പാരിജാതം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് രസ്ന. വിവാഹശേഷം അഭിനയം വിട്ട താരം ഇന്ന് നല്ലൊരു കുടുംബിനിയായി ജീവിതം ആസ്വദിക്കുന്നു. പാരിജാതം എന്ന സീരിയലിന്റെ സംവിധായകനായ ബൈജു ദേവരാജുമായുള്ള രസ്നയുടെ വിവാഹം വലിയ വാർത്തയായിരുന്നു. അതിന് കാരണവുമുണ്ട്, രസ്നയുമായി പ്രണയത്തിലാപ്പോൾ ബൈജു വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. മാത്രമല്ല രസ്ന വിവാഹശേഷം മുസ്ലീം മതം ഉപേക്ഷിക്കുകയും ഹിന്ദു മതം സ്വീകരിച്ച് പേര് സാക്ഷി എന്നാക്കുകയും ചെയ്തു.
ബൈജു ഉപേക്ഷിച്ചശേഷമായിരുന്നു രസ്നയ്ക്കൊപ്പം പുതിയ ദാമ്പത്യം തുടങ്ങിയത്. ഇരുവരും തമ്മിൽ പ്രായത്തിലും വലിയ വ്യത്യാസമുണ്ട്. ഇന്ന് ഇരുവരും മൂന്ന് കുട്ടികളുടെ മാതാപിതാക്കളാണ്. അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് രസ്ന. മക്കളുടേയും ഭർത്താവിന്റെയും വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ രസ്ന പങ്കിടാറുണ്ട്.
ഇപ്പോഴിതാ, ആദ്യമായി മൂന്നാമത്തെ കുഞ്ഞിന്റെ ഫോട്ടോയും പേരും പങ്കുവെച്ചിരിക്കുകയാണ് രസ്ന. ‘നേയ ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞ്. ഞങ്ങളുടെ കുടുംബം പൂർത്തിയാക്കിയ കൊച്ചു പെൺകുട്ടി’ എന്നാണ് മകളെ എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രം പങ്കിട്ട് രസ്ന കുറിച്ചത്.
രസ്നയുടെ മിനിവേർഷനാണ് നേയ എന്നാണ് കമന്റുകൾ. താരത്തിന്റെ ആദ്യത്തെ കുഞ്ഞും പെൺകുഞ്ഞാണ്. നന്ദ എന്നാണ് പേര്. രണ്ടാമത് പിറന്നത് ഒരു ആൺകുട്ടിയാണ്. വിഘ്നേശ് എന്നാണ് പേര്. മറ്റ് രണ്ട് മക്കൾക്കൊപ്പവും ഭർത്താവ് ബൈജുവിനൊപ്പവും നിൽക്കുന്ന കുടുംബ ചിത്രം കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു. പിന്നാലെയാണ് ഇളയ മകളുടെ ഫോട്ടോയുമായി രസ്ന എത്തിയത്. ആദ്യ കാലങ്ങളിൽ മുഴുവൻ നെഗറ്റിവ് കമന്റുകളാണ് ലഭിച്ചിരുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ആളുകൾ നല്ല കമന്റുകളാണ് എഴുതുന്നത്.
















