Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കേരളാ പൊലീസിന് ബിഗ്‌ സല്യൂട്ട്; കുറിപ്പുമായി നടി കൃഷ്ണ തു‍ളസി ഭായ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 17, 2025, 02:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള പോലീസിനെ അഭിനന്ദിച്ച് നടി കൃഷ്ണ തു‍ളസി ഭായ്. തൻ്റെ കാറില്‍ യാത്ര ചെയ്തപ്പോള്‍ ഒരാള്‍ തന്നെ ഫോളോ ചെയ്യുകയും വാഹനം നിര്‍ത്തിയപ്പോള്‍ കാറിൻ്റെ ചില്ലില്‍ വന്ന് തട്ടുകയും തനിക്ക് പിന്നെ രക്ഷകരായി മാറിയത് കേരള പൊലീസാണെന്ന് പരാമർശിച്ച് ഫേസ്ബുക്കിൽ പങ്കുവെക്കുന്നു.

‘കേരളാ പൊലീസിനു ഒരു ബിഗ്‌ സല്യൂട്ട്’ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിച്ചത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക്, എവിടെയെങ്കിലും തനിയെ ഇതുപോലെ ഒരു പ്രശ്നം നേരിടേണ്ടി വരുമ്പോൾ ധൈര്യമായി 100-ലേക്ക് ഡയൽ ചെയ്യാമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിൻ്റെ പൂര്‍ണരൂപം

‘ആദ്യമേ പറയട്ടെ, കേരളാപെലീസിനു ഒരു ബിഗ്‌ സല്യൂട്ട്…!

കുറേക്കാലമായി ജീവിതാനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ എഴുതുക പതിവില്ല.. വിമർശനബുദ്ധിയോടുകൂടി മാത്രം സമീപിക്കുന്നവരോട് ഏറ്റുമുട്ടാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാണ്.. പക്ഷേ, എനിക്കുണ്ടായ ഈ അനുഭവം പലർക്കും ഉപകാരപ്പെടും എന്ന് തോന്നുന്നതുകൊണ്ട് എഴുതാം എന്ന് കരുതി…

കുറച്ചുദിവസംമുൻപ്, രാത്രി പത്തര കഴിഞ്ഞിട്ടുണ്ടാകും, ഞാനും എന്റെ സഹായിയുംകൂടി ഷൂട്ട്‌ കഴിഞ്ഞു തിരികെ വീട്ടിലേക്കു പോവുകയായിരുന്നു…

ഈസ്റ്റ്‌ഫോർട്ട്‌ കഴിഞ്ഞപ്പോള്‍ കാറിന്‍റെ ഉള്ളിലേക്ക് ബൈക്കില്‍ വന്ന ഒരാള്‍ എത്തിനോക്കിയതായി തോന്നി… തോന്നല്‍ ശരിയായിരുന്നു, വണ്ടിയില്‍ 2 സ്ത്രീകള്‍ മാത്രമാണ് എന്ന് കണ്ട അയാള്‍ ബൈക്കിൽ ഞങ്ങളെ ഫോളോചെയ്യാൻ തുടങ്ങി…അത് മനസ്സിലായത് റോഡിൽ അല്പം തിരക്ക് കുറഞ്ഞ സ്ഥലത്ത് ഞാൻ വണ്ടിയുടെ സ്പീഡ് കൂട്ടിയപ്പോള്‍ ആയിരുന്നു — ഉടനെ ഒപ്പമെത്താന്‍ അയാളും ശ്രമിക്കുന്നു…

ReadAlso:

ബിഗ് ബോസിലെ വിമർശനം വിജയ്‌യെക്കുറിച്ചോ? ഒടുവിൽ സത്യാവസ്ഥ വെളിപ്പെടുത്തി വിജയ് സേതുപതി

ഭഗവാനു മുന്നിൽ ഇങ്ങനെയൊക്കെയാണോ പോകുന്നത്? ദിഷ പടാനിയുടെ വസ്ത്രധാരണത്തിനെതിരെ രൂക്ഷവിമർശനം

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

തമ്പാനൂർ എത്താറായപ്പോൾ അതാ അയാൾ തൊട്ടടുത്ത്.. നല്ല സ്പീഡിൽ അയാൾ ഞങ്ങളെ ഫോളോ ചെയ്യുന്നു എന്ന് മനസ്സിലാക്കിയപ്പോൾ ഭയം വലിയ ഭീതിയായി മാറി…സാധാരണ ഞാൻ താമസിക്കുന്നതിന്റെ അടുത്തുതന്നെയാണ് സഹായിയും ഇറങ്ങുക.. അന്ന് പക്ഷേ തമ്പാനൂർ ബസ് സ്റ്റാൻഡിലാണ് ഇറങ്ങേണ്ടിയിരുന്നത്.. ഞങ്ങൾ ബസ് സ്റ്റാൻഡിന്റെ അടുത്ത് വണ്ടി നിർത്തിയപ്പോൾ അയാളും ബസ് സ്റ്റാൻഡിന്റെ ഉള്ളില്‍ ബൈക്ക് നിര്‍ത്തുന്നത് കണ്ടു…

“ശ്രദ്ധിക്കണം” എന്ന് പറഞ്ഞപ്പോൾ സഹായിയായ സഹോദരി പറഞ്ഞു: ബസ് സ്റ്റാൻഡിനുള്ളിൽ ജനമൈത്രി പോലീസ് സ്റ്റേഷനുണ്ട്, ഞാൻ അവിടെപ്പോയി നിന്നോളം എന്ന്..

അയാള്‍ പോയെന്നു കരുതി ഞാൻ വണ്ടി എടുക്കുമ്പോഴേക്കും അവിടെ ഒരു വലിയ ബ്ലോക്ക്‌ വന്നു… ഒരു ഓട്ടോ ഡ്രൈവറോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഏതോ ട്രെയിൻ വന്നു ഇപ്പോൾ, അതിലെ ആളുകളൊക്കെ പോകുന്നതിന്റെ തിരക്കാണ് എന്ന്.. വണ്ടി പതുക്കയെ മുൻപോട്ട് എടുക്കാൻ സാധിക്കുമായിരുന്നുള്ളു..

പെട്ടന്ന് ഞാൻ നോക്കിയപ്പോൾ അയാൾ ഓടിവന്ന് എന്റെ വണ്ടിയ്ക്ക് ചുറ്റും നടക്കുന്നു,.. എന്നോട് ഗ്ലാസ്‌ താഴ്ത്താൻ പറയുന്നു, എന്റെ ഡ്രൈവിംഗ് സീറ്റിനടുത്തുള്ള ഡോറിൽ തട്ടുന്നു, ആകെ ബഹളം..

എത്രയോ ആളുകൾ ആ ബ്ലോക്കിൽപ്പെട്ടവര്‍ തന്നെ അവിടെയുണ്ട്.., പക്ഷെ ആരും ഇത് ശ്രദ്ധിക്കുന്നില്ല.. എല്ലാവരും അവരവരിലേക്ക് ചുരുങ്ങിയ ലോകമാണ്.. ഞാനൊരു സഹായവും പ്രതീക്ഷിക്കേണ്ടതില്ല…എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഞാൻ പേടിച്ചു.. കാറില്‍ തട്ടിക്കൊണ്ടുള്ള അയാളുടെ ക്രുദ്ധമായ നില്‍പ്പുകണ്ട് എനിക്ക് ബോധംപോവുമെന്നു തോന്നി..

അപ്പോള്‍ കണ്ട ഒരു ഗാപ്പില്‍ ഞാന്‍ വേഗം വണ്ടി മുന്നോട്ടെടുത്തു…അയാള്‍ അത് പ്രതീക്ഷിച്ചില്ലെന്ന് തോന്നി, അയാള്‍ മറ്റൊരു വണ്ടിയുടെ പുറകില്‍നിന്ന് വീണ്ടും എന്‍റെ അടുത്തെത്താന്‍ നോക്കുന്നത് ഞാന്‍ കണ്ടു…

ഏതോ ഉള്‍പ്രേരണയാള്‍ പെട്ടന്ന് ഞാൻ ഫോൺ എടുത്തു 100-ലേക്ക് ഡയൽ ചെയ്തു.. വിളിച്ചപ്പോൾത്തന്നെ ഒരു ലേഡി ഓഫീസർ ഫോൺ എടുത്തു.. ഞാൻ പറഞ്ഞു ഒരാൾ എന്നെ ഫോളോ ചെയ്യുന്നു, ബുദ്ധിമുട്ടിക്കുന്നു, എന്താണ് ചെയ്യേണ്ടതേന്ന് എനിക്കറിയില്ല.. സത്യം പറഞ്ഞാൽ എനിക്ക് കരച്ചിൽ വന്നു.. ഞാന്‍ അറിയാതെയൊന്ന് വിതുമ്പിപ്പോയി. എവിടെയാണ് നിൽക്കുന്നതെന്ന് ലേഡി ഓഫീസർ എന്നോട് ചോദിച്ചു.. ഞാൻ ലൊക്കേഷൻ പറഞ്ഞു കൊടുത്തു…

പോലീസ് വരുമോ ഇല്ലയോ എന്നറിയാതെ കൈരളി തിയേറ്ററിലേക്ക് തിരിയുന്ന ഭാഗത്തെ ഓട്ടോ സ്റ്റാൻഡിന്റെ അവിടെ ഞാൻ വണ്ടി നിർത്തി ഒരു ഓട്ടോ ഡ്രൈവറോട് കാര്യം പറയാന്‍ ശ്രമിച്ചു…അയാള്‍ എന്‍റെ വണ്ടി എവിടെയാണ് എന്ന് പരതുന്നുണ്ട്…

പക്ഷേ അപ്പോൾത്തന്നെ എനിക്കൊരു കാൾ വന്നു, പോലീസില്‍ നിന്നായിരുന്നു, എവിടെയാണ് നിൽക്കുന്നതെന്ന് അന്വേഷിച്ച്… എല്ലാംകൂടി ഒരു അഞ്ചു മിനിറ്റില്‍ താഴയേ ആയുള്ളൂ. ഒരു പോലീസ് ജീപ്പ് അടുത്തെത്തി…

ആകെ തത്രപ്പാടിൽ ആയിരുന്നതുകൊണ്ട് കാറിൽനിന്ന് ഇറങ്ങി സംസാരിക്കാനുള്ള മര്യാദപോലും എനിക്കുണ്ടായില്ല… ഞാൻ ഉള്ളിൽ ഇരുന്നുതന്നെ കാര്യങ്ങൾ പറഞ്ഞു.. വെളിയിലേക്ക് നോക്കിയപ്പോൾ അല്പം അകലെനിന്നും അയാള്‍ ധൃതിയില്‍ നടന്നുവരുന്നത് കണ്ടു… പോലീസ് ജീപ്പ് കണ്ടിട്ടാവണം, അയാള്‍ നടത്തം നിര്‍ത്തി വേഗം സ്വന്തം ഫോണെടുത്തുനോക്കി ഒന്നും അറിയാത്തപോലെ അതില്‍ നോക്കി മാറിനിന്നു…

ഞാൻ അയാളെ ചൂണ്ടിക്കാണിച്ചു കൊടുത്തു.. രണ്ടു ഓഫീസർമാർ പോയി അയാളെ വിളിച്ചുകൊണ്ട് വന്നു.. അവർ ചോദിക്കുമ്പോൾ അയാൾ പറഞ്ഞത്, എനിക്ക് എന്തോ നോട്ടീസ് കൊടുക്കാൻ വന്നതാണെന്ന്.. ഒരു സ്ത്രീയെ രാത്രി ബൈക്കിൽ ഫോളോ ചെയ്താണോ നോട്ടീസ് കൊടുക്കുന്നതെന്ന് ചോദിച്ചപ്പോൾ അയാൾക്ക് മിണ്ടാട്ടമില്ല..

അവര്‍ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ പിന്നെ അയാളുടെ പറയുന്നു, ഏതോ പോലീസ് ഓഫീസറിനെ അയാള്‍ക്ക് അറിയാം എന്നായിരുന്നു.. “അതുകൊണ്ട് സ്ത്രീകളെ രാത്രി നീ ഫോളോ ചെയ്യുമോ?” എന്നവര്‍ തിരിച്ചു ചോദിച്ചപ്പോള്‍ അയാള്‍ നിശബ്ദനായി ഒരു പാവത്തെപ്പോലെ പതുങ്ങിനിന്നു…

കേസ് എടുക്കണോ, എന്ന് ഓഫീസര്‍മാര്‍ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, വേണ്ട, അയാളെ താക്കീത് നൽകി വിടു എന്ന്..

