Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കൊച്ചുകുഞ്ഞുങ്ങളുടെ കരള്‍ പച്ചയ്ക്കു പറിച്ചുതിന്നുന്നത് രസമായിരുന്നു ?: മനുഷ്യമാംസം ഭക്ഷിച്ചുജീവിച്ച ഭരണാധികാരിയായ നരഭോജി ?; ആരാണയാള്‍ ?

മനുഷ്യമാംസത്തിന്റെ രുചി നോക്കുന്ന നരഭോജി എന്നാണ് ലോകം അയാളെ വിളിച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 25, 2025, 12:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിശക്കുമ്പോള്‍ മനുഷ്യര്‍ കഴിക്കുന്നത് ഭഖ്ഷ്യയോഗ്യമായ വസ്തുക്കളും മൃഗങ്ങളുടെ മാംസവുമാണ്. അതും പാകം ചെയ്താണ് ഭക്ഷ്യയോഗ്യമാക്കുന്നത്. എന്നാല്‍, മനുഷ്യരുടെ മാംസം തന്നെ ഭക്ഷിച്ചിരുന്ന മനുഷ്യരും ലോകത്തുണ്ടായിരുന്നു എന്നത് കൗതുകത്തെക്കാള്‍ ഭയപ്പെടുത്തുന്നതാണ്. ചില ആദിവാസി ഗോത്ര വിഭാഗങ്ങള്‍ അവരുടേതല്ലാത്ത വര്‍ഗത്തിലെ മനുഷ്യരെ വേട്ടയാടി ഭക്ഷിച്ചിരുന്നുവെന്ന കഥകള്‍ കേട്ടിട്ടുണ്ടെങ്കിലും അത് സത്യമാണോ എന്നതില്‍ സംശയാലുക്കളാണ് മനുഷ്യര്‍. എന്നാല്‍, നരഭോജികള്‍ ഇപ്പോഴുമുണ്ടെന്നതാണ് പറയപ്പെടുന്നത്. ചരിത്രത്തില്‍ ചില ഭരണാധികാരികള്‍ നരഭോജികളായിരുന്നുവെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ രക്തം ചീറ്റിത്തെറിക്കുന്നതും, ആവോളം കുടിച്ച് രസിക്കുന്നതും യുദ്ധങ്ങളുടെ പൈശാചികമായ രൂപത്തെ വരച്ചു കാട്ടുന്നുണ്ട്.

അങ്ങനെയൊരു ഭരണാധികാരിയായിരുന്നു ഈദി അമീന്‍ എന്ന ഉഗാണ്ടയുടെ പ്രസിഡന്റ്. കറുത്ത വര്‍ഗക്കാരുടെ നാട്. വെളുത്ത വര്‍ഗക്കാര്‍ കറുത്ത വര്‍ഗക്കാരെ മനുഷ്യരല്ലെന്ന് കാണിക്കാന്‍ മെനഞ്ഞെടുത്ത കഥയാണ് ഈദി അമീനെ നരഭോജിയാക്കിയെന്നും എതിര്‍ അഭിപ്രായമുണ്ട്. അത് വിശ്വസനീയവുമാണ്. കാരണം, വെള്ളക്കാര്‍, കറുത്ത വര്‍ഗക്കാരെ മാറ്റി നിര്‍ത്തിയിരുന്നത്, വര്‍ണ്ണ വിവേചനം കൊണ്ടാണെന്നത് ചരിത്രം. ആ ചരിത്രം മറച്ചുവെയ്ക്കാനും, കറുത്ത വര്‍ഗക്കാര്‍ നരഭോജികളാണെന്നും കാണിക്കാനാണ് ഈദി അമീന്‍ എന്ന ഭരണാധികാരിയെയും ഇങ്ങനെ ചിത്രീകരിച്ചിരിക്കുന്നത് എന്നു വേണം മനസ്സിലാക്കാന്‍. എന്നാല്‍, ഈദി അമീന്‍ ഒരു യുദ്ധക്കൊതിയനായിരുന്നു. മരണങ്ങളെയും കൊലപാതകങ്ങളെയും, യുദ്ധത്തടവുകാരെ നിഷ്ഠൂരമായി കൊല്ലുന്നതിനും അദ്ദേഹത്തിന് യാതൊരു മടിയുമില്ലായിരുന്നു.

