ഗുഡല്ലൂർ: ഊട്ടി–ഗൂഡല്ലൂർ ദേശീയപാതയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ യാത്രക്കാർക്ക് ആശങ്ക ഉയർന്നു. ശനി ഭഗവാൻ ക്ഷേത്രത്തിന് സമീപം രാത്രി എട്ട് മണിയോടെ കാട്ടാനക്കൂട്ടം റോഡിലിറങ്ങുകയായിരുന്നു.
ഊട്ടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രധാന യാത്രാമാർഗമാണ് ഈ റോഡ്. ഇതിനുമുമ്പ് ഈ പാതയിൽ കാട്ടാന ശല്യം ഉണ്ടായിരുന്നില്ല, എന്നാൽ ഇപ്പോഴത്തെ സംഭവത്തോടെ സുരക്ഷാ ഭീഷണി രൂക്ഷമായതായി നാട്ടുകാർ പറയുന്നു.
രാത്രി 8 മണിക്ക് ശേഷമാണ് ഇവിടെ കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഇതു വഴി ഇരു ചക്ര വാഹനങ്ങളിലുള്ള യാത്ര സുരക്ഷിതമല്ല.
















