Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ഊത്ത് നിര്‍ത്തി KSRTC ?: മദ്യപാനത്തില്‍ സോഷ്യലിസം പ്രഖ്യാപിച്ചു; ബ്രീത്ത് അനലൈസറില്‍ സ്റ്റേഷന്‍ മാസ്റ്റര്‍തന്നെ ഊതിയൂതി എണ്ണം തികയ്ക്കുന്നു; സ്‌പെഷ്യല്‍ സ്‌ക്വാഡുമില്ല, ആര്‍ക്കും പരാതിയുമില്ല (എക്‌സ്‌ക്ലൂസിവ്)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 21, 2025, 12:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പോടു കൂടി ഈ വാര്‍ത്ത ആരംഭിക്കാം. ഇല്ലെങ്കില്‍, മദ്യത്തെയും മദ്യത്തിനെ പ്രോത്സാഹിപ്പിക്കുന്ന വകുപ്പിനെയും കുറിച്ച് പറഞ്ഞാല്‍ ആരെങ്കിലും തെറ്റിദ്ധരിച്ചാലോ. പറയാന്‍ പോകുന്നത്, KSRTCയില്‍ ഇപ്പോള്‍ നടപ്പാക്കിയ സോഷ്യലിസത്തെ കുറിച്ചാണ്. മദ്യപിച്ചവരും മദ്യപിക്കാത്തവരും സമത്വ സുന്ദരമായി ജോലിചെയ്യുന്ന ഇടമായി മാറിയിരിക്കുകയാണ് KSRTC. അതിനു കാരണഭൂതരായത്, സ്‌പെഷ്യല്‍ സ്‌ക്വാഡും, സ്റ്റേഷന്‍ മാസ്റ്റര്‍മാരും, പിന്നെ ജീവനക്കാരുടെ സ്വന്തം സംഘടനകളുമാണ്. KSRTCയിലെ മദ്യപാനികളായ (എല്ലാവരുമല്ല) ജീവനക്കാരെല്ലാം ഇപ്പോള്‍ കാരണഭൂതന്‍മാരെ വാഴ്ത്തിപ്പാടുന്നുണ്ട്. മദ്യപാനികളായ ജീവനക്കാരെ ഓടിച്ചിട്ട് പിടിച്ച് സസ്‌പെന്റ് ചെയ്യാനും, സ്ഥലംമാറ്റാനുമൊക്കെ നിര്‍ദ്ദേശിച്ച മന്ത്രിയും ഇപ്പോ മിണ്ടുന്നില്ല.

മദ്യപിക്കുന്നത്, കഠിനമായ ജോലിഭാരം മറക്കാനും, ഉല്ലാസവും ആനന്ദവും ശാരീക ഉന്‍മേഷവും കിട്ടാനുമാണ്. അല്‍പ്പം മദ്യപിക്കുമ്പോള്‍, അതില്‍ ഒരുതുള്ളി മദ്യം വിരല്‍തൊട്ട് കാരണവന്‍മാര്‍ക്കായി കുടയാറുണ്ട്. ഇങ്ങനെ ചെയ്യുന്നത്, സകലലോക മദ്യപന്‍മാരുടെ ഒരു പരമ്പരാഗത ആചാരം കൂടിയാണ്. അതിനു ശേഷമാണ് വലിച്ചു കുടിക്കുന്നത്. എന്നാല്‍, KSRTCയിലെ മദ്യപന്‍മാര്‍ ഇപ്പോള്‍, ആചാരം മാറ്റി. കാരണവന്‍മാര്‍ക്കുള്ള നല്‍കിയിരുന്ന ആ ഒരുതുള്ളി മദ്യം, നിയമത്തിന്റെ നൂലാമാലകള്‍ക്കിടയിലൂടെ തങ്ങള്‍ക്ക് ജോലിക്കിടയില്‍ മദ്യപിക്കാന്‍ വഴിയൊരുക്കിത്തന്ന കാരണഭൂതന്‍മാര്‍ക്കാണ് നല്‍കുന്നത് എന്നാണ് ജീവനക്കാര്‍ക്കിടയിലെ കരക്കമ്പി. അതുകൊണ്ട് മദ്യപാനികളെ കണ്ടെത്താന്‍ KSRTC നടത്തിയിരുന്ന സ്‌ക്വാഡ് പരിപാടിയും, ബ്രീത്ത് അനലൈറുമൊന്നും ഇപ്പോള്‍ ഇല്ല. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ബ്രീത്ത് അനലൈസര്‍ പൂര്‍ണ്ണമായും ഉപയോഗിക്കാതെ വെച്ചിരിക്കുകയാണ്.

ഗണേഷ്‌കുമാര്‍ മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തിലായിരുന്നു മദ്യപാനികള്‍ക്ക് പൂട്ടു വീണത്. എന്നാല്‍, യാത്രക്കാരുടെ മുമ്പിലും, മറ്റു ജീവനക്കാരുടെ മുന്ുിലും വെച്ചൊക്കെ ബ്രീത്ത് അലൈസറില്‍ ഊതിച്ച് നാണം കെടുത്തുന്ന അവസ്ഥ വന്നതോടെ യൂണിയന്‍ ഇടപെട്ടു. അതോടെ പരസ്യമായ ഊത്ത് നിര്‍ത്തി. പിന്നെ സ്‌ക്വാഡിന്റെ ഊത്ത് പരിപാടി തുടങ്ങി. സര്‍പ്രൈസ് വിസിറ്റുകള്‍ നടത്തി സ്‌ക്വാഡ്കാര്‍ മദ്യപാനികളെയും അല്ലാത്തവരെയുമെല്ലാം നിരന്തരം ഊതിക്കാന്‍ തുടങ്ങി. ഇതും വലിയ തലവേദനയായി. രോഗങ്ങള്‍ക്ക് മരുന്നു കഴിച്ചവരും, തലേന്ന് മദ്യപിച്ച് ഹാംഗ് ഓവര്‍ ഉള്ളവരും, പല്ലുതേയ്ക്കാത്തവരുമെല്ലാം ഊതിയത് ബ്രീത്ത് അലൈസറിന് മദ്യപാനികളായിട്ടാണ് മനസ്സിലായത്.

ഇതോടെ ജീവനക്കാര്‍ക്കല്ല, ബ്രീത്ത് അനലൈസറിനാണ് പ്രശ്‌നമെന്ന താത്വികമായ ന്യായം വ്യാപകമായി കേള്‍ക്കാന്‍ തുടങ്ങി. നിശ്ചിത അളവില്‍ ആള്‍ക്കഹോള്‍ ശരീരത്തിലുണ്ടെങ്കില്‍ മാത്രമേ ബ്രീത്ത് അനലൈസര്‍ കരയൂ എന്നതൊന്നും അവിടെ ഏശിയില്ല. അങ്ങനെ സ്‌ക്വാഡിന്റെ പ്രവര്‍ത്തനവും സംശയത്തിന്റെ നിഴലിലാക്കി. വെടക്കാക്കി തനിക്കാക്കുക എന്ന ശൈലിയായിരുന്നു ഇതിന്റെ പിന്നിലെന്ന് പിന്നീട് ചില ഉദ്യോഗസ്ഥര്‍ക്കു മനസ്സിലായെങ്കിലും അവരും കണ്ണടച്ചു. ആദ്യഘട്ടത്തില്‍ വളരെ കുറച്ചു ബ്രീത്ത് അനലൈസറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും പിന്നീട് ഈ മെഷീന്‍ വാങ്ങാന്‍ തന്നെ ടെന്‍ഡറും കമ്മിഷനുമൊക്കെ വാഖ്ഖിയ കഥകള്‍ വേറെയും പറയുന്നുണ്ട് ജീവനക്കാര്‍. അങ്ങനെ അഴിമതിയിലൂടെ ബ്രീത്ത് അലൈസര്‍ വാങ്ങി ഓരോ ഡിപ്പോകള്‍ക്കു കൊടുത്ത വകയില്‍ എത്രലക്ഷം ആയെന്ന് അന്വേഷിക്കുന്നുണ്ട്.

എല്ലാ ഡിപ്പോകളിലും ബ്രീത്ത് അനലൈസര്‍ കൊടുത്തുകൊണ്ട് സോഷ്യലിസം നടപ്പാക്കിയ KSRTC ജീവനക്കാരെ ഊതിക്കുന്നതിലും സോഷ്യലിസം കൊണ്ടുവന്നു. ഡിപ്പോയില്‍ നിന്നും സര്‍വീസ് പോകുന്ന ബസിന്റെ ഡ്രൈവറും കണ്ടക്ടറും ജോലിക്കു മുമ്പ് ഊതണം. ഊത്തിനു പിന്നാലെ ബ്രീത്ത് അനലൈസര്‍ കരഞ്ഞാല്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി എടുക്കാനാവില്ല. ബ്രീത്ത് അനലൈസര്‍ കരഞ്ഞില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ചിരിച്ചോണ്ട് ഡ്യൂട്ടി ചെയ്യാം. ഓരോ ഡിപ്പോയിലെയും സര്‍വ്വീസിനനുസരിച്ചുള്ള ജീവനക്കാരുടെ എണ്ണമാണ് ബ്രീത്ത് അനലെസര്‍ പരിശോധന നടത്തി് എന്നുറപ്പാക്കുന്ന കണക്കും. എല്ലാ ദിവസവും രാവിലെ മുതല്‍ സര്‍വ്വീസുകള്‍ പോകുന്ന മുറയ്ക്ക് സ്‌റ്റേഷന്‍ മാസ്റ്ററാണ് ബ്രീത്ത് അനലൈസറില്‍ ജീവനക്കാരെ ഊതിച്ച് കണക്കെടുക്കേണ്ടത്. ഇടക്കാലത്ത്, ജീവനക്കാര്‍ ഊതിയിരുന്നെങ്കിലും ഇപ്പോള്‍ ഊത്ത് പൂര്‍ണ്ണമായും നിര്‍ത്തി. ബ്രീത്ത് അനലൈസര്‍ മൂലയിലുമായി.

  • സ്‌റ്റേഷന്‍ മാസ്റ്ററുടെ കണക്കൊപ്പിക്കല്‍ ഊത്ത് (ഒരു ജീവനക്കാരന്‍ പറഞ്ഞത്)

KSRTCയിലെ മദ്യപാനികളെ ഓടിച്ചിട്ട് പിടിച്ചിരുന്ന സമയത്ത്, ഡിപ്പോയിലെ ബ്രീത്ത് അനലൈസര്‍ പരിശോധനയുടെ കണക്കൊപ്പിക്കാന്‍ മദ്യപിക്കാത്ത സ്റ്റേഷന്‍ മാസ്റ്റും മറ്റു സത്സ്വഭാവികളുമായ ജീവനക്കാരുമാണ് ബ്രീത്ത് അനലൈസറില്‍ മാറിമാറി ഊതി എണ്ണം തികച്ചിരുന്നത്. ഈ ഞെട്ടിക്കുന്ന സത്യം പറഞ്ഞതും KSRTCയിലെ വിശ്വസ്തരായ ജീവനക്കാര്‍ തന്നെയാണ്. അങ്ങനെ മദ്യപാനികളായ ജീവനക്കാരെ രക്ഷിക്കാനും, തങ്ങളുടെ ഡിപ്പോയില്‍ മദ്യപാനികള്‍ ഇല്ലെന്നും വരുത്താനുള്ള ഒരു പ്രത്യേക തരം ഊത്തായിരുന്നു സ്റ്റേഷന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നടത്തിയിരുന്നത്. ഡിപ്പോയിലെ എല്ലാവരെയും ഊതിച്ചെന്നുള്ള കണക്കിനേക്കാള്‍, ആരും മദ്യപാനികള്‍ അല്ലെന്നതാണ് പ്രധാനമായും അറിയിക്കേണ്ടത്. ഡിപ്പോയിലെ എല്ലാവരും മദ്യപാനികളല്ലെന്ന് കാണിക്കണമെങ്കില്‍ സ്റ്റേഷന്‍മാസ്റ്റര്‍ തന്നെ മദ്യപിക്കാതെ വരണം. എന്നിട്ട്, ഡിപ്പോയിലെ എല്ലാ ജീവനക്കാര്‍ക്കും വേണ്ടി ബ്രീത്ത് അനലൈസറില്‍ ഊതണം. ഇങ്ങനെയാണ് ഡിപ്പോയെ മദ്യപാനികളില്ലാത്ത ഡിപ്പോയാക്കി മാറ്റുന്നത്. ഒരാള്‍ എല്ലാവര്‍ക്കും വേണ്ടി ഊതിക്കൊണ്ട് സോഷ്യലിസം നടപ്പാക്കിയിരുന്നു. ഒടുവില്‍ ഈ ഊത്തും ക്രമേണ നിര്‍ത്തി. ഇപ്പോള്‍ ബ്രീത്ത് അനലൈസര്‍ ഊതാനോ ഊതിക്കാനോ ഉപയോഗിക്കുന്നില്ല. ഇതിന്റെ പേരില്‍ ലക്ഷങ്ങള്‍ ചെലവിട്ടതു മാത്രം മിച്ചം. അങ്ങനെ KSRTCയിലെ മദ്യപാനികളും മദ്യപാനികളല്ലാത്തവരും സമത്വത്തോടെ ജോലി ചെയ്യുകയാണ് ഇപ്പോള്‍. ഇങ്ങനെയാണ് KSRTC സോഷ്യലിസം നടപ്പാക്കിയിരിക്കുന്നത്.

  • സംഘടനകളുടെ പങ്ക് (ഒരു ജീവനക്കാരന്‍ പറഞ്ഞത്)

ഡിപ്പോകളില്‍ സംഘടനകളുടെ യൂണിറ്റ് സമ്മേളനങ്ങളും, പരിപാടികളും നടക്കും. അപ്പോഴൊക്കെ ജീവനക്കാര്‍ ചെറുതായി മദ്യപിക്കാറ് പതിവാണ്. അതൊന്നും ആരും വകവെയ്ക്കാറുമില്ല. ഇങ്ങനെ സമ്മേളന കാലത്തൊന്നും ബ്രീത്ത് അനലൈസര്‍ പരിശോധന നടത്താറുമില്ല. മറ്റൊന്ന്, സംഘടനാ നേതാക്കള്‍ തന്നെ സ്‌റ്റേഷന്‍ മാസ്റ്ററായി ഇരിക്കുന്നതാണ്. ഇങ്ങനെയുള്ള സ്ഥലത്തും തൊഴിലാളി ദ്രോഹ നടപടിയായ ബ്രീത്ത് അനലൈസര്‍ പ്രയോഗം ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തും. ഇങ്ങനെ ജീവനക്കാര്‍ക്കൊപ്പം നിതാന്ത ശ്രദ്ധയോടെയാണ് സംഘഠനകള്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

CONTENT HIGH LIGHTS; KSRTC stops smoking?: Socialism declared in drinking; Station Master himself checks the breathalyzer; No special squad, no one complains (Exclusive)

Tags: DRUNKEN DRIVEANWESHANAM NEWSBREATH ANALISERKSRTC MDPRAMOJ SANKARKSRTC ഊത്ത് നിര്‍ത്തി ?KSRTCമദ്യപാനത്തില്‍ സോഷ്യലിസം പ്രഖ്യാപിച്ചുCONDUCTORസ്‌പെഷ്യല്‍ സ്‌ക്വാഡുമില്ലKB GANESH KUMARആര്‍ക്കും പരാതിയുമില്ല (എക്‌സ്‌ക്ലൂസിവ്)KSRTC DRIVERബ്രീത്ത് അലൈസറില്‍ സ്റ്റേഷന്‍ മാസ്റ്റര്‍തന്നെ ഊതിയൂതി എണ്ണം തികയ്ക്കുന്നുKSRTC MINISTER GANESH KUMAR

Latest News

ഉണ്ണിയേശു പള്ളി സെമിത്തേരി കല്ലറയിലെ മൂന്നാമനാര് ?: അത് സിജോയുടെ മൃതദേഹമല്ലെന്ന് ഭാര്യ: കല്ലറ തുറന്നു പരിശോധിക്കുന്നു

PM-ശ്രീ ആരുടെ മുഖശ്രീ?: UDF-ശ്രീയോ ? LDF-ശ്രീയോ ?; ഭാവി ഇന്നറിയാം ?; മന്ത്രിസഭാ ഉപസമിതി യോഗം നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം

എൻജിനിയറിങ് കോളേജുകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സംയുക്ത ഇടപെടൽ ശക്തമാക്കും: മന്ത്രി റോജി എം. ജോൺ

ചുഴറ്റിയടിച്ച് ഓപ്പറേഷന്‍ തൂഫാന്‍: അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കുന്നു; കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ- സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും: വേതന പാക്കേജ് പരിഷ്‌കരിക്കല്‍ വിഷയത്തില്‍ ഇടപെടും; മന്ത്രി അനൂപ് ജേക്കബ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies