സൗദി അറേബ്യ: കിഴക്കൻ പ്രവിശ്യയിലെ അബുഹൈദരിയാ റോഡിൽ ഉണ്ടായ ഭീകര അപകടം ഇന്ത്യൻ പ്രവാസിയുടെ ജീവൻ കവർന്നു. ട്രക്ക് മറിഞ്ഞ് ആന്ധ്ര പ്രദേശ് സ്വദേശിയായ വെങ്കടേഷ് നാങ്കി (34) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
മണ്ണ് കയറ്റിയ ട്രക്കിന് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം റോഡിൽ നിന്ന് തെന്നിമാറി മറിഞ്ഞുവെന്ന് പോലീസ് അറിയിച്ചു. കടുത്ത ആഘാതം മൂലം ഡ്രൈവർ വെങ്കടേഷ് സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. അപകട വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ ആരംഭിക്കുകയും മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
നിയമനടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കാൻ ഒരുക്കങ്ങൾ പുരോഗമിച്ചുവരികയാണ്. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും സാമൂഹിക പ്രവർത്തകനുമായ സലിം ആലപ്പുഴയാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.
















