Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

KSRTCയെ ‘ചവിട്ടി തറയിലിട്ട് തേയ്ക്കും’ ?: KSFEയെയും KSEBയെയും ‘തട്ടി തോളില്‍ കേറ്റി നടക്കും’ ?; അറിയണം KSRTCയോടുള്ള ഈ ചിറ്റമ്മനയം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 24, 2025, 12:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

KSRTC എന്നു കേട്ടാല്‍ “തിളയ്ക്കണം രോഷം” മനസ്സുകളില്‍. KSFE എന്നു കേട്ടാലോ “തിളങ്ങണം കണ്ണുകള്‍” പളപളാന്ന്. KSEB എന്നു കേട്ടാലോ “അടിക്കണം ഷോക്ക്” ഞരമ്പുകളില്‍. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതില്‍ KSTCയുടെ കാര്യമാണ് വലിയ കഷ്ടം. അവിടുത്തെ ജീവനക്കാരുടെ കാര്യമാണെങ്കില്‍ പറഞ്ഞിട്ടും കരഞ്ഞിട്ടും രക്ഷിയില്ലാത്ത സ്ഥിതിയിലും. ഈ മൂന്നു സ്ഥാപനങ്ങളും കേരളത്തിലെ വലിയ പൊതുമേഖലാ സ്ഥാപനങ്ങളാണ്. എന്നാല്‍, മൂന്നിടത്തെയും ജീവനക്കാരോട് സര്‍ക്കാരിന്റെ നിലപാടുകള്‍ മൂന്നുരീതിയില്‍. ഈ മൂന്നു പൊതുമേഖലായ സ്ഥാപനങ്ങളില്‍ സേവന മേഖലയില്‍ വരേണ്ടത് ഏത് സ്ഥാപനമാണ് എന്ന് നിസ്സംശയം പറയാന്‍ കഴിയുന്നതാണ് KSRTC.

കെ.എസ്.ഇ.ബി വൈദ്യുതിയുടെ കുത്തകയും കെ.എസ്.എഫ്.ഇ സര്‍ക്കാരിന്റെ സാമ്പത്തിക ക്രയവിക്രയം വഴി ലാഭം മാത്രം ലക്ഷ്യമിട്ട് ബിസിനസ് ചെയ്യുമ്പോള്‍, കെ.എസ്.ആര്‍.ടി.സി അതിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു സേവന മേഖലയായി നില്‍ക്കുന്നു. KSRTCയെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നതു പോലും അതിന്റെ നിസ്വാര്‍ത്ഥമായ സേവന മനോഭാവം ഒന്നുകൊണ്ടു മാത്രമാണ്. വ്യത്യസ്ത തലങ്ങളിലുള്ളവര്‍ക്ക് അവരുടെ അര്‍ഹതയ്ക്കനുസരിച്ച് സൗജന്യം അനുവദിക്കുന്ന ഏക സ്ഥാപനം കൂടിയാണിത്. സംസ്ഥാനത്തെ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേവലം 10 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് യാത്രാ സൗകര്യം നല്‍കുന്നുണ്ട് ഈ സ്ഥാപനം. കോടിക്കണക്കിന് രൂപ പ്രതിവര്‍ഷം നഷ്ടം സഹിച്ചാണ് ഈ സൗജന്യം നടത്തുന്നത്.

വിദ്യാര്‍ത്ഥികളെ സൗജന്യമായി കൊണ്ടുപോയി പഠിപ്പിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം KSRTCക്കില്ല. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് പ്രഖ്യാപനം നടത്തും. എന്നാല്‍ ഈ സൗജന്യങ്ങളുടെ ഭാരം മുഴുവന്‍ പേറുന്നത് KSRTCയും. അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് ജീവനക്കാരും. ഈ അടുത്ത കാലം വരെ രണ്ടുവര്‍ഷത്തിലൊരിക്കല്‍ പുതുക്കേണ്ടിയിരുന്ന സൗജന്യ പാസുകള്‍, നിലവിലെ സര്‍ക്കാര്‍ എടുത്തുമാറ്റി മരണം വരെ ഉപയോഗിക്കാവുന്ന പാസുകളാക്കി മാറ്റിയത് സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. അംഗപരിമിതര്‍, അന്ധര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഈ പാസുകള്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കുന്നവര്‍ പോലും ഈ സൗജന്യ പാസുകള്‍ ഉപയോഗിക്കുന്നുണ്ടെന്നത് സത്യമാണ്.

