തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടിൽ പരിശോധന.
ആറന്മുളയിലെ പത്മകുമാറിന്റെ വസതിയിലെത്തി എസ്‌ഐടി സംഘമാണ് പരിശോധന നടത്തുന്നത്. പത്മകുമാറും സംഘവും ആറന്മുളയിലെ വീട്ടിലിരുന്നാണ് സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾ നടത്തിയത് എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
















