെ ചുട്ടു കരിക്കുകയാണ് ലക്ഷ്യമെന്ന് സമാധാനത്തിന്റെ നൊബേല്‍ സമ്മാനം ആഗ്രഹിച്ച ഡൊണാള്‍ഡ് ട്രമ്പ് ആവര്‍ത്തിക്കുന്നതാണ് ലോകം കാണുന്നത്. എന്നാല്‍, തങ്ങളുടെ പരമോന്നത നേതാവിന്റെ ശവസംസ്‌ക്കാര ചടങ്ങുകള്‍ നടത്തി വികാരാധീനരായിരിക്കുന്ന ഇറാന്‍ ജനത, സ്വന്തം രാജ്യത്തിനു വേണ്ടി മരിക്കാനും തയ്യാറായി തന്നെയാണ് നില്‍ക്കുന്നത് എന്ന വസ്തുതയും മുന്നിലുണ്ട്. ഗാസയില്‍ തുടങ്ങി ഇറാനില്‍ എത്തി നില്‍ക്കുന്ന പശ്ചിമേഷ്യന്‍ യുദ്ധം ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭയത്തിലാഴ്ത്തിയിട്ടുണ്ട്.
ഇസ്രയേലും-ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ ഇസ്രയേല്‍ പക്ഷത്ത് നിന്നാണ് അമേരിക്ക സഹായിച്ചത്. സമാന സഹായം ഹമാസിന് ഇറാനും നല്‍കിയിരുന്നു. ഈ സഹായമാണ് ഇസ്രയേലിനെയും അമേരിക്കയെയും ചൊടിപ്പിച്ചത്. മാത്രമല്ല, ഇറാന്‍ ചൈനയും റഷ്യയും പന്തുണയും നല്‍കിയിരുന്നുവെന്നതും പ്രകോപനത്തിന് കാരണമായി. ഹമാസിന്റെ നിയന്ത്രണം ഏകദേശം കൈയ്യിലെടുത്ത അമേരിക്ക-ഇസ്രയേല്‍ സഖ്യം ശേഷം നോട്ടമിച്ചത്, ഇരാെയാണ്. ആണവായുധ നിര്‍ണ്ണാണവും യുറേനിയം സംമ്പുഷ്ടീകരണവുമാണ് ഇറാന്‍ ചെയ്യുന്ന തെറ്റ്. ഇത് രണ്ടും നിര്‍ത്തി വെയ്ക്കാനുള്ള തീവ്ര ശ്രമമെന്ന നിലയില്‍ അമേരിക്ക യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്തതിനെ ഇറാനും എതിര്‍ത്തു. ഹമാസിനും ഇസ്ലാം സായുധ സംഘഠനകള്‍ക്കെല്ലാം സഹായം നല്‍കുന്ന ഇറാനെതിരേ ഇസ്രയേല്‍ സന്ധിയില്ലാ യുദ്ധം ആരംഭിക്കുകയും ചെയ്തു. ഇറാന് യുദ്ധ സഹായം നല്‍കാന്‍ മറ്റൊരു രാജ്യവും നേരിട്ടിറങ്ങാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഇതോടെയാണ് ഇറാന്‍ യുദ്ധതന്ത്രം മാറ്റിയത്. ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്‍ സ്വയം ഏറ്റെടുത്തോടെ അമേരിക്കയും ഇസ്രയേലും ലോക രാജ്യങ്ങളും അതിന്റെ പരിണിത ഫലം അറിഞ്ഞു. യഥാര്‍ഥത്തില്‍ അമേരിക്കയുടെ ലക്ഷ്യം ഹോര്‍മൂസിന്റെ നിയന്ത്രണം ഇറാനില്‍ നിന്നും ഏറ്റെടുക്കുക എന്നതായിരുന്നു. പെട്രോളിയം ഉത്പ്പന്നങ്ങളുടെ നീക്കം സുഗമമാകണമെങ്കില്‍ ഇറാന്‍ ഹോര്‍മൂസ് നിയന്ത്രണം ഒഴിവാക്കേണ്ടതുണ്ട്.