മുമ്പ് ഇന്‍സ്‌പെക്ടറെ അയച്ച് യോഗ്യത ഉറപ്പാക്കിയ ശേഷമായിരുന്നു പാസ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ യാതൊരു പരിശോധനയുമില്ലാതെ പാസുകള്‍ നല്‍കുന്നു. ഈ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ തന്നെയാണ്, KSRTCയിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാതെ പുറംതിരിഞ്ഞു നില്‍ക്കുന്നതും. KSRTCയുടെ സേവന നിലപാടുകള്‍ക്ക് നേര്‍ വിപരീതമാണ് KSEBയുടെയും KSFEയുടെയും സമീപനം. തെരുവ് വിളക്കുകള്‍ക്കു പോലും അതതു പഞ്ചായത്തുകള്‍ പണമടച്ചില്ലെങ്കില്‍ KSEB വൈദ്യുതി വിച്ഛേദിക്കും. അഞ്ചു പൈസയുടെ സൗജന്യം KSEBയില്‍ നിന്നും ജനങ്ങള്‍ക്ക് കിട്ടുന്നുണ്ടോ ?. (വിദ്യാര്‍ഥിതകള്‍ക്കു പഠിക്കാന്‍ ?, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ജീവിക്കാന്‍, വികലാംഗര്‍ക്കോ, കിട രോഗികള്‍ക്കോ, മറ്റ് അര്‍ഹതപ്പെട്ടവര്‍ക്ക് ആര്‍ക്കെങ്കിലും സൗജന്യ വൈദ്യുതി നല്‍കുന്നുണ്ടോ).

ഒരു ദിവസം പണമടയ്ക്കാന്‍ വൈകിയാല്‍ പോലും ഫ്യൂസ് ഊരാന്‍ ഒരു മടിയുമില്ല. പഠിക്കുന്ന കുട്ടികളുള്ള വീടുകള്‍ക്ക് പോലും വൈദ്യുതിയില്‍ പകുതി വിലയിളവ് നല്‍കാത്ത KSEBക്ക് ലാഭം മാത്രമാണ് ലക്ഷ്യമെന്ന് പറയാതെ വയ്യ. എന്തിന്, ഒരു സേവന മേഖലയെന്നോണം ജനങ്ങള്‍ക്ക് സകല സൗജന്യങ്ങളും നല്‍കി നിരന്തരം പ്രവര്‍ത്തിക്കുന്ന KSRTCക്ക് പോലും നല്‍കുന്ന വൈദ്യുതിയില്‍ ഈടാക്കുന്നത് വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉയര്‍ന്ന നിരക്കാണ്. KSFEയുടെ പ്രവര്‍ത്തനങ്ങളും മറിച്ചല്ല. KSFEയില്‍ ഒരു ലോണോ ചിട്ടിയോ മുടങ്ങിയാല്‍ പലിശയും കൂട്ടുപലിശയും ചേര്‍ന്ന് മുതലിന്റെ ഇരട്ടി നല്‍കിയാലും തീരാത്ത ബാധ്യതയാകും. ലാഭേച്ഛയില്ലാത്ത സേവനത്തിന് പകരം ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ പിന്തുടരുന്നത് കടുപ്പമേറിയ ബിസിനസ് തന്ത്രങ്ങളാണെന്നതില്‍ ഇതിലും നല്ല ഉദാഹരണം വേറെ വേണോ.

KSEBയിലും KSFEയിലും ജോലി ചെയ്യുന്നവരുടെയും, പെന്‍ഷന്‍ പറ്റിയവരുടെയും കാര്യം എടുത്തു നോക്കൂ. ജോലിയില്‍ ഉള്ളവരുടെ ഭീമമായ ശമ്പളം അറിയേണ്ടതു തന്നെയാണ്. പെന്‍ഷന്‍ പറ്റിയവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളും നോക്കൂ. ആനുകൂല്യങ്ങള്‍ക്ക് മുടക്കം സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. എന്നാല്‍, KSRTC ജീവനക്കാരുടെ കഴിഞ്ഞ കുറച്ചു കാലങ്ങളായുള്ള ജീവിതം പരിശോധനയക്കു വിധേയമാക്കണം. ഈ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരുടെ ഗതികേടുകള്‍ മനസ്സിലാക്കണം. പറയുമ്പോള്‍ എല്ലാം പൊതുമേഖലാ സ്ഥാപനങ്ങള്‍, എന്നാല്‍, സര്‍ക്കാരിന്റെ കണ്ണില്‍ KSRTC എന്നും രണ്ടാമതോ മൂന്നാമതോ ആണ്. ചിറ്റമ്മ നയം കാട്ടുമ്പോഴും KSRTC ജീവനക്കാര്‍ എല്ലുമുെറിയെ പണിയെടുക്കുന്നുണ്ട് എന്നത് മറക്കരുത്.

എന്നിട്ടും അവര്‍ക്ക് കിട്ടുന്നതോ, വാങ്ങുന്ന ശമ്പളം പോലും ഔദാര്യമെന്ന നിലയില്‍. ശമ്പളത്തിന് ഫണ്ട് അനുവദിക്കുമ്പോള്‍ വാര്‍ത്താ സമ്മേളം വിളിച്ച് അറിയിക്കും. പെന്‍ഷന്‍ വിതരണം കൊട്ടി ഘോഷിക്കും. എന്നാലോ, KSEBയിലും KSFEയിലും ഇത്തരം ചടങ്ങുകള്‍ നടത്തില്ല. ഗ്രാമപഞ്ചായത്ത് തലം മുതല്‍ ജില്ലാ പഞ്ചായത്ത് തലം വരെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം ഇരട്ടിയാക്കി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കുകയും, തൊഴിലില്ലാത്തവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുകയും ചെയ്യുമ്പോള്‍, വര്‍ഷങ്ങളോളം നാടിന് വേണ്ടി ഓടിയ കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് ഇരട്ടത്താപ്പാണ്. KSRTC സമൂഹത്തിന് വേണ്ടി ചെയ്യുന്ന സേവനങ്ങളെയെല്ലാം സൗകര്യപൂര്‍വ്വം മറന്നുകളയുകയാണ് ജനങ്ങളും സര്‍ക്കാരും എന്ന പരിഭവം ജീവനക്കാര്‍ക്കുണ്ട്. എന്നാല്‍, കിട്ടുന്ന അവസരങ്ങളിലെല്ലാം നിസ്സാര കാര്യങ്ങള്‍പറഞ്ഞ് തൊഴിലാളികളെ കരിവാരി തേക്കാനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു.

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

CONTENT HIGH LIGHTS; Will KSRTC be ‘trampled on and wiped clean’?: Will KSFE and KSEB be ‘patted on the shoulder and walked away’?; Want to know this policy towards KSRTC?

Tags: ksfeKSRTCയെ 'ചവിട്ടി തറയിലിട്ട് തേയ്ക്കും' ?KSFEയെയും KSEBയെയും 'തട്ടി തോളില്‍ കേറ്റി നടക്കും' ?അറിയണം KSRTCയോടുള്ള ഈ ചിറ്റമ്മനയം ?KSRTCKSEBFINANCE MINISTER KN BALAGOPALKB GANESH KUMARANWESHANAM NEWSKSRTC MD PRAMOJ SANKARMINISTER FOR TRANSPORT

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies