കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയത്തെ മുന്‍ കൗൺസിലർ അനിൽകുമാറിനേയും മകൻ അഭിജിത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിന് കാരണം സാമ്പത്തിക തര്‍ക്കമെന്നാണ് സൂചന. അഭിജിത്തും മരിച്ച ആദര്‍ശും ലഹരിക്കേസുകളിലെ പ്രതികളാണ്.
അഭിജിത്തിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതുമായി ബന്ധപ്പെട്ട തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന സംശയത്തിലാണ് പൊലീസ്.
