ലോക ചരിത്രത്തില്‍ ഒരുപാട് ക്രൂരരായ ഭരണാധികാരികളെ നമ്മള്‍ക്ക് കാണാന്‍ കഴിയും. ഹിറ്റ്‌ലറും മുസോളിനിയും പോള്‍പോട്ടും അടക്കം നിരവധി ആളുകളെ. എന്നാല്‍ ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്രൂരനും നികൃഷ്ടനുമായ ഭരണാധികാരി എന്ന പേര് ഉഗാണ്ടയുടെ പ്രസിഡണ്ട് ആയിരുന്ന ഈദി അമീനാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. മാനുഷിക മൂല്യങ്ങള്‍ തൊട്ടു തീണ്ടാത്ത ക്രൂരതയെ ആസക്തിയായി കണ്ട എന്തിന്, മനുഷ്യ മാംസം ഭക്ഷിച്ചിരുന്ന ഒരു മനുഷ്യമൃഗമായിരുന്നു ഈദി അമീന്‍. മനുഷ്യമാംസം തിന്നാറുണ്ടോ എന്ന ചോദ്യത്തിന് ‘അതിന് ഉപ്പ് വളരെക്കൂടുതലാണ്. അത്രയും ഉപ്പ് എനിക്കിഷ്ടമല്ല എന്നായിരുന്നു ഒരിക്കല്‍ ചിരിയോടെയുള്ള അമീന്റെ മറുപടി. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതകള്‍ നടമാടിയ, മനുഷ്യനെ തിന്നുന്ന മനുഷ്യന്‍ എന്ന് ലോകം വിളിച്ച ഭരണാധികാരിയാണ് ഈദി അമീന്‍.

ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതി. ആഫ്രിക്കയുടെ കശാപ്പുകാരന്‍, നരഭോജിയായ ഭരണാധികാരി, മനുഷ്യനെ കൊന്നുതിന്നുന്ന നേതാവ്..’ ഈ വിശേഷണള്‍ക്ക് കാലം ചാര്‍ത്തി നല്‍കിയ യുഗാണ്ടയുടെ ഏകാധിപതിയായിരുന്നു ഈദി അമീന്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ചാണ് 1971 മുതല്‍ 1979 വരെ ഈദി അമീന്‍ ഉഗാണ്ട ഭരിച്ചത്. ഏകദേശം 5 ലക്ഷത്തോളം പേരാണ് ഇയാളുടെ ഭരണത്തിന്‍ കീഴില്‍ അക്കാലത്ത് കൊല്ലപ്പെട്ടത്. മനുഷ്യമാംസത്തിന്റെ രുചി നോക്കുന്ന നരഭോജി എന്നാണ് ലോകം അയാളെ വിളിച്ചത്. ബ്രിട്ടീഷ് കോളനിയായിരുന്ന യുഗാണ്ടയില്‍ മധ്യസുഡാനില്‍ നിന്നുള്ള അമ്മയുടെയും കക്വാ ഗോത്രവംശജനായ അച്ഛന്റെയും മകനായാണ് ഈദി അമീന്‍ ദാദയുടെ ജനനം. ജീവിതം പോലെത്തന്നെ ദുരൂഹമായി തുടരുന്നു അമീന്റെ ജനനവര്‍ഷവും. 1923നും 28നുമിടയിലെങ്ങോ ആണെന്നു കരുതപ്പെടുന്നു.

കൃത്യമായ വര്‍ഷത്തിനും തീയതിക്കും ഔദ്യോഗിക രേഖകളില്ല. ഉഗാണ്ട ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്താണ് ഈദി അമീന്‍ വളര്‍ന്നത്. അക്കാലത്ത്, വിശാലമായ കൊളോണിയല്‍ സാമ്രാജ്യത്തിന്റെ ഭാഗമായി ബ്രിട്ടന്‍ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളെ നിയന്ത്രിച്ചിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ സൈന്യത്തില്‍ അമീന്‍ സേവനമനുഷ്ഠിച്ചു. 1962ല്‍ ഉഗാണ്ട സ്വതന്ത്രമായപ്പോള്‍, സൈനിക പദവികളിലൂടെ ഈദി അമീന്‍ ഉയര്‍ന്നുവന്നു. 1971 ല്‍ ഒരു അട്ടിമറിയിലൂടെ അയാള്‍ അധികാരം പിടിച്ചെടുത്തു. അയല്‍ രാജ്യമായ ടാന്‍സാനിയയുമായുള്ള യുദ്ധത്തില്‍ അട്ടിമറിക്കപ്പെടുന്നതിന് മുമ്പ് വര്‍ഷങ്ങളോളം ക്രൂരനായ ഒരു സ്വേച്ഛാധിപതിയായി ഭരിച്ചു. ചരിത്രകാരന്മാര്‍ക്ക് കൃത്യമായി എവിടെയാണ് ഈദി അമീന്‍ ജനിച്ചതെന്ന് ഉറപ്പില്ല. വടക്കുപടിഞ്ഞാറന്‍ ഉഗാണ്ടയിലെ ഒരു ചെറിയ പട്ടണമായ കൊബോക്കോയില്‍ അല്ലെങ്കില്‍ കമ്പാലയുടെ തലസ്ഥാനമായ കമ്പാലയില്‍ 1925 ല്‍ അദ്ദേഹം ജനിച്ചുവെന്ന് വിവരണങ്ങള്‍ പറയുന്നു.

അദ്ദേഹത്തിന്റെ പിതാവ് അമിന്‍ ദാദ എന്ന മുസ്ലീം ഉഗാണ്ടക്കാരനും അമ്മ ആസ്സ ആട്ടെ എന്ന ഔഷധ സസ്യ വിദഗ്ദ്ധയുമായിരുന്നുവെന്ന് ചില വിവരണങ്ങള്‍ പറയുന്നു. ചെറുപ്പത്തില്‍, ഈദി അമിന്‍ മധ്യ ഉഗാണ്ടയിലെ ഒരു ഇസ്ലാമിക സ്‌കൂളില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം ഇസ്ലാമിന്റെ തത്വങ്ങളും ചില അടിസ്ഥാന ഇംഗ്ലീഷും പഠിച്ചു. 1946ല്‍ ആഫ്രിക്കക്കാരില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട ബ്രിട്ടീഷ് കിംഗ്‌സ് ആഫ്രിക്കന്‍ റൈഫിള്‍സില്‍ പാചകക്കാരനായി ഈദി അമീന്‍ ജോലി ചെയ്യാന്‍ തുടങ്ങി. സൈന്യത്തില്‍ സേവനമനുഷ്ഠിച്ച വര്‍ഷങ്ങളില്‍, ഇദി അമീന്‍ ഒരു കായികതാരം കൂടിയായിരുന്നു. ആറടി നാല് ഇഞ്ച് ഉയരവും, അതിനൊത്ത തൂക്കവും കരുത്തും അയാള്‍ക്കുണ്ടായിരുന്നു. 1962ല്‍ ഉഗാണ്ട ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടി. പരിചയസമ്പന്നനായ ഒരു സൈനികനെന്ന നിലയില്‍, ഈദി അമീന്‍ വളരെ വേഗത്തില്‍ പദവികളിലൂടെ ഉയര്‍ന്നുവന്നു.

പ്രധാനമന്ത്രി അപ്പോളോ മില്‍ട്ടണ്‍ ഒബോട്ടെ ഉള്‍പ്പെടെയുള്ള ശക്തരായ രാഷ്ട്രീയക്കാരുമായും അദ്ദേഹം സഖ്യമുണ്ടാക്കി. ബ്രിട്ടനെതിരെ ഉഗാണ്ടയുടെ സ്വാതന്ത്ര്യത്തിന് ഒബോട്ടെ നേതൃത്വം നല്‍കി. രാജ്യത്തെ ശക്തനായ രാജാവായ മുതേസ രണ്ടാമനുമായി സഖ്യം രൂപീകരിച്ചാണ് അദ്ദേഹം അധികാരത്തിലെത്തിയത്. ഈദി അമീന്‍ 1971 ജനുവരി 25ന് പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറി ഭരണം പിടിച്ചെടുത്തു. ഭരണാധികാരം കൈവന്ന ശേഷം അയാളിലെ മൃഗം ഉണര്‍ന്നു. ഇതുവരെ ആരും ഒരു ഭീകര സിനിമയില്‍ പോലും കാണാത്ത ചെയ്തികളാണ് ഈദി അമീനെ കുറിച്ചുള്ള സിനിമയായ ‘ദി റൈസ് ആന്‍ഡ് ഫാള്‍ ഓഫ് ഈദി അമീനില്‍’ പറയുന്നത്.

