മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കാതൽ ദി കോർ’ റിലീസ് ചെയ്ത് രണ്ട് വർഷം തികയുന്ന വേളയിൽ, ചിത്രത്തിൻ്റെ ബിഹൈൻഡ് ദ സീൻസ് (ബിടിഎസ്) വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 2023 നവംബർ 23-നാണ് ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത്. സ്വവർഗാനുരാഗം പ്രധാന പ്രമേയമായ ഈ സിനിമ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
കാതൽ ഷൂട്ടിങ് ആരംഭിക്കുന്നത് മുതൽ പാക്ക് അപ്പ് വരെയുള്ള ദിവസങ്ങളിലെ ചില നിമിഷങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൊക്കേഷനിൽ വെച്ച് മമ്മൂട്ടി ജ്യോതികയുടെ ഫോട്ടോ പകർത്തുന്നതും സൂര്യ വീഡിയോ കോൾ ചെയ്യുന്നതും വിഡിയോയിൽ കാണാം.
സിനിമയിലെ അണിയറപ്രവർത്തകരുമായി വളരെ ജോളി ആയി കൂളായാണ് സെറ്റിൽ എല്ലാവരും ഇടപെടുന്നത്. മമ്മൂട്ടിയുടെ നിമിഷങ്ങളും ശ്രദ്ധ നേടുന്നുണ്ട്. സിനിമയിലെ ഏറെ വൈകാരികമായ രംഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണ’ത്തിന് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം എന്ന പ്രത്യേകതയും ‘കാതൽ: ദി കോറി’നുണ്ട്. മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ ‘കണ്ണൂർ സ്ക്വാഡി’ന് ശേഷം നിർമിച്ച ചിത്രമാണിത്.
സാലു കെ. തോമസ് ആണ് ഛായാഗ്രാഹകന്‍. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നായിരുന്നു കാതലിന്റെ രചന. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസ്സാണ് നിര്‍വ്വഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജ്.
















