ശബരിമലയില്‍ മണ്ഡല മകരവിളക്ക് ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ സര്‍ക്കാര്‍ പറഞ്ഞ ക്രമീകരണങ്ങളെല്ലാം പാളി. എന്നാല്‍, ഇത് മുതലെടുത്ത് ആരോപമങ്ങളുമായി വന്ന ബി.ജെ.പി-ആര്‍.എസ്.എസ് രാഷ്ട്രീയങ്ങള്‍ക്കും കോണ്‍ഗ്രസിനും ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഡി.ജി.പി കൂടിയായ അലക്‌സാണ്ടര്‍ ജേക്കബ്. അദ്ദേഹം ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയക്കു പറഞ്ഞ കാര്യങ്ങളെല്ലാം ശബരിമലയെ സംബന്ധിച്ച് അക്ഷാരാര്‍ത്ഥത്തില്‍ സത്യങ്ങളായിരുന്നു. എന്താണ് പ്രശ്‌നമെന്നും, എങ്ങനെയാണ് അത് മറികടക്കേണ്ടതെന്നും, ആരാണ് പ്രശ്‌നക്കാരെന്നും, മറ്റിടങ്ങളെ വെച്ച് ശബരിമലയിലെ സുരക്ഷയുമെല്ലാം അദ്ദേഹം പറഞ്ഞു. ഇതോടെ പൊളിഞ്ഞു വീണത്, ശബരിമലയുടെ പ്രശ്‌നങ്ങളെ കുറിച്ച് ഇതുവരെ പറഞ്ഞോണ്ടിരുന്നവരുടെ പച്ചനുണകളാണ്.
അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞതിനപ്പുറം ശബരിമലയില്‍ മറ്റൊന്നും ആര്‍ക്കും പറയാനുണ്ടാകില്ല എന്നു തന്നെയാണ് മനസ്സിലാക്കണ്ടതും. കാരണം, അദ്ദേഹം ശബരിമലയു ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥനായിരുന്നു. മൂന്നു വര്‍ഷം അവിടെ ജോലി ചെയ്തിട്ടുമുണ്ട്. പോലീസുകാരും ഭക്തരും ദേവസ്വംബോര്‍ഡും അനുഭവിക്കുന് പ്രശ്‌നങ്ങള്‍ എന്താണെന്ന് കൃത്യമായും വ്യക്തമായും മനസ്സിലാക്കി ഉദ്യോഗസ്ഥന്‍ കൂടിയാണദ്ദേഹം. ശബരിമലയുമായി ബന്ധപ്പെട്ട് വരുന്ന പരാതികളുടെ വസ്തുത ലക്ഷകണക്കിന് ഭക്തര്‍ക്ക് മനസ്സിലാവുന്ന വിധം അതിന്റെ എല്ലാ രാഷ്ട്രീയ അജണ്ടകളെയും പൊളിച്ചടുക്കിയാണ് അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിച്ചത്.
- അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞത്
ഡെയ്‌ലി ഒരുലക്ഷം പേര്‍ വരുന്നതിന് പകരം 50,000 പേരെ മാത്രം പ്രവേശിപ്പിക്കുന്ന തരത്തില്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് കൊണ്ട് ശ്രമിക്കുന്നില്ല, എന്ത് കൊണ്ട് അധികം വരുന്നവരെ തടയുന്നില്ല എന്നാണ് കോടതിയും മാധ്യമങ്ങളും ചോദിക്കുന്നത്.”ശരി.. മക്കയില്‍ ഹജ്ജ് തീര്‍ത്ഥാടന കാലത്ത് ചെയ്യുന്നത് പോലെ ഇവിടെയും ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണം സ്ലോട്ട് വെച്ച് ഒരുവര്‍ഷം ഇത്ര ആളുകള്‍ മാത്രംമതി എന്ന് കേരളം തീരുമാനിച്ചു എന്ന് വെയ്ക്കുക. ശരാശരി കണക്കു നോക്കിയാല്‍ അങ്ങിനെ വരുമ്പോള്‍ ഒരുവര്‍ഷം 90 ലക്ഷം ഭക്തര്‍ക്ക് ശബരിമലയില്‍ വരാന്‍ കഴിയില്ല. പുറത്തായിരിക്കും.
അവരോട് വരണ്ടെന്ന് പറയാന്‍ കഴിയുമോ. ആളുകള്‍ മാലയിട്ട് വൃതം എടുത്ത് നിക്കുമ്പോള്‍ ഇക്കൊല്ലം പറ്റില്ല, അടുത്ത സ്ലോട്ട് വരട്ടെ എന്നിട്ട് പോകാം എന്ന് പറയാന്‍ പറ്റില്ല. അതാണ്, കോടതി പറയുന്നത് കേട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോയാല്‍ നാട് കത്തും. അല്ലെങ്കില്‍ കത്തിക്കും. മാത്രമല്ല, ശബരിമലയിലെ വരുമാനം കുറയും. ചിലപ്പോള്‍ കടത്തിലുമാകും. ഇനി കാലോചിതമായി പതിനെട്ടാം പടിയ്ക്ക് വീതി കൂട്ടി അതിന്റെ ഇപ്പോഴുള്ള കുത്തനെയുള്ള സ്ട്രെക്ചറില്‍ മാറ്റം വരുത്തിയാല്‍ കുറെ കൂടി സുഗമമാകും. പക്ഷേ എവിടെയും എഴുതി വെയ്ക്കാത്ത ആചാരത്തിന്റെ പേരില്‍ അത് സമ്മതിക്കില്ല.
