Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

മരണത്തിന് ആമുഖമായ  പുസ്തകം: ഡോ. ധനലക്ഷ്മിയുടെ കവിതാ സമാഹാരം “ഇനി എത്ര നാൾ” പുറത്ത് A book that is a prelude to death: Dr. Dhanalakshmi’s poetry collection “How Long” is out

*ഷാർജ പുസ്തകോത്സവത്തിലും അബുദാബി മലയാളി സമാജത്തിലും പുസ്തകം അവതരിപ്പിച്ചു *പ്രസിദ്ധീകരിക്കാതെ കണ്ടെത്തിയ ഇംഗ്ളീഷ് നോവലും വൈകാതെ പുറത്തിറക്കാൻ ശ്രമിക്കുമെന്ന് കുടുംബം 

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2025, 10:42 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അബുദാബി: അകാലത്തിൽ വിടവാങ്ങിയ പ്രവാസി ഡോക്ടറും എഴുത്തുകാരിയുമായ ഡോ. ധനലക്ഷ്മി മരണത്തിന് ആമുഖമായി എഴുതിയ കവിതാ സമാഹാരം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുൻകൈയിൽ വായനക്കാരിലേക്ക്.  ഒരു വർഷം മുൻപ് എഴുതി പ്രസിദ്ധീകരിക്കാതെ പോയ മരണവും പ്രണയവും പ്രമേയമായ കവിതകളാണ് യുഎഇയിൽ പ്രകാശനം ചെയ്തത്.

“എല്ലാ വാക്കുകളും എന്റെ കൂടെ പൊടിപിടിച്ച് മണ്ണിൽ തിരിഞ്ഞു പോവട്ടെ,” ജീവിതം പാതി വഴിയിൽ അവസാനിപ്പിക്കുന്നതിന് മുൻപ് ഡോക്ടർ കുറിച്ചുവച്ചു. എന്നെങ്കിലും പ്രകാശിപ്പിക്കാമെന്ന ആഗ്രഹത്തോടെ ഹരിതം ബുക്സിന്റെ പ്രതാപൻ തായാട്ടിന് ആ കവിതകൾ അയച്ചുകൊടുത്തു. പ്രസാധനത്തിനും മുൻപേ കഴിഞ്ഞ ജൂലൈയിൽ ഡോ. ധനലക്ഷ്മിയെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് അവരെ അറിയുന്നവർക്കെല്ലാം വലിയ നടുക്കമായിരുന്നു.

കുടുംബത്തിന്റെ അന്വേഷണത്തിൽ പുതു ജീവൻ നേടിയ പുസ്തകം

എഴുത്തിനെയും സൗഹൃദങ്ങളെയും സ്നേഹിച്ച ഡോ. ധനലക്ഷ്മിയുടെ പ്രസിദ്ധീകരിക്കപ്പെടാത്ത  സൃഷ്ടികൾ തേടിയുള്ള കുടുംബത്തിന്റെ അന്വേഷണമാണ് “ഇനി എത്ര നാൾ” എന്ന പുസ്തകത്തിന് പുതു ജീവനേകിയത്. ഡോക്ടറുടെ കുടുംബാംഗങ്ങൾ പ്രമുഖ പ്രസാധകരെ ബന്ധപ്പെട്ട് ഡോ. ധനലക്ഷ്മിയുടെ സൃഷ്ടികൾ അവരുടെ പക്കൽ ഉണ്ടോയെന്ന അന്വേഷണത്തിലായിരുന്നു. കവിതകൾ ഉണ്ടെന്ന കാര്യം പ്രതാപൻ തായാട്ട് അറിയിച്ചതോടെ “ഇനി എത്ര നാൾ” പുസ്തകത്തിന്റെ പ്രസാധനത്തിലേക്ക് കടന്നു. വിടവാങ്ങൽ നിശ്ചയിച്ചുറപ്പിച്ചതെന്ന് തോന്നിപ്പിക്കും പോലെയാണ് പുസ്തകത്തിലെ കവിതകളെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

അനുസ്മരണവും ആദരവുമായി പുസ്തകാവതരണം

യുഎഇയിലെ കലാ സാമൂഹിക സാംസ്കാരിക സദസ്സുകളിൽ സജീവമായിരുന്ന ഡോ. ധനലക്ഷ്മിയുടെ പുസ്തകത്തിന്റെ പ്രകാശനം വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തിലൂടെ അവർക്കുള്ള  ആദരവായി മാറി. ഡോ. ധനലക്ഷ്മി ദന്ത ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന എൽഎൽച്ച് ഹോസ്പിറ്റൽ മുസഫ ഉൾപ്പെടുന്ന ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന് ദുബായിൽ പുസ്തകം കൈമാറി. ഒപ്പം ഷാർജ അന്താരാഷ്‌ട്ര പുസ്തക മേളയിലും അബുദാബി മലയാളി സമാജത്തിലും പുസ്തകം അവതരിപ്പിച്ചു.

മരണത്തെയും പ്രണയത്തെയും പറ്റിയാണ് കവിതകളിലേറെയും, പ്രണയം എന്നത് മരണത്തോടുള്ള പ്രണയമാണെന്ന് തോന്നും, പ്രതാപൻ തായാട്ട് പറഞ്ഞു. സ്നേഹിച്ചു മതിവരാതെയാണ് ഡോ. ധനലക്ഷ്മി മടങ്ങിയതെന്ന് അബുദാബി മലയാളി സമാജത്തിൽ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരി കെ.പി സുധീര പറഞ്ഞു.

ReadAlso:

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

യുഎഇ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്

ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു

ദുബായിലും അബുദാബിയിലും സ്ഫോടന ശബ്ദങ്ങൾ; ഇറാൻ ആക്രമണം തുടരുന്നു; പ്രതിരോധം തീർത്ത് യുഎഇ!

പുസ്തകാവതരണ ചടങ്ങുകളിൽ എഴുത്തുകാരനും നിർമ്മാതാവുമായ മൻസൂർ പള്ളൂർ, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, കുടുംബാഗം ജയകൃഷ്ണൻ, എന്നിവർ സംസാരിച്ചു. അഡ്വ. ഹാഷിക് ടികെ, അബ്ദുൾ ജലീൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഡോ. ധനലക്ഷ്മിയുടെ ഇംഗ്ലീഷ് നോവലായ ‘അൺഫിറ്റഡ്’ എന്ന സൃഷ്ടിയെക്കുറിച്ച് മൻസൂർ പള്ളൂരിൽ നിന്ന് കുടുംബത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ ഇതും വെളിച്ചത്തെത്തിക്കാനാണ് കുടുംബത്തിന്റെ ശ്രമം. കണ്ണൂർ തളാപ്പ് സ്വദേശിയായിരുന്ന ഡോ. ധനലക്ഷ്മി മലയാളം കഥകളും കവിതകളും അടങ്ങുന്ന നാല് പുസ്തകങ്ങളുടെയും ഒരു ഇംഗ്ളീഷ് കവിതാ സമാഹാരത്തിന്റെയും രചയിതാവാണ്.

Tags: DR.SHAMSHEER VAYALILഡോ. ഷംഷീർ വയലിൽA book that is a prelude to death: Dr. Dhanalakshmi's poetry collection "How Long" is outഡോ. ധനലക്ഷ്മിഇനി എത്ര നാൾബുർജീൽ ഹോൾഡിങസ്

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies