ജോലി രാജിവെച്ചും, പെന്‍ഷന്‍ പറ്റിയ ശേഷവുമൊക്കെ സ്ഥാനാര്‍ത്ഥിയായവരുടെ കഥകള്‍ നിരവധി കേട്ടിട്ടുണ്ട്. അപ്പോഴൊക്കെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്നോ, സര്‍ക്കാരില്‍ ഇരുന്ന പദവിയോ ഉപയോഗിച്ച് വോട്ടു പിടിക്കുന്ന സമ്പ്രദായം എവിടെയും കണ്ടിട്ടില്ല. എന്നാല്‍, താനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നുവെന്ന് വോട്ടര്‍മാര്‍ക്ക് അറിയുകയും ചെയ്യാം. ഈ അറിവിനെ വോട്ടാക്കുന്ന രാഷ്ട്രീയം ചില സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഉന്നത സ്ഥാനത്തിരുന്നവര്‍ സ്ഥാനാര്‍ത്ഥികളാകുമ്പോള്‍ ചെയ്യാറുമുണ്ട്. എന്നാല്‍, ഇരുന്ന പദവിയും കൂടെ സ്ഥാനാര്‍ത്ഥിക്കൊപ്പം കെട്ടി വലിക്കുന്ന ഇടപാട് ജനാധിപത്യത്തില്‍ നല്ലതല്ല എന്നാണ് സോഷ്യല്‍ മീഡിയ ഉദാഹണത്തോടെ പറയുന്നത്.
തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കെതിരേയാണ് ഈ പദവി ദുരുപയോഗ പരാതി ഉയര്‍ന്നിരിക്കുന്നത്. ശാസ്തമംഗലത്ത് എന്‍.ഡി.എ കണ്ടെത്തിയ സ്ഥാനാര്‍ത്ഥി മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയാണ്. കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി എന്ന റെക്കോര്‍ഡും ഇവര്‍ക്കുണ്ട്. ഫയര്‍ഫോഴ്‌സ് മേധാവി ആയിരിക്കുമ്പോഴാണ് ഇവര്‍ സര്‍വ്വീസില്‍ നിന്നും പിരിയുന്നത്. പോലീസിന്റെ ചീഫായി ഇരിക്കാന്‍ ആര്‍. ശ്രീലേഖയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. പകരം നല്‍കിയത് ജയില്‍ വകുപ്പായിരുന്നു. ജയില്‍ വകുപ്പിലെ ആദ്യ വനിതാ ഡി.ജി.പിയും ആര്‍. ശ്രീലേഖയായിരുന്നു. KSEBയുടെ സോളാര്‍ പാനലില്‍ നിന്നുള്ള വൈദ്യുതി വാങ്ങല്‍ സംബന്ധിച്ചുള്ള പരാതിയുമായി ശ്രീലേഖയുടെ പോരാട്ടം വലിയ ചര്‍ച്ചയായിരുന്നു.
പിന്നീട്, സര്‍വ്വീസ് കാലത്തെ പരാതികലുടെയും, കേസന്വേഷണത്തിന്റെയുമൊക്കെ കഥകളും ശ്രീലേഖയുടെ യൂട്യൂബ് ചാനലിലൂടെ ജനങ്ങള്‍ കേള്‍ക്കുകയും അഭിപ്രായം പറയുകയും ചെയ്തിരുന്നു. അപ്പോഴൊക്കെയും അവരുടെ പേരിനൊപ്പം ആര്‍. ശ്രിലേഖ IPS എന്നു തന്നെയാണ് ചേര്‍ക്കുന്നതും, വിളിക്കുന്നതും. തുടര്‍ന്നാണ് ഇവര്‍ ബി.ജെ.പിയില്‍ അംഗത്വമെടുക്കുന്നത്. ഇതിനു ശേഷം നടക്കുന്ന ആദ്യ തദ്ദേശ സ്വയംഭരണ ചെരഞ്ഞെടുപ്പില്‍ അവര്‍ സാസ്തമംഗലം വാര്‍ഡില്‍ മത്സരിക്കാനും തീരുമാനിച്ചു. ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ വോട്ടുതേടാനിറങ്ങുമ്പോള്‍, അവിടെ പദവികളോ, പരിവാരങ്ങളോ, പാദസേവയോ ഒന്നും മാനദണ്ഡമാകില്ല. അവിടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അഡ്കസ്സ് ചെയ്യാന്‍ കഴിയുന്നവരാണോ, അവര്‍ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമോ എന്നാണ് നോക്കുന്നത്.
എന്നാല്‍, ശ്രീലേഖയുടെ പ്രചാരണ പോസ്റ്ററുകളിലെല്ലാം പേരിനൊപ്പം IPS ചേര്‍ത്താണ് അച്ചടിച്ച് ഒട്ടിച്ചിരിക്കുന്നത്. ഇത് ജനങ്ങലില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നത് വാസ്തുതയാണ്. ഒരു പോലീസ് സര്‍വ്വീസില്‍ ഇരുന്ന ആള്‍, ഇപ്പോഴും അതേ സര്‍വ്വീസിന്റെ പദവി ഉപയോഗിച്ച്, ജനങ്ങളുടെ വോട്ടു തേടുമ്പോള്‍ ആരും അത് പരിഗമിക്കുക പോലുമില്ല. കാരണം, ആര്‍. ശ്രിലേഖ എന്ന സ്ഥാനാര്‍ത്ഥിയെയാണോ IPS എന്ന പദവിയെയാണോ ജനങ്ങള്‍ കാണേണ്ടത് എന്ന ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല, ഇതിനെതിരേ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നാണ് സി.പി.എമ്മും, കോണ്‍ഗ്രസും പറയുന്നത്. ബി.ജെ.പിയുടെ നോട്ടീസിലും പ്രചാരണ പ്രസംഗങ്ങളിലും IPS ഉപോഗിച്ചു എന്നതാണ് പ്രധാന പരാതി.
IPS,IAS എന്നീ പദവികള്‍, അവര്‍ സര്‍വീസില്‍ നിന്നും വിരമിച്ചാല്‍ ഉപയോഗിക്കരുത് എന്നാണ്. പക്ഷെ, അത് ആരും ചെയ്യാറില്ല, എന്നുമാത്രമല്ല, സമൂഹവും അവരെ പേരിനൊപ്പം പദവിയും ചേര്‍ത്താണ് വിളിക്കാറുള്ളതും. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഇത്തരം പദവികള്‍ ഉപേക്ഷിക്കേണ്ടതുണ്ട്. അത് ജനാധിപത്യത്തിന് കൂടുതല്‍ ഉറപ്പു നല്‍കുമെന്നതാണ് കാരണം. ജനങ്ങളോടൊപ്പം നില്‍ക്കുന്നവര്‍ എന്നാണ് അതിനര്‍ത്ഥം. പക്ഷെ, ശ്രീലേഖ ഇപ്പോഴും ജനങ്ങളുടെ മുകളില്‍ അധികാരത്തിന്റെ മുഷ്‌ക്കു കാട്ടുകയാണ് പദവി വിളികൊണ്ട് കാണിക്കന്നതെന്നും ആക്ഷേപമുണ്ട്. സര്‍വ്വീസില്‍ ഇല്ലാതിരിക്കുന്ന വ്യക്തി, പദവികളുടെ പേരില്‍ അറിയപ്പെടുന്നതിലല്ല, അത് പേരിനൊപ്പം ഉപയോഗിച്ചാല്‍ ജയില്‍ ശിക്ഷ വരെ കിട്ടാനുള്ള വകുപ്പുണ്ടെന്നാണ് എതിര്‍ പാര്‍ട്ടിക്കാര്‍ പറയുന്നത്.
തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇത് കണ്ടില്ലെന്നു നടിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും വെല്ലുവിളിക്കുന്നുണ്ട്. പ്രചാരണ പോസ്റ്ററുകളില്‍ IPS എന്നെഴുതിയിട്ടുള്ളത് തെളിവായി ഹാജരാക്കാനും നീക്കമുണ്ട്. എന്നാല്‍, ഇത് മനസ്സിലാക്കി ശ്രീലേഖയുടെ പ്രചാരകര്‍ പോസ്റ്ററില്‍ IPS എന്ന ഭാഗം കരിതേച്ച് മറയ്ക്കുകയാണ് ചെയ്യുന്നത്. ഒരു പട്ടി ചത്തു കിടന്നാല്‍ വെട്ടിമൂടാന്‍ വരാത്തവരാണ് മത്സരിക്കാനിറങ്ങിയിരിക്കുന്നതെന്ന് ആര്‍. ശ്രീലേഖയെ സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ് പരിഹസിച്ചിരുന്നു. പിന്നാലെ മന്ത്രി കെ.ബി. ഗണേഷ്‌കുമാറും പരിഹസിച്ചു. 12 പോലീസുകാരുടെ കാവലും, വലിയ സെക്യൂരിട്ടിയില്‍ ജീവിക്കുന്ന വീടുമൊക്കെ വിട്ട്, പട്ടി ചത്തു കിടന്നാല്‍പ്പോലും വരാത്തവരാണ് മത്സരിക്കുന്നതെന്നായിരുന്നു പരിഹാസം. തൃശൂരിന്റെ അവസ്ഥ കണ്ടല്ലോ എന്നും ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു.
ഇതിനെല്ലാം രാഷ്ട്രീയമായി തന്നെ ആര്‍. ശ്രിലേഖ മറുപടി പറഞ്ഞിട്ടുണ്ട്. പ്രാചരണവും ശക്തമായി നടത്തുന്നുണ്ട്. വിജയ പ്രതീക്ഷയാണുള്ളതെന്നും. അവര്‍ പറയുമ്പോള്‍ പദവി ദുരുപയോഗത്തില്‍ ഒന്നും പറയാതിരിക്കുകയാണ് അവര്‍.
CONTENT HIGH LIGHTS; Will the former jailed DGP go to jail?; What should a BJP candidate not do?; Will the campaign for abuse of power be a case?; A trap for the first woman DGP?
