ഈ ചെറിയ പടിക്കെട്ടില്‍ ജോലിചെയ്യുന്ന പോലീസുകാരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. മണിക്കൂറുകളോളം ഒറ്റകാലിലും കുനിഞ്ഞുമൊക്കെ നിന്നാണ് അയ്യപ്പന്‍മാരെ കയറ്റി വിടുന്നത്. ഒരു തോര്‍ത്തിന്റെ ബലത്തില്‍ സര്‍ക്കസ്സുകാരെപ്പോലെയാണ് തിരക്കിനിടയില്‍ ഒരു അയ്യപ്പന്‍ പോലും വീഴാതെ സുരക്ഷിതമായി കയറ്റി വിടുന്നത്. ഒരു പരാതിയും പറയാതെ, ഒരു വിഷമവും അറിയിക്കാതെയാണ് അവര്‍ ജോലി ചെയ്യുന്നത്. അവരെ വന്ദിക്കണ്ട, പക്ഷെ, നിന്ദിക്കാതിരിക്കാമല്ലോ. കുംഭമേളയ്ക്ക് പോയി മരിച്ചത് 370 പേരാണ്. ഗുജറാത്തിലെ ക്ഷേത്രത്തിലെ മരിച്ചത് 60 പേര്‍. തിരുപ്പതിയില്‍ വേറെ കുറെ പേര്‍. തമിഴ്‌നാട്ടില്‍ ഒരു നടന്റെ രാഷ്ട്രീയ പരിപാടിക്കു പോയി മരിച്ചത് 40 പേര്‍. ശബരിമലയില്‍ ഒരു ലക്ഷം പേര്‍ കണക്കില്‍പ്പെടാതെ വന്നിട്ടും മരണം സംഭവിക്കുന്നില്ല.
അത് കേരളാ പോലീസിന്റെ കൃത്യമായ പ്രവര്‍ത്തനം കൊണ്ടു തന്നെയാണ്. അത് സമ്മതിക്കണമെന്നില്ല. പക്ഷെ, പോലീസുകാരെ അടച്ചാക്ഷേപിക്കരുത്. നിലവില്‍ 500 ടോയ്ലെറ്റുകളാണ് ഉള്ളത്. ഇതൊരു ആയിരമോ രണ്ടായിരമോ ആക്കിയാല്‍ ആ പ്രശ്‌നം തീരും. ലക്ഷകണക്കിന് മനുഷ്യരുടെ മല മൂത്ര വിസര്‍ജ്യം പമ്പയില്‍ ഒഴുക്കി വിടാന്‍ പറ്റില്ല. അതിന് ബയോ ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങാന്‍ 25 ഏക്കര്‍ സ്ഥലമെങ്കിലും വേണം. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി കേരളം ഇത് പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഒരിഞ്ചു ഭൂമി ഇക്കാര്യത്തില്‍ തന്നിട്ടില്ല. പമ്പയില്‍ തീര്‍ത്ഥടകരും വാഹനങ്ങളും കൊണ്ട് സൂചി കുത്താന്‍ ഇടമില്ല. റോഡിന്റെ വീതി കൂട്ടാന്‍ സ്ഥലം അനുവദിക്കാന്‍ കേന്ദ്രം തയ്യറാകുമോ. ദര്‍ശനം കഴിഞ്ഞ് തിരികെ പോകുന്നവര്‍ക്ക് പമ്പയില്‍ നിന്ന് ഓപ്പോസിറ്റ് ഡയറക്ഷനില്‍ മറ്റൊരു റോഡ് നിര്‍മിച്ചാല്‍ ആ പ്രശ്‌നം തീരും.
അതിനുള്ള സ്ഥലം ചോദിക്കുമ്പോള്‍ ലോകത്തെ കാലാവസ്ഥ സന്തുലനവും പരിസ്ഥിതിയും തകരുമെന്ന ന്യായം പറയും. ചെങ്ങന്നൂര്‍ -ശബരി റെയില്‍വേ ലൈന്‍ പണി പൂര്‍ത്തിയാക്കണം. ഹെലിപാഡ് വേണം. ആരോഗ്യ സംരക്ഷണം മുന്‍ നിര്‍ത്തി വലിയ ഹോസ്പിറ്റല്‍ വേണം. ശബരിമല റോപ്പ് വേ കൊണ്ട് വരണം. ഇതൊന്നും വരാതെ ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ല.
CONTENT HIGH LIGHTS;Was Alexander Jacob the only one who told the truth?: Everyone has told blatant lies about Sabarimala so far; why not salute and not insult the suffering policemen?
















