തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പാണ്. ജഗതി വാര്‍ഡില്‍ പൊരിഞ്ഞ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത് പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ തന്നെ. അതില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകട്ടെ സിനിമാ താരം പൂജപ്പുര രാധാകൃഷ്ണനാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ വോട്ട് പിടുത്തത്തില്‍ വരെ പൂജപ്പുര രാധാകൃഷ്ണന്‍ വിനായാന്വിതനായിട്ടാണ് കാണപ്പെടുന്നത്. അല്ലെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു എളിമയുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 90കളിലും അതിനു മുമ്പും ഇറങ്ങിയ ഭൂരിഭാഗം സിനിമകളിലും പൂജപ്പുര രാധാകൃഷ്ണന്‍ ചെറിയ റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2000 ത്തിനു ശേഷം സീരിയലുകളിലേക്ക് ചുവടുമാറ്റി. ഗണേഷ്‌കുമാര്‍ മന്ത്രിയായതോടെ അദ്ദേഹത്തിനൊപ്പമായിരുന്നു. ഇപ്പോഴിതാ പുതിയ ചുമതലയിലേക്കും മത്സരത്തിലേക്കും കടന്നിരിക്കുന്നു.
അപ്പോഴും തന്റെ ജീവിത മാര്‍ഗമായ അഭിനയം വിട്ടു പോകാന്‍ അദ്ദേഹത്തിനു മനസ്സു വരുന്നില്ല. കൊമേഡയനായിട്ടാണ് പൂജപ്പുര രാധാകൃഷ്ണനെ അറിയപ്പെടുന്നതു പോലും. അതുകൊണ്ടു തന്നെ വോട്ടുപിടിക്കാന്‍ നവരസങ്ങളെല്ലാം മുഖത്ത് ആവാഹിച്ചാണ് സ്‌ക്വാഡ് വര്‍ക്കുകള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ജഗതി റോഡിലൂടെ പോകുമ്പോള്‍ ഒരു മീന്‍കാരിയെ കണ്ടു. പിന്നീടു നടന്നത്, സിനിമാ ഷൂട്ടാണോ, അതോ വോട്ടു പിടുത്തമാണോ, അതോ പ്രണയ സല്ലാപമാണോ എന്നൊന്നും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിയാത്ത വിധം ഇഴുകിച്ചേര്‍ന്നതായിരുന്നു. നല്ലൊരു അഭിനേതാവിനേ നല്ലൊരു സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയൂ എന്ന് പൂജപ്പുര രാധാകൃഷ്ണനും മീന്‍കാരിയും തമ്മിലുള്ള സംസാരത്തിലൂടെ മനസ്സിലായി. ആക്ഷനും കട്ടിനും ഇടയില്‍ ഒതുങ്ങാത്ത ആ വോട്ടു പിടുത്തം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരിക്കുകയാണ്.
- മീന്‍കാരിയോട് പൂജപ്പുര രാധാകൃഷ്ണന്‍ നത്തിയ കുശലാന്വേഷണം ഇങ്ങനെയാണ്
പൂജപ്പുര രാധാകൃഷ്ണന്‍: നമസ്‌ക്കാരം, എന്നെ മനസ്സിലായോ
മീന്‍കാരി: ഓ അറിയാം അറിയാംപൂജപ്പുര രാധാകൃഷ്ണന്‍: എങ്ങനെ അറിയാം
മീന്‍കാരി: സീരിയലില്‍ കണ്ടിട്ടുണ്ട്പൂജപ്പുര രാധാകൃഷ്ണന്‍: ആ…..അതുകൊണ്ട് ഒരു ഉപകാരം ചെയ്യണം. എന്തു മീനാണുള്ളത്
മീന്‍കാരി: അയല മത്തി ചൂരപൂജപ്പുര രാധാകൃഷ്ണന്‍: അതില്‍ക്കൂടെ ബസ്സുംകൂടെ കേറ്റിക്കോണം.
മീന്‍കാരി: ഓ..ഓകെ..ഓകെപൂജപ്പുര രാധാകൃഷ്ണന്‍: ബസ്സാണ് എന്റെ ചിഹ്നം. ഇവിടെയുള്ള ആള്‍ക്കാരോടെല്ലാം എനിക്ക് വോട്ടു ചെയ്യണണെന്ന് പറയണം. നാളെ മീന്‍ കൊടുക്കാന്‍ പോകുന്ന വീടുകളിലും രാധാകൃഷ്ണന്‍ ചേട്ടന് വോട്ടു കൊടുക്കാന്‍ പറയണം.
സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന സന്തോഷപൂര്‍വ്വം സ്വീകരിച്ച് പൂജപ്പുരയ്ക്ക് വിജയശംസകളും നേര്‍ന്നാണ് മത്സ്യ കച്ചവടക്കാരി പോയത്. നടനും ഗതാഗതമന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെ സന്തത സഹചാരിയും, മനസ്സു സൂക്ഷിപ്പുകാരനും കൂടിയാണ് ഇദ്ദേഹം. ജഗതി വാര്‍ഡ് എല്‍.ഡി.എപിന്റെ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ്(ബി) ക്കാണ് നല്‍കിയിരിക്കുന്നത്. അതായത് ഗതാഗതമന്ത്രിയുടെ ഒപ്പം. ഗതാഗത വകുപ്പ് ഗണേഷ്‌കുമാറിന്റേത് ആയതു കൊണ്ടും ജഗതി വാര്‍ഡ് കേരളാ കോണ്‍ഗ്രസിന്റെ സീറ്റായതു കൊണ്ടുമാണ് സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം ബസ് ആക്കിയത്. ‘ഞാന്‍ എങ്ങനെയാണോ എന്റെ ksrtc യെയും മറ്റു വകുപ്പുകളെയും നോക്കുന്നത്, അതുപോലെത്തന്നെ ജഗതി വാര്‍ഡിനെ പൂജപ്പുര രാധാകൃഷ്ണന്‍ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നാണ് ഗണേഷ്‌കുമാര്‍ മന്ത്രി പറയുന്നത്.
CONTENT HIGH LIGHTS; ‘Shoot’ or ‘vote’?: Actor Poojappura Radhakrishnan’s appeal to the fisherwoman with action and humor; When you say ‘ayala mathi choora’, don’t forget to say ‘bus’ too?
