ആ ഓഫീസര്‍മാര്‍ എന്നോട് ധൈര്യമായി പൊയ്ക്കൊള്ളാൻ പറഞ്ഞു.. ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും എനിക്ക് പോലീസിന്റെ കാൾ വന്നു, ‘എല്ലാം ഓക്കേ അല്ലേ’ എന്ന് അന്വേഷിക്കുവാൻ…

ഞാൻ വീട്ടിലെത്തി അല്പം കഴിഞ്ഞപ്പോൾ വീണ്ടും, ഒരു ഓഫീസർ വിളിച്ചു, വീട്ടിൽ എത്തിയോ എന്ന് അന്വേഷിച്ചു… ഫോൺ കട്ട്‌ ചെയ്യും മുൻപ് ആ ഓഫീസർ എന്നോട് ചോദിച്ചു, ‘ഹാപ്പി അല്ലേ..’ അതേ എന്ന് ഞാൻ സന്തോഷത്തോടെ മറുപടി കൊടുത്തു…

അവരുടെ ട്രെയിനിങ്ങിന്റെ ഭാഗമാകും. എങ്കിൽത്തന്നെയും ആ ചോദ്യം എനിക്ക് അതിയായ സന്തോഷംതന്നു.. ഇങ്ങനെയൊരു ചോദ്യം നമ്മൾ നമ്മുടെ ജീവിതത്തിൽ അപൂർവ്വമായിമാത്രം കേൾക്കുന്ന ചോദ്യമാണല്ലോ…

എന്തുകൊണ്ട് ഞാന്‍ കേസിനു പോയില്ല എന്ന് വിചാരിക്കാം, ചിലരെങ്കിലും. അതിന്റെ പിന്നിലുള്ള ഓരോ ആവശ്യങ്ങൾക്കു വേണ്ടി നടക്കുവാൻ ഞാൻ മാത്രേയുള്ളു, അതുകൊണ്ട്…

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക്, എവിടെയെങ്കിലും തനിയെ ഇതുപോലെ ഒരു പ്രശ്നം നേരിടേണ്ടി വരുമ്പോൾ ധൈര്യമായി 100-ലേക്ക് ഡയൽ ചെയ്യാം…എന്തെങ്കിലും പ്രശ്നങ്ങളിൽപ്പെട്ടു ഒറ്റയ്ക്കായിപ്പോയ സ്ത്രീകൾക്ക് ഇതൊരു ധൈര്യമാണ്…

പോലീസിനു പല പരിമിതികളുമുണ്ടാവും, പലര്‍ക്കും പല വിമര്‍ശനങ്ങളുമുണ്ടാവും… പക്ഷെ ഇതുപോലെ ഒരു ആപത് സന്ദര്‍ഭത്തില്‍ നമുക്ക് വിളിക്കാന്‍ പോലീസ് മാത്രമേയുള്ളു… പോലീസ് ചെയ്തത് അവരുടെ കടമയാവാം, പക്ഷെ എനിക്കത് നല്‍കിയ സമാധാനത്തിന് ഞാന്‍ അത്രമേല്‍ കടപ്പെട്ടിരിക്കുന്നു… “

Tags: Anweshanam.comkrishna thulasi bhaiകൃഷ്ണ തു‍ളസി ഭായ്നടി കൃഷ്ണ തു‍ളസി ഭായ്

Latest News

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം | vigilance-inquiry-at-cdit

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത | Power supply to be disrupted today as well

പത്തു ദിവസം, 4 ബലാത്സംഘങ്ങള്‍ ?: രാജ്യ തലസ്ഥാനത്ത് സ്ത്രീ ന: സ്വാതന്ത്ര്യമര്‍ഹതീ; പ്രതിയെ കാലില്‍ വെടിവെച്ച് പിടിച്ചു

ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി വക തഗ് മറുപടി: എത്ര ഉന്നത പദവിയാണെങ്കിലും വിവേചനമില്ലാതെ നിയമം നടപ്പിലാക്കപ്പെടും

ചിറയിന്‍കീഴിലെ കയ്യാങ്കളി ?: രമ്യാ ഹരിദാസ് MLAക്ക് താക്കീത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies