മഞ്ചേരി: സ്വകാര്യ ബസിൽ 3.75 ലക്ഷം രൂപ കവർന്ന കേസ് മാസങ്ങളോളം പോലീസിനെ വെട്ടിച്ചുപോയ മുഖ്യപ്രതി ഒടുവിൽ മഞ്ചേരി പോലീസിന്റെ പിടിയിൽ. കൂടത്തായി പുതിയേടത്ത് സ്വദേശിയായ അർജുൻ ശങ്കറിനെ (35) ആണ് സബ് ഇൻസ്പെക്ടർ അഖിൽ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 23ന് വൈകീട്ട് നാലോടെയാണ് സംഭവം. മഞ്ചേരി പട്ടർകുളം സ്വദേശിയായ 61കാരൻ സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ മഞ്ചേരി സീതിഹാജി സ്റ്റാൻഡിൽ കൃത്രിമ തിരക്ക് സൃഷ്ടിച്ച് ബസിൽ കയറിയ സംഘം, വയോധികന്റെ പാൻറിന്റെ പോക്കറ്റ് മുറിച്ച് 25,000 രൂപയും 14,000 യു.എ.ഇ ദിർഹവും (3,50,000 രൂപ) കവർന്നു. കേസിലെ മറ്റു പ്രതിക ളായ ഒളവട്ടൂർ വടക്കുംപുലാൻ അബ്ദുല്ലക്കോയ എന്ന ഷാനവാസ് (46), കുട്ടാളിക ളായ കൊണ്ടോട്ടി കാളോത്ത് തൊട്ടിയൻകണ്ടി ജുനൈസുദ്ദീൻ (50), ഊർങ്ങാട്ടിരി ആലിൻചുവട് മഞ്ഞക്കോടവൻ ദുൽകിഫ് ലി (45) എന്നിവരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. ഇവർ റിമാൻഡിലാണ്.
അർജുൻ ശങ്കർ ഇതിനുമുന് സമാന മോഷണക്കേസിൽ ജയിൽവാസം അനുഭവിച്ചയാളാണ്. ജാമ്യത്തിൽ പുറത്തിറങ്ങിയതിനു ശേഷം വീണ്ടും കവർച്ചക്ക് ഇറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു.
