നിലവില്‍ ഹോര്‍മൂസില്‍ ഇറാന്റെ നിയന്ത്രണം ശക്തമായതോടെ എണ്ണ നീക്കം നിയന്ത്രിതമായി. മറ്റു വഴികളിലൂടെയുള്ള എണ്ണ നീക്കം പരിമിതമാവുകയും ചെയ്തു. ഇത് അമേരിക്കയെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നാണ് യുദ്ധം തത്ക്കാലം നിര്‍ത്തി സമാധാനം പാലിക്കാമെന്നു തീരുമാനിച്ചത്. എന്നാല്‍, വീണ്ടും ഇറാന്‍ അയയുന്നില്ല എന്ന് കണ്ടതോടെ സര്‍വ്വ സമാധാന ശ്രമങ്ങളും ഉപേക്ഷിച്ച് ആക്രമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെയാണ് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാന് കനത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് വീണ്ടും രംഗത്തെത്തിയത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴി പങ്കുവെച്ച കുറിപ്പില്‍, ഇറാനെ പൂര്‍ണ്ണമായി തകര്‍ക്കാന്‍ അമേരിക്കന്‍ സൈന്യം സജ്ജമാണെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ നിലവിലെ പ്രസിഡനറായ, തന്നെ വധിക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ ഗൂഢാലോചന നടത്തിയാല്‍ അതി ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ട്രമ്പ് നല്‍കിയിരിക്കുന്ന താക്കീത്. ‘ഇറാനെ ലക്ഷ്യമിട്ട് 1000 മിസൈലുകള്‍ ഇതിനകം തന്നെ ലോഡ് ചെയ്ത് ലക്ഷ്യം വെച്ചു കഴിഞ്ഞു. തൊട്ടുപിന്നാലെ ആയിരക്കണക്കിന് മിസൈലുകള്‍ വേറെയും കുതിച്ചുയരും. ഒരു വര്‍ഷക്കാലത്തേക്ക് ഇറാന്റെ എല്ലാ മേഖലകളെയും പൂര്‍ണ്ണമായി തകര്‍ക്കാനും ഇല്ലാതാക്കാനും യു.എസ് മിലിട്ടറിക്ക് ഉത്തരവ് നല്‍കിക്കഴിഞ്ഞു.
ഇത് ആവശ്യമെങ്കില്‍ നീട്ടുകയും ചെയ്യും’ എന്നാണ് ട്രമ്പ് പറയുന്നത്. അമേരിക്കയുടെ ആണവ ത്രയത്തിന്റെ ഭൂതലാധിഷ്ഠിത കരുത്താണ് എല്‍.ജി.എം30ജി മിനിറ്റ്മാന്‍ III (LGM-30G Minuteman III) മിസൈലുകള്‍. യു.എസിലെ വിവിധ ബേസുകളിലായി ഏകദേശം 400ലധികം ഭൂഗര്‍ഭ സൈലോകളില്‍ ഇവ സജ്ജമാണ്. അമേരിക്കന്‍ മണ്ണില്‍ നിന്ന് തൊടുത്താല്‍ 10,000 മുതല്‍ 11,000 കിലോമീറ്റര്‍ അകലെയുള്ള ഇറാന്റെ ഏത് ലക്ഷ്യസ്ഥാനവും തകര്‍ക്കാന്‍ 13,000 കിലോമീറ്ററിലധികം പ്രഹരശേഷിയുള്ള ഈ മിസൈലുകള്‍ക്ക് സാധിക്കും. അന്തര്‍വാഹിനിയില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകള്‍ (SLBM):കടലിനടിയില്‍നിന്നും ആക്രമണം നടത്താന്‍ യുഎസ് നാവികസേനയുടെ പക്കലുള്ള ആയുധം യുജിഎം-133എ ട്രൈഡന്റ് II D5 (UGM-133A Trident II) ആണ്.
ഒഹായോ ക്ലാസ് സബ്മറൈനുകളില്‍ വിന്യസിച്ചിരിക്കുന്ന ഈ മിസൈലുകള്‍ക്ക് 12,000 കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാനാകും. ഇതിലൂടെ സമുദ്രത്തില്‍ എവിടെനിന്നും ഇറാനെ ലക്ഷ്യം വെയ്ക്കാന്‍ അമേരിക്കയ്ക്ക് സാധിക്കും. വലിയ യുദ്ധങ്ങളിലേക്ക് പോകാതെ കൃത്യമായ ലക്ഷ്യങ്ങള്‍ മാത്രം തകര്‍ക്കാന്‍ അമേരിക്ക ആശ്രയിക്കുന്നത് ബിജിഎം-109 ടോമഹോക്ക് (BGM-109 Tomahawk) ബ്ലോക്ക് V ക്രൂയിസ് മിസൈലുകളെയാണ്. കപ്പലുകളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാവുന്ന ടോമഹോക്ക് മിസൈലുകള്‍ക്ക് 1,000 നോട്ടിക്കല്‍ മൈലിലധികം ദൂരെയുള്ള ശത്രുവിന്റെ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളെയും സൈനിക അടിസ്ഥാന സൗകര്യങ്ങളെയും തകര്‍ക്കാനുള്ള ശേഷിയുണ്ട്.
ഇറാനെതിരെ സമ്പൂര്‍ണമായ ഒരു ആണവാക്രമണത്തിന് അമേരിക്ക മുതിരാന്‍ സാധ്യതയില്ല. പകരം, പേര്‍ഷ്യന്‍ ഗള്‍ഫിലും സമീപ പ്രദേശങ്ങളിലും വിന്യസിച്ചിട്ടുള്ള യുഎസ് യുദ്ധക്കപ്പലുകളില്‍ നിന്നും യുദ്ധവിമാനങ്ങളില്‍ നിന്നും ടോമഹോക്ക് ക്രൂയിസ് മിസൈലുകളും പ്രിസിഷന്‍ ബോംബുകളും ഉപയോഗിച്ച് ഇറാന്റെ ആണവ നിലയങ്ങളും മിസൈല്‍ താവളങ്ങളും തകര്‍ക്കുക എന്ന തന്ത്രമായിരിക്കും അമേരിക്ക സ്വീകരിക്കുക. അതേസമയം ട്രമ്പിന്റെ ഭീഷണി വെറും വാക്കല്ലെന്നും, മിസൈല്‍ വിന്യാസത്തിലൂടെ പശ്ചിമേഷ്യയില്‍ വലിയൊരു യുദ്ധത്തിനുള്ള കോപ്പുകൂട്ടലുകള്‍ അമേരിക്ക നടത്തുന്നുണ്ടെന്നുമാണ് വിലയിരുത്തല്‍.
- ഇറാന്റെ പ്രതിരോധ ശക്തി ട്രമ്പിനെ കൊല്ലാന്‍ പോന്നത്
ട്രമ്പിന്റെ ഭീഷണികള്‍ക്ക് അപ്പുറം, ഇറാനെ പൂര്‍ണ്ണമായി ഇല്ലാതാക്കുക എന്നത് അമേരിക്കയ്ക്ക് ഒട്ടും എളുപ്പമല്ലെന്നാണ് സൈനിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഒമ്പത് കോടിയിലധികം ജനസംഖ്യയുള്ളതും വിശാലവുമായ ഇറാന്റെ ഭൂപ്രകൃതി അവര്‍ക്ക് വലിയ സ്വാഭാവിക പ്രതിരോധമാണ് നല്‍കുന്നത്. ശത്രു സൈന്യത്തിന് കരമാര്‍ഗ്ഗം അതിക്രമിച്ചു കയറുക അസാധ്യമാക്കുന്ന രീതിയില്‍ കഠിനമായ മലനിരകളാല്‍ ചുറ്റപ്പെട്ടതാണ് ഇറാന്റെ ഭൂരിഭാഗം പ്രദേശങ്ങളും. ഈ ഭൂമിശാസ്ത്രപരമായ മുന്‍തൂക്കം വലിയൊരു പരിധിവരെ അകലെനിന്നുള്ള വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇറാനെ സഹായിക്കും.
വ്യോമാക്രമണങ്ങളെ നേരിടാന്‍ അതിശക്തമായ ഭൂഗര്‍ഭ സൈനിക സംവിധാനങ്ങളാണ് ഇറാന്‍ വര്‍ഷങ്ങളായി വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഭൂമിക്കടിയില്‍ നൂറുകണക്കിന് അടി താഴ്ചയില്‍ നിര്‍മ്മിച്ചിട്ടുള്ള ഇറാന്റെ ‘മിസൈല്‍ നഗരങ്ങളും’ പ്രധാന ആണവ നിലയങ്ങളും അമേരിക്കയുടെ ഏറ്റവും വിനാശകാരിയായ ബങ്കര്‍, ബസ്റ്റര്‍ ബോംബുകള്‍ക്ക് പോലും തകര്‍ക്കാന്‍ കഴിയാത്തത്ര സുരക്ഷിതമാണ്. പലപ്പോഴും ഇത്തരം സ്ഥലങ്ങളുടെ കവാടങ്ങള്‍ തകര്‍ക്കാന്‍ മാത്രമാണ് മുന്‍പുള്ള ആക്രമണങ്ങളിലും സാധിച്ചത്.
പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ബാലിസ്റ്റിക്, ക്രൂസ് മിസൈല്‍ ശേഖരവും അത്യാധുനിക ഡ്രോണ്‍ സാങ്കേതികവിദ്യയും ഇറാന്റെ പക്കലുണ്ട്. ഒരു അമേരിക്കന്‍ ആക്രമണമുണ്ടായാല്‍ നിമിഷങ്ങള്‍ക്കകം തിരിച്ചടി നല്‍കാന്‍ ശേഷിയുള്ള ഖൈബര്‍, ഫത്താഹ് ഹൈപ്പര്‍സോണിക് മിസൈലുകള്‍ പശ്ചിമേഷ്യയിലെ യു.എസ് സൈനിക താവളങ്ങള്‍ക്കും സഖ്യകക്ഷികള്‍ക്കും വലിയ ഭീഷണിയാണ്. ഇത് അമേരിക്കയ്ക്ക് തിരിച്ചടിയാണ്. പശ്ചിമേഷ്യയിലുടനീളമുള്ള സഖ്യശൃംഖലകള്‍ ഇറാനെതിരെ ആക്രമണമുണ്ടായാല്‍ ഇവിടങ്ങളിലെ അമേരിക്കന്‍ ആസ്തികള്‍ക്ക് നേരെ യുദ്ധം പ്രഖ്യാപിക്കും. കൂടാതെ, റഷ്യയുടെ സൈനിക-സാങ്കേതിക പിന്തുണയും ചൈനയുടെ സാമ്പത്തിക, നയതന്ത്ര ശക്തിയും ഇറാന് പിന്നിലുണ്ട്.
പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ തീവ്രതയാണ് ട്രനെക്കൊണ്ട് അത് പറയിപ്പിച്ചത്. ഞാന്‍ കൊല്ലപ്പെട്ടേക്കാം. എന്നെയാണ് ഇറാന്‍ ലക്ഷ്യം വെയ്ക്കുന്നത്. എന്നാലും, ഇറാനെ തകര്‍ക്കാതെ തരമില്ല. വിദേശ മാധ്യമങ്ങളെല്ലാം ട്രമ്പിന്റെ ഭീതിയുടെ നിഴല്‍ തിരിച്ചറി#്ഞ് വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഇറാനില്‍ നിന്നും അത്തരമൊരു ഭയത്തിന്റെ വാര്‍ത്ത പോലും വരുന്നില്ല എന്നതാണ് കാണേണ്ടത്.
