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

”അയാള്‍ക്കു മനുഷ്യമാംസമാണ് കഴിക്കാന്‍ ഏറ്റവും ഇഷ്ടം. കൊച്ചുകുഞ്ഞുങ്ങളുടെ കരള്‍ പച്ചയ്ക്കു പറിച്ചു തിന്നുന്നത് അയാള്‍ക്ക് രസമായിരുന്നു. ശത്രുരാജ്യം സമാധാനചര്‍ച്ചയ്ക്ക് അയച്ച നയതന്ത്രപ്രതിനിധിയെ വലിയ ചെമ്പിലിട്ട് പുഴുങ്ങിത്തിന്നു. എന്നിട്ട് എല്ലും തോലും തലയോട്ടിയും ശത്രുരാജ്യത്തെ രാജാവിന് അയച്ചു കൊടുത്തു. അയാളുടെ കൊട്ടാരത്തിലെ കൂറ്റന്‍ ഫ്രിജിന്റെ ഫ്രീസറില്‍ ഇപ്പോഴും കാണാം ശത്രുക്കളുടെ തലയോട്ടികള്‍’. ഭാര്യയെ ചികിത്സിക്കാന്‍ വന്ന ഡോക്ടര്‍ക്ക് അയാള്‍ അതു കാണിച്ചു കൊടുക്കുന്ന ഭീകരരംഗം ആ സിനിമയിലുണ്ട്. ‘ഉഗാണ്ടയിലെ കശാപ്പുകാരന്‍’ (butcher of Uganda) എന്ന വിശേഷണം അയാള്‍ ആസ്വദിച്ചു. ഭൂമിയിലെ മുഴുവന്‍ മൃഗങ്ങളുടെയും സമുദ്രത്തിലെ മുഴുവന്‍ മത്സ്യങ്ങളുടെയും തമ്പുരാന്‍ (lord of all the beasts of the earth and fishes of the seas)എന്നാണ് അയാള്‍ സ്വയം വിളിച്ചത്. ലോകത്തിനു മുഴുവന്‍ തന്നെ ഭയമാണെന്ന് അയാള്‍ വിശ്വസിച്ചു. താന്‍ ദൈവത്തിന്റെ പ്രതിപുരുഷനാണെന്നും.

‘എന്നെ കൊല്ലപ്പെടേണ്ടിയിരുന്ന മൃഗം’ എന്നാണ് പാശ്ചാത്യ രാഷ്ട്രതന്ത്രജ്ഞര്‍ അയാളെ വിശേഷിപ്പിച്ചത്. അയാളോട് വിയോജിപ്പു പറഞ്ഞവരുടെ മൃതദേഹങ്ങള്‍ വെട്ടുംകുത്തും വെടിയുമേറ്റ് ചീര്‍ത്ത് ചീഞ്ഞ് നൈല്‍ നദിയിലൂടെ ഒഴുകിനടന്നു. ഈദി അമീന്റെ 8 വര്‍ഷത്തെ ഭരണത്തിനിടയില്‍ ഉഗാണ്ടയില്‍ അഞ്ചു ലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നാണു രാജ്യാന്തര മനുഷ്യാവകാശ ഏജന്‍സികളുടെ അനൗദ്യോഗിക കണക്കുകള്‍. അതില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ആണെന്നോ പെണ്ണെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. ശിക്ഷയായല്ല അയാള്‍ പലര്‍ക്കും മരണം വിധിച്ചത്. മറ്റാര്‍ക്കോ മനസ്സിലാവാനുള്ള മുന്നറിയിപ്പായിരുന്നു ആ മരണങ്ങള്‍. അയാളില്‍ നിന്നു രക്ഷപ്പെടുക ആര്‍ക്കും എളുപ്പമായിരുന്നില്ല. ആറോ ഏഴോ ഭാര്യമാരും നാല്‍പതോ അന്‍പതോ അതിലേറെയോ മക്കളുമുണ്ടായിരുന്നു.

ഭരണമേറ്റയുടന്‍, പഴയ ബ്രിട്ടീഷ് കോളനികളില്‍ നിന്നുള്ള മുഴുവന്‍ വിദേശികളെയും തുരത്താനാണ് ഈദി അമീന്‍ ശ്രമിച്ചത്. ഇന്ത്യക്കാരടക്കം എഴുപതിനായിരത്തോളം ഏഷ്യന്‍ വംശജരോട് മൂന്നു മാസത്തിനകം രാജ്യം വിടാന്‍ കല്‍പിച്ചു. വിദേശികളുടെ പിന്‍മാറ്റം ഉഗാണ്ടയുടെ സാമ്പത്തിക-വ്യവസായ മേഖല തകര്‍ത്തു. തൊഴിലില്ലായ്മ രൂക്ഷമായി. അതിനിടെ ഒബോട്ടെയുടെ ഗോത്രക്കാര്‍ തിരിച്ചടിക്കൊരുങ്ങുന്നുണ്ടായിരുന്നു. വിമതരെന്നു സംശയം തോന്നിയ മുഴുവനാളുകളെയും ഈദിയുടെ പട്ടാളക്കാര്‍ നിര്‍ദാക്ഷിണ്യം തെരുവില്‍ കൊന്നുതള്ളി. പതിനായിരങ്ങള്‍ പിടഞ്ഞുവീണു. അതിലുമേറെപ്പേര്‍ പലായനം ചെയ്തു. 1976 ജൂണിലെ പ്രശസ്തമായ ‘ഓപറേഷന്‍ എന്റബെ’യാണ് ഈദി അമീന്റെ പ്രതാപത്തിന്റെ അന്ത്യത്തിനു തുടക്കമിട്ടത്.

ടാന്‍സാനിയന്‍ സൈന്യവും ഉഗാണ്ടന്‍ വിമോചന പോരാളികളും ചേര്‍ന്ന് തലസ്ഥാന നഗരി പിടിച്ചെടുത്തതോടെ ചെറുത്തുനിന്നു സമയം കളയാതെ ഭാര്യമാരും മക്കളുമൊത്ത് ഈദി അമീന്‍ ലിബിയയിലേക്കു കടന്നു. പിന്നെ ഇറാഖിലേക്ക്. ഒടുവില്‍ സൗദി അറേബ്യയില്‍ രാഷ്ട്രീയ അഭയം. വൃക്കരോഗ ബാധിതനായിരുന്നു. ജിദ്ദയിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ 2003 ഓഗസ്റ്റ് 16ന് ഈദി അമീന്‍ അവസാനിച്ചു. പുരാണങ്ങളിലെ ക്രൂരരായ രാക്ഷസര്‍ക്ക് പോലും ചിന്തിക്കാന്‍ കഴിയാത്ത നരാധമ ജീവിതത്തിന് ഉടമയായ ഈദി അമീന്‍ എന്ന ഭരണാധികാരിയുടെ യുഗം ഒരു ഞെട്ടലോടെയല്ലാതെ ചരിത്രത്തിന് ഓര്‍ക്കാന്‍ കഴിയില്ല.

ഭരണകാലം: അമീന്റെ ഭരണം ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അധ്യായമാണ്.

അക്രമവും കൊലപാതകങ്ങളും: സൈന്യത്തെ ഉപയോഗിച്ച് ഒബോട്ടെയുടെ പിന്തുണക്കാരായ ലാങ്‌ഗോ (Lango) ഉം അച്ചോളി (Acholi) ഗോത്രങ്ങളെ ലക്ഷ്യമാക്കി. ഏകദേശം 3 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു. രഹസ്യ പോലീസ് (State Research Bureau) വഴി പീഡനങ്ങള്‍ നടന്നു.
ആസിയന്‍ ജനതയുടെ പുറത്താക്കല്‍: 1972-ല്‍ 50,000-70,000 ഏഷ്യന്‍ (പ്രധാനമായും ഇന്ത്യന്‍, പാകിസ്താനി) വ്യാപാരികളെ രാജ്യത്ത് നിന്ന് പുറത്താക്കി. അവരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. ഇത് ഉഗാണ്ടയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തു – വ്യാപാരം, കൃഷി, നിര്‍മാണം എല്ലാം നിന്നു.

വിദേശ ബന്ധങ്ങള്‍: അമേരിക്കയെയും ബ്രിട്ടനെയും പരിഹസിച്ചു. 1976-ല്‍ എന്റെബ്ബെ (Entebbe) വിമാനക്കളവാറ്റത്തില്‍ പാലസ്തീന്‍ തീവ്രവാദികള്‍ വിമാനം കീഴടക്കിയപ്പോള്‍ അമിന്‍ അവരെ സഹായിച്ചു. ഇസ്രായേലി കമാന്‍ഡോകള്‍ ബന്ദികളെ മോചിപ്പിച്ചത് അമീന് അപമാനമായി.

സ്വയം പ്രഖ്യാപനങ്ങള്‍: താന്‍ ‘ഫീല്‍ഡ് മാര്‍ഷല്‍’ ആണെന്ന് പ്രഖ്യാപിച്ചു. പാന്‍-ആഫ്രിക്കന്‍ നേതാവായി അവതരിപ്പിച്ചു, എന്നാല്‍ അത് ജനകീയത നിലനിര്‍ത്താനുള്ള ഉപായമായിരുന്നു. അമീന്റെ ഭരണം ഉഗാണ്ടയെ സാമ്പത്തികമായി തകര്‍ത്തു, അന്താരാഷ്ട്ര ഏകാന്തതയിലേക്ക് നയിച്ചു.

വീഴ്ചയും മരണവും: 1978-ല്‍ ഉഗാണ്ട സൈന്യം താന്‍സാനിയയിലേക്ക് ആക്രമണം നടത്തി, ഇത് ‘ഉഗാണ്ട-താന്‍സാനിയ യുദ്ധം’ (Uganda-Tanzania War) ആയി. താന്‍സാനിയന്‍ സൈന്യവും ഒബോട്ടെയുടെ പിന്തുണക്കാരുമായ ഉഗാണ്ടന്‍ പലായനക്കാര്‍ 1979-ല്‍ കാമ്പാല (Kampala) കീഴടക്കി. അമിന്‍ ലിബിയയിലേക്കും പിന്നീട് സൗദി അറേബ്യയിലേക്കും പലായനം ചെയ്തു. അവിടെ 2003 ഓഗസ്റ്റ് 16ന് അദ്ദേഹം മരണപ്പെട്ടു. ഒരിക്കലും വിചാരണ നേരിട്ടില്ല. ഈദിഅമീന്റെ ഭരണം ഉഗാണ്ടയുടെ പോസ്റ്റ്-കൊളോണിയല്‍ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ഓര്‍മ്മകളിലൊന്നാണ്. അത് ജനാധിപത്യത്തിന്റെ പ്രാധാന്യവും ഏകാധിപത്യത്തിന്റെ ഭീകരതയും ഓര്‍മ്മിപ്പിക്കുന്നു.

CONTENT HIGH LIGHTS;

Tags: UGANDA PRESIDENTHUMAN MEETLITTLE CHILDRENS LIVERകൊച്ചുകുഞ്ഞുങ്ങളുടെ കരള്‍ പച്ചയ്ക്കു പറിച്ചുതിന്നുന്നത് അയാള്‍ക്ക് രസമായിരുന്നു ?മനുഷ്യമാംസം ഭക്ഷിച്ചുജീവിച്ച ഭരണാധികാരിയായ നരഭോജി ?ANWESHANAM NEWSആരാണയാള്‍ ?EEDI AMEEN

Latest News

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി, ഈ മാസം 30ന് സ്ഥാനമേൽക്കും

മദ്യനയത്തില്‍ കോണ്‍ഗ്രസിലും മുന്നണിയിലും ശക്തമായ പ്രതിഷേധം: കെ.എന്‍. ബാലഗോപാല്‍

ബക്കാഡി കമ്പനിയുമായി ആദ്യം ഇടപെട്ടത് ഇടതു സര്‍ക്കാര്‍: വി.ഡി. സതീശന്‍

സഭയില്‍ “ഓളം വെട്ടാന്‍” പാടില്ല ?: ഉമാതോമസിന്റെ ‘ശ്രദ്ധ ക്ഷണിച്ച്’ സ്പീക്കറുടെ റൂളിംഗ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies