ചെറുതോണി: കേരളത്തിൽ വീണ്ടും പീഡനക്കേസുകൾക്ക് എതിരെ ശക്തമായ നീതിന്യായ നടപടി. 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച 26കാരൻ ജോൺ (വണ്ടിപ്പെരിയാർ, തങ്കമല എസ്റ്റേറ്റ്)യ്ക്ക് 23 വർഷം കഠിന തടവിനും 30,000 രൂപ പിഴയ്ക്കും ഇടുക്കി അതിവേഗ കോടതിയുടെ അധിക ചുമതലയുള്ള ജഡ്ജി വി. മഞ്ജു ശിക്ഷ വിധിച്ചു. കേസിനാസ്‌പദമായ സംഭവം 2023ൽ നടന്നതാണ്.
പാതിര പ്രാർഥനക്ക് ശേക്ഷം വീട്ടിലെക്ക് മടങ്ങും വഴി പെൺകുട്ടിയുടെ വീടിന്റെ പരിസരത്തുവെച്ച് ഉപദ്രവിച്ച ഇയാൾ പിന്നീട് ന്യൂഇയർ പുലർച്ചവീണ്ടും ലൈഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. പിഴ ഒടുക്കാത്തപക്ഷം ഏഴുമാസം അധികതടവും അനുഭവിക്കണം വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതി യെന്നും കോടതി വ്യക്തമാക്കി.പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ സർവിസസ് അതോരിറിയോടും കോടതി ശിപാർശ ചെയ്‌തു.
കേസ് രജിസ്റ്റർ ചെയ്തത് വണ്ടിപ്പെരിയാർ പൊലീസ്.പീരുമെട് ഡിവൈ.എസ്.പി വിശാൽ ജോൺസനാണ് അന്വേഷണം നടത്തിയത്. സീനിയർ സി.പി.ഒ പി.കെ. ആശ, സി.പി.ഒ വിഷ്‌ണു മോഹൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ എകോപ്പിപ്പിച്ചു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.
















