ജുബൈൽ സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹൈദരിയാ റോഡിൽ ലോറി മറിഞ്ഞ് ആന്ധ്രാപ്രദേശ് സ്വദേശിയായ ഡ്രൈവർ വെങ്കടേഷ് നാങ്കി (34) മരിച്ചു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ലോറി ഡ്രൈവർ ആയിരുന്നു വെങ്കടേഷ്. വാഹനം ഓടിച്ചോണ്ടിരിക്കെ റോഡിൽനിന്ന് തെന്നിമാറി മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായി സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.
മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
















