കാസര്‍കോട്: കാസര്‍കോട് കോണ്‍ഗ്രസിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്. ഡിസിസി ഉപാധ്യക്ഷന്‍ ജെയിംസ് പന്തമാക്കല്‍ സ്ഥാനത്ത് നിന്നും രാജിവെച്ചു.
ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ സീറ്റ് വിഭജന തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്.ഡിസിസി അധ്യക്ഷന്‍ പി കെ ഫൈസലിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയാണ് രാജി.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ 18 സീറ്റുകളില്‍ ഡിസിസി അധ്യക്ഷന്‍ പണം വാങ്ങി ഡീല്‍ ചെയ്‌തെന്നും ഫെസല്‍ പാര്‍ട്ടിയെ നശിപ്പിക്കുമെന്നും ജെയിംസ് ആരോപിച്ചു.
















