ചങ്ങനാശേരി: ചങ്ങനാശേരി സ്വദേശിനിയായ യുവതി ഇസ്രയേലിൽ വാഹനാപകടത്തിൽ മരിച്ചു. തുരുത്തി മുട്ടത്തിൽ വിഷ്ണുവിന്റെ (കുവൈത്ത്) ഭാര്യ ശരണ്യ പ്രസന്നൻ (മാളു – 34) ആണു മരിച്ചത്. ഇസ്രയേലിൽ ഹോം നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു ശരണ്യ.
ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഉണ്ടായ അപകടമുണ്ടായതെന്നാണ് ലഭ്യമായ വിവരം. മക്കൾ: എം.വി.വിജ്യൽ, എം.വി.വിഷ്ണു. കുറിച്ചി കല്ലുങ്കൽ പ്രസന്നൻ്റെയും ശോഭയുടെയും മകളാണു ശരണ്യ.
















